വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
മികവിന്റെ പ്രവർത്തനങ്ങൾ
സുസ്ഥിര വികസനം- സുരക്ഷിത ജീവിതം
22-23 ബാച്ചിലെ എസ് പി സി ക്രിസ്മസ് ക്യാമ്പ് നാല്ലൊരു നാളെയെ വാർത്തെടുക്കുന്നതായിരുന്നു. ഭൂമിയും അതിലെ വിഭവങ്ങളും എല്ലാ പേർക്കും അവകാശപ്പെട്ടതാണ് എന്നും അതിന്റെ സംരക്ഷണം വികസനം എന്നിവയ്ക്കു വേണ്ടി കേസറ്റുകൾക്ക് എന്തു ചെയ്യാനാകുമെന്നും ക്യാമ്പ് പഠിപ്പിച്ചു. ക്യാമ്പിന്റെ ഒന്നാം ദിവസം കാർഗിലിൽ വീരമൃത്യുവരിച്ച ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനടത്തി. എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞ കേസറ്റുകളെ ക്രിയാത്മകത ചിന്താശക്തി എന്നിവ ഉത്തേജിപ്പിക്കുന്ന പ്രവർത്തനസജമാക്കി. Ips വിജയൻ സാറിന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്ന വീഡിയോ പ്രദർശിപ്പിച്ചു. വ്യക്തിബന്ധങ്ങൾ ദൃസമാക്കി ബന്ധങ്ങൾ വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ഈ ക്യാമ്പിനെ മികവുറ്റതാക്കുന്നതായിരുന്നു.
ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുത്തി. ഗ്രൂപ്പുകളായി തിരിഞ്ഞ് റോൾ പ്ലേകൾ ചെയ്തു. കമ്യൂണിക് പാർക്ക് നിർമ്മാണമായിരുന്നു അടുത്ത ഘട്ടം. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ആ കർഷകമായ പാർക്ക് നിർമ്മിക്കാൻ സ്കൂൾ സമീപത്തുള പോസ്റ്റോഫീസ് തെരഞ്ഞെടുത്തു. പാർക്കിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രർ നിർവ്വഹിച്ചു