കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയ പ്രവർത്തനങ്ങൾ
[[കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ|2023 24
]]
പ്രവർത്തനങ്ങൾ
പഠനോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ( 10.3.2020)
കെ വി കെ എം എം യു പി സ്കൂൾ ദേവർകോവിൽ വെച്ച് പഠനോത്സവം ബ്ലോക്ക്തല ഉദ്ഘാടനം മാർച്ച് പത്താം തീയതി നടത്തി. രണ്ടാഴ്ച മുമ്പ് ക്ലാസ് തല പഠനോത്സവം നടത്തി. മികച്ച പ്രവർത്തനങ്ങൾ തെരഞ്ഞെടുത്തിരുന്നു. എൽപി യുപി തലങ്ങളിൽ വിഷയാടിസ്ഥാനത്തിൽ ഹാളുകൾ ഒരുക്കി.എല്ലാ കുട്ടികൾക്കും ഏതെങ്കിലും ഒരു വിഷയത്തില്ലെങ്കിലും പങ്കെടുക്കാനുള്ള അവസരം ഒരുക്കി. ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബി പി ഒ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി,വാർഡ് മെമ്പർ ഹലീമ ടീച്ചർ, സ്കൂൾ മാനേജർ മജീദ്,പി ടി എ പ്രസിഡന്റ് അസീസ് മാസ്റ്റർ, എം പി ഡി എ ചെയർപേഴ്സൺ സജിഷ തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരത്തോടു കൂടി പഠനോത്സവം പരിപാടികൾ അവസാനിച്ചു.അന്ന് കൊറോണയെ തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തു .
ഹാൻഡ് വാഷ് നിർമ്മാണം (17.3.2020)
പഞ്ചായത്ത് പൊതുഇടങ്ങളിൽ സ്ഥാപിക്കാൻ പോകുന്ന കൈകഴുകൽ കിയോകസുകളിലേക്ക് ആവശ്യമായത്രയും ഹാൻവാഷ് നിർമ്മിച്ചു നൽകി. സുഫീറ ടീച്ചറുടെയും നൗഷാദ്മാഷുടെയും നേതൃത്വത്തിൽ സോപ്പും ഗ്ലിസറിൻ ഉപയോഗിച്ച് ഹാൻഡ് വാഷ് നിർമ്മിച്ചു ഹെൽത്ത് ഇൻസ്പെക്ടർ നാരായണൻ സാർ ദിലീപ് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അശ്വതി എന്നിവർ ഉണ്ടായിരുന്നു ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ പഞ്ചായത്ത് പ്രസിഡണ്ടിനെ കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.കൈ കഴുകുന്ന രീതി നാരായണൻ സാർ കാണിച്ചു കൊടുത്തു. സ്കൂൾ മാനേജർ മജീദ് മുൻ HM നവാസ് മാസ്റ്റർ, സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹരിത ഹൃദയം വിളവ് കമ്മ്യൂണിറ്റി കിച്ചണി ലേക്ക് നൽകി (29.3.2020)
കാർഷിക ക്ലബ്ബ് സ്കൂൾ മട്ടുപ്പാവിൽ കൃഷി ചെയ്തുവരുന്ന ദൈവ പച്ചക്കറിത്തോട്ടം ഹരിത ഹൃദയത്തിൽ നിന്നും ലഭിച്ച പച്ചക്കറികൾ കായക്കോടി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് നൽകി. ലോക്ഡോൺ ദിവസങ്ങളിൽ പഞ്ചായത്തിൽ ആരും വിശന്നിരിക്കില്ല എന്ന് ഉറപ്പിക്കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചൺ ദേവർകോവിൽ ആണ് പ്രവർത്തിക്കുന്നത്. സ്കൂൾ തോട്ടത്തിൽ നിന്നും ശേഖരിച്ച തക്കാളി, വഴുതന, പച്ചമുളക്,വെണ്ട, പയർ, തുടങ്ങിയ വിഷരഹിത പച്ചക്കറി ഉൽപ്പന്നങ്ങളാണ് അധ്യാപകർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതിക്ക് കൈമാറിയത്. എംഎ സുഫിറ,കെ കെ ഹാരിസ്, പി വി നൗഷാദ് എന്നിവർ സംബന്ധിച്ചു. അരക്ഷിത സാഹചര്യങ്ങളെ പ്രതിരോധിച്ച് സഹജീവികളെ ചേർക്കാൻ ഇടം ഉള്ളിടത്തെല്ലാം നാം ഒന്നിച്ചു നിൽക്കുമെന്ന മഹിതപാഠം തീർത്ത് മാതൃകയാവുകയാണ് വിദ്യാലയം വീണ്ടും.
