ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ് 02/10/22

സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട്
സ്കൗട്ട്
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയ്തു. സ്കൂൾ പരിസരം വൃത്തിയായി പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിച്ചു.

ജൂൺ 19 വായനാദിനത്തിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു. ക്ലാസ് വൃത്തിയാക്കുകയും കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു.

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സ്കൂൾ ഡിസ്‌സിപ്ലിൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജൂലൈയിൽ നടന്ന പെട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ജി. വി. എച്. എസ്. എസ്.  കല്ലറയിൽ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. സ്കൗട്ട് ആൻഡ്  ഗൈഡ്സിന്റെ സർവീസ് എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലുള്ളതായിരുന്നു.

പൂന്തോട്ടം പരിപാലനം, ചെടികൾക്ക് വെള്ളമൊഴിക്കൽ, ചെടികൾക്കിടയിൽ വൃത്തിയാക്കൽ എന്നിവ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ കൃത്യമായി ചെയ്തുവരുന്നു. ശാസ്ത്രോത്സവം, യുവജനോത്സവം, എന്നിവയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിലെ കുട്ടികൾ ഡ്യൂട്ടി നിർവഹിച്ചു വരുന്നു.

ഓഗസ്റ്റ് 6ന് പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 15ന് റാലി, കലാപരിപാടികൾ, ദേശഭക്തിഗാനം, സ്വാതന്ത്രസമരസേനാനികളെ അനുസ്മരിക്കുന്ന പ്രോഗ്രാം എന്നിവ നടക്കുകയുണ്ടായി. ഓഗസ്റ്റ് 25ന് നടന്ന ഓണാഘോഷപരിപാടികളിലും, കലാപരിപാടികളും, ഓണസദ്യയിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞു.