കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - 01/06/2022
2022 23 അധ്യായന വർഷത്തെ ആദ്യദിനം വിദ്യാലയ ചരിത്രത്തിൽ വേറിട്ട് നിൽക്കുന്ന ഒരു ദിനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. വിദ്യാലയ അന്തരീക്ഷം നവാഗതരെ വരവേൽക്കുന്നതിന് വേണ്ടി ഒരുങ്ങിയിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങ് ഈ ദിനത്തിൽ സംഘടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ട് ഉത്സവ പ്രതീതിയിൽ തന്നെ അലങ്കരിച്ചിരുന്നു. വ്യത്യസ്ത വേഷവിധാനങ്ങളോടെ നവാഗതരെ വരവേൽക്കുന്നതിന് വേണ്ടി വിദ്യാർഥികൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു. സ്കൂളിൽ പുതുതായി ചുമതലയേറ്റ ഹെഡ്മാസ്റ്റർ വി നാസ്സർ മാസ്റ്റർ, മാനേജ്മെൻറ് പിടിഎ എം പി ടി എ പൂർവാധ്യാപകർ ജനപ്രതിനിധി എന്നിവർ പങ്കെടുത്തു കൊണ്ട് പ്രവേശന ചടങ്ങ് വളരെ ഭംഗിയായി നടന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും മിഠായികളും പായസ വിതരണവും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. ഓൺലൈൻ കാലഘട്ടത്തിനുശേഷം നടന്ന ആദ്യ പ്രവേശന ഉത്സവ ചടങ്ങ് ആയതുകൊണ്ട് തന്നെ മികവാർന്ന രീതിയിൽ സംഘടിപ്പിക്കാനും വിജയപ്രദമാക്കി മാറ്റാനും വിദ്യാലയത്തിലെ അധ്യാപക കൂട്ടത്തിന് കഴിഞ്ഞു. ഹെഡ്മാസ്റ്റർ വി.നാസർ, പി.ടി.എ പ്രസിഡന്റ് ഇല്ലത്ത് അസീസ്മാസ്റ്റർ , മാനേജർ കെ.പി.കുഞ്ഞമ്മത്, സ്കൂൾഅക്കാദമിക് ഡയറക്ടർ പി.കെ നവാസ് മാസ്റ്റർ, എം.രാജൻമാസ്റ്റർ, പി.വി.രാജേന്ദ്രൻ, എം.പി.മോഹൻദാസ്, കെ.കെ.ഹാരിസ്, വി.എ.സി.ഇബ്രാഹിം ഹാജി, തൈക്കണ്ടി കുഞ്ഞബ്ലല്ല, പി.കെ.സണ്ണി, എം.കെ.അൻവർ തുടങ്ങിയവർസംസാരിച്ചു.
-
പ്രവേശനോത്സവം - ഉദ്ഘാടനസദസ്സ്
-
പ്രവേശനോത്സവം - ഘോഷയാത്ര
-
ഹെഡ്മാസ്റ്റർ ചുമതലയേൽക്കുന്നു
മുകുളം - പരിസ്ഥിതി ദിനാഘോഷം -05/06/2022
2023 വർഷത്തെ പരിസ്ഥിതി ദിനാഘോഷം മുകുളം എന്ന പേരിൽ ജൂൺ 5 ഞായറാഴ്ച തന്നെ സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശ റാലി, നാട്ടുമാവിൻ തൈ വിതരണം, പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, എന്നീ പരിപാടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളും പ്രതിനിധികളും പങ്കെടുത്ത റാലി നടന്നു. അതിനുശേഷം നൂറോളം വിദ്യാർത്ഥികൾക്ക് നേരത്തെ തയ്യാറാക്കിയ നാട്ടുമാവിൻ തൈ വിതരണം ചെയ്തു. നാട്ടുകാരനായ കെ.വി അബൂബക്കർ മൗലിവിയാണ് തൈ വിതരണ ഉദ്ഘാടനം നടത്തിയത്. ഓരോരുത്തർക്കും ലഭിച്ച നാട്ടുമാവിൻ തൈകൾ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ്യാർത്ഥികൾക്ക് വേണ്ടി നിർദേശങ്ങൾ നൽകി. ജൂൺ 5 ഞായറാഴ്ച പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മാണ മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. ഓരോരുത്തരും തയ്യാറാക്കിയ പോസ്റ്ററുകൾ അവരവരുടെ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചു മൂല്യനിർണയം നടത്തി. മികച്ച ക്ലാസ്സുകളെ കണ്ടെത്തി. തിങ്കളാഴ്ച ക്വിസ് മത്സരവും അന്ന് രാവിലെ പ്രതിജ്ഞയും നടത്തി. ഹെഡ്മാസ്റ്റർവി.നാസർ,മാനേജർ കെ.പി.കുഞ്ഞമ്മത്,വാർഡ്മെമ്പർ കെ.കെ.അഷ്റഫ്, പി.കെ.സണ്ണി, .കെ.അൻവർ, എം.പി.മോഹൻദാസ്, പി.വി.നൗഷാദ്, പി. ഷിജിത്ത് തുടങ്ങിയവർസംസാരിച്ചു.
അക്ഷരക്കൂട്ട് - വായന വാരാചരണം 19/06/22 മുതൽ25/06/22
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2022 23 വർഷത്തെ വായന വാരാചരണം അക്ഷരക്കൂട് എന്ന പേരിൽ ജൂൺ 19 ഞായറാഴ്ച ആരംഭിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. ജയചന്ദ്രൻ മുങ്ങേരി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ്, പൂർവാധ്യാപകർ, ജനപ്രതിനിധി, പിടിഎ, തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. വൈവിധ്യമാർന്ന പരിപാടികൾ വാരാചരണത്തിന്റെ ഭാഗമായി ഓരോ ദിനവും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. 19/06/22 ഞായറാഴ്ച രക്ഷിതാക്കൾക്ക് വേണ്ടി ടൈറ്റിൽ കാർഡ് നിർമ്മാണം, വായനാദിന ക്വിസ്, കയ്യെഴുത്ത് മാഗസിൻ, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്ക് വേണ്ടി 20/06/22 തിങ്കളാഴ്ച ക്ലാസ് തലത്തിൽ വായനാദിന ക്വിസ് , 21/06/22 ചൊവ്വാഴ്ച കഥാരചന, കവിത രചന എന്നിവയും 22/06/22 ബുധനാഴ്ച ചിത്രരചനയും 23/60/2022 വ്യാഴാഴ്ച കവിതലാപാനവും 24/06/22 വെള്ളിയാഴ്ച നാടൻപാട്ടും, പ്രസംഗവും 25/06/22 ന് കഥാപാത്രം ആവിഷ്കാരവും നടത്തുകയുണ്ടായി. പഞ്ചായത്ത് തല വായനാദിന ക്വിസിൽ ഒന്നാം സ്ഥാനം അഭിഷേക്, രണ്ടാംസ്ഥാനം പ്രാർത്ഥന എന്ന കുട്ടിക്കും കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. ഹെഡ്മാസ്റ്റർവി.നാസർ, മാനേജർ കെ.പി.കുഞ്ഞമ്മത്, വാർഡ്മെമ്പർ കെ.കെ.അഷ്റഫ്, പി.കെ.സണ്ണി, എം.കെ.അൻവർ ,എം.രാജൻ, വി.ലീന, കെ.പി.ശ്രീജിത്ത്, ഒ.രവീന്ദ്രൻമാസ്റ്റർ,ത്തുടങ്ങിയവർസംസാരിച്ചു.
ബഷീർ സ്മൃതി ബഷീർ സ്മൃതി ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കൃതികളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്നതിന് വേണ്ടിയുള്ള പരിപാടി സംഘടിപ്പിച്ചപ്പോൾ എല്ലാ ക്ലാസിൽ നിന്നും നല്ല പങ്കാളിത്തം ഉണ്ടാവുകയും കുട്ടികൾ വേഷവിധാനങ്ങളും കൂടി തന്നെ ബഷീർ കൃതിയിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനും കഴിഞ്ഞു. ബഷീർ സാഹിത്യവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലും ചുമർ പത്രിക തയ്യാറാക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ബഷീർ സാഹിത്യ ക്വിസ് നടത്തുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട എൽ പി തലത്തിലും യുപിതലത്തിൽ സബ്ജില്ലാതലത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.
പിടിഎ ജനറൽബോഡി
പിടിഎ ജനറൽബോഡി 2022 23 വർഷത്തെ പിടിഎ ജനറൽബോഡിയോഗം സ്കൂൾ ഹാളിൽ ചേർന്നു. പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞു .ഹെഡ്മാസ്റ്റർ 20021 -22 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ കെ പി കുഞ്ഞമ്മദ് ,വാർഡ് മെമ്പർ കെ കെ അഷ്റഫ്, സമീർ മാസ്റ്റർ ,റുബീന പി എം , കെ.കെ.ഹാരിസ്, സൗദ എ ,പി കെ സണ്ണി മാസ്റ്റർ എന്നിവർ സംസാരിച്ചു 2022-23 വർഷത്തെ പിടിഎ, എം പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് പി വി നൗഷാദ് മാസ്റ്റർ അവതരിപ്പിച്ചു. യോഗം അംഗീകരിച്ചു സ്റ്റാഫ് സെക്രട്ടറി എംകെ അൻവർ മാസ്റ്റർ നന്ദി പറഞ്ഞു .
പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
2022 -23 വർഷത്തെ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ യോഗം 27/07/22 ന് ബുധനാഴ്ച സ്കൂൾ ഹാളിൽ ചേർന്നു .ഈ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുമ്പളം കണ്ടി , ഹെഡ്മാസ്റ്റർ വി.നാസർമാസ്റ്റർ , പി.കെ.സണ്ണി, കെ.കെ.ഹാരിസ്, എം കെ അൻവർ എന്നിവർ സംസാരിച്ചു. മുൻഹെഡ്മാസ്റ്ററും അധ്യാപക അവർഡ്ജേതാവുമായ പി.കെ.നവാസ് മാസ്റ്റർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു . പി.ടി.എ. പ്രെസിഡന്റായി ജംഷീർ കെ.പി. യെയും എം.പി.ടി.എ. ചെയർ പേഴ്സൺ ആയി റുബീന കരീമിനെയും തിരഞ്ഞെടുത്തു.
ചാന്ദ്രദിനാഘോഷം
ജൂലൈ - 21 മനുഷ്യൻറെ കുതിച്ചുചാടത്തിന്റെ ഓർമ്മദിനമായ ചാന്ദ്രദിനം അർഹിക്കുന്ന പ്രാധാന്യത്തോടെ കൂടി തന്നെ സ്കൂളിലെ ഹോമിഭാഭാ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഘോഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ പി വിഭാഗം കുട്ടികൾക്കും യുപി വിഭാഗം കുട്ടികൾക്കും പരിപാടികൾ നടത്തിയാണ് ചാന്ദ്രദിനം ആഘോഷിച്ചിട്ടുള്ളത്. യുപി വിഭാഗം വിദ്യാർഥികൾക്കായി ക്വിസ്, ക്ലാസിൽ ഒരു പതിപ്പ്, ചിത്രീകരണം എന്നിങ്ങനെ മൂന്ന് ദിനങ്ങളിലാണ് പ്രധാനമായും പരിപാടികൾ നടത്തിയത്. ക്വിസ് മത്സരത്തിൽ നേരത്തെ തന്നെ കുട്ടികളെ തയ്യാറാക്കി പരിശീലിപ്പിച്ചുകൊണ്ട് ക്ലാസ്സിൽ നിന്ന് മികച്ച വിജയം നേടുന്നവർക്ക് വീണ്ടും പരിശീലനം നൽകി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച അതിൽ നിന്ന് മികച്ച സ്കോർ ലഭിച്ച വിദ്യാർത്ഥിയെ ഉപജില്ലാതലത്തിൽ മത്സരിപ്പിക്കാനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പിന്നെ യു പി ക്ലാസുകളിൽ എല്ലാ ക്ലാസുകളിലും വരുന്ന പതിപ്പ് ഒരു റഫറൻസ് ഗ്രന്ഥം എന്ന രീതിയിൽ പരിഗണന പരിഗണിക്കാൻ പറ്റുന്ന നല്ല നിലവാരത്തിലുള്ള ചാന്ദ്രദിനം പതിപ്പ് അധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ ക്ലാസിലും നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ സ്വന്തമായി വരച്ച സ്വയം കണ്ടെത്തിയ വിവരങ്ങളൊക്കെ ക്രോഡീകരിച്ചുകൊണ്ട് എല്ലാ ക്ലാസിലും ഓരോ പതിപ്പ് നിർമ്മിച്ചിട്ടുണ്ട്. ക്ലാസ് അധ്യാപകനാണ് അത് പ്രകാശനം ചെയ്തത്. അതിനുശേഷം പതിപ്പ് മൂല്യനിർണയത്തിന് വിധേയമാക്കി. ഓരോ സ്റ്റാൻഡേർഡിൽ ഉള്ള ഏറ്റവും നിലവാരവും നിലവാരമുള്ള പതിപ്പിനെ പ്രത്യേക പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തിട്ടുണ്ട്. ചാന്ദ്രദിന ദിവസം ചന്ദ്രനെ കുറിച്ചുള്ള ബഹിരാകാശത്തെ കുറിച്ചുള്ള കൃത്രിമോപഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് ലഭ്യമാകുന്നതിന് വേണ്ടി ഒരു ബഹിരാകാശ സഞ്ചാരിയുടെ വേഷം അണിഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ ബഹിരാകാശ അനുഭവങ്ങൾ ചന്ദ്രനിൽ അനുഭവങ്ങൾ എന്നിവ നേരിട്ടു കുട്ടികളുമായി പങ്കുവെക്കുന്ന ഒരു ചിത്രീകരണം പരിപാടി നടന്നിട്ടുണ്ട്. കുട്ടികളുടെ സംശയത്തിന് മറുപടി പറഞ്ഞുകൊണ്ട് രസകരമായ പരിപാടി നടത്താൻ കഴിഞ്ഞിട്ടുണ്ട്. എൽ പി ക്ലാസിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും റോക്കറ്റിന്റെ മാതൃക നിർമ്മിച്ച കുട്ടികൾ ക്ലാസിൽ ചെയ്തിട്ടുണ്ട്. അമ്പിളിയുടെ കവിതകൾ, പാട്ടുപാടാനുള്ള അവസരങ്ങൾ എന്നിവ നൽകിയിട്ടുണ്ട്.
വിദ്യാരംഗം സാഹിത്യ വേദി സാഹിത്യ ക്വിസ്
സാഹിത്യ ക്വിസ് വിദ്യാരംഗം സാഹിത്യ വേദിയുടെ അഭിമുഖത്തിൽ 25/07/2022 രക്ഷിതാക്കൾക്കും വേണ്ടി സാഹിത്യ ക്വിസ് മത്സരം നടന്നു രക്ഷിതാക്കളുടെ സാഹിത്യക്വിസ് വിനില പിടി ഒന്നാം സ്ഥാനവും ഹസീന രണ്ടാം സ്ഥാനവും ലീനാ കെ.ട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്
വിദ്യാലയ പരിസരം ശുചിത്വ പദ്ധതിയായ ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ നല്ലപാഠം യൂണിറ്റ് അംഗങ്ങൾ ക്ലാസുകളിൽ നിന്നും സ്കൂൾ പരിസരങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ കായക്കൊടി ഗ്രാമപഞ്ചായത്ത് ഹരിതസേനക്ക് കൈമാറി. വാർഡ് മെമ്പർ കെ കെ അഷറഫ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ വി നാസർ മാസ്റ്റർ, മാനേജർ കെ.പി. കുഞ്ഞമ്മദ്, എം.കെ. അൻവർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് സമർപ്പണ സേവനം നൽകിവരുന്ന ശ്രീ. സുലൈമാൻ ശ്രീ. കുഞ്ഞമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഷിക പ്രവർത്തന പദ്ധതി നല്ലപാഠം കോഡിനേറ്റർ പി റംല ടീച്ചർ വിശദീകരിച്ചു. വിദ്യാലയത്തിലെ ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റിലേക്ക് ആവശ്യമായ ഷീപ്പാടുകൾ നല്ലപാഠം സ്റ്റുഡൻസ് കോഡിനേറ്റർ കൈമാറി. മാനേജർ ശ്രീ. കെ.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ജെ ആർ സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സമാധാനം പുലരട്ടെ സ്നേഹം പാടരട്ടെ ലോകമെങ്ങും എന്ന സന്ദേശവുമായി ഹിരോഷിമ നാഗസാക്കി ദിനം കൊണ്ടാടി. യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 8 തിങ്കളാഴ്ച ജെ ആർ സി സ്കൗട്ട് നല്ല പാഠം എന്നിവർ ചേർന്ന് ദേവർകോവിൽ ടൗണിലൂടെ സമാധാനം പുലരട്ടെ സ്നേഹം പാടരട്ടെ ലോകമെങ്ങും എന്ന സന്ദേശവുമായി യുദ്ധവിരുദ്ധ റാലി നടത്തി. തുടർന്ന് മുഴുവൻ ക്ലാസുകളിലും സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 ഏറെ പൊലിമയുടെയും അതിലേറെ ഗരിമയോടെയും ആണ് വിദ്യാലയത്തിൽ വിദ്യാലയം രാജ്യത്തിൻറെ 75 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ഹെഡ്മാസ്റ്റർ ബി നാസർ മാസ്റ്റർ മാനേജ്മെൻറ് പ്രതിനിധികളുടെയും സാരഥികളുടെയും സാന്നിധ്യത്തിൽ സ്കൂൾ മുറ്റത്ത് പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി തുടർന്ന് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി ഒന്ന് രണ്ട് മൂന്ന് ക്ലാസുകളിലെ കുട്ടികൾ ഗ്രൗണ്ടിൽ ഒരുക്കിയ ത്രിവർണ ഭാരതം ഡിസ്പ്ലേ ദേശസ്നേഹത്തിന്റെ നേർപഠമായി മാറി എൽ പി ക്ലാസിലെ കുട്ടികൾ ഭഗത് സിംഗിനെയും പഴശ്ശിയേയും അതിമനോഹരമായ പുനരാവിഷ്കരിച്ച കാഴ്ച ഏറെ കൗതുകകരമായി തുടർന്ന് ബാങ്ക് ഗ്രൂപ്പിൽ സ്കൗട്ട് ജെ ആർ സി നല്ല പാഠം യൂണിറ്റ് ഉൾപ്പെടെ മുഴുവൻ കുട്ടികളും പങ്കെടുത്ത സ്വാതന്ത്രദിന റാലിയിൽ സ്വാതന്ത്ര്യസമര ചരിത്രമുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ അതിൻറെ മനോഹാരിത വിളിച്ചോതുന്നു മാനേജ്മെൻറ് പ്രതിനിധികൾ പിടിഎ എം പി ടി എ പൂർവ്വാകർ നാട്ടുകാർ രക്ഷിതാക്കൾ അധ്യാപകർ എന്നിവർ റാലിയിലൂടെ റാലിയുടെ മാറ്റുകൂട്ടി മക്കളുടെ റോളർ സ്കേറ്റിംഗ് ഘോഷയാത്രയിലെ ആകർഷക ഐറ്റമായി മാറി തുടർന്ന് പായസ വിതരണം നടത്തി.
