പ്രവേശനോത്സവം  ജൂൺ 3 ,2024

 
പ്രവേശനോത്സവം  ജൂൺ 3 ,2024

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി.പ്രസീത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .പ്രശസ്ത കവിയായ ശ്രീ.ഭുവനേന്ദ്രൻ സർ, കരവാരം ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുഷ എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ്ഖാൻ  രക്ഷാകർത്താക്കൾക്കും നവാഗതരായ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി .

 
പ്രവേശനോത്സവം  




പരിസ്ഥിതി ദിനം -ജൂൺ 5 ,2024

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ,2024 നു  പരിസ്ഥിതി ക്ലബ്ബിന്റെയും ജെ .ആർ സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ചു .സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ജെ.ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ഹെഡ്മിസ്ട്രസ് .ശ്രീമതി റീമ ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .ക്ലബുകളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു നട്ടു.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം ,പരിസ്ഥിതി ദിന ക്വിസ് എന്നിവ ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .

 
കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നടുന്നു
 
പരിസ്ഥിതിദിന റാലി
 
പരിസ്ഥിതി ദിനം -ജൂൺ 5 ,2024 -സ്പെഷ്യൽ അസംബ്ലി
 
പരിസ്ഥിതി ദിനം
 
ചിത്രരചന മത്സരത്തിൽ കരവാരംവൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ ശിവജയ (10-ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി

ചിത്രരചന മത്സരം -ഒന്നാം സ്ഥാനം 

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ വേoസ് ഇക്കോ സൊല്യൂഷൻസ് ,ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ ,ഹരിത കർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശിവജയ (10 ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി .

 
ചിത്രരചന മത്സരം -ഒന്നാംസ്ഥാനം  നേടിയ ചിത്രം

വായനവാരം -2024

വായന ദിനം -ജൂൺ 19

പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.

ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി .

 
പുസ്തക പ്രദർശനം

ലൈബ്രറി ക്ലബ് കൺവീനർ ശ്രീ.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനം ചെയ്തു .

 
പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനംചെയ്യുന്നു
 
വായന ദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു
 
വായന വാരത്തോട് അനുബന്ധിച്ചു നടന്ന പുസ്തക പ്രദർശനം









ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടി

BLOOMING ENGLISH

 
പ്രൊജക്റ്റ് "ഉത്‌ഘാടനം ജൂലൈ 25 ,2024
 
ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടി

ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കാൻ തീരുമാനിച്ച പ്രൊജക്റ്റ് "BLOOMING ENGLISH"ഉത്‌ഘാടനം ജൂലൈ 25 ,2024 ഉച്ചക്ക്  .ഹെഡ് മിസ്ട്രസ് ശ്രീമതി റീമടീച്ചർ, ബി. ആർ. സി കോർഡിനേറ്റർ ഷീല ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ശ്രീമതി .വൽസല നിർവഹിച്ചു.റീമ ടീച്ചർ പ്രോജക്ടിനെ കുറിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അവബോധം നൽകി ."BLOOMING ENGLISH"എന്ന പ്രോജക്ടിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തന ആസൂത്രണം എന്നിവയെക്കുറിച്ചും വിവരിച്ചു.

 
BLOOMIMG ENGLISH ഉത്‌ഘാടനം

സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ററ് 16 നു നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ-വോട്ടിംഗ് സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത് .വി .എച്ച്‌ .എസ് .എസ് വിഭാഗത്തിലെ ആദി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.

 
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
 
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു . [[പ്രമാണം:42050 school parliament 3.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് റിസൾട്ട് അനൗൺസ്‌മെന്റ്

 
സ്കൂൾ പാർലമെന്റ് -ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സ്



ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .എൻ. സി .സി കേഡറ്റ്സ്ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് മധുരം വിളമ്പി .

 
ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കാനറ ബാങ്ക് എട്ട് ,ഒൻപത് പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന മിടുക്കരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി .

 
ആര്യ -10 ബി കാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു
 
മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു

മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ നിന്നും സ്കോളർഷിപ് ഏറ്റു വാങ്ങുന്നു


ഗാന്ധി ജയന്തി ദിനാചരണം

ഗാന്ധി ജയന്തി ദിനാചരണത്തോടു അനുബന്ധിച്ചു സ്കൂളിൽ രാവിലെ 9 മണിക്ക് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി എന്നിവ സംഘടിപ്പിച്ചു .ഒക്ടോബർ 2 മുതൽ 8 വരെ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും ശുചീകരണ പ്രവർത്തങ്ങൾ നടത്തി .

സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്‌ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള

സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്‌ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച ഉച്ചക്ക് 1 .30 മുതൽ സ്കൂളിൽ നടന്നു .ഗണിത ശാസ്ത്രത്തിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,തുടങ്ങി വ്യത്യസ്ത മത്സരങ്ങൾ നടന്നു .സയൻസ് -സോഷ്യൽ സയൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട മോഡലുകൾ നിർമ്മിക്കുകയും വിജയികളെ തീരുമാനിക്കുകയും ചെയ്തു.


