എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2023

2022-23 വരെ2023-242024-25


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അക്കാദമികേതര പ്രവർത്തനങ്ങൾ

വ്യക്തിത്വവികസന കോഴ്സ്

വിദ്യാർത്ഥികൾക്ക്

മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും നനഷടപ്പെട്ട അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കും

അധ്യാപക‍ർക്ക്

ജൂൺ 2021  : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി

ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.


ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം

ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് നൂറായിരം ആശംസകൾ നേരാം.

2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും

പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.


മോട്ടിവേഷൻ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു.

ക്ലബ് ഉദ്ഘാടനം

ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് മരം ഒരു വരം എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.

ഇൻസ്‌പെക്ഷൻ 

2022-23അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും കൂടുതൽ നിർദ്ദേശങ്ങൾ നൽകുവാനും സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമം ആകുവാനും വേണ്ടി സ്കൂൾ മാനേജ്‌മന്റ് ആയ ഉദയ പ്രൊവിൻസിലെ ഉത്തരവാദിത്വപ്പെട്ട അധികാരികൾ വിദ്യാലയം സന്ദർശിക്കുകയുണ്ടായി .സന്ദർശനത്തിന്റെ ഭാഗമായി ഇൻസ്‌പെക്ഷൻ ടീം അംഗങ്ങളെ സ്വികരിക്കുന്ന ചടങ്ങു വിദ്യാലയഅങ്കണത്തിൽ നടത്തപ്പെട്ടു .അതിനു ശേഷം ക്ലാസ്സുകളും സ്കൂൾ സൗകര്യങ്ങളും പരിശോധിക്കുകയും പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു .

2022  ജൂലൈ 16 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും

2022-2023  അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 16/07/2022  ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു.

കർമ്മല മാതാവിൻറെ തിരുനാൾ ദിനം തന്നെ പിടിഎ യോഗം കൂടാൻ ദൈവം അവസരം ഒരുക്കി തന്നതിന് നന്ദി പറഞ്ഞു. കോവിഡ് മഹാമാരി മൂലം നമുക്ക് അധ്യയന വർഷം നഷ്ടപ്പെട്ടിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ഈ പഠന വിടവ് നികത്താൻ സാധിക്കുകയുള്ളൂ. മൊബൈൽ സംസ്കാരത്തിൽനിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ക്രമേണ നാം മാറ്റിയെടുത്തേ മതിയാവൂ എന്ന് സിസ്റ്റർ ഊന്നി പറയുകയുണ്ടായി. 2021- 22 അധ്യയന വർഷം നമുക്ക് മികവുറ്റ വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ കാര്യമാണ്. ഈ വിദ്യാലയം സ്ഥാപിതമായതിന്റെ നൂറാം വർഷം 100% വിജയം 100 എ പ്ലസ് 36   9+ എന്നിവ നമുക്ക് അവകാശപ്പെടാൻ കഴിഞ്ഞു. കൂടാതെ 25 പേർക്ക് യുഎസ്,എസ്, എൻ എം എം എസ് പരീക്ഷയിൽ നാലുപേർക്ക് വിജയം എന്നിവ നേടാൻ കഴിഞ്ഞു. മതബോധനം, സൻമാർഗബോധനം പരീക്ഷയിൽ ഏഴാം ക്ലാസുകാർക്ക് ഫസ്റ്റ്,സെക്കൻഡ്, ഫോർത്ത് റാങ്ക് എന്നിവ ലഭിച്ചു.കൂടാതെ ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡും ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിന് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നീട് പിടിഎ പ്രസിഡണ്ട് കര പറമ്പിൽ-ന്റെ പ്രസംഗമായിരുന്നു. കഴിഞ്ഞവർഷം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നു കൊണ്ടുപോയിരുന്ന സാഹചര്യത്തിൽ ഏകദേശം  50 മൊബൈൽ ശേഖരിച്ച് കുട്ടികൾക്ക് നൽകാൻ കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. നമ്മുടെ മക്കൾക്ക് വേണ്ടി ഒരു ഹാഫ് ഡേ മാറ്റിവച്ച് ഈ വിദ്യാലയത്തിൽ കടന്നുവന്ന എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചു .ഒരു പെൺകുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ വിദ്യാലയത്തിൽ അഡ്മിഷൻ എടുക്കുമ്പോൾ ആദ്യം നാം ഓർമിക്കുക വിദ്യാലയത്തെയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമതാണ് നമ്മുടെ വിദ്യാലയം. ഓരോ കുട്ടികളെയും അടുത്തറിയാനായി അധ്യാപകർ ഭവന സന്ദർശനം നടത്താറുണ്ട്. സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഇവിടത്തെ ഓരോ വിദ്യാർത്ഥിയും.

മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് പറപ്പൂക്കര അസിസ്റ്റന്റ് വികാരി ആയ ഫാദർ. ആൽബിൻ പുന്നേലിപ്പറമ്പിൽ ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി ജോസീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ നവീന വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സിജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. വിജോത്സവത്തിന്റെ നടത്തിപ്പിന് ഏവരും സഹകരിക്കണമെന്ന് കൺവീനർ ശ്രീ ഋഷി ഓർമ്മിപ്പിച്ചു. അധ്യാപകരിൽ നിന്ന് സെക്രട്ടറി ആയി ശ്രീമതി മേരിലിൻ ജോസഫിനെയും 4 അധ്യാപകരെയും തെരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ ഏവർക്കും പൂക്കൾ നൽകി. വിജോത്സവം ഭംഗിയാക്കാൻ ഐസിഎൽ, ഇസാഫ് എന്നീ സ്ഥാപനങ്ങളെ സമീപിക്കാം എന്ന ആശയം യോഗത്തിൽ ഉയർന്നുവന്നു. കൂടാതെ വാട്ട് കൗൺസിലറിന്റെ സഹായം തേടുകയാണെങ്കിൽ പ്രവർത്തനം കൂടുതൽ എളുപ്പമായിരിക്കും എന്ന് പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ശ്രീദേവി ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.

ജനറൽ കൗൺസിലർ വിസിറ്റ്

ചാവറയച്ചനാൽ സ്ഥാപിക്കപ്പെട്ടതും എവുപ്രാസ്യാമ്മയാൽ നയിക്കപ്പെടുന്നതുമായ സി എം സി സഭയുടെ കോൺഗ്രിഗ്രേഷൻ ജനറൽ കൗൺസിലർ സി നവ്യ മരിയ ജൂലായ് 22-ാം തിയ്യതി ഞങ്ങളുടെ വിദ്യാലയത്തെ സന്ദർശിക്കുകയും ആശംസകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.ചാവറയച്ചൻെറ പേരിൽ പി എച്ച് ഡി നേടിയ സിസ്റ്ററിൻെറ സാന്നിധ്യം കുട്ടികളുടെ ചാവറ സൂക്തങ്ങളും അധ്യാപകരുടെ മംഗളഗാനങ്ങളും കൊണ്ട് വളരെ മനോഹരമായി.ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം അർപ്പിക്കുകയും കുട്ടികളുടെ പ്രതിനിധി അലൻസോ ആശംസകൾ അർപ്പിക്കുകയും ജിയന്ന അലക്സ് നന്ദി പറയുകയും ചെയ്തു.ഈ സന്ദർശനം ഏറെ പ്രചോദനകരമായിരുന്നു.ചവറാപിതാവിന്റെ വീക്ഷണങ്ങൾ പ്രാവർത്തികമാകുവാൻ അധ്യാപകർ ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുകയും ,പഠനവിഷയങ്ങൾക്കൊപ്പം ദൈവത്തെപകർന്നു നൽകുവാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു .സമൂഹത്തിനുതകുന്ന രീതിയിൽ കുഞ്ഞുങ്ങൾ വളർന്നു വരുവാൻ ആശംസിക്കുകയും ചെയ്തു.

കൗൺസിലിങ്ങ് 2021-22

ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറ‍‍ഞ്ഞ ഈ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്.

കൗൺസിലിങ്ങ് 2022-23

2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .

യൂത്ത് ഫെസ്റ്റിവൽ

2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്‌സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക് ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ നിന്ന് കിട്ടിയ തുക വിതരണം ചെയ്തു .

