കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 9 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('വായന വാരാഘോഷം         ജൂൺ -19 മുതൽ      വായനാദിനത്തോടനുബന്ധിച്ച് KMMAUPS  CHERUKODEവായനാവാരം ജൂൺ 19 മുതൽ നടത്താൻ തീരുമാനിച്ചു. ഇതിലേക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ തീര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായന വാരാഘോഷം

        ജൂൺ -19 മുതൽ

     വായനാദിനത്തോടനുബന്ധിച്ച് KMMAUPS  CHERUKODEവായനാവാരം ജൂൺ 19 മുതൽ നടത്താൻ തീരുമാനിച്ചു. ഇതിലേക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു

     ജൂൺ 19 വായനാദിനം വിദ്യാരംഗവും മലയാള ക്ലബ്ബും സംയുക്തമായി ആഘോഷിച്ചു.വായന വാരാഘോഷത്തിന്റെ ഭാഗമായി ക്ലാസ് അസംബ്ലി സംഘടിപ്പിച്ചു. പ്രസാദ് മാസ്റ്ററുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  പുതുവായിൽ നാരായണ പണിക്കർ സ്മരണ പുതുക്കി എല്ലാ ക്ലാസുകളിലും മികച്ച വായനക്കാരെ കണ്ടെത്തി . ജൂൺ 20ന് എല്ലാ ക്ലാസ്സുകളും അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ചു. ജൂൺ 21ന് ക്ലാസുകളിലെ മികച്ച കൈയ്യക്ഷരം ഉള്ള കുട്ടികളെ കണ്ടെത്തി ,സ്കൂൾ തല വിജയിയെ തിരഞ്ഞെടുത്തു.  ജൂൺ 22ന് ജിഷിതടീച്ചറുടെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി. വായനാദിന വാരാഘോഷത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി നവീകരണം ആരംഭിച്ചു. ലബീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി പുസ്തക വിതരണവും നടത്തി. ഒരാഴ്ചകാലം വായനാദിന ആഘോഷങ്ങൾ നീണ്ടുനിന്നു.