സ്കൂൾ ലൈബ്രറിയിലേക്ക് ഫാനുകൾ സംഭാവന ചെയ്തു (30.3.2020)
ആത്മമിത്രങ്ങൾ പ്രിയപ്പെട്ട സികെ ഖാലിദ് മാസ്റ്ററുടെയും റഷീദ് ദേവർകോവിൽന്റെയും നിറമാർന്ന ഓർമ്മകളിൽ ഉണർന്ന ദേവർകോവിൽ സ്കൂൾ അക്ഷരവീട് ഒരു ദേശത്തിന്റെ അഭിമാനമാണ്. വായനയുടെ വിളവറിഞ്ഞ് വിസ്മയം തീർക്കാൻ പുതുതലമുറയ്ക്ക് വേണ്ടതെല്ലാം ഒരുക്കാൻ വീണ്ടും വീണ്ടുമെത്തുകയാണ് സ്നേഹ മനസ്സുകൾ. പ്രിയപ്പെട്ടവരുടെ ഓർമ്മ നിറവിലുള്ള അക്ഷര വീട്ടിലേക്ക് ഒരു പൂർവ്വവിദ്യാർത്ഥി നൽകിയ ഫാൻ കെ കെ അഷ്റഫ്( പിടിഎ വൈസ് പ്രസിഡന്റ്) ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് കൈമാറി. തെങ്ങുള്ള തിൽ മുജീബ് സംബന്ധിച്ചു.
മൊഞ്ചേറും മൈലാഞ്ചി (22.5.2020 )
സ്കൂളിൽ മൊഞ്ചേറും മൈലാഞ്ചി മെഹന്തി മത്സരം അരങ്ങേറി. കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മത്സരം നടന്നത്.ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ മത്സരം നടന്നു. ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ മൈലാഞ്ചിയണിഞ്ഞ കൈകളുടെ ഫോട്ടോ ഗ്രൂപ്പിൽ അയച്ചു.അതിൽ നിന്നും മികച്ച ക്ലാസ് ടീച്ചർ കണ്ടെത്തി. തുടർന്ന് സ്കൂൾ തലത്തിലും വിലയിരുത്തി വിജയികളെ പ്രഖ്യാപിച്ചു.വളരെ ആകർഷകമായ ഈ മത്സരത്തിൽ കുട്ടികൾ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
അക്ഷരവൃക്ഷം പദ്ധതി (20.4.2020)
കൊവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്ന അതിനെ പൊതുവിദ്യാഭ്യാസവകുപ്പ് അക്ഷരവൃക്ഷം എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്ന വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ,കവിത എന്നിവ തയ്യാറാക്കി കുട്ടികൾ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുത്തു. അദ്ധ്യാപകർ ക്ലാസിൽ നിന്ന് മികച്ചത് കണ്ടെത്തി സ്കൂൾ തലത്തിൽ വിലയിരുത്തി നല്ല രചനകൾ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്തു. കൂടാതെ നല്ല രചനകൾ ഉൾപ്പെടുത്തി സപ്ലിമെന്റ് ഉണ്ടാക്കി.
സ്കൂൾ വിക്കിയിൽ കഥ,കവിത,ലേഖനം എന്നെ വിഭാഗങ്ങളിൽ കുന്നുമ്മൽ സബ്ജില്ലാ യിൽ നിന്ന് 43 സൃഷ്ടികൾ വന്നു. അതിൽ 28 കെ വി കെ എം എം യു പി സ്കൂളിന്റെതാണ് .
