എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-11-2023Remasreekumar

ലിറ്റിൽകൈറ്റ്സ് 2018-2020 ബാച്ച്

അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/3/2018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു. എന്നാൽ 3 അംഗങ്ങൾക്ക് അവരുടെ വ്യക്തിപരമായ കാരണങ്ങളാൽ ലിറ്റിൽ കൈറ്റ്സിൽ തുടരാൻ സാധിക്കാതെ വന്നതിനാൽ അംഗങ്ങളുടെ എണ്ണം 30 ആയി ചുരുങ്ങി. 30 അംഗങ്ങളും അവരുടെ പ്രവർത്തനങ്ങൾ  വിജയകരമായി പൂർത്തിയാക്കുകയും അവർക്ക് "എ ഗ്രേഡ് " സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2018-2020

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ബി ശ്രീലത
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് രമ്യ സന്തോഷ്
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രീയ ജി പി
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ രഞ്ജിത് കുമാർ ബി വി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ ആനി ബി എസ്
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അമൃത വിജയൻ
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ സിൻജ നായർ
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ ഗൗരി പി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചിത്രീകരണത്തിൽ

പ്രിലിമിനറി ക്യാമ്പ് 2018 -2020 ബാച്ച്

ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ക്ലാസ് 2018 ജൂലൈ 4 ന് പ്രിലിമിനറി ക്യാമ്പോടു കൂടി ആരംഭിച്ചു. അടുത്തുള്ള സ്കൂളായ ഗവൺമെന്റ് മോഡൽ എച്ച് എസ് എസി ലെയും വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലേയും ലിറ്റിൽ കൈറ്റിൽ അംഗങ്ങളായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ജലജ കുമാരിയുടെയും കൈറ്റ് മാസ്റ്റർ ശ്രീ രഞ്ജിത്കുമാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും നേതൃത്വത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടന്നു. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അവയുടെ ഉപയോഗവും പങ്കും , പ്രൊജക്ടർ പരിപാലനം എന്നിവയെക്കുറിച്ച് ജലജ കുമാരി ടീച്ചർ ക്ലാസ്സ് എടുത്തു.

സ്കൂൾ തല ക്യാമ്പ് 2018-20

ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2018 ആഗസ്റ്റ് 4 ന് നടന്നു. കൈറ്റ് മാസ്റ്റർ എ രഞ്ജിത് കുമാർ സാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും എക്സ്റ്റേർണൽ ആർ പി  ആയ എസ് ഐ ടി സി, ശ്രീമതി മഞ്ജു പി വി  ടീച്ചറിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ പുതിയ ആനിമേഷൻ  സോഫ്റ്റ്‌വെയർ ആയ   സിൻഫിഗ് സ്റ്റുഡിയോ പരിചയപ്പെടുത്തി. സ്ക്കൂൾ തല ക്യാമ്പിൽ നിന്നും ഉപജില്ലാ ക്യാമ്പിലേയ്ക്ക്  അമൃത വിജയൻ വി എസ് , നന്ദന പി, ശിവലക്ഷ്മി എം എസ്, നന്ദിനി എൻ കെ , ഷെരീഫ ബി, മിഥുല എം എസ്, ഫാത്തിമ ഫർഹാന എസ്, ആനി ബി എസ് എന്നീ 8 വിദ്യാർത്ഥിനികളെ ആനിമേഷനും പ്രോഗ്രാമിംഗിനുമായി തിരഞ്ഞെടുക്കപ്പെട്ടു. ഉപജില്ലാ ക്യാമ്പിൽ നിന്നും അമൃത വിജയൻ വി എസ് -നെ ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു

എക്സ്പെർട്ട് ക്ലാസ്സ് 2018-2020

ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ എക്സ്പെർട്ട് ക്ലാസ്സ് 2018 ജൂലൈ 28 ന് നടന്നു. എക്സ്റ്റേർണൽ ആർ പി ശ്രീ അനിരുദ്ധ് വി എൽ ആനിമേഷൻ ക്ലാസ്സെടുത്തു.