കർഷക ദിനാചരണം
ഒരു ദേശത്തിൻറെ കർഷിക സംസ്കൃതിക്ക് പതിറ്റാണ്ടുകൾ പിന്നിട്ട് സമർപ്പണം ചേർത്തുവച്ച മുതിർന്ന കർഷകരെ ആദരിച്ച വിദ്യാലയം സിംഗം 1 കർഷകദിനം അർദ്ധ പൂർണമാക്കി 90 വയസ്സ് പിന്നിട്ട ശ്രീ കവലപം കണ്ടു മികച്ച കൃഷിക്കാരനും കർഷക തൊഴിലാളിയും ആയിരുന്നു പരിപാലിക്കുന്ന പോക്കർ ഹാജി നെൽകൃഷി കർഷക തൊഴിലാളിയും ഞാറ്റിപ്പാട്ട് കലാകാരിയുമായി മരുന്നുള്ള പൊയിൽ കല്യാണി എന്നിവരെയാണ് കാർഷിക ക്ലബ്ബ് അംഗങ്ങൾ പൊന്നാട ആദരിച്ചത് പ്രകൃതിയോട് ഇണങ്ങിയും പരിധിയും കൊയ്തെടുത്ത കാർഷികവിളങ്ങൾ ഇവർ പങ്കുവെച്ചു അത് കുട്ടികൾക്ക് അനുസ്മരണീയമായ അനുഭവമായി തുടർന്ന് ഹൃദ്യമായ ഞാറ്റുപാട്ട് അവതരണവും നടന്നു സ്വാഗതം പറഞ്ഞ ചടങ്ങ് അവാർഡ് മെമ്പർ കെ കെ അശ്റഫ് ഉദ്ഘാടനം ചെയ്തു എംബിടിഎ ചെയർപേഴ്സൺ കെ കെ സൈനബ ടീച്ചർ ടീച്ചർ രാജീവൻ മാസ്റ്റർ പി കെ സണ്ണി മാസ്റ്റർ കെ കെ റോമിലെ ടീച്ചർ പി വി നൗഷാദ് മാസ്റ്റർ കെ പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പ്രവർത്തി പരിചയമേള
2022 ആഗസ്റ്റ് 19ന് സ്കൂൾതല പ്രവർത്തി പരിചയമേള വിപുലമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഉപജില്ലാ പ്രവർത്തി പരിചയമേളയിലെ എല്ലാ മത്സരയിനങ്ങളിലും സ്കൂൾതലത്തിൽ മത്സരം നടത്തി. എൽ.പി. തലത്തിലേയും യു.പി. തലത്തിലേയും താൽപര്യമുള്ള മുഴുവൻ കുട്ടികളേയും പങ്കാളികളായി. ഇമ്വാനുവൽ സാറ് വിധിനിർണയം നടത്തി. റീജ ടീച്ചർ നോത്ര്ത്വം നൽകി.
പൂവിളി 22 ഓണാഘോഷം
2022 സെപ്റ്റംബർ 2 വെള്ളിയാഴ്ച വിദ്യാലയം വൈവിദ്യങ്ങളായ പരിപാടികളോട് കൂടി വിപുലമായി ഓണാഘോഷം നടത്തി. പ്രളയവും കോവിഡും നഷ്ടമാക്കിയ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളികളുടെ മഹോത്സവമായ ഓണത്തെ വരവേൽക്കാൻ വിദ്യാലയത്തിന് കഴിഞ്ഞത്. സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 10 മണി മുതൽ 12.30 വരെ വൈവിധ്യവും രസകരവുമായ ഓണക്കളികൾക്ക് വേദിയായി. മ്യൂസിക് ചെയർ, ബലൂൺ കില്ലിങ്, തവളച്ചാട്ടം, കമ്പവലി, തിരുവാതിര തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കൂൾ ലൈബ്രറിക്ക് മുന്നിൽ ഒരുക്കിയ മെഗാ പൂക്കളം വളരെ മനോഹരമുള്ളതായിരുന്നു. തുടർന്ന് ഓരോ ക്ലാസിലും കുട്ടികൾ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യയുണ്ട് പരിധിയും പരിമിതിയും ഇല്ലാതെ ഹൃദയം കൊണ്ട് ചേർന്നു നിൽക്കുമ്പോഴാണ് ആഘോഷങ്ങൾ അർത്ഥം പൂർണമാകുന്നത് എന്ന് സത്യം അനുഭവിച്ചറിയാനുള്ള അവസരമാണ് ഈ വർഷത്തെ ഓണാഘോഷം.
ഗുരുവന്ദനം അധ്യാപക ദിനാചരണം
നന്മയുടെ നല്ല പാഠം എഴുതിയ ഗുരുനാഥന്മാർക്ക് ആദരം 2002-23 അധ്യായന വർഷത്തെ അധ്യാപക ദിനം ഗുരുവന്ദനം എന്ന പേരിൽ ആദരിച്ചു വിദ്യാലയത്തിലെ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ദേവർകോവിൽ പൂക്കാട് പൈകളങ്ങാടി കള്ളാട് കുണ്ടുതോട് തളിക്കര കായക്കൊടി കരണ്ട് ചെറിയ കുമ്പളം എന്നീ പ്രദേശങ്ങളിലെ ചാത്തു മാസ്റ്റർ കെ വി കെ എം യുപിഎസ് എം കുഞ്ഞബ്ദുല്ല മാസ്റ്റർ കെ പി എസ് കെ ടി അബൂബക്കർ മൗലവി ദേവർകോവിൽ വള്ളിൽ അബ്ദുല്ല മാസ്റ്റർ കെ വി കെ ഖാലിദ് മാസ്റ്റർ ചാലക്കര എൽപി കല്യാൺ ടീച്ചർ കോതോട് എൽ പി പി മൊയ്തു മാസ്റ്റർ കെ വി കെ ദാമോദരൻ മാസ്റ്റർ കള്ളാട് എൽപി ലോഹിതാക്ഷൻ മാസ്റ്റർപട്ടർ കുളങ്ങര മാസ്റ്റർ ജിഎച്ച്എസ്എസ് കുറ്റ്യാടി ത്രേസ്യാമ്മ ടീച്ചർ കുണ്ടത്തോട് യുപി ഈ അബ്ദുൽ അസീസ് മാസ്റ്റർ തളിക്കര എൽ പി 50 മാസ്റ്റർ കരിയാട് എൽപി കല്ലൊടുക്കിൽ അന്ത്രു മാസ്റ്റർ ചങ്ങരംകുളം യുപി കുമാരൻ മാസ്റ്റർ വേസ്റ്റ് എൽ പി പുരുഷോത്തമൻ മാസ്റ്റർ ആലക്കാട് എംഎൽപി തുടങ്ങിയവരെ അവരുടെ വീടുകളിൽ പോയി അതാത് ഭാഗത്തെ നല്ല പാഠം അംഗങ്ങളും അധ്യാപകരും ചേർന്ന് ആദരിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
16 9 2022 വെള്ളിയാഴ്ച സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു 3 മുതൽ 7 വരെ ക്ലാസ്സുകളിൽ ആണ് ഇലക്ഷൻ നടന്നത് ഓരോ ക്ലാസും ഓരോ നിയോജക മണ്ഡലങ്ങൾ ആയിരുന്നു ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെയായിരുന്നു റിട്ടേണിംഗ് ഓഫീസർമാരായിരുന്നത് ഓരോ ക്ലാസിൽ നിന്നും നാല് പേർക്കാണ് മത്സരിക്കാൻ അവസരം കൊടുത്തിട്ടുള്ളത് പ്രത്യേകം തയ്യാറാക്കിയ 3 പോളിംഗ് ബൂത്തുകളിലാണ് ഇലക്ഷൻ നടന്നത് അന്ന് തന്നെ വോട്ടെണ്ണലും ശ്രദ്ധ പ്രഖ്യാപനവും നടന്നു ഇതിന് നേതൃത്വം നൽകിയത് സി മുഹമ്മദ് ഫാസിൽ മാസ്റ്റർ ആയിരുന്നു ഇലക്ഷൻ കമ്മീഷണർ സ്കൂൾ ലീഡറായി പ്രാർത്ഥനയും ഡെപ്യൂട്ടി ലീഡറായി നഴ്സൽ ഹാനിയെയും തിരഞ്ഞെടുത്തു
വേൾഡ് ഓസോൺ ഡേ
ഹോമിഭാഭാ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വേൾഡ് ഓസോൺ ആദരിച്ചു ആചരിച്ചു ഇതുമായി ബന്ധപ്പെട്ട് എൽ പി ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും മൂന്നു മുതൽ ഏഴ് വരെ ക്ലാസിലുള്ള കുട്ടികൾക്ക് ഓസോൺ ഭൂമി ചുറ്റുന്ന ചൂടുന്ന കുട എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗവും സംഘടിപ്പിച്ചു
മലയാളത്തിളക്കം
ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ 4 5 6 7 ക്ലാസുകളിലെ പഠന പിന്നോക്ക അവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെ പ്രയാസം മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമായി.
