ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് [1]പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല ബി. സക്കീർ ഹുസൈൻ, സുമയ്യാബീഗം എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ തുടങ്ങിയവ സമയബന്ധിതമായി നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. 2020-22 ബാച്ചിൽ 39 കുട്ടികളും 2020-23 ബാച്ചിൽ 40 കുട്ടികളും അംഗങ്ങളായി തുടരുന്നു.
അംഗങ്ങൾ
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു . (LK2018/40001) ആദ്യത്തെ ബാച്ചിൽ 40 കുട്ടികൾ ഉണ്ടായിരുന്നു. സബ്‍ജില്ലാതല ക്യാമ്പിൽ രണ്ട് കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒരു കുട്ടിയും പങ്കെടുത്തു. 2019 ബാച്ചിലും 40 കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു. സബ്ജില്ലാ ക്യാമ്പിൽ നാല് കുട്ടികൾ പങ്കെടുത്തു. രണ്ട് കുട്ടികൾ ആനിമേഷനിലും രണ്ടുപേർ പ്രോഗ്രാമിംഗിലും മികവ് തെളിയിച്ചു. രണ്ടുപേർ ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് ന് തെരെഞ്ഞെടുക്കപ്പെട്ടു. ഒരാൾ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
മുഖ്യപ്രവർത്തനങ്ങൾ-2023
അഞ്ചൽ സബ് ജില്ലാ ശാസ്ത്രോത്സവം 2023 ഒക്ടോബര് 25 , 26 തീയതികളിൽ സ്കൂളിൽ വെച്ച് നടന്നു. രെജിസ്ട്രേഷൻ ,വോളന്റീയർ ,ട്രോഫി കമ്മിറ്റി ,റിഫ്രഷ്മെന്റ് ഡിസിപ്ലിൻ എന്നിവയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങങ്ങളുടെ സാന്നിധ്യം സജീവമായിരുന്നു . കൂടാതെ ഓരോ മത്സരവും തത്സമയം ഫോട്ടോ എടുക്കുന്നതിന് lk അംഗം ദേവാനന്ദന നേതൃത്വം വഹിച്ചു. ഐടി മേളയിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ ഓവറാൾ ഒന്നാം സ്ഥാനം നേടി . ഹൈസ്കൂൾ വിഭാഗത്തിൽ 5 ഇനങ്ങളിൽ ജില്ലാ തല മത്സരത്തിന് യോഗ്യത ഓവറാൾ രണ്ടാം സ്‌ഥാനം നേടുകയും ചെയ്തു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയ അൽമാസ്- അനിമേഷൻ, ഷിബിൻ- വെബ് പേജ് ഡിസൈനിങ്,മുഹമ്മദ് തൻവീർ -പ്രോഗ്രാമിങ് മത്സരിച്ചു .അൽമാസ് ജില്ലാ തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു .
ക്യാമ്പോണം 2023
![](/images/thumb/1/1c/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%A4%E0%B4%B2_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_2023_.jpg/240px-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%A4%E0%B4%B2_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_2023_.jpg)
2022 -25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് നടത്തി .അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നേടി. പ്രോമോ വീഡിയോ ,ഓണം മൊബൈൽ സന്ദേശങ്ങൾ, ഓപ്പൺ ടൂൺസ് എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചു പരിശീലിച്ചു. മൾട്ടി പ്ലേയർ ഗെയിം scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച നിർമ്മിച്ചു .
![ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം](/images/thumb/0/0e/%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AB%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BF%E0%B4%9C%E0%B5%BB%E0%B4%B8%E0%B5%8D.jpg/314px-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AB%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BF%E0%B4%9C%E0%B5%BB%E0%B4%B8%E0%B5%8D.jpg)
ലിറ്റിൽ കൈറ്റ് 2018 ബാച്ചിലെ അംഗം അമൽ ലാൽ പി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ പരിശീലനം നടത്തി. ഹെഡ്മിസ്ട്രസ് കലാദേവി ഉൽഘാടനം നിർവഹിച്ചു . അമൽ ലാൽ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥി ആണ് .
2023 ജൂൺ 5- പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു, കഥാ രചന മത്സരം, ഷോർട് ഫിലിം നിർമാണം , പോസ്റ്റർ ഡിസൈനിങ് എന്നീ മത്സരങ്ങൾ നടത്തി .
![പോസ്റ്റർ രചന](/images/thumb/e/e0/West.jpg.jpg/300px-West.jpg.jpg)
മുഖ്യപ്രവർത്തനങ്ങൾ-2022
2022 ജൂൺ 5- പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
-
പരിസ്ഥിതി ദിന ക്വിസ് മത്സരം
കമ്പ്യൂട്ടറിൽ പോസ്റ്റർരചനാ മത്സരം
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി "സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. റിപ്പബ്ലിക് ദിനസന്ദേശം നൽകുന്ന തരത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പോസ്റ്റർരചനാ മത്സരം നടത്തി.
ഏകദിന പ്രിലിമിനറി ക്യാമ്പ് 2023
![](/images/thumb/9/99/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_2023.jpg/427px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_2023.jpg)
2023 ജൂലൈ 14 ന് പുതുതായി തെരെഞ്ഞെടുത്ത 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി നിർവഹിച്ചു. മാസ്റ്റർ ട്രയിനർ ശ്രീ. അഭിലാഷ് ക്ലാസ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർഡിനോ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നൽകി. കളികളിലൂടെയും മൽസരാധിഷ്ഠിതമായും നടന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ ഹൃദ്യമായിരുന്നു.
പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം
![](/images/thumb/9/9c/%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF_%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82.jpg/307px-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF_%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82.jpg)
2023-26 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. ഈ വർഷം 167ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തു.
പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം
2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "യംഗ് ഇന്നോവേഷൻ പ്രോഗ്രാം" [2]എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി.
സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ്
കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്കായി സത്യമേവ ജയതേയുടെ മൊഡ്യൂൾ പ്രകാരമുള്ള പഠനക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസ് അംഗങ്ങളായ കീർത്തന, ഫിദ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
ഏകദിന ക്യാമ്പ് 2022
![](/images/thumb/b/b6/40001_One_day_camp.jpg/450px-40001_One_day_camp.jpg)
ജനുവരി 20 ന് പുതുതായി തെരെഞ്ഞെടുത്ത 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി നിർവഹിച്ചു. ക്വാറന്റൈനിൽ കഴിയുന്ന കുട്ടികൾ ഒഴികെ 36 പേരും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയ്ക്കുള്ള പരിശീലനം ക്യാമ്പിൽ നൽകി. ഹാർഡ് വെയർ പരിശീലനത്തിനായി ദീർഘനാളായി ഉപയോഗിക്കാതിരുന്ന ഡെസ്ക് ടോപ്പുകൾ നന്നാക്കുന്നതിനും, യു.പി.എസ് ബാറ്ററികൾ മാറ്റുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ലഭ്യമാക്കി. അതോടൊപ്പം കംപ്യൂട്ടറുകൾ സെറ്റ് ചെയ്യുന്നതിനും അംഗങ്ങൾ നേതൃത്വം നൽകി. ഡെസ്ക്ടോപ്പുകളിൽ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇൻസ്റ്റലേഷന്റെ പ്രാഥമിക കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
സത്യമേവ ജയതേ
മുഖ്യമന്ത്രിയുടെ നൂറിന പരിപാടിയുടെ ഭാഗമായിട്ടുള്ള സൈബർസുരക്ഷയെ പറ്റിയുള്ള 'സത്യമേവ ജയതേ' എന്ന പരിപാടി സ്കൂൾ എസ്.ഐ.ടി.സി. കൺവീനർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നൽകി. അംഗങ്ങളിലൂടെ മറ്റ് കുട്ടികളിലേക്കും സത്യമേവ ജയതേയുടെ സന്ദേശം എത്തിക്കാൻ കഴിഞ്ഞു.
ലോക പരിസ്ഥിതിദിനാഘോഷം
ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഉപന്യാസ മത്സരം നടത്തി. കീർത്തന എന്ന കുട്ടി ഒന്നാം സ്ഥാനം നേടി.
സ്കൂൾ പ്രവേശനോത്സവം
![](/images/thumb/2/21/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B5%BD%E0%B4%B8%E0%B4%B5%E0%B4%82_2023.jpg/314px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B5%BD%E0%B4%B8%E0%B4%B5%E0%B4%82_2023.jpg)
സ്കൂൾ പ്രവേശനോത്സവത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടീസ് പതിച്ചു.അതു പോലെ തന്നെ കുട്ടികളുടെ തെർമൽ സകാനിംഗ്, സാനിറ്റൈസേഷൻ എന്നിവ നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ക്വിസ് മത്സരം നടത്തി.
ഗാന്ധിജയന്തി പോസ്റ്റർ രചനാമത്സരം
ഒക്ടോബർ 2 ഗാന്ധി ജയന്തി യോടനുബന്ധിച്ച് പോസ്റ്റർ രചന, പ്രസംഗ മത്സരം എന്നിവ ഓൺ ലൈനായി നടത്തി.
കേരളം വിദ്യാഭ്യാസ മേഖലയിൽ- ക്വിസ് മത്സരം
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 'കേരളം വിദ്യാഭ്യാസ മേഖലയിൽ' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2021
![](/images/thumb/9/99/40001_Aptitude_test_Training.jpg/450px-40001_Aptitude_test_Training.jpg)
നവംബർ 26 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് വേണ്ടി വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിന് കുട്ടികൾക്ക് സ്കൂളിൽ IT ലാബിൽ സൗകര്യം ഒരുക്കി. മുൻ കാല ചോദ്യ പേപ്പറു കൾ പരിചയപ്പെടുത്തുകയും മാതൃകാപരീക്ഷ നടത്തുകയും ചെയ്തു. 57 കുട്ടികൾ പങ്കെടുത്ത അഭിരുചിപരീക്ഷയിൽ 51 പേർ വിജയികളാവുകയും ആദ്യ 40 സ്ഥാനങ്ങളിൽ വന്നവർ അംഗങ്ങളാകാൻ അർഹത നേടുകയും ചെയ്തു.
ഡിജിറ്റൽ മാഗസിൻ
മാഗസിൻ ലഭിക്കുന്നതിന് ചുവടെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡിജിറ്റൽ പൂക്കളം
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ വെസ്റ്റ് 2019 വർഷത്തെ ഓണാഘോഷ പരിപാടികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ ബാബു പണിക്കർ ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ മണി അധ്യക്ഷത വഹിച്ചു. ക്ലാസ് തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു . കുട്ടികളും അധ്യാപകരും ചേർന്നു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട് മത്സരം, കസേരകളി എന്നിവ വളരെ ആഘോഷപൂർവ്വം നടന്നു.
![]() |
![]() |
![]() |
മുഖ്യപരിശീലന പ്രവർത്തനങ്ങൾ
ബുള്ളറ്റിൻ ബോർഡ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബുള്ളറ്റിൻ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.
![]() |
![]() |
![]() |
വിക്കിപീഡിയ പരിശീലനം
05/02/2019- ചൊവ്വാഴ്ച വിക്കിപീഡിയ പരിചയപ്പെടുത്തലിനും പരിശീലനത്തിനുമായി തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ് നടന്നു.
ഈ-മാഗസിൻ നിർമ്മാണം
02/02/2019- സ്വാതന്ത്ര്യം എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്തു.
ഡിജിറ്റൽ മാഗസിനുകൾ
19/01/2019- ഡിജിറ്റൽ മാഗസിൻ - സ്വാതന്ത്ര്യം- പ്രകാശനം ചെയ്തു. ബഹു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷം വഹിച്ച യോഗത്തിൽ അഞ്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. വി.എസ്.സതീഷ് മാഗസിൻ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ മാഗസിൻ ബഹു. ഹെഡ്മിസ്ട്രസ് ബി.ഷൈലജ പ്രകാശനം ചെയ്തു.
മാഗസിൻ ലഭിക്കുന്നതിന് ചുവടെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
15/10/2018- അനിമേഷനിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്തഘട്ടമായ മലയാളം കമ്പ്യൂട്ടിങ് പരിശീലനം ആരംഭിച്ചു. മലയാള ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ രചനകളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തുക. അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു. മുഴുവൻ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് എ,ബി,സി ഗ്രേഡുകൾ നൽകുന്നു. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മ, ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്.
രക്ഷിതാക്കൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
-
രക്ഷിതാക്കൾക്കുള്ള ഐ.ടി. പരിശീലനം
ലിറ്റിൽ കൈറ്റ് നേതൃത്വത്തിൽ കൈറ്റ് കുടുംബത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ പ്രാഥമികഘട്ടം എന്ന നിലയിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം നൽകി. നവംബർ 17 ശനിയാഴ്ച സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സേവനങ്ങൾ, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഉപയോഗം ഇന്റർനെറ്റ് സുരക്ഷിതമാക്കൽ , മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വെബ് സൈറ്റുകളെ കുറിച്ചുള്ള അറിവ്, സോഷ്യൽ മീഡിയയിലെ ഗുണവും ദോഷവും പരിചയപ്പെടുത്തൽ എന്നിവ ഏകദിന പരിശീലന ക്ളാസിൽ സംഘടിപ്പിച്ചു. സക്കീർ ഹുസൈൻ, വേണു ഗോപകുമാർ, സതീഷ്. ആർ എന്നീ അധ്യാപകർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. വി.എസ്. സതീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിശീലനം വളരെ വിജയകരമായിരുന്നു. തുടർന്ന് ലിറ്റിൽ കൈറ്റ് കുട്ടികൾ രക്ഷിതാക്കൾക്ക് ടൈപ്പിംഗ് പരിശീലനം നൽകി.