മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം

കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. 2001ല്‍ മര്‍കസിന്റെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->

മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-201717116





ചരിത്രം

വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ 2001ല്‍ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. വളരെ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവില്‍ ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ 1079 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാര്‍മികമായ ചുറ്റുപാടില്‍ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ച മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂളിന് 78 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊര്‍ജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകര്‍ത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

4½ ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗണ്‍സിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റര്‍നെറ്റ് സൗകര്യമുളള കംപ്യൂട്ടര്‍ ലാബ്, വിശാലമായ സയന്‍സ് ലാബ്, ഓപ്പണ്‍ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.

മാനേജ്മെന്റ്

കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങള്‍ കേരളത്തിനകുത്തും പുറത്തും മര്‍കസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രസിഡണ്ടും, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ സിക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് മര്‍കസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാസാഹിത്യവേദി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.268778,75.7977478 | width=800px | zoom=16 }}
      

|----

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
   കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റില്‍ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡില്‍ സ്ഥിതിചെയ്യുന്നു. 
   കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 25 കി.മി. അകലം