സബ് ജില്ലാതല ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ മേള

2024 -25 അധ്യയന വർഷത്തെ സബ് ജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ഒക്ടോബർ 14 ,15 തീയതികളിൽ നടന്നു .

ഗണിതശാസ്ത്ര മേള-ഒക്ടോബർ 14

ഗണിത ശാസ്ത്രത്തിൽ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ,പസിൽ ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,മാത്‍സ് ക്വിസ് ,ഗണിത മാഗസിൻ തുടങ്ങി മത്സരങ്ങളിൽ പങ്കെടുത്തു .

ഗണിത മാഗസിൻ കിളിമാനൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി .

അക്ഷയ് അശോക് -10 എ -പസിൽ എ ഗ്രേഡ് നേടി .നമ്പർ ചാർട്ട് -മാളവിക മനോജ്,ജോമെട്രിക്കൽ ചാർട്ട് -അശ്വിൻ.എസ് .നായർ ,സ്റ്റിൽ മോഡൽ -ബിജിത്ത് 9 A ,വർക്കിങ് മോഡൽ -അശിൻ -9 A എന്നിവർ ബി ഗ്രേഡ് നേടി .

 
ഗണിത മാഗസിൻ 2024
 
സബ്ജില്ല തലത്തിൽ ഒന്നാം  സ്ഥാനം നേടിയ ഗണിത മാഗസിൻ  









മാലിന്യ മുക്തം നവകേരളം

 
മാലിന്യ മുക്തം നവകേരളം

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കരവാരം  പഞ്ചായത്തിൽ  നവംബർ 14 നു നടന്ന ബോധവൽക്കരണ പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുകയും  പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ കുറിച്ചും സ്കൂളിൽ നിന്നും പ്ലാസ്റ്റിക്  ചെയ്യുന്നതിന് സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചും 10 ബി ക്ലാസ്സിൽ  നിന്നും ആഷിക് സജി സ്കൂളിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയും ചെയ്തു .പ്രസ്തുത പരിപാടിയിൽ നിന്നും കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിനായി പ്ലാസ്റ്റിക് നിർമ്മാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുo മനസ്സിലാക്കി .


പഠനയാത്ര 2024-25

 
മൊട്ടക്കുന്ന്
 
പഠനയാത്ര
 
പൈൻ മരക്കാടുകൾ

ഈ വർഷത്തെ പഠന യാത്ര നവംബർ 29 ,30 ,ഡിസംബർ 1 തീയതികളിലായി നടന്നു .നവംബർ 29 വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് യാത്ര തിരിച്ചു .ആദ്യത്തെ ലക്‌ഷ്യം വാഗമൺ ആയിരുന്നു .ഉച്ചയോടുക്കൂടി വാഗമൺ എത്തുകയും മൊട്ടക്കുന്നു ,തങ്ങൾ പാറ ,റ്റി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ചു .ഭക്ഷണത്തിനു ശേഷം പൈൻ മരക്കാടുകൾ ,അടിമാലി എന്നിവിടങ്ങളിലേക്കാണ് പോയത് .അടിമാലിയിൽ അന്നത്തെ രാത്രി സ്റ്റേ ചെയ്യുകയും പിറ്റേന്ന് രാവിലെ മൂന്നാറിലേക്ക് തിരിക്കുകയും ചെയ്തു .പതിനൊന്നു മണിയോടെ മൂന്നാറിൽ എത്തിച്ചേർന്നു .മൂന്നാർ എക്കോ പോയിന്റ് ,ടോപ്പ് വ്യൂ പോയിന്റ് ,മാട്ടുപ്പെട്ടി ടാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി .

 
തങ്ങൾ പാറ
 
റ്റീ എസ്റ്റേറ്റ്


ലോക ഭിന്നശേഷി ദിനം

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക,അവരുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 നു ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. .സ്കൂളിൽ ഡിസംബർ 3 നു കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളറിങ് മത്സരം സംഘടിപ്പിച്ചു .

 
ഭിന്നശേഷി ദിനം -കളറിങ് മത്സരം
 
ഭിന്നശേഷി ദിനം -കളറിങ് മത്സരം
 
ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ  തയ്യാറാക്കിയ പോസ്റ്ററുകൾ



സ്കൂൾ വാർഷികാഘോഷം -നൂപുരം 2025

ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ .ടി ,സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ എന്നിവർ കുട്ടികൾക്ക് പ്രചോദനകരമായ വാക്കുകളിലൂടെ പ്രോത്‌സാഹനം നൽകി ജില്ലാപഞ്ചായത്തിൽ നിന്നും ശ്രീമതി.പ്രിയദർശിനി മുഖ്യാതിഥി ആയെത്തി .വാർഡ് മെമ്പർ ശ്രീമതി .വത്സല കുട്ടികൾക്ക് ആശംസകൾ നേർന്നു കുട്ടികൾക്കായി ഗാനം ആലപിച്ചു .വാർഷിക സമ്മേളനത്തിന് ശേഷം നടന്ന പ്രതിഭ സംഗമത്തിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി .