സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്കൂൾ ക്യാമ്പ് 2023
സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആനിമേഷൻ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ ചെണ്ടമേളം, ഊഞ്ഞാലാട്ടം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് പരിശീലകൻ എം പി ശ്രീനി ക്ലാസുകൾ കൈകാര്യം ചെയ്തു. കൈറ്റ് മാസ്റ്റർമാരായ ജോയ്സ് സഖറിയാസ്, മജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ സബ്ജില്ലാ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളെ പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് അനുമോദിച്ചു.ഓണസദ്യ,ഓണക്കളികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു.