സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33056
യൂണിറ്റ് നമ്പർLK/2018/33056
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർനെവിൻ പ്രമോദ്
ഡെപ്യൂട്ടി ലീഡർആഗ്‍നസ് ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുഞ്ഞുമോൾ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
14-11-2023Umarulfarooq7

2022-23 ചിത്രശാല

HARDWARE CLASS
HARDWARE CLASS
HARDWARE CLASS
HARDWARE CLASS
HARDWARE CLASS
HARDWARE CLASS
സ്കൂൾതല ക്യാമ്പ് 2024 ബാച്ച്
സ്കൂൾതല ക്യാമ്പ് 2024 ബാച്ച്
സ്കൂൾതല ക്യാമ്പ് 2024 ബാച്ച്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-24

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 22154 നെവിൻ പ്രമോദ് 10D
2 22023 ആഗ്നസ് ജോസഫ് 10C
3 22047 നിരജ്‍ഞൻ കെ പ്രസാദ് 10B
4 22329 ഡോൺ പി റെജി 10B
5 21956 ആൽവിൻ ഷാജി 10A
6 21779 ഷോൺ ബി ഹാരിസൺ 10B
7 22560 ക്രിസ്‌നോൾ ജോൺ ഷിബി 10B
8 21805 ഡെറിക് ബിജു 10E
9 21849 ആദർശ് എം പൊൻമല 10C
10 21871 ഗൗതം മനോജ് 10A
11 21882 വിഷാൽ ദിലീപ് 10D
12 21884 ഷിവാനന്ദ് രാജേഷ് 10B
13 21946 ഷാരോൺ സി എസ് 10D
14 22108 സേതുലക്ഷ്‍മി ഷൈൻ 10E
15 21843 എബിൻ ബിജു പീറ്റർ 10B
16 21914 അമൽ ദിലീപ് 10C
17 22109 ആദർശ് പ്രദീപ് 10B
18 22535 ജിയോൺ കെ ബിബു 10D
19 21816 ഗോപി കിരൺ 10D
20 21826 ഫായിസ് മുഹമ്മദ് 10B
21 21848 ശ്രീഹരി റെജി 10B
22 21852 ആൽവിൻ എബ്രാഹം ജോസഫ് 10E
23 21867 അൽഫോൻസാ ജോസഫ് 10C
24 21931 അഭിഷേക് ആന്റണി 10B
25 22403 ജെസ്‍വിൻ ജോസഫ് 10C

പ്രവർത്തനങ്ങൾ 2022-23

2021-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്

8A,8B,8C,8D,8E എന്നീ ഡിവിഷനുകളിൽ നിന്നായി 74 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ളബ്ബിൽ പങ്കെടുത്ത് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു.അഭിരുചി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കുട്ടികൾ കാണുന്നതിനുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി .വിക്ടേഴ്സ് ക്ലാസ്സിന്റെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.മാർച്ച് 19-ാം തിയതി നടക്കുന്ന അഭിരുചി പരീക്ഷയ്ക്ക് എല്ലാ ക‍ുട്ടികളും പങ്കെടുപ്പിക്കുന്നതിനുള്ള നിർദ്ദേശം മാതാപിതാക്കൾക്കു് ഗൂഗിൾ മീറ്റിലൂടെ നൽകി.അഭിരുചി പരീക്ഷയ്ക്ക് 28 ക‍ുട്ടികൾ വിജയിച്ചു.

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആദരം

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.ജൂലൈ 26 -ാം തിതതി 12.30 pm ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെറിറ്റ് ഡേ ആഘോഷത്തിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂൾ വിക്കി പോർട്ടലിനുള്ള അവാർഡ് ലഭിച്ച മാന്നാനം സെന്റ്. എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെയും നേതൃത്വം നൽകിയ ശ്രീമതി. കുഞ്ഞുമോൾ ടീച്ചറിനെയും ശ്രീ. ജോഷി സാറിനെയും രജിസ്ട്രേഷൻ - സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ആദരിച്ചു.സെന്റ്.എഫ്രേംസ് സ്കൂളിന് രണ്ടാം തവണയാണ് സ്കൂൾ വിക്കി അവാർഡ് ലഭിക്കുന്നത്.ലിറ്റിൽ കൈറ്റ്സ് പരിശീനത്തിലും സ്കൂൾ വിക്കി പോർട്ടൽ അപ്ഡേഷനിലും സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എന്നും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സിന് ആദരം

വായനശാല ക്ലാസ്മുറികളിലേക്ക്

വായനാദിന അസംബ്ലി
ക്ലാസ്സ് ലൈബ്രററി
ക്ലാസ്സ് ലൈബ്രററി
ക്ലാസ്സ് ലൈബ്രററി

വായനാദിനത്തോടനുബന്ധിച്ച് ആരംഭിച്ച'വായനശാല ക്ലാസുകളിലേക്ക്' എന്ന പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ അതാതു ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ശേഖരിക്കുകയും അവ ക്രമീകരിച്ച് ക്ലാസുകളിൽ സ്ഥാപിച്ച റാക്കുകളിൽ അടുക്കിവയ്ക്കുകയും ചെയ്തു. സ്കൂളിലെ അധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റിന്റെയും സഹകരണം ഈ പരിപാടിയുടെ വിജയത്തിൽ ഏറെ സഹായിച്ചു. ഭാവിയുടെ വാഗ്ദാനമായ നമ്മുടെ കുട്ടികളിൽ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുവാൻ ഈ പദ്ധതി ഗുണം ചെയ്തു.

ബുള്ളറ്റിൻ ബോർഡ്

കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുവാൻ വേണ്ടി എല്ലാ ക്ലാസിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു.കുട്ടികൾ ചിത്രങ്ങൾ,കവിത,കഥ തുടങ്ങിയവ നൽകി ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.അവയെല്ലാം ചേർത്ത് ഭംഗിയായി ക്രമീകരിക്കുന്നതിൽ ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നേതൃത്വം നൽകുന്നു.എല്ലാ ആഴ്ചയും ആദ്യത്തെ മൂന്നു മികച്ച ബുള്ളറ്റിൻ ബോർഡുകൾ ഉള്ള ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു. ഇത് കുട്ടികൾക്ക് സന്തോഷവും ഉത്സാഹവും നൽകുന്നു.അധ്യയനവർഷത്തിന്റെ അവസാനം ഓരോ ക്ലാസും ഈ കലാസൃഷ്ടികൾ ചേർത്തുവച്ച് ഒരു കയ്യെഴുത്തു മാസിക നിർമ്മിക്കുന്നതാണ്.

ചാരിറ്റി ഫണ്ട്

മികച്ച ചാരിറ്റി കളക്ഷൻ- സമ്മാനം

'വേദനിക്കുന്ന സഹോദരങ്ങൾക്കായി കൈകോർക്കാം' എന്ന ആശയത്തിൽ നിന്ന് ഉടലെടുത്തതാണ് ഈ പദ്ധതി .എല്ലാ ക്ലാസിനും ഓരോ ചാരിറ്റി ഫണ്ട് ഉണ്ട്. എല്ലാ ബുധനാഴ്ചയും മുടങ്ങാതെ ചാരിറ്റി ഫണ്ട് സമാഹരിക്കുന്നു.ബുദ്ധിമുട്ടുന്നവർക്കും വേദനിക്കുന്നവർക്കുംവേണ്ടി തങ്ങളെക്കൊണ്ട് ആവുന്ന വിധത്തിൽ കുട്ടികൾ ഈ പദ്ധതിയിൽ സഹകരിക്കുന്നു. എല്ലാ ആഴ്ചയും മികച്ച ചാരിറ്റി കളക്ഷൻ ലഭിക്കുന്ന മൂന്നു ക്ലാസുകൾക്ക് സമ്മാനവും നൽകി വരുന്നു. ഇത് കുട്ടികൾക്ക് ഒരു പ്രചോദനമാണ്.

കയ്യെഴുത്തു മാസിക

കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ശേഖരിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'ചിരാത് 'എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക നിർമ്മിച്ചു. ഇവയിൽ കുട്ടികൾ ചിത്രങ്ങൾ, കഥകൾ, കവിതകൾ ,ലേഖനങ്ങൾ മുതലായവ നൽകി. കലാപരമായി കുട്ടികളെ മുന്നോട്ടു വരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും കയ്യെഴുത്തു മാസിക സഹായകരമാണ് കൈറ്റ് മാസ്റ്ററായ ശ്രീ ജോഷി സാർ കയ്യെഴുത്ത് മാസികക്ക് വേണ്ട ക്രമീകരണങ്ങൾ നൽകി സഹായിച്ചു.

ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം

സ്കൂൾ കൈറ്റ് മാസ്റ്ററായ ശ്രീ. ജോഷി ടി.സി യുടെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായും ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം നടത്തിവരുന്നു. ക്യാമറ ഹാൻഡിൽ ചെയ്യുന്നതിനും എടുത്ത ചിത്രങ്ങൾ ഫയലുകളായിയി ലാപ്ടോപ്പിലേക്ക് പകർത്തി സൂക്ഷിക്കുന്നതിനും ഈ പരിശീലനത്തിലൂടെ എല്ലാ കുട്ടികളും സജ്ജരാണ്. സ്കൂൾ പരിപാടികളുടെ ഫോട്ടോസും വീഡിയോസും എടുക്കുന്നതിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും താല്പരരാണ്.

ക്ലാസ് ലൈബ്രറി ഡിജിറ്റൽവല്ക്കരണം

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ഓരോ ക്ലാസിലെ പുസ്തകങ്ങളുടെയും പേര്,രചയിതാവിന്റെ പേര്, എണ്ണം എന്നിവയെടുത്ത് ക്ലാസ് ലൈബ്രറിയുടെ കണക്കുകൾ ഡിജിറ്റൽ ആക്കി.പുതുതായി വരുന്ന പുസ്തകങ്ങൾ ഡിജിറ്റൽ രേഖയിലേക്ക് ചേർത്തുവരുന്നു.

ലിറ്റിൽ കൈറ്റ്സ് ഗാർഡൻ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ വീട്ടിൽനിന്ന് ചെടികളും വിത്തുകളും കൊണ്ടുവന്ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഗാർഡൻ നിർമ്മിച്ച് ക്രമമായി പരിപാലിച്ചു വരുന്നു.ലിറ്റിൽ കൈറ്റ്സ് ഗാർഡനു ആവശ്യമായ സഹായങ്ങൾ കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ചെയ്തു നൽകി.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് 'e-Mag' എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. കുട്ടികളുടെ ചിത്രങ്ങളും, കഥ ,കവിത, ലേഖനം എന്നിവയും ചേർത്താണ് ഈ മാഗസിൻ നിർമ്മിച്ചത്.ടെക്സ്റ്റ് എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, എന്നിവ മെച്ചപ്പെടുത്തുവാൻ ഈ മാഗസിൻ നിർമ്മാണം കുട്ടികളെ സഹായിച്ചു.

സർഗ്ഗ വേള

എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ 'സർഗ്ഗ വേള' എന്ന പരിപാടി നടത്തി വരുന്നു. കുട്ടികൾ വേദിയിൽ പാട്ടുകളും, പ്രസംഗങ്ങളും, കഥകളും, നാടകങ്ങളും അവതരിപ്പിക്കുന്നു.നാടൻ പാട്ടുകളും, ഗ്രൂപ്പ് സോങ്ങുകളും, മാപ്പിളപ്പാട്ടുകളും കുട്ടികൾ മനോഹരമായി പാടുന്നു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഈ പരിപാടിയിലെ സന്തോഷനിമിഷങ്ങൾ ഭംഗിയോടെ ക്യാമറയിൽ ചിത്രീകരിച്ചു വരുന്നു.

പച്ചക്കറിത്തോട്ടം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീട്ടിലും സ്കൂളിലും പച്ചക്കറിത്തോട്ടം നട്ടു പരിപാലിക്കുന്നു. മണ്ണിനെയും മരത്തെയും മറന്നു പോകുന്ന പുതിയ തലമുറയെ തിരികെ കൃഷിയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ.കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യൻ ടീച്ചറും ശ്രീ. ജോഷി ടി.സി സാറും ഈ പരിപാടിക്ക് നേതൃത്വം നൽകുന്നു.കാർഷിക മേഖലയിൽ തല്പരരായ വിദ്യാർഥികൾ ചേർന്ന് മാസത്തിലൊരിക്കൽ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പച്ചക്കറികളും മറ്റ് സാധനങ്ങളും സംഭരിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകിവരുന്നു.
(പച്ചക്കറിത്തോട്ടം വീഡിയോ )

ഫോട്ടോ ആൽബം

PHOTO ALBUM

സ്കൂളിൽ നടക്കുന്ന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയോടെ ക്യാമറയിൽ ചിത്രീകരിച്ചു വരുന്നു. ഈ അധ്യയന വർഷത്തിലെ പരിപാടികളുടെ ഒരു ഫോട്ടോ അൽബം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. അതിനുവേണ്ടി എല്ലാ ആഴ്ചയും കുട്ടികൾ ഫോട്ടോസ് ഫയലുകളിലേക്ക് പകർത്തി സേവ് ചെയ്തുവരുന്നു.

നോട്ടീസ് നിർമ്മാണം

നോട്ടീസ് നിർമ്മാണം

ശ്രീ. ജോഷി സാറിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് നിർമ്മിക്കുന്നു.ആകർഷകരവും ലളിതവുമായ നോട്ടീസുകളും പോസ്റ്ററുകളും കുട്ടികൾ നിർമ്മിച്ചു വരുന്നു.

കോവിഡ് 19 വാക്സിനേഷൻ സർവ്വേ

സ്കൂളിലെ 8,9,10 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളുടെയും വാക്സിനേഷൻ വിവരങ്ങൾ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ശേഖരിച്ചു.ഒരു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ എന്നിങ്ങനെ മൂന്നു പട്ടികകളിൽ എല്ലാ വിദ്യാർത്ഥികളുടെയും പേരുകൾ ചേർത്തു.സർവ്വേ പൂർത്തിയായ ശേഷം വിവരങ്ങൾ കുട്ടികൾ ചേർന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി കമ്പ്യൂട്ടറുകളിൽ ചേർത്തു.

ലിറ്റിൽ കൈറ്റ്സ് അടുക്കളത്തോട്ടം

ലിറ്റിൽ കൈറ്റ്സ് അടുക്കളത്തോട്ടം
ലിറ്റിൽ കൈറ്റ്സ് അടുക്കളത്തോട്ടം

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ കഴിഞ്ഞ് ഉടൻ തന്നെ കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും വിദ്യാർഥികളോട് വീട്ടിൽ പച്ചക്കറി തോട്ടം നട്ടുവളർത്തുവാൻ ആവശ്യപ്പെട്ടു സ്കൂൾ തുറന്ന ശേഷം വിദ്യാർഥികൾ കൃഷി ചെയ്ത ചീര,പയർ,തക്കാളി ,വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.

സൈബർ സുരക്ഷാ സെമിനാർ

ലോകത്ത് ദിവസവും അനവധി സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.അനേകം പേർ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നു.ഇതു മനസ്സിലാക്കി കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും നിർദ്ദേശിച്ച പ്രകാരം ലിറ്റിൽ കുട്ടികൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു സൈബർ സുരക്ഷ സെമിനാർ സംഘടിപ്പിച്ചു.സ്കൂൾ വിദ്യാർത്ഥികളെ സൈബർ സുരക്ഷാ അവബോധമുള്ള രാക്കി മാറ്റുവാൻ ഇതിലൂടെ സാധിച്ചു.

ടൈപ്പിംഗ് പരിശീലനം

ഐ.ടി മേഖലയിൽ മുന്നേറണമെങ്കിൽ കുട്ടികൾ നിർബന്ധമായും നല്ല വേഗത്തിലും തെറ്റില്ലാതെയും ടൈപ്പ് ചെയ്യാൻ പഠിക്കണം.ഇതിനായി കൈറ്റ് മാസ്റ്റേഴ്സിന്റെ സഹായത്തോടെ കുട്ടികളുടെ ടൈപ്പിംഗ് വേഗത പരിശോധിക്കുകയും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടുകൊണ്ടുപോരുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ വേഗത്തിലും തെറ്റില്ലാതെയും ടൈപ്പ് ചെയ്യുവാൻ കുട്ടികൾ പ്രാപ്തരാണ്.

ടൈപ്പിംഗ് പരിശീലനം

സ്വതന്ത്ര സോഫ്റ്റവെയർ ദിനാചരണം

സെപ്റ്റംമ്പർ 17 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അഗങ്ങളുടെ നേതൃത്തത്തിൽ സൗജന്യ സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ കാപേയിൻ നടത്തി. മുമ്പ് നിർദ്ദേഷിച്ചിരുന്നതുപോലെ കുട്ടികൾ തങ്ങളുടെ വീടുകളിൽനിന്ന് ലാപ്റ്റോപ്പുകൾ കൊണ്ടുവന്നു. കൈറ്റ്സ് അംഗങ്ങൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണ് വരെ 10 ലാബ്ടോപ്പുകളിൽ ubuntu സോഫ്റ്റ്‍വെയറിന്റെ 18.04.1 64 ബിറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. കാംപ്‍യനു ശേഷം വീണ്ടും എടുത്ത സർവേയിൽ കൂടുതൽ പേരും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേക്ക് മാറിയത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനത്തിന്റെ വലിയ വിജയം തന്നെയാണ്

വീഡിയോ എഡിറ്റിംഗ്

ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികൾ ചേർന്ന് സ്കൂളിൻറെ പ്രവർത്തനങ്ങളെ ആസ്പാദമാക്കി ഒരു വീഡിയോ നിർമ്മിച്ചു. പൂർണമായും കുട്ടികൾ ചേർന്നാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത്. കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കൈറ്റ് മാസ്റ്റേഴ്സ് പറഞ്ഞു കൊടുത്തിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിലൂടെ പഠിച്ച വീഡിയോ എഡിറ്റിംഗ് പാഠങ്ങൾ കുട്ടികൾക്ക് പ്രായോഗികതലത്തിൽ ഉപയോഗിക്കുവാൻ ഇതിനാൽ സാധിച്ചു.

പോസ്റ്റർ നിർമ്മാണം

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് സ്കൂളിലെ വിവിധ പരിപാടികളുടെ പോസ്റ്ററുകൾ നിർമ്മിച്ചു.ആകർഷകരമായ നിറത്തിലും രൂപത്തിലും കുട്ടികൾ പോസ്റ്ററുകൾ അണിയിച്ചൊരുക്കി.കൈറ്റ് മാസ്റ്റേഴ്സ് ആയ കുഞ്ഞുമോൾ ടീച്ചറും ജോഷി സാറും ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.

Grandparent's Day

കുട്ടികൾ തങ്ങളുടെ മുത്തച്ഛനും മുത്തശ്ശിക്കും മുത്തം കൊടുത്ത് അവരുടെ അനുഗ്രഹാശിസുകൾ വാങ്ങിക്കുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചു.

സ്കൂളിന്റെ ഫേസ്ബുക്ക് പേജ്,സ്കൂൾ വിക്കി അപ്ഡേഷൻ

ഫേസ് ബുക്ക് 1
കൈറ്റ് മാസ്റ്റേഴ്സ്ന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിന്റെ ഫേസ്ബുക്ക് പേജും സ്കൂൾ വിക്കി പേജും പതിവായി അപ്ഡേറ്റ് ചെയ്തുവരുന്നു.

സ്കൂൾതല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

ശ്രീ. ജോഷി സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചേർന്ന് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിച്ച് ചെയ്തുവരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിൻറെ 75 -ാമത് സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവമായി രാജ്യം കൊണ്ടാടുമ്പോൾ സെൻറ് ഫ്രെയിം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അതിൻറെ ഭാഗമായി.ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.അസംബ്ലിയെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയുമുണ്ടായിരുന്നു.എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങളും വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഗർ തരംഗാ എന്നാ പദ്ധതിയിൽ പങ്കാളികളായി.

ഓണാഘോഷം

സ്കൂളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ഓണാഘോഷം വളരെ ഭംഗിയായി നടന്നു.ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്ക് സാർ മുഖ്യ സന്ദേശം നൽകി.പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാർ ആശംസകൾ അറിയിച്ചു.കുട്ടികൾ ഓണപ്പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു.തിരുവാതിര കളിയും കളരിപ്പയറ്റും ആഘോഷത്തിന് നിറപ്പകിട്ടാർന്നു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചേർന്ന് ഓണാഘോഷത്തിന്റെ ഒരു വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു.

(""ഓണാഘോഷം 2022"")

കരുതൽ 2022

ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ചാരിറ്റി ഫണ്ട് രോഗികൾക്കും ദുരിതങ്ങളിലായിരിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ചു.

വെബ് പേജ് ഡിസൈനിങ് മത്സരം- നെവിൻ പ്രമോദ്

സ്കൂൾ ഐടി മേള

2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾതല ഐടി മേള നടന്നു.സ്ക്രാച്ച് പ്രോഗ്രാമിംഗ് മത്സരത്തിൽ ദേവിക മനോജ്, ആനിമേഷൻ മത്സരത്തിൽ എയ്ഞ്ചൽ സാബു, വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ്, മലയാളം കംപ്യൂട്ടിങ്ങ് ആൻഡ് ഫോർമാറ്റിംങിൽ സിറിൽ, ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അഭിഷേക് കെ അനൂപ്, ഐടി ക്വിസ്സിൽ നിരഞ്ജൻ കെ പ്രസാദ്, രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് എന്നിവർ വിജയികളായി ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾ മത്സരങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

ഉപജില്ലാതല ഐടി മേള

അദ്ധ്യാപകരും വിദ്യാർത്തികളും ഉപജില്ലാതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി മേളക്ക് സ്കൂളിൽ നിന്ന് പുറപ്പെടുന്നു.

അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് സ്കൂളിൽ വച്ചു നടന്ന ഏറ്റുമാനർ ഉപജില്ലാതല ഐടി മേള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ് , മലയാളം കംപ്യൂട്ടിങ്ങ് ആൻഡ് ഫോർമാറ്റിംങിൽ സിറിൽ , രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് എന്നിവർ ഒന്നാം സ്ഥാനവും ഡിജിറ്റൽ പെയിൻറിംഗ് മത്സരത്തിൽ അഭിഷേക് കെ അനൂപ് , ഐടി ക്വിസ്സിൽ നിരഞ്ജൻ കെ പ്രസാദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഓവറോൾ സെന്റ് എഫ്രേംസ് എച്ച് എസ് എസ് സ്കൂൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ജില്ലാതല ഐടി മേള

കോട്ടയം ജില്ലാതല ഐടി മേള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ നെവിൻ പ്രമോദ് ഒന്നാം സ്ഥാനത്തിനും A ഗ്രഡിനും അർഹനായി.രചനയും അവതരണവും മത്സരത്തിൽ ആവണി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് സെമിനാർ സിരീസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളിലെ കുട്ടികൾക്കായി സെമിനാറുകൾ എടുത്തു. സാങ്കേതികവിദ്യ, ശാസ്ത്രം, സാഹിത്യം, ആരോഗ്യം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്ലാസുകൾ.

സെമിനാർ വിഷയങ്ങൾ:
1) എന്താണ് നിർമിത ബുദ്ധി ? 2)അടിസ്ഥാനശാസ്ത്രം സുസ്ഥിര വികസനത്തിന്
3) കുട്ടികളുടെ സാഹിത്യം കുട്ടികളുടെ കാഴ്ചപാടിൽ
4) സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ

എന്താണ് നിർമിത ബുദ്ധി ? (ക്ലാസ് എടുത്തത് - നെവിൻ പ്രമോദ് 9D )

നിർമിത ബുദ്ധി - സെമിനാർ നിർമിത ബുദ്ധിയെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും റോബോട്ടുകളുടെ പ്രവർത്തനം, ഉപയോഗം, വിവിധതരം റോബോട്ടുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി 9 Dയിൽ പഠിക്കുന്ന നെവിൻ പ്രമോദ് സെമിനാർ അവതരണം നടത്തി.വിദ്യാർത്ഥികളെ റോബോട്ടുകളെക്കുറിച്ചും അവയുടെ പ്രവർത്തന രീതികളെ കുറിച്ചും നിർമ്മിത ബുദ്ധി എന്ന വളർന്നുവരുന്ന കമ്പ്യൂട്ടർ സയൻസിന്റെ ശാഖയെക്കുറിച്ചും അവബോധവാന്മാരാകുന്നതിന് ഈ സെമിനാർ അവതരണത്തിന് സാധിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ

ഒക്ടോബർ ആറാം തീയതി രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു.തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു.ദിവസം പ്രതി ലഹരിക്ക് അടിമകളാകുന്ന മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ അവസരത്തിൽ സ്കൂൾതലം മുതൽ ലഹരി വിരുദ്ധ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ലഹരിക്കെതിരായി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണ മത്സരം , ഹൃസ്വചിത്ര മത്സരം , പ്രസംഗമത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിക്കാറുണ്ട്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ഒരു സെമിനാർ എടുത്തു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടിയുടെ വീഡിയോ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ നേതൃത്വം കൈറ്റ് മാസ്റ്റേഴ്സ് നൽകി.

ലഹരി വിരുദ്ധ ക്യാമ്പയിൻ
ലഹരി വിരുദ്ധ ക്യാമ്പയിൻ

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രററി നിർമിച്ചു.

ഗാന്ധിജയന്തി ദിനാഘോഷം

2022 ഒക്ടോബർ മൂന്നാം തീയതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വച്ചു ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബും മറ്റു സ്കൂൾ പരിസരങ്ങളും വിദ്യാർത്ഥിൾ ചേർന്നു അടിച്ചുവാരി വൃത്തിയാക്കി.കൈറ്റ് മാസ്റ്റേഴ്സ് വിവിധ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.ശുചിത്വവും അഹിംസയും മാർഗമാക്കി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയെ നമ്മളെല്ലാവരും മാതൃകയാക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് അദ്ദേഹം നമ്മുക്കു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും കൈറ്റ് മാസ്റ്റേഴ്സ് കുട്ടികളോടു പറഞ്ഞു.

സ്കൂൾ കലോൽസവം

2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച സ്കൂളിൽ വച്ച് വിവിധ സ്റ്റേജുകളിലായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു. സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം, സെമിനാർ ഹാൾ, സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ അഞ്ച് സ്റ്റേജുകളിലായാണ് കലോത്സവം നടത്തപ്പെട്ടത്.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറും പ്രിൻസിപ്പാൾ ജെയിംസ് പി ജേക്കബ് സാറും ആയിരുന്നു കലോത്സവം ജനറൽ കൺവീനർമാർ. മാർഗംകളി, ഒപ്പന, സംഘനൃത്തം, മോണോ ആക്ട് ,തിരുവാതിര , വൃന്ദ വാദ്യം, മോഹിനിയാട്ടം, കഥാപ്രസംഗം , ഭരതനാട്യം ,മൃദംഗം , വയലിൻ , ഗിത്താർ , നാടോടി നൃത്തം ,മാപ്പിളപ്പാട്ട് , സംഘ ഗാനം ,ദേശഭക്തിഗാനം , നാടൻ പാട്ട് , പദ്യം ചൊല്ലൽ , പ്രസംഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ ആവശ്യമായ നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ മുതൽ പരിപാടിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു നൽകി.സ്കൂൾ കലോത്സവം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു അവസരമൊരുക്കി.പരിപാടിയുടെ വിവിധ സന്ദർഭങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിറംമങ്ങാതെ ക്യാമറയിൽ പകർത്തി.

സ്കൂൾ കലോൽസവം
സ്കൂൾ കലോൽസവം
സ്കൂൾ കലോൽസവം

കംമ്പ്യൂട്ടർ ഹാർഡ്‍വെയർ പാർട്ട്സ് പരിചയപ്പെടാം - ക്ലാസ്

സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് കുഞ്ഞുമോൾ ടീച്ചർ വിദ്യാർത്ഥികൾക് കംമ്പ്യൂട്ടർ ഹാർഡ്‍വെയർ പാർട്ട്സ് പരിചയപ്പെടുത്തികൊണ്ട് ഒരു ക്ലാസ് എടുത്തു.കംമ്പ്യൂട്ടർ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അതിലെ ഓരോ ഭാഗങ്ങളും എന്താണെന്നും എന്തിനാണെന്നും ടീച്ചർ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.വിദ്യാർത്ഥികൾക്ക് ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു.

ഹാർഡ്‍വെയർ ക്ലാസ്
ഹാർഡ്‍വെയർ ക്ലാസ്
ഹാർഡ്‍വെയർ ക്ലാസ്

YIP- Young Innovators Program

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( K- DISC) നടത്തുന്ന കുട്ടികൾക്കായുള്ള ഒരു പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo( YIP). വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP.രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്റ്റുകൾക്ക്  ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ പദ്ധതി വിദ്യാർത്തികളെ സഹായിക്കുന്നു. കൈറ്റ് മാസ്റ്റേഴ്‍സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും YIPയുടെ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ എടുത്തു വരുന്നു.

Young Innovators Program
Young Innovators Program
Young Innovators Program

സംസ്ഥാനല ഐടി മേള

എറണാകുളത്ത് വച്ചു നടന്ന സംസ്ഥാനല ഐടി മേള മത്സരങ്ങളിൽ ഹൈയർസെക്കന്ധയറി വിഭാഗത്തിൽ വിഭാഗത്തിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ ആന്റണി പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ നെവിൻ പ്രമോദ് C ഗ്രേഡ് വെബ് പേജ് ഡിസൈനിങ്ങിന് കരസ്ഥമാക്കി.

2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്

ഡിസംമ്പർ 3-ാം തിയതി രാവിലെ 9.30 മുതൽ 4.30 വരെ 9-ാം ക്ലാസ്സിലെ കുട്ടികൽക്കായി നടത്തപ്പെട്ട സ്കൂൾ തല ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ക്ലാസ്സുകൾ നയിച്ചത് കൈറ്റ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി സി യും ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യനുമാണ്. സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം,ആനിമേഷൻ ഫിലിം നിർമ്മാണം റ്റുപ്പി ട്യൂബ് ഡെസ്ക് ഉപയോഗിച്ച് , ലിറ്റിൽകൈറ്റ്സ് പദ്ധതിയെക്കുറിച്ചുള്ള ഏകദേശ ധാരണ അംഗങ്ങളിൽ ഉണ്ടാക്കുന്നതിനുമുള്ള ആദ്യ സെഷൻ.,ഇവയാണ് സ്കൂൾ തല ക്യാമ്പിൽ പ്രധാനമായും ഉണ്ടായിരുന്നത്..ഗ്രൂപ്പിങ് - എന്റെ തൊപ്പി ഇത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദവും ആവേശകരവുമായിരുന്നു.

2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്
2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്
2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ്

2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പിലേക്കുളള സെലക്ഷൻ

കുട്ടികൾ ചെയ്തു തന്ന അസൈൻമെന്റ് വിലയിരുത്തി 8 കുട്ടികളെ സബ്ബ് ജില്ലാ ക്യാമ്പിലേക്കു് തെരഞ്ഞെടുത്തു.ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

ഹരിതവിദ്യാലയം ഷോയിൽ ആദ്യ റൗണ്ടിലേക്ക് സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.ഇതിലേക്കുള്ള ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിനും അതിലേയ്ക്ക് അയക്കേണ്ട ഡിജിറ്റൽ പ്രസന്റേഷനും അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത് സ്കൂളിലെ ഐടി കുട്ടികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ആണ്.വിദ്യാർത്ഥികൾ നൽകിയ ഡോക്യുമെന്റുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ Libre Office Impress എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രസന്റേഷൻ നിർമ്മിച്ചത്.ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും എടുത്ത ഫോട്ടോകളും ചേർത്ത് Kdenlive എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വീഡിയോ കുട്ടികൾ നിർമ്മിച്ചത്.

വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് -ആനിമേഷൻ പരിശീലനം

സ്കൂളിലെ വിദ്യാർഥികൾക്കായി സ്ക്രാച്ച് ആനിമേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനം നൽകിവരുന്നു.കൈറ്റ് മാസ്റ്റേഴ്സ് കുട്ടികൾക്ക് ക്ലാസുകൾ നൽകിയിരുന്നു.2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും പ്രത്യേകം പരിശീലനം നൽകിവരുന്നു.സ്ക്രാച്ച് 2 സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് കുട്ടികൾക്ക് രസകരമായ ഒരു അനുഭവമാണ്.കുട്ടികൾ സ്ക്രാച്ച് ഉപയോഗിച്ച് പല ഗെയിമുകളും നിർമ്മിക്കുന്നു.അതുപോലെതന്നെ Tupitube സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പഠനവും കുട്ടികൾക്ക് ആവേശകരമാണ്. കാർ ഓടിക്കൊണ്ടിരിക്കുന്ന ആനിമേഷൻ വീഡിയോയും കുട്ടി പട്ടം പറത്തി കൊണ്ടിരിക്കുന്ന വീഡിയോയും ഒക്കെ കുട്ടികൾ നിർമ്മിക്കുന്നു.ഓരോ കുട്ടിയും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് കഥകൾ അനിമേഷൻ രൂപത്തിൽ ആക്കി കൊണ്ടിരിക്കുന്നു.പ്രോഗ്രാമിങ്ങിനും ആനിമേഷനും ആവശ്യമായ റിസോഴ്സുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്നു.

