ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അംഗീകാരങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പി.ടി.എ. പുരസ്കാരം; എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് ഇരട്ട നേട്ടം
എടത്തനാട്ടുകര: കേരള സംസ്ഥാന പി.ടി.എ. അസോസിയേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പി.ടിഎ. കമ്മറ്റിക്കുള്ള പുരസ്‌കാരവും വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലയിലെ മികച്ച പി.ടിഎ. കമ്മറ്റിക്കുള്ള പുരസ്‌കാരവും എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിന് ലഭിച്ചു.ഡിസംബർ ഒമ്പതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേരള സംസ്ഥാന പി.ടി.എ. അസോസിയേഷൻ അവാർഡ് വിതരണം നടക്കും.വിദ്യാഭ്യാസ വകുപ്പിന്റെ, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലും പാലക്കാട് റവന്യു ജില്ലയിലും മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള പുരസ്കാരവും സ്‌കൂളിന് ലഭിച്ചു. സമ്മാനത്തുകയായി 85000 രൂപ (എൺപത്തയ്യായിരം) സ്‌കൂളിന് ലഭിച്ചു.പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്ന സ്‌കൂളിൽ ഓരോ വർഷവും വിദ്യാഥികളുടെ എണ്ണം വർദ്ധിക്കുന്നതും ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതും ഭിന്നശേഷി വിദ്യാർഥികൾക്കായി 'ചമയം 2k23' ജില്ലാ സൗഹൃദോത്സവം സംഘടിപ്പിച്ചതും അവാർഡുകൾക്ക് പരിഗണിക്കപ്പെട്ടുഎം.പി., എം.എൽ.എ., തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൂർവ വിദ്യാർഥി അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൂട്ടായ്മകൾ, പ്രവാസി സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളിൽ വിവിധ നിർമാണങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയതും പി.ടി.എ.യുടെയും അധ്യാപകരുടെയും ശ്രമഫലമായി തുടർച്ചയായി എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചതും അവാർഡിന് പരിഗണിച്ചു.സ്‌കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ, യു.പി. വിഭാഗം സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ഹെൽത്ത് ക്ലബ്, ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്, സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി, സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളും അവാർഡിനായി പരിഗണിച്ചു.പ്രിൻസിപ്പാൾ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ പി. റഹ്മത്ത്, പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടിൽ, വൈസ് പ്രസിഡന്റ് സി.ടി. രവീന്ദ്രൻ, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, എസ്. എം.സി. ചെയർമാൻ സിദ്ദീഖ് പാലത്തിങ്ങൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.