പരിസ്ഥിതി ദിനാഘോഷം (5. 6.2020 )
ലോക പരിസ്ഥിതി ദിനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ച്ചവെച്ചത്. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും രാവിലെ 10 മണിക്ക് വീടിന്റെ പരിസരത്ത് ഒരു കുടുംബ വൃക്ഷം നട്ടുപിടിപ്പിച്ചു. വീട്ടിലെ ഏറ്റവും മുതിർന്ന അംഗവും ഏറ്റവും ഇളയ അംഗവും ചേർന്നാണ് തൈ നട്ടത്.തൈ നടുന്ന ചടങ്ങിനെ ഫോട്ടോ/ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിദിന സംരക്ഷണത്തിന് ഭാഗമായി കുട്ടികൾ പോസ്റ്റർ നിർമ്മിച്ചു. കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകൾ മുഖേന പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി.ഒന്നാം ക്ലാസിലെ കുട്ടികൾ ഇല മാസ്ക്കുകൾ നിർമ്മിച്ച വൈവിധ്യം പുലർത്തി.
സ്കൂൾ വളപ്പിൽ തൈ നട്ടു കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടന കർമം നിർവഹിച്ചു.നൗഷാദ് മാസ്റ്റർ, സുഫിറ ടീച്ചർ, ഡൊമിനിക് മാസ്റ്റർ തുടങ്ങിയ തുടങ്ങിയവർ ചെടികൾ സ്കൂൾ അങ്കണത്തിൽ വച്ച് പിടിപ്പിച്ചു.
നിറവ്- കൊവിഡ് സ്പെഷൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം( 8. 6.2020 )
ലോക ഡൗൺ കാലത്തെ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ,ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ മാഗസിൻ ഒരുക്കിയത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരവൃക്ഷം പദ്ധതിയിൽ ജില്ലാതലത്തിലേക്ക് ഉൾപ്പെടുത്തി കുട്ടികളുടെ രചനകളാണ് മനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത മാഗസിൻ തയ്യാറാക്കിയിരുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയനായ സിനിമ നാടക സാംസ്കാരിക പ്രവർത്തകനും സിനിമാ സംവിധായകനുമായ ശ്രീ ജോയി മാത്യു ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു.കെ.വി ജമാൽ (പ്രസിഡണ്ട് എൻ. ഐ.എസ്) വി. കെ മജീദ് (മാനേജർ )പി.വി രാജേന്ദ്രൻ (HM) എം രാജൻ മാസ്റ്റർ, വി രവീന്ദ്രൻ, അസീസ് മാസ്റ്റർ (പി ടി എ പ്രസിഡന്റ്) തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.
നിറവ് ഡിജിറ്റൽ മാഗസിൻ ജോയ് മാത്യു ഓൺലൈൻ ഉദ്ഘാടനം ചെയ്ത വീഡിയോ എൻ ഐ എസ് പ്രസിഡണ്ട് കെ വി ജമാൽ സാഹിബ് സ്വിച്ച് ഓൺ ചെയ്ത് നിർവഹിച്ചു. നിറവ് ഡിജിറ്റൽ മാഗസിൻ ബി.പി. ഒ സുനിൽകുമാർ എല്ലാവർക്കും പരിചയപ്പെടുത്തി.ലീന ടീച്ചർ, ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
മാതൃഭൂമി സീഡ്- പുസ്തക അവലോകന മത്സരം
വായനാദിനവുമായി ബന്ധപ്പെട്ട മാതൃഭൂമി സീഡ് വിദ്യാർഥികൾക്കായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ അവലോകന മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പുസ്തക അവലോകനം വീഡിയോ തയ്യാറാക്കി ക്ലാസ് ടീച്ചർക്ക് അയച്ചുകൊടുത്തു. മികച്ച വ തിരഞ്ഞെടുത്ത് മാതൃഭൂമിക്ക് അയച്ചുകൊടുത്തു. അതിൽ നിന്നും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ മിന്നത്തന്റെ വീഡിയോ മികച്ച വീഡിയോ ആയി തിരഞ്ഞെടുത്തു.
ഓൺലൈൻ പഠന സൗകര്യമൊരുക്കി വിദ്യാലയം( 11 6 2020 )
ടെലിവിഷൻ മൊബൈൽ സംവിധാനം ഇല്ലാത്ത കാരണം പഠനം വഴിമുട്ടിയ കായക്കൊടി പഞ്ചായത്തിലെ പൂക്കാട് നിന്നും കുന്നുമ്മൽ ഉഷ- രാജു ദമ്പതികളുടെ മകളായ രാഗപ്രിയയ്ക്ക് മലബാർ അഗ്രികൾച്ചർ സ്റ്റേറ്റ് ആൻഡ് ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ കോ ഓഫ് സൊസൈറ്റി വടകര വകയുള്ള ടെലിവിഷൻ സെറ്റ് സംഘം പ്രസിഡന്റ് ശ്രീ കെ സി ബാലകൃഷ്ണൻ അധ്യക്ഷതയിൽ കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ എ കെ അഗസ്റ്റിന് കൈമാറി. ചടങ്ങിൽ സംഘം സെക്രട്ടറി വി. കെ ദിനേശൻ വൈസ് പ്രസിഡണ്ട് രാജൻ പുള്ളി യത്ത് ഡയറക്ടർ എം. എം ദിനേശൻ പി.പി ശശി കെ വി കെ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ പി. വി രാജേന്ദ്രൻ അധ്യാപകരായ പി.കെ സണ്ണി, പി ഷിജിത്ത് എന്നിവർ സംസാരിച്ചു.
ബാലവേല വിരുദ്ധ ദിനം (12. 6.2020 )
ബാലവേല വിരുദ്ധ ദിനാചരണം നിന്റെ ഭാഗമായി മാതൃഭൂമി സീഡ് ബാലവേല വിരുദ്ധ പ്രതിജ്ഞ നിർമ്മിക്കുകയും (വീഡിയോ )അത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികളിൽ എത്തിക്കുകയും ചെയ്തു. പ്രതിജ്ഞ ചൊല്ലി വോയിസ് സന്ദേശമായി കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു.തുടർന്ന് ബാലവേല വിരുദ്ധ ദിന സന്ദേശമുൾക്കൊള്ളുന്ന പോസ്റ്ററും നിർമ്മിച്ചു.
ഓൺലൈൻ പഠന സൗകര്യം ഒരുക്കി ചിന്നൂസ് ചങ്ങാതിമാർ(13/6/2020)
ദേവർകോവിൽ കെ വി കെ എം എം യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാനുള്ള സഹായവുമായി ചിന്നൂസ് ചങ്ങാതിമാർ എത്തി .ഞങ്ങളുടെ രക്ഷിതാവ് കൂടിയായ നസീർ ചിന്നൂസ് ടിവിയും ഡിടിഎച്ച് കണക്ഷനും ഹെഡ്മാസ്റ്റർ പി വി രാജേന്ദ്രൻ സാറിന് കൈമാറി .ടി സി അഷ്റഫ് നിടിയ പൊയിൽ സലാം, സലാം ടാലൻറ് ഗഫൂർ കുറ്റ്യാടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
നന്മയുടെ നല്ല വെളിച്ചവുമായ് നല്ല പാഠം (16/6/2020 )
കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനാവാത്ത നമ്മുടെ മക്കൾക്ക് കൈത്താങ് തീർത്തു മാതൃകയായി രിക്കുകയാണ് കെ വി കെ എം എം യു പി സ്കൂൾ നല്ല പാഠം കുടുംബം. നമ്മുടെ പ്രദേശത്തെ വളരെ പ്രയാസം അനുഭവിക്കുന്ന രണ്ടു കുടുംബങ്ങളിൽ കുട്ടികൾക്ക് ടി വി യും കേബിൾ കണക്ഷനും ലഭ്യമാക്കിയാണ് മക്കളുടെ പഠനമികവിനൊപ്പമുണ്ടെന്നുള്ളതിന്റെ നല്ല സാക്ഷ്യമായി നല്ല പാഠം മാറിയത്.രണ്ട് കുടുംബങ്ങൾക്ക് നൽകാനുള്ള എൽ.ഇ.ഡി ടിവി യും DTH കണക്ഷനും നല്ല പാഠം കൺവീനർ കെ. കെ അഷ്‌റഫും,ടീച്ചർ കോർഡിനേറ്റർ പി.റംലയും ചേർന്ന് ഹെഡ്മാസ്റ്റർ പി. വി രാജേന്ദ്രൻ മാസ്റ്റർക്ക് കൈമാറി.
വായനാദിനം(19/6/2020 )
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി വായനാദിന ആഘോഷംവളരെ ഭംഗിയായി നടന്നു .*അക്ഷര പെയ്ത്ത്* വായനയുടെ തേൻ മധുരവുമായി ഏഴ് പ്രമുഖ അക്ഷര പ്രതിഭകൾ ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ കുട്ടികൾക്കൊപ്പം ഓൺലൈനിൽ എത്തി .സോമൻ കടലൂർ ജയചന്ദ്രൻ മൊകേരി കെ ടി സൂപ്പി മാസ്റ്റർ അഹമ്മദ് മൂന്നാം കൈ ബാലൻ തളിയിൽ ആർ തുഷാര രസിത്ത അശോകൻ എന്നിവരാണ് ഒരാഴ്ചക്കാലം അക്ഷരമധുരം വിളമ്പാൻ എത്തിയത് . ഇതോടൊപ്പം മുൻ ഹെഡ്മാസ്റ്റർമാർ ആയ പികെ നവാസ് മാസ്റ്ററും എം രാജൻ മാസ്റ്ററും കുട്ടികൾക്ക് വായനാദിന സന്ദേശം പകർന്നു .അതോടൊപ്പം പുസ്തകാസ്വാദന മത്സരം വായനമത്സരം വായനദിന ക്വിസ് മഹത് വചന ശേഖരണം പോസ്റ്റർ നിർമ്മാണം പ്രസംഗമത്സരം തുടങ്ങിയവയും നടത്തി .അറിവിന്റെ ലോകത്തേക്ക് ഒരു ജികെ ബുക്കും കുട്ടികൾ തുടക്കം കുറിച്ചു .
മാതൃഭൂമി സീഡ് വായനദിന പരിപാടിയിൽ ഗോപിനാഥ് മുതുകാടുമായി നടത്തുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ ഞങ്ങളുടെ സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി റുഷ്‌ദ മെഹബൂബയ്ക്ക് അവസരം ലഭിച്ചു .വായനാദിന പ്രതിജ്ഞ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളിൽ എത്തിച്ചു അവർ പ്രതിജ്ഞ ചെയ്തു .
ബഷീർ നിലാവ് (5.7.2020)
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ നിറ ഓർമ്മയിൽ കെ വി കെ എം എം യു പി സ്കൂൾ ഓൺലൈനിൽ വിവിധ പരിപാടികളോടെ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ബഷീറിൻറെ പ്രസിദ്ധമായ നോവലുകളിലൊന്നായ പാത്തുമ്മയുടെ ആടിനെ അടിസ്ഥാനമാക്കി വീടുകളിൽനിന്ന് വിദ്യാർത്ഥികൾ ഒരുക്കിയ രംഗ ചിത്രീകരണം ഏറെ ആസ്വാദ്യവും കൗതുകകരവുമായി. മാംഗോസ്റ്റിൻ കീഴിൽ ചാരു കസേരയിൽ ഇരിക്കുന്ന ബഷീറിനെയും സമീപമുള്ള പാത്തുമ്മയെയും അവതരിപ്പിച്ചാണ് കുട്ടികൾ അവരുടെ ബഷീർ ഓർമ്മകൾ പങ്കു വെച്ചത്.
LSS,USS ചരിത്രവിജയം (16.7.2020)
LSS,USS പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കെ വി കെ എം എം യു പി സ്കൂളിന് ചരിത്രവിജയം കൊയ്യാൻ കഴിഞ്ഞു. സബ്ജില്ലയിൽ തന്നെ ഒന്നാമതായി 28 എൽഎസ്എസ് കൾ നേടി.14USS കളും നേടി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഈ അതുല്യ വിജയം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞത്.
ഇതോടൊപ്പം ബഷീർകൃതികളുടെ വായന ക്വിസ് എന്നിവയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെ വാർത്ത അവതാരകൻ അനിൽ ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി ഇതോടൊപ്പം ബഷീർ ജീവിത രേഖ വീഡിയോ, ഇമ്മിണി വലിയ വരകൾ, ചിത്രമെഴുത്ത് ,കൈരളിയുടെ സുൽത്താൻ ,പതിപ്പ് തുടങ്ങിയവയും സ്കൂളിൽ അരങ്ങേറി.
Online PTA(20.7.2020)
കൊറോണക്കാലത്ത് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള മുഖാമുഖ സംഭാഷണത്തിന് അവസരം ഇല്ലാത്തതിനാൽ ഓൺലൈൻPTA നടത്താൻ തീരുമാനിച്ചു.20.7.20 മുതൽ ഒരാഴ്ചക്കാലം ആണ് ഓരോ ക്ലാസിലെയും ഓൺലൈൻ പിടിഎ നടത്തിയത്. രക്ഷിതാക്കൾ ജോലി കഴിഞ്ഞ് ഫ്രീ ആകുന്ന രാത്രി സമയങ്ങളിൽ ആണ് ഓൺലൈൻ PTAകൾ നടന്നത്. ഹെഡ്മാസ്റ്ററുടെ സാന്നിധ്യം എല്ലാ ക്ലാസ് പിടിഎ കളിലും ഉണ്ടായിരുന്നു. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തലും രക്ഷിതാക്കളുടെ ആശങ്കകൾ തീർത്തു കൊടുക്കലും ആയിരുന്നു അജണ്ട. പിടിഎ യോഗത്തിലൂടെ രക്ഷിതാക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു .
അമ്പിളി സ്പർശം ചാന്ദ്രദിനാഘോഷം(21 .7.2020)
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനമായ ജൂലൈ 21ന് ഹോമി ഭാഭ സയൻസ് ക്ലബ് *അമ്പിളി സ്പർശം* എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു. അന്നേദിവസം രാവിലെ ചന്ദ്രനിലേക്കൊരു യാത്ര, ചന്ദ്രപര്യവേഷണ ഘട്ടങ്ങളിലെ കൗതുക കാഴ്ചകൾ ഉൾപ്പെടുത്തി പ്രശസ്ത ചന്ദ്രപര്യവേഷണ ഗവേഷകൻ നാസ ഗഫൂർ സാർ ഒരു വീഡിയോ പ്രെസൻറ്റേഷനിലൂടെ കുട്ടികൾക്കൊപ്പമെത്തി.
മറ്റ് പ്രവർത്തനങ്ങൾ
പ്രസംഗ മത്സരം
വിഷയം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ കുതിപ്പ്
ക്ലാസ് അധ്യാപകനൊരു കത്ത്
ഓരോരുത്തർക്കും ചന്ദ്രനിൽ പോകാൻ അവസരം ഉണ്ടായാൽ ചന്ദ്രനിലെ നിങ്ങളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി കത്ത് തയ്യാറാക്കുക.
ക്വിസ് മത്സരം LP, UP
മാനിഷാദ -ഹിരോഷിമാ ദിനം (6.8.20 to 9.8.20)
ഹിരോഷിമാ ദിനം ഗ്ലോബൽ സോഷ്യൽ ക്ലബ് *മാനിഷാദ* എന്ന പേരിൽ ആഗസ്റ്റ് 6 മുതൽ 9 വരെ വിവിധ പരിപാടികളോടു കൂടി ആചരിക്കുകയാണ്. എല്ലാ യുദ്ധങ്ങളും സർവ്വനാശങ്ങൾ ആണ് ബാക്കിയാക്കുന്നത് എന്ന യാഥാർത്ഥ്യം ഈ ദിനാചരണത്തിലൂടെ വീണ്ടും തുറന്നുകാട്ടുകയാണ്.
പ്രവർത്തനങ്ങൾ
ആഗസ്റ്റ് 6 വ്യാഴം
യുദ്ധവിരുദ്ധ പ്രതിജ്ഞ:-
രാവിലെ ഓരോ കുട്ടിയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കണം . ഇതിൻറെ ഫോട്ടോ ഗ്രൂപ്പിൽ പങ്കുവയ്ക്കാം ( പ്രതിജ്ഞ അയച്ചു കൊടുത്തു).
പോസ്റ്റർ നിർമ്മാണം:-
A4 പേപ്പറിലോ ചാർട്ട് പേപ്പറിലോ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പോസ്റ്റർ തയ്യാറാക്കുക. ഗ്രൂപ്പിൽ ഷെയർ ചെയ്യുക.
ആഗസ്റ്റ് 7 വെള്ളി
കൊളാഷ് നിർമ്മാണം:-
യുദ്ധവിരുദ്ധ ചിത്രങ്ങളും വാർത്തകളും ഉൾപ്പെടുത്തി കൊളാഷ് നിർമ്മിക്കുക .
ആഗസ്റ്റ് 8 ശനി
പ്രസംഗ മത്സരം
വിഷയം-യുദ്ധം സർവ്വനാശത്തിന്
3 മിനിറ്റിൽ താഴെയുള്ള ഓഡിയോ /വീഡിയോ ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
ആഗസ്റ്റ് 9 ഞായർ
സഡാക്കോ കൊക്ക് നിർമ്മാണം:-
പേപ്പർ ഉപയോഗിച്ച് സഡാക്കോ കൊക്കുകളെ നിർമ്മിച്ച് അവ പറത്തുന്ന ഫോട്ടോ ഗ്രൂപ്പിൽ പങ്കു വയ്ക്കുക.