ഹരിതവിദ്യാലയം 

വിക്ടർസ് ചാനൽ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം സീസൺ 3എന്ന പരിപാടിയിലേക്ക് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 753വിദ്യാലയങ്ങളിൽ നിന്ന് 110വിദ്യാലയങ്ങൾ ആണ് പ്രാഥമിക ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.തൃശൂർ ജില്ലയിൽ നിന്നും 5 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത് .ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഇരിഞ്ഞാലക്കുട ,മാതാ മണ്ണുംപെട്ട ,st.ജോസഫ് മതിലകം , Govt.എൽ.പി.എസ് കോടാലി ,CNN Govt. എൽ.പി.എസ്.ചേർപ്പ് എന്നീ വിദ്യാലയങ്ങളാണ് തൃശൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം ഘട്ടമായി സ്കൂളിന്റെ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതിനായി സംഘം സ്കൂൾ സന്ദർശിച്ചു .ചിത്രീകരണത്തിനായി സ്വാഭാവികമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ കാര്യക്ഷമമാകുകയും സ്കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തു .മൂന്നാം ഘട്ടമായി ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അധ്യാപകർ,എട്ടു വിദ്യാർത്ഥിനകളും അടങ്ങുന്ന സംഘം ഫ്ലോർ ഷൂട്ടിങ്ങിനായി ഡിസംബർ ഏഴാം തിയതി പുറപ്പെട്ടു.സി.മേബിൾ ,ശ്രീ. ജെയ്സൺ കരപ്പറമ്പിൽ ,ജൂലി ടീച്ചർ,സി.ആൻലിറ്റ് ,വിദ്യാർഥിനികളായ അവ്യമാ ബിജു ,ലക്ഷ്മി മേനോൻ ,നവൽദിയ ,ലക്ഷ്മിദയ, ഐതിഹ്യ , ആഞ്ചലോ ,ആയിഷ നവർ ,സാറ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത് .ഡോ .എം പി നാരായണനുണ്ണി ,ഡോ . പിയുഷ് ആന്റണി ,ഡോ .കെ ഷാനവാസ് ,പ്രൊഫ .ഇ .കുഞ്ഞികൃഷ്ണൻ എന്നിവരായിരുന്നു ജൂറി മെമ്പേഴ്‌സ് .സ്കൂളിനെ കുറിച്ചും കുട്ടികളുടെ വിജ്ഞാനത്തെക്കുറിച്ചും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും അതിലൂടെ വിദ്യാലയത്തെ കുറിച്ച് മനസിലാക്കുകയും ചെയ്തതിലൂടെ സ്കൂളിന് 74പോയിന്റ് ജൂറി നൽകി .

2023

പ്രവേശനോത്സവത്തിൻ്റെ ശംഖൊലി 2023

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിൻ്റെ സാന്നിധ്യം പ്രവേശനോത്സവ വേദിയെ മനോഹരമാക്കി. ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെ മന്ത്രി ആർ ബിന്ദുവിനെ സ്വാഗതം ചെയ്തു.

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു ഈ ദിനത്തിൻ്റെ പ്രസക്തി വിശദീകരിച്ചുകൊണ്ട് അക്ഷര ബലൂൺ പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ നല്ല രീതിയിൽ ഉത്തേജിപ്പിച്ചു കൊണ്ട് സംസാരിക്കുകയും ഈ വിദ്യാലയത്തിന് പ്ലസ് ടു അനുവദിക്കാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഈ വിദ്യാലയത്തിൻ്റെ ഈ വർഷത്തെ സവിശേഷതയായ നല്ല പാഠം പദ്ധതിയുടെയും ഉദ്ഘാടന കർമവും നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സി. നവീന എല്ലാവർക്കും സ്വാഗതമാശംസിച്ചു.എൽ.പി.പ്രധാന അധ്യാപിക സി.റിനറ്റ് ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥിയെ ടീച്ചറുടെ കയ്യിൽ ഏൽപിക്കുന്ന ചടങ്ങും പ്രവേശനോത്സവത്തിൻ്റെ സവിശേഷതയായിരുന്നു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ..........   അസി.മുൻസിപ്പൽ ചെയർമാൻ .... ചാർളി അവർകൾ ലോക്കൽ മാനേജർ സി. കരോളിൻ സി.എം.സി.  പി.ടി.എ പ്രസിഡൻറ് ശ്രീ. ജെയ്സൻ കരപറമ്പിൽ, വാർഡ് കൗൺസിലർ കെ.ആർ വിജയ, ശിവകുമാർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ

ഹൃദ്യമായ പ്രവേശനോത്സവഗാനം സദസ്സിനെ ഹർഷപുളകിതമാക്കി.

അവധിക്കാല പരിശീലന പരിപാടികളിൽ സംബന്ധിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  എൽ പി ഹെഡ്മിസ്‌ട്രസ് സി.റിനറ്റ്  എല്ലാവർക്കും നന്ദിയർപ്പിച്ചു. ദേശീയ ഗാനത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് സമാപനമായി.

ജൂൺ 5 2023

ENVIRONMENT DAY 2023

പരിസ്ഥിതി ദിനം

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ വിദ്യാലയാങ്കണത്തിൽ ഹരിതാഭ ചാർത്തിക്കൊണ്ട് പരിസ്ഥിതിദിനത്തിൻ്റെ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി.

കെ.കെ.ടി.എം.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ഷാജി ഇ.എം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുകയും വിലയേറിയ നിർദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ട്  ഉദ്ഘാടന കർമം നിർവഹിച്ചു.  വൃക്ഷത്തൈ നട്ടും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകിയും സന്ദേശങ്ങൾ നൽകിയും

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങൾ ക്രമീകരിച്ചും ഈ ദിനം അർത്ഥവത്താക്കാൻ സയൻസ് അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് കൈകോർത്തു. പുതിയതായി ഈ വിദ്യാലയത്തിൽ വന്ന എല്ലാവർക്കും 5-ാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു. പ്രധാന അധ്യാപിക സി. നവീനയും പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയ്സൻ കരപറമ്പിലും വേദിയിൽ സന്നിതരായിരുന്നു

READING DAY 2023

വായന മാസാചരണം  

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.   ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം " നൽകി വേദിയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും "അക്ഷരക്കൂട് "എന്ന നൂതന സംരംഭത്തിന് ആരംഭം കുറിക്കുകയും പി.ടി .എ പ്രസിഡൻറ് ശ്രീ ജയ്സൺ കരപ്പറമ്പിൽ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് വായനയ്ക്ക് പുതിയ സാധ്യതകൾ ഒരുക്കുന്ന "ഓപ്പൺ ലൈബ്രറി " ഔപചാരികമായി പ്രകാശനം ചെയ്തു.കുട്ടികളുടെ നേതൃത്വത്തിൽ കവിതാലാപനം, പ്രസംഗം ,ദൃശ്യാവിഷ്കാരം എന്നിവ ഈ ദിനത്തിന്റെ മാറ്റ് കൂട്ടി.

GENERAL BODY 2023

2023  ജൂലൈ 22 -ാം തീയതി ശനിയാഴ്ച അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗം

2023-2024  അധ്യയന വർഷത്തിലെ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിലെ പിടിഎ ജനറൽ ബോഡി 22/07/2023  ശനിയാഴ്ച 10 മണിക്ക് കൂടുകയുണ്ടായി. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞവർഷം പിടിഎ ചെയ്ത എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറഞ്ഞു.

മാതാപിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് എടുത്തത് ഫാദർ. നൗജിൻ വിതയത്തിൽ   ആയിരുന്നു. പാരന്റിംഗിനെ കുറിച്ച് അച്ഛൻ വിശദമായി ക്ലാസ് എടുത്തു. യോഗത്തിൽ ശ്രീമതി മേരിലിൻ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ഗ്രേസ് മരിയ വരവ് ചെലവ് കണക്ക് ബോധ്യപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ ജയ്സൺ കരപ്പറമ്പിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി ശ്രീവിനു സി ജെ,എം പി ടി എ പ്രസിഡന്റായി ശ്രീമതി.ഷാലറ്റ് റെനി ഓഡിറ്റേഴ്സ് ആയി ശ്രീ പോൾസൺ ടി എ,റെനി ഷിബി എന്നിവരെയും തെരഞ്ഞെടുത്തു. ലിസി ജോർജ് ടീച്ചറിന്റെ നന്ദിപ്രകടനത്തോടെ ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.

ക്ലാസ്സ് പി.ടി.എ

മധ്യവേനൽ അവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയത്തിലെത്തിയതോടെ വിദ്യാലയങ്കണം സജീവമായി.കുട്ടികളുടെ ആവശ്യങ്ങളും പഠനനിലവാരങ്ങളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്നു ചർച്ച ചെയ്ത്  നൂതനമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സിൻ്റെയും പി.ടി.എ മീറ്റിംഗ്  ജൂൺ രണ്ടാം വാരത്തിൽ പൂർത്തിയാക്കി. മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് പ്രധാന അധ്യാപിക സി. നവീനയും ക്ലാസ്സ് ടീച്ചേഴ്‌സും ഉചിതമായ നിർദേശങ്ങൾ നൽകി. ഈ പി.ടി.എ മീറ്റിംഗ് മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കി.

സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16‍

ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു.

കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു

കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്‍‍ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്‍ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു.

ചാന്ദ്രദിനം ആഘോഷിച്ചു

21/7/2023 ചാന്ദ്ര ദിനം ആഘോഷിച്ചു. ആവേശപരിതരായ വിദ്യാർത്ഥികളുടെ ഉന്മോഷത്തോടുകൂടിയുള്ള കൈയടികൊണ്ടാണ് ഈ സുന്ദരമായ ദിനത്തിന് തുടക്കം കുറിച്ചത്. പലതരം അതിസുന്ദരമായ പരിപാടികൾ വിദ്യാർത്ഥികൾ കാഴ്‍ചവച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനമായ അധ്വാനം മൂലം ചാന്ദ്രദിനം എന്ന ഈ ദിനം വളരെ ഭംഗിയായിത്തീർന്നു. വിദ്യാർത്ഥികളുടെ കലാപരമായ ഓരോ മികച്ച കഴിവുകളും വളർത്തിയെടുക്കുകയും പിന്നീട് അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ച് കൂടുതൽ കൈയ്യടികളോടെ അരങ്ങേറുകയായിരുന്നു ഓരോരുത്തരും.

2023 വിജയോത്സവം

17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു.

സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.

മണിപൂർ കലാപം

മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല

നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്.

അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26

തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവഴുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊണ്ടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു.

ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ്

27/11/2023 തിങ്കഴ്‍ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്‍റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു.

പാർലമെന്റ് തിരഞ്ഞെടുപ്പ്

ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്.