ഡിജിറ്റൽ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം

ക്രിസിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഡിജിറ്റിൽ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ചു. കുട്ടികൾ വളരെ ആകർഷകരവും ഭംഗിയുള്ളതുമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ച് ക്വാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

YIP റെജിസ്ട്ട്രേഷന് Help Desk

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 8.9,10 ക്ലാസ്സിലെ കുട്ടികൾക്കായി YIP റെജിസ്ട്ട്രേഷന് Help Desk ആരംഭിച്ചു. YIP സൈറ്റിൽ റെജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത് അപ്ലൈ ചെയ്യുന്ന വിധം ഡെമോ ചെയ്തുകാണിച്ചു.കുട്ടികൾക്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ yip registration ന്റെ ലിങ്ക് പോസ്റ്റ് ചെയ്തു.ഇത് കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.

2022-2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ്ബ് ജില്ലാ ക്യാമ്പ്

കോട്ടയം സി.എം. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ‍‍ഡിസംമ്പർ 30,31 തിയതികളിൽ നടന്ന സബ്ബ് ജില്ലാക്യാമ്പിൽ സെന്റ് എഫ്രേംസിലെ 4 കുട്ടികൾ നിരജ്ഞൻ കെ പ്രസാദ്,ഗോപികിരൺ എം,ആഗ്നസ് ജോസഫ്,ഫായിസ് മുഹമ്മദ് എന്നിവർ ആനിമേഷനിലം 4 കുട്ടികൾ നെവിൻപ്രമോദ്,സെബിൻ ബൈജു,ആൽബിൻ എബ്രഹാം ജോസഫ്,‍ഡോൺ പി റെജി എന്നിവർ പ്രോഗ്രാമിംഗിലും പങ്കെടുത്തു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം

സ്കൂളുകളുടെ മേന്മകൾ എടുത്തു കാട്ടുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ ത്രീയുടെ ആദ്യ റൗണ്ടിലേക്ക് സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോ 2023 ജനുവരി 10-ാം തീയതി വൈകിട്ട് ഏഴരയ്ക്ക് കൈറ്റ് വിക്ട്ടഴേസ് ചാനലിലൂടെ സംപ്രേഷണം ചെയ്തു. സ്കൂളിന് 84 സ്കോർ ലഭിച്ചു. വീഡിയോയ്ക്ക് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹരിത വിദ്യാലയം കോർണർ കൈറ്റും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കുന്ന 'ഹരിത വിദ്യാലയം'  റിയാലിറ്റി ഷോയുടെ സീസൺ 3 2022 ഡിസംബർ മാസം 23-ാം തീയതി മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലും തുടർന്ന് കൈറ്റിന്റെ യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ പരിപാടി കാണണം എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ' ഹരിത വിദ്യാലയം കോർണർ' പ്രവർത്തിച്ചു വരുന്നു. സ്കൂൾ സെമിനാർ ഹാളിൽ വച്ച് എല്ലാ ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹരിത വിദ്യാലയം എപ്പിസോടുകൾ പ്രോജക്ടറിന്റെ സഹായത്തോടെ കുട്ടികളെ കാണിച്ചു വരുന്നു.
(""ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3"")
(""ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 പിഡി എഫ് "")

വാർഷിക ആഘോഷം 2023 നോട്ടീസ്

ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി സി യുടെ നേതൃത്വത്തിൽ 138 -ാം വാർഷിക ആഘോഷ നോട്ടീസ് നിർമ്മിച്ചു.ഫ്ലിപ്പ് ഫയൽ അപ്‍ലോഡ് ചെയ്തു.
(വാർഷിക ആഘോഷം 2023 നോട്ടീസ്)

ഫോട്ടോ അനാച്ഛാദനം 2023 ഹൈടെക് മാതൃകയിൽ

2020-2023 ബാച്ചിലെ മുഹമ്മദ് ആസിഫ് അൻസാരി റിട്ടയർ ചെയ്യന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ഹൈടെക്കാക്കി.
(""ഫോട്ടോ അനാച്ഛാദനം"")

ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്

2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ് സ് ജില്ലാതല ക്യാമ്പിലെക്ക് സ്കൂളിൽനിന്ന് മൂന്നുപേർ തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷൻ വിഭാഗത്തിൽ ആഗ്നസ് ജോസഫും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നെവിൻ പ്രമോദ്, സെബിൻ ബൈജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൺപത്തിനാല് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദമായിരുന്നു.

ക്ലാസ് മാഗസിൻ ഡിജിറ്റൽ പതിപ്പ് നിർമ്മാണം

ഈ അദ്ധ്യയന വർഷം കുട്ടികൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ച രചനകൾ ഉൾപ്പെടുത്തി കൊണ്ട് എല്ലാ ക്ലാസ്സുകളും ക്ലാസ് മാഗസിൻ നിർമിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്കാനർ ഉപയോഗിച്ച് എല്ലാ ക്ലാസ് മാഗസിനുകളും പി.ഡി.എഫ് ഫോർമാറ്റിലാക്കുകയും പിന്നീട് അവ ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് ആക്കി മാറ്റുകയും ചെയ്തു. കയ്യെഴുത്തു മാസികകൾ ഈ പ്രവർത്തനത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.

ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നോട്ടീസ് ബോർഡ് സ്ഥാപിച്ചു.ഐ.ടി സംബന്ധമായ വാർത്തകളും കൈറ്റ് വിക്ടേഴ്സ് ചാനലിലെ പരിപാടികളുടെ നോട്ടീസുകളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടീസ് ബോർഡ് സ്ഥാപിച്ചത്.

