പ്രവേശനോത്സവം- ജൂൺ 2,2025

 
പ്രവേശനോത്സവം
 
സ്കൂൾ മാനേജർ ശ്രീ.സുരേഷ് സർ കുട്ടികൾക്ക് ആശംസകൾ നേരുന്നു

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2025-26അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.പ്രസീത ഉത്‌ഘാടന കർമ്മം നിർവഹിച്ചു . ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ , സ്കൂൾ മാനേജർ ശ്രീ.സുരേഷ് സർ ,സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ ,പി.ടി.എ പ്രസിഡന്റ് ഷെറിൻ നിഷാദ് ,കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ .ഹരിഹരൻ പിള്ള,പി .ടി .എ എക്സിക്യൂട്ടീവ് മെമ്പർശ്രീമതി . സിസ്‌ന എന്നിവർ ആശംസ അർപ്പിച്ചു .വി.എച്ച് .എസ്.എസ്‌ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് സർ നന്ദി രേഖപ്പെടുത്തി .2024-25അദ്ധ്യയന വർഷം എസ് .എസ് .എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു .

 
പ്രവേശനോത്സവം ഉത്‌ഘാടനം 2025
 
ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേരുന്നു
 
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതം വിജയം നേടിയ കുട്ടികൾക്ക് അനുമോദനം












പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിനം

2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്‌ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പോസ്റ്റർരചന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .സ്കൂളിൽ നടത്തിയ സ്പെഷ്യൽ  അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും പരിഥിതിദിനത്തെ കുറിച്ച് വിവരണം നടത്തുകയും പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി .




 
പോസ്റ്റർ രചന മത്സരം




 
പരിസ്ഥിതി ദിന പ്രതിജ്ഞ




 
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു വൃക്ഷ തൈകൾനടുന്നു




സമഗ്ര ഗുണമേന്മ പദ്ധതി

ജൂൺ 3 മുതൽ ജൂൺ 13 വരെ നടന്ന പ്രവർത്തനങ്ങൾ

ജൂൺ 3:വിഷയം  - ലഹരി/മയക്കു മരുന്ന് ഉപയോഗത്തിനെതിരെ

 
ലഹരി വിരുദ്ധ സന്ദേശം

ജൂൺ 3 വ്യാഴാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ലഹരി / മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് ഖാൻ ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ ലഹരിക്കെതിരെ പോസ്റ്റർ തയ്യറാക്കി .ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുന്ന ബാനർ കുട്ടികൾ തയ്യാറാക്കി .




 
ട്രാഫിക് നിയമങ്ങൾ -പോസ്റ്റർ


ജൂൺ 4 -ട്രാഫിക് നിയമങ്ങൾ ,റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ ജൂൺ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രീമതി.മീനു ടീച്ചർ ക്ലാസ്സ് നടത്തി .ട്രാഫിക് നിയമം ,സൈൻ ബോർഡ് ,സ്കൂൾ ബസിനുള്ളിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഐ .സി .ടി ഉപയോഗിച്ച് ആണ് ക്ലാസ് നടത്തിയത് .റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ക്ലാസ് തലത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു .



ജൂൺ 5 -പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യ വൽക്കരണം

 
വ്യക്തി ശുചിത്വം ,ഹരിത ക്യാമ്പസ് -ബോധവൽക്കരണ ക്ലാസ്

വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, നല്ല ആരോഗ്യ ശീലങ്ങൾ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യ വശങ്ങൾ ,സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതിൻറെ ആവശ്യകത ,സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ,സ്കൂൾ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂൾ പൂന്തോട്ട നിർമ്മാണം ,ഔഷധസസ്യ തോട്ട നിർമാണം എന്നിവയുടെ പ്രാധ്യാന്യവും ഉൾപ്പെടുത്തി പൊതുവായ ക്ലാസ് സംഘടിപ്പിച്ചു .ക്ലാസ് നയിച്ചത് പി .എച്ച് .സി യിൽ നിന്നും രണ്ടു ആരോഗ്യപ്രവർത്തകർ ആയിരുന്നു .നല്ല ആരോഗ്യ ശീലം ,പകർച വ്യാധി ,വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആണ് ക്ലാസ് നടത്തിയത്.




ജൂൺ 9 -ആരോഗ്യം ,വ്യായാമം ,കായിക ക്ഷമത

ജൂൺ 9 തിങ്കാഴ്ച ആരോഗ്യ പരിപാലനം ദൈന ദിന ജീവിതത്തിൽ എന്ന വിഷയത്തിൽ കുട്ടികൾക്ക് അവബോധം നൽകി .ആരോഗ്യം ശരീരത്തിനും മനസ്സിനും ഒരുപോലെ അനിവാര്യമാണ് എന്ന ആശയമ പറഞ്ഞു കൊണ്ട് വ്യായാമത്തിനു ജീവിതളുള്ള പ്രാധ്യാന്യം,വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന,ശരീരത്തിന് ദൂഷ്യ വശം ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രസകരമായി വിശദീകരിച്ചു .തുടർന്ന് ചെറു വ്യായാമങ്ങൾ പരിശീലിപ്പിച്ചു .സുമ്പ ഡാൻസ് കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു.

 
ആരോഗ്യം ,വ്യായാമം-ബോധവൽക്കരണ ക്ലാസ്






ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം


 
ഡിജിറ്റൽ അച്ചടക്കം -ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് എടുക്കുന്നു

ജൂൺ 10 നു ഡിജിറ്റൽഅച്ചടക്കം എന്ന വിഷയത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തി .ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഇന്ദു ടീച്ചർ സൈബർ രംഗത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾ ,സൈബറിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ,എങ്ങനെ ഇവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താം ,സൈബർ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നി കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ ക്ലാസ്സ് എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു .സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .




ജൂൺ 11 :പൊതുമുതൽ സംരക്ഷണം

പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യം ,പൊതുമുതൽ എന്നാൽ എന്ത് ,പൊതുമുതൽ സംരക്ഷിക്കേണ്ടത് എങ്ങനെ ,ശിക്ഷ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഐ.സി.ടി ഉപയോഗിച്ച് വീഡിയോ പ്രസന്റേഷൻ വഴി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

 
പൊതുമുതൽ സംരക്ഷണം ക്ലാസ്




ജൂൺ 12 :പരസ്പര സഹകരണം ,റാഗിങ്ങ് ,വൈകാരിക സംയമനം

 
റാഗിങ്ങ് ബോധവൽക്കരണ ക്ലാസ്

പരസ്പര സഹകരണം എന്ന വിഷയത്തിൽ കുട്ടികൾ സ്ക്രിപ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു .പെട്ടെന്ന് വരുന്ന ഇമോഷൻസ് ഇമോജികളുടെ രൂപത്തിൽ വരക്കുകയും അതിലൂടെ മറ്റു ഇമോഷൻസ് ഉണ്ടാകുന്ന സാഹചര്യം ,എങ്ങനെ ഇമോഷൻസ് നിയന്ത്രിക്കാം ,അതിനു വേണ്ടി സ്വയം പരിശീലിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു .എന്തൊക്കെ പ്രവൃത്തികൾ റാഗിങ്ങ് ന്റെ പരിധിയിൽ വരുമെന്നും റാഗിങ്ങ് വിരുദ്ധ നിയമം ,ശിക്ഷ എന്നിവയെ കുറിച്ച് അവബോധം നൽകി .ഐ സി ടി ഉപയോഗിച്ച് വിവിധ സന്ദർഭങ്ങൾ,ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു ആണ് ക്ലാസ് എടുത്തത് .


 
ലഹരി വിരുദ്ധ പ്രതിജ്ഞ


ലഹരി വിരുദ്ധ ദിനം.

ജൂൺ 26,ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .ലഹരിക്കെതിരെ വ്യായാമം എന്ന സന്ദേശം നടപ്പിലാക്കി കൊണ്ട് സുംബ ഡാൻസ് പരിശീലനം നൽകി.

 
ലഹരി വിരുദ്ധ ദിനം
 
ലഹരിക്കെതിരെ വ്യായാമം














സ്കൂൾ പാർലമെൻറ്

ആഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .

 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് -2025
 
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് വോട്ടിംഗ്

ചങ്ങാതിക്ക് ഒരു തൈ

ഹരിത കേരളാ മിഷന്റെ ചങ്ങാതിക്ക് ഒരു തൈ എന്ന പ്രോഗ്രാംആഗസ്റ്റ് 12 നു സ്കൂളിൽ നടത്തി.കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വരുകയും കൊണ്ട് വന്ന തൈകൾ ചങ്ങാതിമാർക്ക് കൈമാറുകയും ചെയ്തു .അവ നട്ടു പരിപാലിക്കുമെന്നു പ്രതിജ്ഞ എടുത്തു .

 
കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു

ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ്. ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു .

 
ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം-2025


ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം.

 
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം

ഓണാഘോഷം -ആഗസ്റ്റ് 29

 
ഓണവില്ല് 2025

2025 -2026 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 29 നു സ്കൂൾക്യാമ്പസ്സിൽ നടന്നു.കുട്ടികളും അധ്യാപകരും ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു . ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,കസേര കളി ,കലമടി മത്സരം തുടങ്ങിയഓണക്കളികൾക്കൊപ്പം മാവേലിയും ചേർന്ന്ഓണവില്ല് വർണ്ണാഭമാക്കി .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

സബ് ജില്ലാ കലോത്സവം -2025

കിളിമാനൂർ സബ്ജില്ലാ കലോത്സവം

  1. ഉറുദു കഥാരചന :ഒന്നാം സ്ഥാനം എ ഗ്രേഡ്-മുഹമ്മദ് ആദിൽ .പി .
  2. പോസ്റ്റർ നിർമ്മാണം :ഒന്നാം സ്ഥാനം എ ഗ്രേഡ് -മുഹമ്മദ് സഹൽ .
  3. അറബിക് പ്രസംഗം :ഒന്നാം സ്ഥാനം എ ഗ്രേഡ് -മുഹമ്മദ് സൽമാൻ.
  4. അറബിക് സംഭാഷണം :ഒന്നാം സ്ഥാനം എ ഗ്രേഡ് - യഹിയ അൽ സാബിത് ,മുഹമ്മദ് സഹൽ
  5. കഥാ രചന :ഒന്നാം സ്ഥാനം എ ഗ്രേഡ് -പ്രാർത്ഥന സുരേഷ്.
  6. സംസ്‌കൃതം ഗാനാലാപനം -ഒന്നാം സ്ഥാനം എ ഗ്രേഡ് -ശ്രീറാം
  7. മാപ്പിളപ്പാട്ട് -ഒന്നാം സ്ഥാനം എ ഗ്രേഡ് -ആദിൽ മുഹമ്മദ്
  8. സംസ്‌കൃത ഗാനാലാപനം (girls )- രണ്ടാം സ്ഥാനം -എ ഗ്രേഡ് ആർച്ച.ബി  
  9. സംഘഗാനം -എ ഗ്രേഡ്
  10. സംസ്‌കൃത സംഘഗാനം-രണ്ടാം സ്ഥാനം -എ ഗ്രേഡ്
  11. പ്രശ്നോത്തരി അറബിക് -എ ഗ്രേഡ് -യാസീൻ .എൻ.
  12. കവിത രചന സംസ്‌കൃതം -II എ ഗ്രേഡ് ആരതി .ആർ .എസ്
  13. അറബി ഗാനം ബോയ്സ് :ഒന്നാം സ്ഥാനം എ ഗ്രേഡ് -ആദിൽ മുഹമ്മദ്.
  14. തിരുവാതിര -III എ ഗ്രേഡ്
  15. ഗാനാലാപനം ബോയ്സ് -I എ ഗ്രേഡ് -ശ്രീറാം
  16. ഗാനാലാപനം ഗേൾസ് -II എ ഗ്രേഡ് -ആർച്ച .ബി
  17. ചമ്പു പ്രഭാഷണം -III എ ഗ്രേഡ് -ശ്രീനിധി .ജെ.ബി .
  18. മാപ്പിളപ്പാട്ട് -എ ഗ്രേഡ്-സാനിയ മോൾ
  • ഗാനാലാപനം ബോയ്സ് -I എ ഗ്രേഡ് -ശ്രീറാം
  • ഭരണഘടനദിനം -നവംബർ 26 2025

     
    സ്പെഷ്യൽ അസ്സംബ്ലിയിൽ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കുന്നു

    ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണ ഘടന ദിനം ആയി ആചരിക്കുന്നു .അതിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ഭരണഘടനയുടെ ആമുഖം കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ആമുഖം വായിക്കുകയും ചെയ്തു .കൂടാതെ പോസ്റ്റർ രചന മത്സരം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .പൗരധർമം വളർത്തിയെടുക്കാനും ഉത്തരവാദിത്വമുള്ള പൗരന്മാരാകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യക എന്ന ലക്ഷ്യത്തോടെ ആണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് .

     
    പോസ്റ്റർ രചന