സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

01/06/2023 പ്രവേശനോത്സവം 2023 നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ പ്രവേശനോത്സവം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ ഫാ മാത്യു ഓലിക്കൽ അധ്യക്ഷനായിരുന്നു. എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ Adarsh സമിതി അധ്യക്ഷ ശ്രീമതി മിനി ഷൈബി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു കുറുമുട്ടം, മുൻ ഹെഡ്‌മിസ്ട്രസ് ശ്രീമതി മേഴ്‌സി തോമസ്, ശ്രീ ടോമി ചാമക്കാലാ, ശ്രീ മാത്തുകുട്ടി, പി ടി എ പ്രസിഡന്റ് ശ്രീ സൈജു ഇലവുങ്കൽ, വെൽഫയർ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ ജോസ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ചെമ്പേരി ജേസീസ് കുട്ടികളുമായി സംഭാവന ചെയ്ത പഠന ഉപകരണങ്ങൾ ജേസീസ് പ്രസിഡണ്ട്‌ ശ്രീ സുനിൽ കെ പീറ്റർ വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അഗസ്റ്റിൻ സൈജുവിന് കൈമാറി. നേരത്തെ സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ ഫാ മാത്യു ഓലിക്കൽ നേതൃത്വം നൽകി.