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് സെലക്ഷൻ

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ നെവിൻ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാതല ക്യാമ്പ് 2023 ഫെബ്രുവരി മാസം 11,12 തീയതികളിൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടന്നത്. സംസ്ഥാനതല ക്യാമ്പിലേക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗം തിരഞ്ഞെടുക്കപ്പെട്ടത് സെൻ്റ് എഫ്രേംസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അഭിമാനാർഹമാണ്.

ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ്

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ നെവിൻ പ്രമോദ് ജില്ലാ ക്യാമ്പിൽ നിന്ന് പഠിച്ച കാര്യങ്ങൾ കോണ്ട് ഒരു ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് മാതൃക നിർമ്മിച്ച് സ്കൂളിലെ മറ്റു കുട്ടികളെ കാണിക്കുകയും അതിന്റെ പ്രവർത്തന രീതി പറഞ്ഞു കൊടുക്കുകയും ചെയ്തു. ഈ ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് മാതൃക വിഡിയോ ചിത്രീകരിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു. ("ഓട്ടോമാറ്റിക് റെയിൽവേ ഗെയിറ്റ് ")

സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം

2023-24 വർഷത്തെ സ്കൂൾ അഡ്മിഷൻ ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂളിന്റെ സൗകര്യങ്ങൾ അറിയുന്നതിനായി 'സ്കൂൾ അഡ്മിഷൻ 2023-24 ' എന്ന വീഡിയോ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സായ ശ്രീ. ജോഷി റ്റി.സിയുടെയും ശ്രീമതി. കുഞ്ഞുമോൾ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നിർമ്മിച്ചു. ("സ്കൂൾ അഡ്മിഷൻ 2023-24 വീഡിയോ നിർമ്മാണം")

Documentation Painting And Drawing

കുട്ടികൾ വരച്ച ചിത്രങ്ങൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ. ജോഷി റ്റി.സിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ഡിജിറ്റിൽ രൂപത്തിലാക്കി ഡോക്കുമെന്റെഷൻ നടത്തി. പി.ഡി.എഫ് ഫോർമാറ്റിലാക്കുകയും പിന്നീട് അവ ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് ആക്കി മാറ്റുകയും ചെയ്തു. കുട്ടികൾ വരച്ച ചിത്രങ്ങൾ ഈ പ്രവർത്തനത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.

കുട്ടിയുടെ പേര് ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് ലിങ്ക്
നെവിൻ പ്രമോദ് ("നെവിൻ പ്രമോദ്")
കല്ല്യാണി എ ("കല്ല്യാണി എ")
അഭിഷേക് കെ അനൂപ് ("അഭിഷേക് അനൂപ്")
ജോസ്ന തോമസ് ("ജോസ്ന")
സാലിമോൾ ജോൺസൺ ("സാലിമോൾ ജോൺസൺ")

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ്

കൊച്ചി കളമശ്ശേരിയിലുള്ള കേരളാ സ്റ്റാർട്ടപ്പ് വില്ലേജിൽ വച്ച് മെയ് മാസം 15,16 തിയതികളിൽ നടത്തപ്പെട്ട ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ സെന്റ്. എഫ്രേംസ് എച്ച് എസ് എസ് സ്കൂളിലെ മാസ്റ്റർ നെവിൻ പ്രമോദ് പങ്കെടുത്തു. പതിനഞ്ചാം തീയതി രാവിലെ നടന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് സാർ ആശംസകളറിയിച്ചു. ഉദ്ഘാടനയോഗത്തെ തുടർന്ന് പ്രാഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിർമിച്ച റോബോട്ടിക്ക് ഉത്പനങ്ങളുടെ പ്രദർശനമേളയും ഉണ്ടായിരുന്നു. മേളയിൽ നെവിൻ പ്രമോദ് നിർമിച്ച ' സ്മാർട്ട് ട്രാഫിക്ക് കണ്ട്രോൾ സിസ്റ്റം ' പ്രദർപ്പിച്ചു .മന്ത്രി കുട്ടികൾ നിർമിച്ച റോബോട്ടിക്ക് ഉത്പനങ്ങൾ കണ്ട് അവയുടെ പ്രവർത്തനരീതി മനസ്സിലാക്കി. തുടർന്ന് വിദഗ്ദരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇന്ന് ലോകം ഉറ്റുനോക്കുന്ന എ.ഐ (നിർമിത ബുദ്ധി) മേഖലയെ കുറിച്ച് വിശദമായ ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനകരമായിരുന്നു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപയോഗപ്രദമായിരുന്നു.

നെവിൻ പ്രമോദ് നിർമിച്ച ' സ്മാർട്ട് ട്രാഫിക്ക് കണ്ട്രോൾ സിസ്റ്റം ' -

വീഡിയോ ലിങ്ക്

(സ്മാർട്ട് ട്രാഫിക്ക് കണ്ട്രോൾ സിസ്റ്റം)
പ്രദർശനമേള- മാതൃഭൂമി ന്യൂസ് - ലിങ്ക് (റോബോട്ടിക്സ് പ്രോജക്ട്)
കൈറ്റ് വിക്ടേഴ്സ് ചാനൽ എപ്പിസോഡ് - ലിങ്ക് (വിക്ടേഴ്സ് ചാനൽ എപ്പിസോഡ്)

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ കുട്ടികളുടെ അസൈൻമെന്റ് പൂർത്തീകരണം

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ കുട്ടികളുടെ വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ്,എന്നിവ കുട്ടികൾ പ പൂർത്തീകരിച്ച് LK masters ന് മൂല്യനിർണയത്തിനായി സമർപ്പിച്ചു.