എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്
ആമുഖം
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് ലിറ്റിൽ കൈറ്റ് ."ഹായ് കുട്ടിക്കൂട്ടം'' പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്. 2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക് സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ . യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കുംവിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .നമ്മുടെ വിദ്യാലയത്തിൽ 2018 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
ലക്ഷ്യങ്ങൾ
- വിദ്യാലയങ്ങളിലെ സങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും കാര്യക്ഷമമാക്കുന്നതിൽ കുട്ടികളെ പങ്കാളിയാക്കുക
- വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിക്കുക
- സോഫ്ടുവെയർ ഉപയോഗം പരിചയപെടുത്തക
പ്രവർത്തനങ്ങൾ
- റൂട്ടീൻ ക്ലാസ്സുകൾ
- യൂണിറ്റ് ക്യാമ്പ്
- സ്കൂൾ ക്യാമ്പ്
- സബ്ജില്ലാ ക്യാമ്പ്
- ജില്ലാ ക്യാമ്പ്
- സംസ്ഥാന തല ക്യാമ്പ് എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്
പഠനമേഖലകൾ, പ്രവർത്തനങ്ങൾ
- മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും
- സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്
- ആനിമേഷൻ
- ആപ്പ് ഇൻവെന്റർ
- കമ്പ്യൂട്ടർ ഹാർഢ വെയർ
- മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്
- റോബോട്ടിക്സ്
- പൈതൺ
48002-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:/home/boon/Public/Desktop/05555.jpg | |
സ്കൂൾ കോഡ് | 48002 |
യൂണിറ്റ് നമ്പർ | LK/2018/48002 |
അംഗങ്ങളുടെ എണ്ണം | 72 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | അസ്ന വി |
ഡെപ്യൂട്ടി ലീഡർ | എയ്ജസ് റഹ്മാൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ഇസ്ഹാഖ് പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റംഷിദ എൻ കെ |
അവസാനം തിരുത്തിയത് | |
20-11-2023 | Sohs |
സ്പർശം കമ്പ്യുട്ടർ പരിശീലനം
ന്നശേഷി ക്കാരായ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും , പഠനത്തിൽ ആവേശം ജനിപ്പിക്കുന്നതിനും , ഡിജിറ്റൽ പഠനത്തിന്റെ ലോകതേക്ക് കൈപിടിച്ച് ആനയിക്കുന്നതിനും വേണ്ടി ഏക ദിന കമ്പ്യൂട്ടർ പരിശീലന പ്രവർത്തനം നടത്തി നിലവിൽ പത്താം തരത്തിൽ പഠിക്കുന്ന കൈറ്റ് അംഗങ്ങൾ ഈ മഹത്തായ പ്രവർത്ഥനത്തിന് നേതൃത്ത്വം നൽകി. 2021 ഡിസംബർ 23 ന് രണ്ടു മണി മുതൽ നാല് മണി വരെ നിണ്ടു നിന്നു പരിശീലനം, ഒരോ ഭിന്നശേഷിക്കാരനും ഒരു വ്യക്തികത പരിശീലകൻ എന്ന രീതിയിൽ ആയിരുന്നു പരിശീലനം നടന്നത് അകെ ഇരുപത്തി ഏഴ് കുട്ടികൾ പ്രസ്തുത വിഭാഗത്തിൽ നിന്നും പരിശീലനത്തിൽ പങ്കെടുത്തു കമ്പ്യൂട്ടർ പ്രാഥമിക പരിജയം മലയാളം സ്ക്രീനിലൂടെ ലിബർ ഓഫീസ് റൈറ്റർ . എന്നിങ്ങനെ മൂന്ന് ടൈറ്റിലുകളിൽ ആയിട്ടാണ് പരിശീലനം നടന്നത് മലയാളത്തിലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന രീതി , മലയാളത്തിൽ എങ്ങനെ ഈ കത്തുകൾ തയ്യാറാക്കാം , എന്നിവ കുട്ടികൾ കൈറ്റ് അംഗങ്ങളുടെ സഹായത്താൽ പരിചയപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപിക കുമാരി ശീല , ഹെഡ് മാസ്റ്റർ സി പി അബ്ദുൽ കരീം കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ മേൽനോട്ടം വഹിച്ചു.
കൈതാങ്ങ്-
വാക്സിൻ ഹെൽപ്പ് ലൈൻ
പതിനഞ്ച് വയസ്സായ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ക്യാമ്പിന് മുനോടിയായിയായി വിദ്യാലയത്തിലെ പതിനഞ്ച് വയസ്സ് തികഞ്ഞ മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയും ക്യാമ്പ് സുഖകരമാക്കുന്നതിനും വേണ്ടി കൈറ്റ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചു.വിദ്യാർത്ഥികളെ കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു .അവർക്ക് റഫറൻസ് ഐഡികൾ കൊടുക്കുകയും ചെയ്തു.
-
വിദ്യാർത്ഥികൾ കോവിഡ് വാക്സിനേഷൻ രെജിസ്ട്രേഷനിൽ
ലിറ്റിൽ കൈറ്റ് 2018 - 20ലെപ്രവർത്തനങ്ങൾ
സാങ്കേതിക വൈഭഗ്ധ്യമുളള ഒരു സംഘം കുട്ടികളെ വാർത്തെടുക്ക ക എന്ന ലക്ഷ്യത്തോടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ * ലിറ്റിൽ കൈറ്റ് സ് എന്ന പദ്ധതി എസ് .ഓ.എച് .എസ് ൽ പ്രവർത്തനമാരംഭിച്ചു. ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ മാസം 21 ന് ഹെഡ് മാസ്റ്റർ മുനീബ് റഹ്മാൻ നിർവഹിച്ചു 31 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ് ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റർ ഇസ് ഹാക്ക് സാർ കൈറ്റ് മിസ്ട്രസ് റംഷിദ ടീച്ചറുടെ നേതൃത്വത്തിലുള്ള റുട്ടീൻ ക്ലാസുകൾ നടത്തി2018 ജൂൺ 28 കൈറ്റ് വിദ്യാർത്ഥികൾക്ക് സ്കൂൾ തല ക്യാമ്പ് നടന്നു.
സബ് ജില്ലാ ക്യാമ്പ് പ്രാധിനിത്യം
- ഹാദി അജ്വദ്,
- അർഷദ് ,
- അമീൻ അസ് ലം
- ഹുദ മജിദ്
- ബിൻഷാദ്
- ഷിബില
2021-സബ് ജില്ലാ ക്യാമ്പ് പ്രാധിനിത്യം
- ഹംന നഹാൻ
- മുഹമ്മദ് റബീഹ് ടി സി
- എയ്ജസ് റഹ്മാൻ
- അന്സിയ യു
- അസ്ന വി
- ഹിഷാം സഫർ
ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകളുടെ ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് ഫെബ്രുവരി 15, 16 തീയതികളിൽ നടന്നു. പുല്ലങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഉപജില്ലാ ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾ പങ്കെടുത്തു ക്യാമ്പിൽ പ്രോഗ്രാമിങിലും ആനിമേഷനിലും പരിശീലനം നൽകുി. കൂടാതെ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു വൈകീട്ട് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു ഫെബ്രുവരി 15ന് രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിച്ചു നമ്മുടെ വിദ്യാലയത്തെ പ്രധിനീകരിച്ച് അമീൻ അസ്ലം ക്യാമ്പിൽ അംഗമായി
2021-ജില്ലാ ക്യാമ്പ്
- ഹംന നഹാൻ
- മുഹമ്മദ് റബീഹ് ടി സി
- അൻസിയ യു
ലിറ്റിൽ കൈറ്റ് 2021-22 ലെപ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ് അംഗങ്ങളെ Kite തയ്യാറാക്കിയ പ്രത്യേക Online പരീക്ഷയുടെ അടിസ്ഥാന ത്തിൽ 40 അംഗങ്ങളെ തിരഞ്ഞെടുത്തു. അസ്‌ന ലീഡറുടെ നേതൃത്വത്തിൽ മാഗസിൻ കമ്മറ്റി രൂപീകരിച്ചു.ജനുവരി 20 ന് (2022,) സ്കൂൾ ക്യാമ്പ് നടന്നു അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ഹെഡ് മാസ്റ്റർ കരീം സാർ നിർവഹിച്ചു.
