സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25
25041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25041 |
യൂണിറ്റ് നമ്പർ | LK/2018/25041 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | ആലുവ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | അങ്കമാലി |
ലീഡർ | ദിയ ടോബി |
ഡെപ്യൂട്ടി ലീഡർ | ജാനറ്റ് ജെയിംസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധ ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിർമല കെ പി |
അവസാനം തിരുത്തിയത് | |
19-11-2023 | 25041 |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022-25
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു 35പേർക്ക് സെലെക്ഷൻ കിട്ടി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ
എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മൈക്കിൾ സാറിന്റെ നേതൃത്വത്തിലാണ് നടന്നത് .പ്രോഗ്രാമ്മിങ്ലെ ഗെയിംസ് കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്യുകയുണ്ടായി ലിറ്റിൽ കൈറ്റ്സ് ലെ ക്ലാസുകൾ എന്ന് സ്ഥിരമായി ആരംഭിക്കും എന്ന ആകാംഷയിലായിരുന്നു ൽപ്രിലിമിനാരി ക്യാമ്പിനുശേഷം കുട്ടികൾ
സൈബർ സെക്യൂരിറ്റി ക്ലാസുകൾ
സത്യമേവജയത്തെ എന്ന പേരിൽ നടത്തിയ സൈബർ സെക്യൂരിറ്റി ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു കോറോണക്കാലത്തെ മൊബൈൽഉപയോഗത്തിനും ഓൺലൈൻ ക്ലാസ്സുകൾക്കുമുള്ളിൽനിന്നു കുട്ടികൾ ഏറെ വഴിതെറ്റിപോയിരുന്നു ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും അവ നിയന്ത്രിക്കേണ്ട ആവശ്യകതയും ഇത്തരം ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് വെക്തമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഈ ക്ലാസുകൾ എല്ലാ കുട്ടികളെയും കാണിച്ചു അധ്യാപകർ വേണ്ട നിർദേശങ്ങൾ നൽകി .
വൈ ഐ പി ക്ലാസുകൾ
യങ് ഇന്നോവട്ടോഴ്സിനുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിനു ക്ലാസുകൾ നൽകിയതിന്റെ വെളിച്ചത്തിലാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകിയത് .ക്ലാസുകൾ വളരെ താത്പര്യമുണർത്തുന്നവയായിരുന്ന് .എട്ടു ഒൻപതു പത്തു പതിനൊന്നു പന്ത്രണ്ടു തുടങ്ങിയ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ക്ലാസുകൾ നൽകിയത്
വൈ ഐ പി സെലെക്ഷൻ
അനിമേഷൻ ക്ലാസുകൾ
ചലിക്കുന്ന ചിതങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളാണ് അനിമേഷൻ ക്ലാസുകൾ .കുട്ടികൾക്ക് വളരെ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു ക്ലാസുകൾ കുട്ടികൾ അവരുടെ ബാനയ്ക്കനുസരിച്ചു വളരെ കൃത്യതയോടും വ്യകതയോടും കുഞ്ചൂടെ അനിമേഷൻ ചെയ്യുന്നതിൽ മികവ് പ്രകടിപ്പിച്ചു .മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അധ്യാപകർ പ്രോത്സാഹിപ്പിച്ചു ഓരോ ഗ്രൂപ്പുകളിലും വെത്യസ്തമായ ചിത്രങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു
പ്രോഗ്രാമിങ് ക്ലാസുകൾ
ആധുനിക ലോകം സാങ്കേതികതയിൽ ഊന്നിയാണ് നിലനിൽക്കുന്നത് .അതിനാൽ ഇതിലൊരു പരിശീലനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായാണ് .പ്രോഗ്രാമിങിന്റെ ബാലപാഠങ്ങളാണ് എൽ കെ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് സ്ക്രാച്ച് 2ലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് .വളരെ രസകരാജായാണ് ക്ലാസുകൾ മുന്നോട്ടു പോയത് ഇൻറർനെറ്റിൽ നിന്നും കൂടുതൽ കളികളും അവയുടെ പ്രോഗ്രാമ്മുകളും കുട്ടികൾ ഉണ്ടാക്കാകാൻ ശ്രമിച്ചു പല ഗെയിംസും അവർ രസകരമായി നിർമ്മിച്ചു
മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള മലയാള കമ്പ്യൂട്ടിങ് ക്ലാസുകൾ കുട്ടികൾക്ക് നടത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള പരിശീലനവും ഇതിനോടൊപ്പം നൽകി .ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള ഒരുക്കങ്ങങ്ങളും കുട്ടികൾ തുടങ്ങിക്കഴിഞ്ഞു
സത്യമേവ ജയതേ ക്ലാസുകൾ
സത്യമേവജയതേ എന്ന സൈബർ സെക്യൂരിറ്റി ക്ലാസുകൾ പത്താം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒൻപതിൽ കുട്ടികൾക്ക് നൽകി .ക്‌ളാസ്സുകൾ വളരെ ഉപയോഗപ്രദമായിരുന്നു .അതിലെ വിഡിയോകളും മറ്റും കുട്ടികൾ വളരെ ശ്രദ്ധിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു തെറ്റായ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവ തടയാൻ മറ്റുള്ളവർക്ക് നിദ്ദേശം നൽകണമെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു
സ്കൂൾ തല ക്യാമ്പ്
ഇത്തവണത്തെ സ്കൂൾ തല ക്യാമ്പ് ക്യാമ്പൊണം എന്ന പേരിലാണ് നടത്തിയത് സെപ്റ്റംബർ ആണ് ക്യാമ്പ് നടന്നത് .പുളിയനം സ്കൂളിലെ മുരുകദാസ് സാറാണ് ക്‌ളാസ്സുകൾ നയിച്ചത് .ഓപ്പൺ ടൂൺസിലെ അനിമേഷൻ നിർമാണവും സ്ക്രാച്ചിലെ ലെ പൂക്കള നിർമാണവും വളരെ താത്പര്യമുണർത്തുന്നവ ആയിരുന്നു .സ്കൂൾ തല ക്യാമ്പിൽനിന്നു സബ് ജില്ലാ ക്യാമ്പിലേക്ക് താഴെപ്പറയുന്ന കുട്ടികളെ തിരഞ്ഞെടുത്തു .
അനിമേഷൻ: ദിയ ടോബി , ബെന്നെറ്റ് ,റോസ് മെറിൻ ,അലീന
പ്രോഗ്രാമിങ്: അലോന ,റോസ്മേരി,ജാനറ്റ് ,വന്ദന
ഇന്റർനെറ്റ് പരിശീലനം
ഇന്റർനെറ്റ് എന്തെന്നും അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന അറിവുകളാണ് ഇന്റർനെറ്റ് ക്ലാസ്സുകളിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചത് .ശരിയായ ഇന്റർനെറ്റ് ഉപയോഗം സേഫായി ഇന്റർനെറ്റ് ഉപയോഗം എന്നിവ ചർച്ചയുടെ ഭാഗമായിരുന്നു കൈറ്റ്സ് അംഗങ്ങൾ എന്ന നിലക്ക് ഇന്റർനെറ്റ് സേഫ് ആയി ഉപയോഗിക്കുമെന്നും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുമെന്നും അവർ പ്രതിജ്ഞാ ചെയ്തു.ഡിജിറ്റൽ വെൽബിയിങ്ങിനെക്കുറിച്ചും മൈ ആക്ടിവിറ്റിയെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു
ഹാർഡ്‌വെയർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ഹാർഡ് വെയർ നെ കുറിച്ചുള്ള ക്‌ളാസ്സുകൾ നൽകി .വിഡിയോകൾ കാണിച്ചു കംപ്യൂട്ടറുകൾ തുറന്നു നേരിട്ടുള്ള പരിശീലനവും അവർക്കു ലഭിച്ചു
ഡി എസ് എൽ ആർ കാമറ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വളരെ താത്പര്യമുള്ള മേഖലയാണ് ഫോട്ടോഗ്രാഫി .അതിനുള്ള പരിശീലനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉത്സാഹപൂർവ്വം പങ്കെടുത്തു .ഈ വിദ്യാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് ക്‌ളാസ്സുകൾ എടുത്തത് കുറെ അം .ക്യാമറയുടെ വിവിധ ആംഗിളുകളെ കുറിച്ചും നല്ല ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാർ കൃത്യമായി ക്ലാസുകൾ നൽകി .അതിനുശേഷം ഡി എസ് എൽ ആർ കാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും കുട്ടികൾക്ക് നൽകി.വിദ്യാലയത്തിലെ പരിപാടികളുടെയെല്ലാം ചിത്രങ്ങൾ എടുക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി
കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം
ക്യാമെറയിൽ എടുത്ത ചിത്രങ്ങളെയും വിഡിയോകളെയും ഒരുമിപ്പിച്ചു എങ്ങനെ ഒരു നല്ല വീഡിയോ ആക്കം എന്ന പരിശീലനമാണ് പിന്നീട് നൽകിയത് .ഫോട്ടോഗ്രാഫ്യിലും വീഡിയോ എഡിറ്റിംഗിലും താത്പര്യമുള്ള കുട്ടികൾ മാത്രമാണ് ഈ ക്‌ളാസിൽ പങ്കെടുത്തത് .ഈ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തത് ജിഷ ടീച്ചർ ആയിരുന്നു .കെ ഡെന് ലൈവ് എന്ന സംഘെതം ഉപയോഗിച്ച് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്ന് കുട്ടികൾ മനസ്സിലാക്കി
സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം
സ്കൂൾ വിക്കി അപ്ഡേഷന് ആയി ബന്ധപെട്ടു ലിറ്റിൽ കുറെ അംഗങ്ങൾക്ക് ക്ലാസുകൾ നൽകി .സ്കൂൾ വിക്കി എന്താണെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്തെന്നും വ്യക്തമാക്കി .അവർ അത് ഉത്തരവാദിത്തത്തോടെ ചെയ്യാമെന്ന് ഉറപ്പു നൽകി.സ്കൂൾ വിക്കിയിൽ എങ്ങനെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാമെന്നും ചിത്രങ്ങൾ എങ്ങനെ റീ സൈസ് ചെയ്യാമെന്നും അവർ പഠിച്ചു.സ്കൂൾ വൈകിയിലേക്കുള്ള ചിത്രങ്ങൾ ശേഖരിച്ചു അവ റീ സൈസ് ചെയ്യുന്നതിന് അലോന റോസ്‌മേരി എന്നിവരെ ചുമതലപ്പെടുത്തി .ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്യാൻ ജാനറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു .റിപ്പോർട്ടുകൾ എഴുതാനും അവ സ്കൂൾ വൈകിയിലേക്കു പകർത്താനും മറ്റു കുട്ടികളും തയ്യാറായി