ഗൈഡ് സെലക്ഷൻ
വിദ്യാലയ ചരിത്രത്തിലേക്ക് പുതിയ അധ്യായം ചേർത്ത് സ്കൂൾ ഗൈഡ് യൂണിറ്റിന്റെ സെലക്ഷൻ ഷമീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു
കൈത്താങ്ങ് - വാട്ടർ കൂളർ സമർപ്പണം
28 9 2012 കോഴിക്കോട് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൈത്താങ്ങ് വിദ്യാലയത്തിലേക്ക് വാട്ടർ സമർപ്പിച്ചു 38 9 2012 സച്ചിത്തു ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ വി നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൈത്താങ്ങ് പ്രതിനിധി മാസ്റ്റർ അധ്യക്ഷത വഹിച്ചു കെ പി സുരേഷ് മാസ്റ്റർ റസാക്ക് എൻജിനീയർ സച്ചിത്തു തുടങ്ങിയവർ സംബന്ധിച്ചു സ്റ്റാഫ് സെക്രട്ടറി എം കെ അൻവർ മാസ്റ്റർ നന്ദി പറഞ്ഞു
ഗണിതശാസ്ത്രമേള
സ്കൂൾ തല ഗണിതശാസ്ത്രമേള 21 9 2018 ചൊവ്വാഴ്ച നടന്നു
അധ്യാപക പരിശീലനം 29 9 2012
ലഹരി വിരുദ്ധ ആംപെയിൻ ഭാഗമായി നടത്തുന്ന കായക്കൊടി പഞ്ചായത്തല അധ്യാപക ശില്പശാല പത്തൊമ്പതേ ഒമ്പത് 2022 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വിദ്യാലയത്തിൽ വച്ച് നടന്നു
സർഗം സ്കൂൾ കലാമേള 30/09/2012 - 01/10/2012
വിദ്യാർഥികളുടെ സർഗാത്മക വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 23 വർഷത്തെ സ്കൂൾ കലാമേള സർഗ്ഗം എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി നടത്തപ്പെട്ടു വിദ്യാർത്ഥികളെ 4 ഗ്രൂപ്പുകൾ ആക്കി തിരിച്ച് മരതകം ഇന്ദ്രനീലം വൈ ഡ്യൂര്യം പവിഴം മത്സരാർത്ഥന അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത് രണ്ട് ദിവസങ്ങളിൽ മൂന്ന് വേദികൾ ആയിട്ടാണ് പരിപാടി നടത്തിയത് ഈ പരിപാടിക്ക് ചുക്കാൻ പിടിച്ചത് പി ഷിജിത്ത് മാസ്റ്റർ കൺവീനർ കെ കെ സൈനബ ചെയർമാൻ ആണ് അധ്യാപകരും അവരോടൊപ്പം ഈ പരിപാടിയിൽ സഹകരിച്ചു
ഗാന്ധിസ്മൃതി 02/10/2022
ഗാന്ധിജയന്തി ദിനത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജെ ആർ വിദ്യാർഥികൾ ഇപ്പോഴും പരിസരവും ശുചികരിച്ചു ശുചീകരണത്തിന് മുന്നോടിയായി നടന്ന അസംബ്ലി ഹെഡ്മാസ്റ്റർ മാസ്റ്റർ ഗാന്ധിജയന്തി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തുതന്നെ മഹത്വത്തെക്കുറിച്ച് വിദ്യാർഥികൾക്ക് പകർന്നു കൊടുത്തു കെ കെ ഹാരിസ് മാസ്റ്റർ അധ്യക്ഷ വഹിച്ചു എം കെ അംഗ ശാഖവും വി മുഹമ്മദ് ഫാസിൽ മാസ്റ്റർ നന്ദിയും പറഞ്ഞു
ലഹരി വിരുദ്ധ റാലി 06/10/2012
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 6 വ്യാഴാഴ്ച സ്കൂൾ വിദ്യാർത്ഥി നല്ലപാഠം വിദ്യാർഥികൾ നേതൃത്വത്തിൽ ദേവർകോവിൽ ടൗണിൽ ലഹരി വിരുദ്ധ റാലി നടത്തി
ആർദ്രം സാന്ത്വന പരിചരണ കുട്ടിക്കൂട്ടം 8 10 2012
മക്കളെ സാന്ത്വനത്തിന്റെ കാരുണ്യ സ്പർശനം ആവാൻ പ്രാർത്ഥിക്കുന്ന നന്മയുടെ പുതിയൊരു നല്ല പാഠത്തിൽ ദേശീയ പാലിയേറ്റീവ് ദിനത്തിൽ തുടക്കം കുറിച്ച് സ്കൂൾ നല്ല പാഠം യൂണിറ്റ് വേറിട്ട മാതൃക തീർത്തു സ്കൂൾ പരിസരം പ്രദേശത്തെ വീടുകളിലെയും വിദ്യാർത്ഥികളുടെ വീടുകളിലെ കിടപ്പു രോഗികൾക്കും വയോജനങ്ങൾക്കും അവരുടെ വീടുകളിൽ എത്തി പരിചരണത്തിന്റെ സ്നേഹ സ്പർശനമാകുന്ന ആർദ്രം സ്വന്ത ന പരിചരണ കൂട്ടത്തിലാണ് ദേശീയപാലിയേറ്റീവ് ദിനത്തിൽ തുടക്കമിട്ടത് പഞ്ചായത്ത് സ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് സാരഥി പി കെ ഹമീ ദ് ആർദ്ര o സ്വാന്തന പരിചരണ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു വാർഡ് മെമ്പർ കെ കെ അഷ്റഫ് അധ്യക്ഷ വഹിച്ചു ചടങ്ങിന് ഹെഡ്മാസ്റ്റർ വീ നാസർ സ്വാഗതമോതി സ്വാന്തന പരിചരണ കൂട്ടിക്കൂട്ടം അംഗമായ ആമിന പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു പി വി രാജേന്ദ്രൻ മാസ്റ്റർ എംപി മോഹൻദാസ് മാസ്റ്റർ പി അശോകൻ മാസ്റ്റർ നൗഷാദ് മാസ്റ്റർ ഷിജിത്ത് മാസ്റ്റർ ഫാസിൽ മാസ്റ്റർ നല്ല പാഠം പാരന്റ് ഓർഡിനേറ്റർ മാരായ കായക്കൊടി സിറാജ് ഇല്ലത്ത് ടീച്ചർ കോഡിനേറ്റർ പിറംല ടീച്ചർ നേഴ്സിങ് അസിസ്റ്റന്റ് ബിജില നല്ല പാഠം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു
കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവം
കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ചും വിജയം കൈവരിച്ച വിദ്യാർഥികളെ അണിനിരത്തിക്കൊണ്ട് ദേവർകോവിൽ ടൗണിലൂടെ ആഹ്ലാദപ്രകടനം നടത്തി രണ്ട് ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ശാസ്ത്രമേള യുപി പ്രവർത്തി ശാസ്ത്രമേള യുപി പ്രവർത്തി പരിചയമേള എൽപി മൂന്നാം സ്ഥാനവും ഐടി മേളയൂ കരസ്ഥമാക്കി
ലഹരിക്കെതിരെ സംരക്ഷണം
കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ സംരക്ഷണം അതിൽ തീർത്തു രാവിലെ 12 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ലഹരിമുക്ത കേരളത്തിന്റെ നിശ്ചലദൃശ്യത്തിൽ എൽ പി ക്ലാസിലെ കുട്ടികൾ പങ്കാളികളായി തുടർന്ന് എന്റെ വീട്ടിലും വിദ്യാലയത്തിലും ലഹരിക്കും പ്രവേശനമില്ല എന്ന സന്ദേശം ഉയർത്തി വിദ്യാലയത്തിന് ചുറ്റും വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സംരക്ഷണം അതിൽ തീർത്തു ജനപ്രതിനിധികൾ മാനേജ്മെന്റ് പ്രതിനിധികൾ രക്ഷിതാക്കൾ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ഈ പരിപാടിയുടെ ഭാഗമായി
പ്രഥമ ശുശ്രൂഷ ഏകദിന പരിശീലന ക്ലാസ്
ടീം ജെ ആർ സി യുടെ ഭാഗമായി 3 11 2022 ശനിയാഴ്ച ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഏകദിന പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ക്ലാസ്സിൽ കൗൺസിലർ ടീച്ചർ സ്വാഗതം പറഞ്ഞു സെക്രട്ടറി നന്ദിയും പറഞ്ഞു
കുന്നുമ്മൽ ഉപജില്ല കലാമേള
മരുതോങ്കര വെച്ച് നടന്ന കുന്നുമ്മൽ ഉപജില്ല കലാമേളയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് തേവർ ഗോവിൽ ടൗണിലൂടെ ആഹ്ലാദപ്രകടനം നടത്തി എൽ പി ജനറൽ യുപി അറബിക്ക സംസ്കൃതം എന്നീ നിങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും യുപി ജനറൽ അറബിക്കും മൂന്നാർ സ്ഥാനവും കരസ്ഥമാക്കാൻ വിദ്യാലയത്തിന് സാധിച്ചു
കോലുമിട്ടായി
ശിശുദിനാഘോഷം 2022 23 അധ്യായന വർഷത്തെ ശിശുദിനം കോലുമിട്ടായി ശിശുദിനാഘോഷം എന്ന പേരിൽ സ്കൂളിൽ വിവിധ പരിപാടികളുടെ ആഘോഷിച്ചു തേവർകോവിൽ ടൗണിൽ കൗതുക കാഴ്ചകൾ ഒരുക്കി ശിശുദിന റാലി നടത്തി താല്പര്യമുള്ള കുട്ടികൾക്ക് നെഹ്റു വിഷമം സ്കൂളിൽ വരാനുള്ള അവസരം കൊടുത്തു മൂന്നു മുതൽ ഏഴ് വരെയുള്ള കുട്ടികൾക്ക് എന്റെ ചാച്ചാജി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു കൂടാതെ ക്ലാസ് സംഘടിപ്പിച്ചു രണ്ടാം ക്ലാസിന്റെ റോസ് ഗാർഡൻ നിർമ്മാണം ശിശുദിനത്തിൽ ഹെഡ്മാസ്റ്റർ ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു
കായികമേള
പഞ്ചായത്ത് തരം 14 11 2022 ചങ്ങരംകുളം യുപി സ്കൂളിൽ നടന്ന കായക്കൊടി പഞ്ചായത്ത് കോൺഗ്രസ് കായികമേളയിൽ മികച്ച നേരിട്ട കൈവരിച്ച കുട്ടികളെ അണിനിരത്തി ദേവർകോവിൽ ടൗണിലൂടെ ആഹ്ലാദപ്രകടനം നടത്തി
കേരള പാഠ്യപദ്ധതി ചട്ടക്കൂട് ജനകീയ ചർച്ച
പാഠ്യപദ്ധതി ആവിഷ്ക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരു ജനകീയ ചർച്ച 18 11 202ന് ഉച്ചയ്ക്ക് ശേഷം സ്കൂൾ ഹാളിൽ വെച്ച് നടന്നു അധ്യാപകരെ 13 ഗ്രൂപ്പുകൾ ആക്കി ചുമതലുകൾ കൊടുത്തു പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞു വിഷയം അവതരിപ്പിച്ചു ഹാരിസ് ഗ്രൂപ്പുകൾക്ക് നിർദ്ദേശം നൽകി വാർഡ് മെമ്പർ ഓഫ് കുമ്പളം കണ്ടി എന്നിവർവർ സംസാരിച്ചു
സബ്ജില്ലാ കായികമേള
19 11 2012 വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെയും കൊണ്ട് നേതൃത്വം ദേവർകോവിൽ ടൗണിലൂടെ ആഹ്ലാദപ്രകടനം നടത്തി.
ലഹരിക്കെതിരെ ആയിരം ഗോൾ
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് അനുഭവം പ്രകടിപ്പിച്ച അനുഭാവം പ്രകടിപ്പിച്ച വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആയിരം ഗോൾ അടിച്ചത് കേരള സർക്കാറിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗവും കൂടിയായി മാറി ഹെഡ്മാസ്റ്റർ നാസർ ആദ്യ ഗോളടിച്ചു ഉദ്ഘാടനം ചെയ്തു പിന്നീട് വിവിധ ടീമുകൾ ആയി ടീമുകളുടെ ജേഴ്സി അണിഞ്ഞ് അണിഞ്ഞ വിദ്യാർത്ഥികൾ ഗോളടിയിൽ പങ്കാളികളായത് കൗതുകവും ആവേശകരവുമായ കാഴ്ചയായി മാറി
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഗെയിംസ് യൂണിറ്റ് - തണലേകാം പെയിന്റ് പാലിയേറ്റീവ് ക്ലാസ്
സേവന സന്നദ്ധതയുടെ ഒരു പുതു പാഠം കൂടി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് വിദ്യാലയത്തിൽ യാഥാർത്ഥ്യമായി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 26 11 2002 ശനിയാഴ്ച രാവിലെ ജില്ലാ സ്കൗട്ട് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി പി കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു പിടിഎ മാനേജ്മെന്റ് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു തുടർന്ന് കായക്കൊടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കായി നീതു ജോസ് സെക്രട്ടറി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് താലൂക്ക് ഹോസ്പിറ്റൽ കുറ്റ്യാടി പെയിന്റ് പാലിയേറ്റീവിനെ കുറിച്ചുള്ള ഒരു ക്ലാസ് വിദ്യാർത്ഥികൾക്കായി നൽകി.
ഹരിത ഹൃദയം
ഞങ്ങളും കൃഷിയിലേക്ക് ഹരിത ഹൃദയം തൈ നടൽ പാശ്ചാത്യസംസ്കാരത്തിന്റെ വേലിയേറ്റത്തിൽ പാരമ്പര്യ കൃഷിരീതികളെ ഉപേക്ഷിച്ച് കൃഷിഭൂമി മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഈ സാഹചര്യത്തിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ വിദ്യാലയത്തിൽ ഹരിത ഹൃദയം തൈ നടൽ ഡിസംബർ 5 തിങ്കൾ വർണ്ണാഭമായി ആചരിച്ചു മാസ്റ്റർ പരിപാടിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു കെ കെ അഷ്റഫ് അധ്യക്ഷ സ്ഥാനം നിർവഹിച്ചു കർഷക അവാർഡ് ജേതാവ് പവിത്രൻ കുവൈറ്റിൽ ഉദ്ഘാടനം ചെയ്തു കുട്ടികൾക്കും രക്ഷിതാക്കൾക്കും അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്ന കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് അത് ചെയ്യുന്നതിലൂടെയുള്ള ഗുണത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം സംസാരിച്ചു
നക്ഷത്ര ക്രിസ്മസ് - പുതുവത്സരാഘോഷം
2022 23 അധ്യായന വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം 23 123 വെള്ളിയാഴ്ച വിദ്യാലയത്തിൽ നക്ഷത്ര ചേല് എന്ന പേരിൽ ആഘോഷിച്ചു രാവിലെ സ്കൂൾ ഗ്രൗണ്ടിൽ പത്ത് മണിക്ക് നടന്ന ചടങ്ങിൽ ഡൊമിനിക് മാസ്റ്റർ ഉത്സാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ നാസർ അധ്യക്ഷനായ ഈ പരിപാടിയിൽ സിസ്റ്റർ കുട്ടികൾക്ക് ക്രിസ്തുമ സന്ദേശം നൽകി വാർഡ് മെമ്പർ അഷ്റഫ് രവീന്ദ്രൻ മാസ്റ്റർ എം ബി ടി എ ചെയർപേഴ്സൺ റുബീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു നന്ദിയും പറഞ്ഞു തുടർന്ന് വിദ്യാർത്ഥികൾ കരോൾ ഗാനം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു എല്ലാവർക്കും എല്ലാ ക്ലാസുകളിലും അതിനുശേഷം ഓരോ ക്ലാസിലും കേക്ക് മുറിച്ചു
യുഎസ്എസ് രക്ഷിതാക്കളുടെ മീറ്റ്
20223 അധ്യായന വർഷത്തെ യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം 24 12 2012 ശനിയാഴ്ച സ്കൂൾ ഹാളിൽ വിളിച്ചു ചേർത്തു ഹെഡ്മാസ്റ്റർ അധ്യക്ഷനായ ഈ യോഗത്തിൽ അക്കാദമി കൺവീനർ സണ്ണി മാസ്റ്റർ സ്വാഗതം പറഞ്ഞു പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും രീതികളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി ഹാരിസ് മാസ്റ്റർ സംസാരിക്കുകയും ഓരോ വിഷയത്തിന്റെയും വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു പ്രവർത്തനങ്ങൾക്കായി ഒരു പിടിഎ രൂപീകരിച്ചു കൺവീനർ ശ്രീമതി സീനത്ത് ചെയർമാൻ ശ്രീ ജല്ലിയിലെ ജലീൽ
എൽഎസ്എസ് രക്ഷിതാക്കളുടെ മീറ്റ്
20223 അധ്യായന വർഷത്തെ എൽഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റ് ഒരു യോഗം 27 12 2012 സ്കൂൾ ഹാളിൽ ചേർന്നു ഈ യോഗത്തിൽ 19 അടങ്ങുന്ന ഒരു പിടിഎ കമ്മിറ്റി രൂപീകരിച്ചു ചെയർമാനായി ബഷീർ സാഹിബിനെയും കൺവീനറായി വർഷയെയും തെരഞ്ഞെടുത്തു
പാഴ്വസ്തുക്കൾ ചിത്ര വർണ്ണ കാർഡുകൾ
തീർത്തു മത്സരപ്പെടുന്ന വസ്തുക്കളിലും അഴകിന്റെ വിസ്മയം തീർക്കാൻ ആകുമെന്ന് വലിയ പാഠം വിളിച്ചോതി വിദ്യാലയത്തിലെ നല്ല പാഠം ക്ലബ്ബ് വിസ്മയം തീർത്തു ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ക്ലാസുകളിൽ മുറിച്ച് കേക്കിന്റെ ബേസ് ബോർഡ് ഉപയോഗിച്ച് ആറാം ക്ലാസുകാരനായ കുഞ്ഞു കലാകാരൻ മിൻഹാജും നല്ല പാടം കോഡിനേറ്റർ റിതായും ചേർന്ന് ഈ ബോർഡുകളിൽ വന്ന മനോഹരമായ ചിത്രങ്ങൾ വരച്ച് പുതുവത്സര സമ്മാനമായി വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിലും നൽകി
പഠനയാത്ര
പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനും വേണ്ടി ഒന്ന് രണ്ട് ക്ലാസിലെ വിദ്യാർത്ഥികൾ ചൊവ്വാഴ്ച 10 1 2023 ചൊവ്വാഴ്ച വയനാട് അമ്പലവയൽ പൂപ്പൊലി ബാണാസുരസാഗർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു 11 1 2023 ബുധനാഴ്ച 3 4 ക്ലാസിലെ വിദ്യാർത്ഥികൾ കണ്ണൂർ കോട്ട പാപ്പിനിശ്ശേരി പാർക്ക് സ്നേക്ക് പാർക്ക് വിസ്മയ എന്നീ സ്ഥലങ്ങളും 16 1 2019 തിങ്കളാഴ്ച അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളും 18 1 2013 ബുധനാഴ്ച ആറാം ക്ലാസിലെ വിദ്യാർത്ഥികളും 30 1 2019 തിങ്കളാഴ്ച ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും പഠന യാത്ര നടത്തി
അൽ മാഹിർ ടാലന്റ് ടെസ്റ്റ്
അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളെ പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി സ്കൂൾതലത്തിൽ 17 1 2019 ചൊവ്വാഴ്ച ടെസ്റ്റ് നടത്തി
ഫുഡ് ഫെസ്റ്റ്
രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഭക്ഷണ വൈവിധ്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി രണ്ടാം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടി 17 1 2019 ചൊവ്വാഴ്ച വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
സ്നേഹയാത്ര
സ്നേഹ യാത്ര ഒരുക്കി വിദ്യാലയത്തിലെ നല്ല പാഠം ക്ലബ്ബ് വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 12 കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയാണ് യാത്ര ഒരുക്കിയത് പാർക്ക് വടകര സാൻഡ് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത് നല്ല പാഠം കോഡിനേറ്റർ പാരന്റ് കോഡിനേറ്റർ റഫീക്ക് കൂടി പി കെ ഹമീദ് സിസ്റ്റർ ബിജില സൈനബ ടീച്ചർ ഓഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
ക്ലാസ് പിടിഎ
24 1 2019 23 അധ്യായന വർഷത്തെ രണ്ടാം ടൈം ക്രിസ്മസ് പരീക്ഷ കഴിഞ്ഞുള്ള മീറ്റിംഗ് അഥവാ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ചർച്ച ചെയ്യാനുമുള്ള രക്ഷിതാക്കളുടെ മീറ്റിംഗ് 24 1 2019 ചൊവ്വാഴ്ച ഒന്നു മുതൽ 7 വരെയുള്ള എല്ലാ ക്ലാസുകളിലും ഒന്നേ 30 മുതൽ 4 മണി വരെ ഒന്നു മുതൽ 7 വരെ എല്ലാ ക്ലാസിലും നടന്നു
കുട്ടിക്കൂട്ടം സ്കൂൾ കൃഷിത്തോട്ടം
ൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ മെമ്പർമാർ പൊതുപ്രവർത്തകർ കൃഷി ഓഫീസർമാർ എന്നിവർ ചടങ്ങ് സംബന്ധിച്ചിരുന്നു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് ചടങ്ങ് സമാപിച്ചു
പഠനയാത്ര ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വിനോദത്തിലും വിജ്ഞാനത്തിനും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് വേണ്ടി രണ്ട് ദിവസത്തെ യാത്ര സംഘടിപ്പിച്ചു യാത്രയിൽ എറണാകുളം വണ്ടർലാ കായൽ യാത്ര ലുലു മാൾ ആതിരപ്പള്ളി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു 50 വിദ്യാർത്ഥികളും 12 അധ്യാപകരും യാത്രയിൽ പങ്കെടുത്തു
വർണ്ണച്ചിറകുകൾ
പഠന വിടവ് പരിഹാരബോധനം കൊറോണ മൂലവും മറ്റു പല കാരണങ്ങൾ കൊണ്ടും ചില കുട്ടികൾ ഉണ്ടായിട്ടുള്ള പഠന വിടവ് നികത്തുന്നതിന് വേണ്ടി ഒന്ന് രണ്ട് ക്ലാസ്സിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി വർണ്ണച്ചിറകുകൾ എന്ന പേരിൽ 20023 ഫെബ്രുവരി 22 ബുധനാഴ്ച സ്കൂൾ ഹാളിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു പരിഹാരബോധനം ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്തു ഈ പരിപാടി നിഴൽ അൻവർ സ്വാഗതവും ഹെഡ്മാസ്റ്റർ നാസർ അധ്യക്ഷത വഹിക്കുകയും ചെയ്തു
ഗ്രാൻഡ് ഫെസ്റ്റ്
ആയിരം കുട്ടികൾ വൈവിധ്യം എല്ലാ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് 20223 അധ്യായന വർഷത്തെ സ്കൂൾ വർഷയും ഗ്രാൻഡ് ഫാസ്റ്റ് എന്ന പേരിൽ മാർച്ച് 17 18 തീയതികളിൽ നടത്തപ്പെട്ടു അനുമോദന സായാഹ്നം സാംസ്കാരിക സദസ്സ് കലാനിഷാ തുടങ്ങിയ പരിപാടികളോടെ രണ്ട് ദിവസങ്ങളായി നടന്ന സ്കൂൾ വാർഷികാഘോഷം കൈകോടി പഞ്ചായത്ത് പ്രസിഡന്റ് ഓഫീഷ്യൽ ഉദ്ഘാടനം ചെയ്തു മുൻ ഹെഡ്മാസ്റ്റർ നവാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി ഡോക്ടർ സപ്ലിമെന്റ് പ്രകാശനം ചെയ്തു സ്കൂൾ മാനേജർ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു അരീക്കൽ വഹിത കെ കെ എസ് എഫ് അഹമ്മദ് കുമ്പളണ്ടി, ടി എച്ച് അഹമ്മദ് മാസ്റ്റർ, ജംഷീർ റുബീന, അഫ്സൽ, കെ കെ ഹാരിസ് മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, നാസർ മാസ്റ്റർ, പി കെ സണ്ണി മാസ്റ്റർ എന്നിവർ സംസാരിച്ചു
പഠനോത്സവം
20223 അധ്യായന വർഷം കുട്ടികൾ നേടിയ വിവിധ പഠന മികവുകൾ വേദിയിൽ അവതരിപ്പിക്കാനുള്ള അവസരം വിദ്യാലയം കുട്ടികൾക്ക് നൽകുകയും നൽകി മാതൃകയായി കൃത്യം 10 30 ന് വാർഡ് മെമ്പർ കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചുകൊണ്ട് പിടിഎ പ്രസിഡന്റ് ജംഷീർ ഹെഡ്മാസ്റ്റർ വി നാസർ മാസ്റ്റർ സംസാരിച്ചു തുടർന്ന് കുട്ടികളുടെ വർണാഭമായ പരിപാടികൾ മൂന്നുമണിവരെ നീണ്ടുനിന്നു. എല്ലാ കുട്ടികൾക്കും പൂർണ്ണ പങ്കാളിത്തം നൽകിക്കൊണ്ട് ഫസ്മിയ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് പഠനോത്സവത്തിന് സമാപനം കുറിച്ചു.