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018-2020

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ , ആനിമേഷൻ വീഡിയോകൾ, ഡോക്യുമെന്ററി,  ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് , വാർത്ത തയ്യാറാക്കൽ ,ക്യാമറ പരിശീലനം നൽകുക, പത്താം ക്ലാസ്സിൽ ഐ ടി വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം പരിശീലനം നൽകുക, സ്ക്രാച്ച് , മലയാളം ടൈപ്പിംഗ് എന്നിവയുടെ പരിശീലനം മറ്റ്  ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക്  നൽകുക തുടങ്ങി വ്യത്യസ്തമായ പല പ്രവർത്തനങ്ങളും നടത്തിവരുന്നു. കൂടാതെ സ്കൂളിലെ പഠനോത്സവം പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.

ഫ്ലെക്സോ ഡിജിറ്റൽ ഫ്ലെക്സ്  പ്രിന്റിംഗ് യൂണിറ്റ് സന്ദർശനം-ഇൻഡസ്ട്രിയൽ വിസിറ്റ്

ഇൻഡസ്ട്രിയൽ വിസിറ്റ് 2018-2020

ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വിഴിഞ്ഞം ഫ്ലെക്സോ ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് സന്ദർശിക്കുകയും അതിന്റെ പ്രവർത്തന രീതിയും സാങ്കേതിക വശങ്ങളും മനസ്സിലാക്കുകയും ചെയ്തു.

ക്യാമറ ട്രെയിനിംഗ് 2018-2020

ലിറ്റിൽ കൈറ്റിന്റെ പരിശീലന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമറ ട്രെയിനിംഗ് നൽകുകയുണ്ടായി.  ഡി എസ് എൽ ആർ  ക്യാമറ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങൾ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും പഠിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങളുടെയെല്ലാം ഫോട്ടോയും വീഡിയോയും എടുക്കുന്നതിൽ പങ്കാളികളാവുകയും ചെയ്യുന്നു. അതോടൊപ്പം ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചുകാർക്ക് ക്യാമറ പരിശീലനം നൽകുകയും ചെയ്തു.

ഡോക്യൂമെന്റേഷൻ 2018-2020

ലിറ്റിൽ കൈറ്റ് അംഗമായ അമൃത വിജയൻ വി എസ് സ്കൂളിലെ പഠനോത്‌സവം ക്യാമറയിൽ പകർത്തുകയും അതിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു.

"വിഷരഹിത പച്ചക്കറി കൃഷിയുടെ വിജയഗാഥയുമായ് " എന്ന ഡോക്യുമെന്ററിയ്ൽ നിന്നും

ഡോക്യുമെന്ററി നിർമ്മാണം 2018-2020

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ "വിഷരഹിത പച്ചക്കറി കൃഷിയുടെ വിജയഗാഥയുമായ് " എന്ന പേരിൽ വിഷരഹിത പച്ചക്കറി കൃഷിയുടെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥിനികളെബോധവാന്മാരാക്കുന്നതിന് സ്കൂളിലെ  അധ്യാപകനമായ ശ്രീ ബിനു സാറിന്റെ കൃഷിരീതികളെ അവലംബിച്ചു കൊണ്ട് ഒരു ഡോക്യുമെന്ററി നിർമ്മിച്ചു.

ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് ആനിയും ഷെരീഫയും നയിക്കുന്നു.

ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് 2018-2020

ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും മൗസ് കൈകാര്യം ചെയ്യുന്നതിനും കാഴ്ചയിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സംഖ്യാബോധം ഉണ്ടാക്കുന്നതിനും സ്ഥാനം നിർണ്ണയിക്കുന്നതിനും നിറങ്ങൾ തിരിച്ചറിയുന്നതിനും ചിത്രങ്ങൾ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനുമുള്ള ശേഷികൾ അവർക്ക് പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചത്. എല്ലാദിവസവും ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നുവരുന്നു.

വാർത്ത തയ്യാറാക്കൽ 2018-2020

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകിയ ക്ലാസ്സിനെ കുറിച്ച് ലിറ്റിൽ കൈറ്റ് അംഗം നന്ദിനി എൻ കെ വാർത്ത തയ്യാറാക്കി.