കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

      ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
       M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു

സൽമാ കെ ടി (സീനിയർ അസിസ്റ്റന്റ്), രേഷ്മ ഫാറൂഖ് (സ്റ്റാഫ് സെക്രട്ടറി ),സിന്ധു കെ.വി(യു.പി.എസ്.ആർ.ജി കൺവീനർ),ബീന പി.വി (എൽ.പി.എസ്.ആർ. ജി കൺവീനർ.) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

    കുട്ടികൾക്ക്  വേണ്ടി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിന്റെബാൻഡ് ടീം, ഗൈഡ് ടീംസഹായത്തോടെയാണ്ഉദ്ഘാടന ചടങ്ങുകൾആരംഭിച്ചത്.പ്രവേശനോത്സവത്തെ വരവേൽക്കുന്നതിന് വേണ്ടി സ്കൂളും, പരിസരവും,ക്ലാസ് റൂമുകളും പ്രത്യേകം അലങ്കരിച്ച തയ്യാറായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അന്നേദിവസം മധുര പലഹാരം വിതരണം ചെയ്തു. കൂടാതെ ഒന്നാം ക്ലാസിൽ എത്തിയ പുതിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.

മലപ്പുറം ജില്ലാ തല പരിസ്ഥിതി ദിനം - ജൂൺ 5

              മലപ്പുറം ജില്ലാതല പരിസ്ഥിതി ദിനം ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വെച്ചാണ് നടത്തിയത്

             HM മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വണ്ടൂർ MLA ശ്രീ AP .അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ ഡി.ഇ.ഒ ഉമ്മർ എടപ്പറ്റ മുഖ്യ സന്ദേശം നൽകി. വണ്ടൂർAEO A.അപ്പുണ്ണി സാർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ,പി.ടി.എ പ്രസിഡണ്ട് ഹാരിസ് ബാബു. U ടാഗ് പ്രകാശനം നടത്തി. മാനേജർ .നാസർ മാസ്റ്റർ ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ റാഷിദ് ,ശങ്കരനാരായണൻ,പി ടി എ പ്രസിഡണ്ട് സ്മിത എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ ഹരിത ക്ലബ്ബ് കോർഡിനേറ്റർ കെ വി സിന്ധു നന്ദി രേഖപ്പെടുത്തി.

        എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി പരിസ്ഥിതി ദിന ക്വിസ് ,പോസ്റ്റർ മത്സരം എന്നിവയും നടത്തുകയുണ്ടായി.

പ്രീ പ്രൈമറി പ്രവേശനോത്സവം

            കെ. എം. എം. എയു.പിഎസിന്റെ പ്രീ പ്രൈമറി പ്രവേശനോത്സവം ജൂൺ 5നാണ് നടത്തിയത്. പ്രവേശനോത്സവത്തിനായി ക്ലാസ് റൂമുകളും വരാന്തയും  അലങ്കരിച്ച് തയ്യാറായിരുന്നു.

പ്രവേശന ഉത്സവ ചടങ്ങിൽ ആരിഫ ടീച്ചർ സ്വാഗതം പറഞ്ഞു. വണ്ടൂർ AEO അപ്പുണ്ണി സാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ HM മുജീബ് മാസ്റ്റർ, സ്റ്റാലിമാഷ്,അയ്നു റഹ്മത്ത് ടീച്ചർ,MTA പ്രസിഡണ്ട് സ്മിത.P എന്നിവർ ആശംസകൾ അറിയിച്ചു.  ബിൻസി ടീച്ചർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

കൂടാതെ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം അരങ്ങേറിയിരുന്നു.

സ്കൂൾ അസംബ്ലി

KMMAUP സ്കൂളിൽ ഈ വർഷത്തെ ആദ്യത്തെ അസംബ്ലി 9/06/23 നു വെള്ളിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് ചേർന്നു.1,2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളും ചേർന്നായിരുന്നു അസംബ്ലി. അസംബ്ലി ടീം എട്ടാം തീയതി തന്നെ 7 ബി ക്ലാസിലെ കുട്ടികൾക്ക് അതിനു വേണ്ട പ്രത്യേക ട്രെയിനിങ് കൊടുത്തിരുന്നു. ഫാത്തിമ റുബ എന്ന കുട്ടിയാണ് അസംബ്ലിക് നേതൃത്വം കൊടുത്തത്.

പ്രാർത്ഥന ചൊല്ലി അസംബ്ലി തുടങ്ങി എച്ച് മുജീബ് മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ എല്ലാം അസംബ്ലിയിൽ നൽകി. കുട്ടികൾക്ക് പ്രധാനമായും സ്കൂൾ അച്ചടക്കത്തെ കുറിച്ചും മറ്റും അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചു.

കൂടാതെ അസംബ്ലിയിൽ വെക്കേഷൻ വർക്കുകൾ മുഴുവൻ ചെയ്ത കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.

ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു

സൈക്കിൾ ബോധവൽക്കരണ റാലി

     ജൂൺ 12 ഹാപ്പി വേൾഡ് ബൈസൈക്കിൾ ഡേയുടെ ഭാഗമായി പോരുർ പഞ്ചായത്തിന്റെ കീഴിലുള്ള ചെറുകോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കെ.എം.എം. എ യു പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബൈസൈക്കിൾറാലിസംഘടിപ്പിച്ചു.

    സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ  പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത്‌ ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ്  എന്നിവരും പങ്കെടുത്തു.

പഠനോപകരണ നിർമ്മാണശാല

   23/06/23 വെള്ളിയാഴ്ച ഒന്നും രണ്ടും ക്ലാസ്സുകളിൽ CPTA യും പഠനോപകരണ  ശില്പശാലയും നടന്നു.  ഹെഡ്മാസ്റ്റർ മുജീബ് മാഷ്  പൊതുകാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന്  ശില്പശാല ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിൽ വൈശാഖ് മാഷ്, സൽമ ടീച്ചർ, നുസ്രത്ത് ടീച്ചർ എന്നിവരും രണ്ടിൽ ബീനടീച്ചർ, സക്കിയ ടീച്ചർ, കദീജ ടീച്ചർ എന്നിവരും നേതൃത്വം നൽകി.രക്ഷിതാക്കളുടെ വൻ പങ്കാളിത്തത്തോടുകൂടി നടന്ന ശില്പശാലയിൽ ഒന്നാം ക്ലാസ്സിൽ നിന്ന് 64 രക്ഷിതാക്കളും രണ്ടാം ക്ലാസ്സിൽ നിന്ന് 69 രക്ഷിതാക്കളും  പങ്കെടുത്തു.വളരെ ആവേശത്തോടുകൂടി കുട്ടികളും രക്ഷിതാക്കളുംപങ്കെടുത്തു. കുട്ടികൾക്ക് ഈ പ്രവർത്തനങ്ങളിലൂടെ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.