അമ്മ അറിയാൻ
സത്യമേവ ജയതേ
ഡിജിറ്റൽ അമ്മ
ഒരു കുടുംബത്തിന്റെ നെടുംതൂണാണ് അമ്മ . ആയതിനാൽ അമ്മയെ ഡിജിറ്റൽ വൽകരിക്കുന്നത്. കുടുംബത്തെ മുഴുവനായും ഡിജിറ്റൽ വൽകരിക്കുന്നതിന് തുല്യമാണ്. സ്വാഭാവികമായും അമ്മ അറിഞ്ഞിരിക്കേണ്ട ഡിജിറ്റൽ സേവനങ്ങൾ പലതുണ്ട്. അതിൽ പെട്ടതാണ്.
- ഗ്യാസ് ബുക്കിംഗ്
- ഇലക്ട്രിസിറ്റി ബിൽ പേയ്മെന്റ്
- വിവിധ ഓൺലൈൻ രജിസ്ട്രേഷൻ സ്
- യൂബർ ടാക്സി ബുക്കിംഗ്
- യുണിവേഴ്സിറ്റി രജിസ്ട്രേഷൻ
- ഏക ജാലകം ഹയർ സെക്കൻഡറി
- ഫുഡ് ആന്റ് വെജിറ്റബിൾ . ഡെലിവെറി ആപ്പുകൾ
- വേസ്റ്റ് ഡിസ്പോസൽ ആപ്പുകൾ തുടങ്ങിയവയെ കുറിച്ചുള്ള അവബോധം അമ്മമാർക്ക് നൽകിയ പഠന പദ്ധതി
ഇ മാഗസിൻ
കൈറ്റ് വിദ്യാർത്ഥികൾ നിർമിച്ച ഇ മാഗസിൻ
ഇ-magazine
ലിറ്റിൽ കൈറ്റ് യൂണിഫോം
ലൈബ്രറി ഡിജിറ്റൽ വൽകരണം
മലയാളം, ഇഗ്ലീഷ്,ഹിന്ദി,അറബി എന്നീ ഭാഷകളിലായി കഥ, കവിത,ചരിത്രം, നോവൽ, ജീവചരിത്രം, ഫിലോസഫി,മതം, എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി അയായിരത്തി ഇരുന്നൂറിലധികം പുസ്തകങ്ങളടങ്ങിയ സ്കൂൾ ലൈബ്രറി സോഫ്റ്റ് വെയർ വൽകരിക്കുക എന്ന വലിയ ഉദ്യമം നിലവിലെ ലിറ്റിൽ കൈറ്റ് ബാച്ചുകളുടെ സഹായതോടെ പൂർത്തിയാക്കി,പ്രാഥമികമായി മുഴുവൻ പുസ്തകങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ലിബർ ഓഫീസ് കാൽക്കിൻ സഹാതോടെ നിർവഹിച്ചു,തുടർന്ന് ലിബർ ഓഫീസ് ബേസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കൂളിന് സ്വന്തം ടാറ്റാബേസ് മാനേജ്മെൻ് സിസ്റ്റം കൈറ്റ് അംഗങ്ങൾ തയ്യാറാക്കി
കൈറ്റ് ബാച്ചുകൾ
ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ്
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും വളരെ മനോഹരമായ ഐ ഡി കാർഡ് നൽകി . ഐ.ഡി.കാർഡിന്റെ വിതരണോൽഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രി അബ്ദുൽ കരീം സർ നിർവഹിച്ചു . ഐ ഡി കാർഡ് വിതരണ ചടങ്ങിൽ കൈറ്റ് മിസ്ട്രസ് റംഷിദ ടി ർ അധ്യക്ഷത വഹിച്ചു .
23- 26 അഭിരുചി പരീക്ഷ
2023 - 24 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 22-23 ജൂണിൽ നടന്നു. 186 പേരിൽ 176 കുട്ടികളും പരീക്ഷ എഴുതി.. മുൻകൂട്ടി അപേക്ഷ സമർപ്പിച് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കൈറ്റ് നിർദ്ദേശപ്രകാരം ഐ ടി ലാബിൽ വച്ച് പരീക്ഷ നടത്തി. പരീക്ഷയുടെ ഫയലുകൾ കൃത്യസമയത്ത് അപ് ലോഡ് ചെയ്തു. ഫാത്തിമ ടീച്ചർ , നാസിർ സാർ , ഹിദായത്ത് സാർ എന്നീ IT അധ്യാപകരുടെ സഹായത്തോടെ നല്ല രീതിയിൽ നടത്തി.
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
2023 ജൂലൈ 14 ന് ഐ ടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ക്യാമ്പ് സ്റ്റാഫ് സെക്രടറി അസ്‌ലം സാർ ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ഷിഹാബ് സാൻ ക്ലാസിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് അധ്യാപകരായ റംഷിദ ടീച്ചർ മറ്റു അധ്യാപകരായ മുസ്ഫർ സാർ ഷാന ടീച്ചർ പരിപാടിയിൽ പങ്കെടുത്തു
ഫ്രീഡം ഫസ്റ്റ് 2023
ലിറ്റിൽ കൈറ്സിൻറെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കൈറ്റ് നിർദ്ദേശകാരo Freedom Fest poster Notice ബോർഡിൽ പ്രദർശിപ്പിച്ചു. ഈ duty ഒമ്പതാം ക്ലാസ്സ് ലിറ്റിൽ കൈറ്സ് ലീഡർ അലൂഫിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളായ നാഫിഹ്, ബാസിത്ത് ബിൽവർഷാൻ എന്നിവരുടെ സഹായത്തോടെ പ്രധാന സ്ഥലങ്ങളിൽ പോസ്റ്ററുകൾ പ്രാദർശിപ്പിച്ചു.
ഫ്രീഡം ഫസ്റ്റ് പ്രാദർശനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2023 ഓഗസ്റ്റ് 9 - 12 വരെ സ്ക്കൂളിൽ നടത്തി. 9 ന് സ്കൂൾ അസംബ്ലിയിൽസ്വാതന്ത്ര്യ വിജ്ഞാന സന്ദേശം യൂണിറ്റ് ലീഡർ മിഷിറുൽഹക്ക് നടത്തി.ഹാർഡ്‌വെയർ റോബോട്ടിക്സ് പ്രദർശനം എച്ച് എം അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണാനുള്ള സൗകര്യം ഒരുക്കി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2023 ന് Sep: 1 ന്സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.ക്യാമ്പിന്റെ ഉദ്ഘാടനം എച്ച് എം കരീം സാർ നിർവഹിച്ചു. ക്ലാസുകൾ കൈകാര്യം ചെയ്തത് കീഴുപ്പറമ്പ് ജിഎച്ച്എസ്എസ് ഫർസാന ടീച്ചർ ആണ് .കൈറ്റ് മാസ്റ്റർ ഇസ്ഹാക്ക് സർ റംഷീദ് ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആനിമേഷൻ ഡിജിറ്റൽ പൂക്കളം, പ്രോഗ്രാമിംഗ്എന്നീ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ക്യാമ്പിൽ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.വിദ്യാർത്ഥികൾക്ക് നൽകിയ അസൈമെൻറ് പൂർത്തിയാ പൂർത്തീകരിച്ചവരുടെ വിലയിരുത്തലിനു ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് നാമനിർദ്ദേശനം ചെയ്തു.