മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്കൗട്ട്&ഗൈഡ്സ്
ഗൈഡ്
സജീവമായി പ്രവർത്തിക്കുന്ന 3 ഗൈഡ് കമ്പനികൾ ഈ സ്‌കൂളിലുണ്ട് .എല്ലാ വർഷവും ഗൈഡ് രാജ്യപുരസ്‌ക്കാർ ,രാഷ്‌ട്രപതി അവാർഡുകൾക്ക് കുട്ടികൾ അർഹരാവുകയും സ്വാതന്ത്ര്യദിന-റിപ്പബ്ലിക്ദിന പരേഡുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകൾ നേതൃത്വം നൽകുന്നു .അച്ചടക്കത്തിലും പ്രവർത്തന മികവിലും മൗണ്ട് കാർമ്മൽ സ്‌കൂൾ ഗൈഡ് കമ്പനി മികച്ചു നിൽക്കുന്നു .1959 ൽ ആണ് ഗൈഡിങ് മൗണ്ട് കർമ്മലിൽ ആരംഭിച്ചത് .കേരളത്തിലെ പതിനാലാമത് ഗൈഡ് കമ്പനിയാണ് ഇത് .എൻ കെ ഏലിയാമ്മ ടീച്ചർ ,ചിന്നമ്മ ടീച്ചർ എന്നിവരായിരുന്നു ആദ്യകാല സാരഥികൾ .പിന്നീട് ശ്രീമതി രമണി ടി എം ചുമതലയേറ്റു .അതോടൊപ്പം ശ്രീമതി .ഗീതാമ്മ തോമസ് ,സി .യിവറ്റ് ,ശ്രീമതി .കൊച്ചുമോൾ കെ ജി എന്നിവർ ഗൈഡിങ്ങിനു നേതൃത്വം നൽകുന്നു .വർഷത്തിൽ മൂന്നു തരം ക്യാമ്പുകളാണ് നടത്താറുള്ളത് .കൂടാതെ പ്രത്യേക പരിശീലനങ്ങളും പരിസ്ഥിതി സംരക്ഷണം ,വ്യക്തിശുചിത്വ ബോധവൽക്കരണം ,മാനവികത ഊട്ടിയുറപ്പിക്കൽ എന്നിവ ഗൈഡുകളുടെ കർമ്മ പരിപാടികളിൽ പ്രതേക ഊന്നൽ നൽകുന്നവയാണ് .രമണി ടീച്ചറിന്റെ പ്രവർത്തന മികവിനാൽ നൂറു കണക്കിന് രാഷ്രപതി ഗൈഡുകൾ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട് .
ഗൈഡുകൾക്കുള്ള പരിശീലനവും മറ്റ് അറിയിപ്പുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഗൂഗിൾ മീറ്റുകൾ മുതലായവ വഴിയാണ് നൽകുന്നത്.സീനിയർ ഗൈഡുകൾ അവരുടെ ജൂനിയർ ഗൈഡുകൾക്ക് പരിശീലനം നൽകുന്നതിന് ടി.എൽ.എം തയ്യാറാക്കി.കോട്ടയം ഈസ്റ്റ് ലോക്കൽ അസോസിയേഷൻ നടത്തിയ വിവിധ സോപാൻ ടെസ്റ്റുകളിൽ ഇവർ പങ്കെടുത്തുഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 7 സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഞങ്ങളുടെ ലോക്കൽ മാനേജർ റവ. ധന്യ സി.എസ്.എസ്.ടി, .ടിസി(ജി)rev.സീനിയർ ശിൽപ സിഎസ്എസ്ടി ഫോൺ വിതരണം ചെയ്തു.'ഇക്കോസിസ്റ്റം റീസ്റ്റോറേഷൻ' എന്ന വിഷയത്തിൽ ഒരു വെബിനാർ ,പോസ്റ്ററുകളുടെ നിർമ്മാണം, ഭൂമിക്കൊരു കാത്ത്, മരം നടൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഗൈഡുകൾ ഏർപ്പെട്ടിരുന്നു.തപാൽ ദിനത്തിൽ ഗൈഡ്‌സ് തപാൽ ചരിത്രം, സുഹൃത്തിനുള്ള കത്ത്, തപാൽ ഓഫീസ് സന്ദർശനം തുടങ്ങി രസകരമായ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.തപാൽ ചരിത്ര വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതിലൂടെ കുട്ടികൾക്ക് ലോക തപാൽ ചരിത്രവും ഇന്ത്യൻ തപാൽ കാലഘട്ടവും അറിയാൻ സാധിച്ചു.സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വെബിനാർ സ്ഥാപിച്ചു, അത് ഒരു കാലത്ത് സജീവമായിരുന്നു. ഈ പ്രവർത്തനങ്ങളെല്ലാം കുട്ടികൾക്ക് വ്യത്യസ്തമായ അറിവും കാഴ്ചപ്പാടുകളും നൽകി.കോവിഡ് കാലത്ത് സ്‌മാർട്ട്‌ഫോണുകളുടെ അഭാവം മൂലം ഓൺലൈൻ പഠനം വെല്ലുവിളിയായി മാറിയ കുട്ടികൾ. കുട്ടികളും അവരുടെ രക്ഷിതാക്കളും സ്വരൂപിച്ച പണം ഉപയോഗിച്ച് 7 സ്‌മാർട്ട്‌ഫോണുകൾ വാങ്ങി ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലാത്ത 7 കുട്ടികൾക്ക് വിതരണം ചെയ്തു.
മൗണ്ട് കാർമ്മൽ സ്കൂൾ കോട്ടയം
2023 -2024
- ലഹരിവിരുദ്ധ ദിനം*
- ജൂൺ 26*
ലോക ലഹരി വിരുദ്ധ ദിനത്തിൽ മൗണ്ട് കാർമ്മൽ സ്കൂൾ , വേറിട്ടതുംസാമൂഹ്യ പ്രതിബദ്ധതയുൾകൊള്ളുന്നതുമായ പ്രവർത്തനങ്ങളാണ്, സ്കൂളിലും, പൊതു വിടങ്ങളിലുമായി നടത്തിയത്. കുട്ടികൾപാക്കിൽ ചെട്ടിക്കുന്ന് പാരഗൺ കമ്പനിയിലെത്തി അവിടെ ജോലി ചെയ്യുന്ന 130 ബംഗാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മാതൃഭാഷയിലുള്ള ലഹരി വിരുദ്ധ ദിന സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖ, നൽകി അവരെ ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്തി. തദവസരത്തിൽ ഹെഡ്മിസ്ട്രസ് സി.ജെയിൻ C. S.S.T. ലോക ലഹരി വിരുദ്ധ ദിന സന്ദേശം നല്കി. പാരഗൺ കമ്പനിയിലെ ജനറൽ മാനേജർ നാരായണൻ സാർ, കുട്ടികൾക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ പ്രതിബദ്ധതെയെ അഭിനന്ദിച്ചു .
തുടർന്ന് 11. മണിക്ക്, സ്കൂൾ ഓഡിറ്റോറിയത്തിൽ *അരുത് ലഹരി* എന്ന വിഷയത്തിൽ, അസി.എക്സൈസ്, ഇൻസ്പെക്ടർ ശ്രി. സബിൻ .റ്റി. കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുത്തു, ലഹരി വസ്തുക്കളെ എങ്ങനെ അകറ്റി നിർത്താം, ലഹരിയുടെ ദൂഷ്യവശങ്ങൾ, ലഹരി മുക്ത ലോകം, എന്നിവയെപ്പറ്റി ശ്രീ. സുബിൻ സാർകൂട്ടികളോട് സംവദിച്ചു Spc NCC, ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സീഡ് സംഘടനകളും, അധ്യാപകരായ, റോജി റോസ്, എൽസമ്മ എ, സലിമോൾ എം.എം, സെജാമോൾ പി.ജി, കൊച്ചുമോൾ ജി. ലിൻസി, നിമ്മി മറിയം, ബിന്ദു മോൾ,എന്നിവർ നേതൃത്വം നല്കി,