വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ






2022-23 വരെ2023-242024-25


പരിസ്ഥിതി ദിനം
പോസ്റ്റർ രചന
യോഗാദിനം
'മാലിന്യ മുക്തം നവകേരളം ' SOUPARNIKA SUJU,8B
ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആശംസിക്കുന്നു
പ്രവേശനോത്സവഉത്‌ഘാടനം
മാലിന്യ മുക്ത നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീമതി .റീമ .T ,HM ,VHSS കരവാരം വൃക്ഷ തൈകൾ നടുന്നു
ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ട നിർമാണം

ജൂലൈ 27-എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം

അബ്ദുൽകലാം മഹത് വചനങ്ങൾ

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ Dr .എ.പി.ജെ അബ്ദുൽ കലാം ഓർമദിനമായ ജൂലൈ 27 നു സയൻസ് ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കലാം ഓർമ്മ മരം നിർമ്മിച്ചു .ശാസ്‌ത്രജ്ഞൻ ആയിരുന്ന ആദ്യത്തെ രാഷ്ട്രപതി , സാങ്കേതിക വിദ്യവിദഗ്‌ദ്ധൻ എന്നി നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ  പാഠപുസ്തകമാണ് .വിദ്യാർത്ഥികളുമായി  സംവദിക്കുക എന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നവയാണ് .ജനങ്ങളുടെ രാഷ്‌ട്രപതി എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം രാഷ്ടപതി സ്ഥാനം ഒഴിഞ്ഞ ശേഷം ഇഷ്ടമേഖലയായ അദ്ധ്യാപനം ,എഴുത്ത് ,പ്രഭാഷണം എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു .അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാർഥികൾ കലാം മഹത് വചനങ്ങൾ ഉൾപ്പെടുത്തി ഓർമ്മ മരം തയ്യാറാക്കി.

എ.പി.ജെ.അബ്ദുൽ കലാം -ജൂലൈ 27
കുട്ടികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ മഹത് വചനങ്ങളാൽ ഒരുക്കിയ ഓർമ്മമരം

സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  2023 ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് ശേഷം ,സ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സിന്ധു,ഹെഡ് മിസ്ട്രസ് റീമ.ടി ,എൻ.സി.സി കൺവീനർ ശ്രീമാൻ അൻഷാദ് ,എൻ.സി.സി കേഡറ്റ്‌സ് ,ജെ.ആർ.സി കേഡറ്റ്‌സ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023