സ്വാതന്ത്ര്യദിനാഘോഷം( 15/8/2020 )
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് LP, UP വിഭാഗങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
*പതാകയുയർത്തൽ*
ആഗസ്ത് 15 ന് രാവിലെ 8.30 ന് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഹെഡ്മാസ്റ്റർ പി.വി രാജേന്ദ്രൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർമാരായ പി. കെ നവാസ് മാസ്റ്റർ, എം. രാജൻ മാസ്റ്റർ, മാനേജർ വി. കെ അബ്‌ദുൾ മജീദ്, NIS പ്രസിഡന്റ് കെ വി ജമാൽ, ടി എം ബഷീർ, PTA, MPTA ഭാരവാഹികൾ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. ദേശീയ പതാക ഉയർത്തൽ ചടങ്ങും വിശിഷ്ട അഥിതി കളുടെ സന്ദേശവും ലൈവ് ആയി ഫേസ്ബുക്ക് പേജിലൂടെ മുഴുവൻ വിദ്യാർത്ഥികൾക്കും കാണാൻ കഴിയുന്ന രീതിയിലാണ് സംഘടിപ്പിച്ചത്.
*സ്വാതന്ത്ര്യദിനാഘോഷ* *പ്രവർത്തനങ്ങൾ*
*LP**വിഭാഗം*
1.ക്വിസ്
2.പതാക നിർമാണം
3.പ്രസംഗം
4.ദേശഭക്തിഗാനാലാപനം
5.ലഘു ചിത്രീകരണം. വീട്ടിലുള്ള മറ്റ് അംഗങ്ങളെ കൂടി ഉൾപ്പെടുത്താം
6.സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണം
7.ഇന്ത്യയുടെ ഭൂപട നിർമ്മാണം
8.മുദ്രാവാക്യങ്ങൾ അവതരിപ്പിക്കൽ
9.കുട്ടികൾ വിവിധ സംസ്ഥാനങ്ങളിലെ വേഷവിധാനത്തിൽ അണി നിരക്കുക
10.ദേശീയ നേതാക്കളായി വേഷം ധരിച്ച് കുട്ടികൾ മഹത് വചനങ്ങൾ അവതരിപ്പിക്കൽ
UP *വിഭാഗം*
1.പതാക നിർമ്മാണം
2.ക്വിസ്
3.പ്രസംഗം
4.വീട്ടിൽ പതാക ഉയർത്തൽ
5.ദേശഭക്തിഗാനാലാപനം, വ്യത്യസ്ത ഭാഷകൾ ഉൾക്കൊള്ളിക്കണം
6.ദേശീയ നേതാക്കളുടെ വേഷത്തിൽ സന്ദേശം നൽകൽ.
7.മുദ്രാവാക്യങ്ങൾ കണ്ടെത്തി പറയൽ
8.ഡിജിറ്റൽ പതാക നിർമ്മാണം.
*ഉഴുതുണ്ണുന്നവനെ* *തൊഴുതുണ്ണണം*
*ചിങ്ങം* 1- *കർഷക* *ദിനാചരണം* ( *17/8/2020* )
കേരളത്തിന്റെ കാർഷിക പൈതൃകം ഉയർത്തിപ്പിടിക്കാനും നമുക്ക് അന്നമൂട്ടുന്ന കർഷകരെ ആദരിക്കാനും അതുവഴി കാർഷിക മേഖലയ്ക്ക് നവജീവൻ നൽകാനുമാണ് എല്ലാ വർഷവും നാം ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു വരുന്നത്. ഈ വർഷത്തെ കർഷക ദിനാചരണം വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി മാതൃകപരമായി സംഘടിപ്പിക്കുകയാണ് വിദ്യാലയത്തിലെ കാർഷിക ക്ലബ്ബ്.
*പ്രവർത്തനങ്ങൾ*
1. *എന്റെ* *വീട്ടിലെ* *കൃഷിയും* *ഞാനും*
വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ കൃഷിത്തോട്ടത്തിൽ നിന്ന് മൊബൈൽ ഫോണിൽ സെൽഫി എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
2. കൃഷിപ്പാട്ട് പാടാം
3.കർഷക വേഷം ധരിച്ചു ഫോട്ടോ എടുത്ത് ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെയ്ക്കുക.
4.കർഷക ദിന സന്ദേശം.
കായക്കൊടി കൃഷിഭവനിലെ കൃഷി ഓഫീസർ ബഹുമാനപ്പെട്ട *ശില്പ* ഞങ്ങളോടൊപ്പം ഓൺലൈനിൽ പങ്കുചേർന്ന് കുട്ടികൾക്ക് കർഷക ദിന സന്ദേശം കൈമാറി.
കളിയും ചിരിയും ( 2/8/2020 )
ഓൺലൈൻ പഠനം ആരംഭിച്ചതോടെ ക്ലാസ് മുറികളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന സൗഹൃദവും സന്തോഷവുമൊക്കെ അവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനായി പരസ്പരം ഒത്തു ചേരാനുള്ള ഒരു അവസരം നമ്മുടെ ഓൺലൈൻ ക്ലാസ്സ് മുറികളിൽ ഉണ്ടാവുകയാണ്. "കളിയും ചിരിയും "-എല്ലാ ഞായറാഴ്ച്ചയും രാത്രി 8 മണി മുതൽ 9 മണി വരെ. കൂട്ടുകാർക്ക് മനസ്സ് തുറക്കാൻ ഒരവസരം. ഈ വേദിയിൽ കുട്ടികൾക്ക് കൂട്ടുകാരുമായി എന്തും പങ്കുവയ്ക്കാം. പാട്ട്, അഭിനയം, വരച്ച ചിത്രം, കഥ, കൗതുക കാഴ്ചയുടെ കുഞ്ഞു വീഡിയോ തുടങ്ങിയവ പങ്കു വയ്ക്കാം. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയും 'മാമ്പഴം ' ഫൈനലിസ്റ്റുമായ തീർത്ഥ പി. എസ് ആണ്.
കെ വി കെ യുടെ മക്കൾ ജി വി രാജയിലേക്ക് (19/8/20)
കെ വി കെ എം എം യു പി സ്കൂളിലെ മൂന്ന് നക്ഷത്രമുത്തുകൾ ഇനി ജി വി രാജ സ്പോർട്സ് സ്കൂളിലേക്ക്. സനുഷ വി കെ, മുഹമ്മദ് റിഹാൻ, മുഹമ്മദ് ഹാദി എന്നിവർക്കാൻ ജി വി രാജയിലേക്ക് പ്രവേശനം ലഭിച്ചത്. കായിക അധ്യപിക ആയ ഷാജില ടീച്ചറുടെ തീവ്ര പരിശീലനവും മിടുക്കു മാണ് ഈ നേട്ടത്തിന് പിന്നിൽ.
Compario(2/8/20)
കെ വി കെ എം എം യു പി എസ്സിലെ compario ഒന്നാം ക്ലാസ്സ് ഒന്നാം തരം ഓൺലൈൻ CPTA googlemeet വഴി August 2 ന് ഞായറാഴ്ച 4 മണി മുതൽ 5.45 വരെ അതി ഗംഭീരമായി നടത്തി. ഞായറാഴ്ച ആയതുകൊണ്ടും കൃത്യമായ ഇടപെടൽ കൊണ്ടും മീറ്റിംഗിൽ നല്ല പങ്കാളിത്തം ഉണ്ടായി.203 കുട്ടികൾ പഠിക്കുന്ന ഒന്നാം ക്ലാസിൽ ആദ്യ മീറ്റിംഗിന് 40 പേര് ഉള്ള ക്ലാസ്സ് ആണ് സെലക്ട് ചെയ്തത്. അതിൽ 39 പേരും പങ്കെടുത്തു എന്നത് അഭിമാനാർഹമാണ്.
ഒന്നാം ക്ലാസ്സ് അധ്യപിക ഷാഹി ടീച്ചറുടെ പ്രാർത്ഥനയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. ഹെഡ്മാസ്റ്റർ രാജേന്ദ്രൻ സർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ നേതൃത്വം ഏറ്റെ ടുത്തത് PTA പ്രസിഡന്റ് ആണ്. വാർഡ് മെമ്പർ ഹലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു