ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഉറുദു പോസ്റ്റർ നിർമാണ മത്സരം : ലോക പരിസ്ഥിതി ദിനം.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചു.


പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ  വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.



വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത് .


സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് യോഗ ദിനത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ വ്യത്യസതമായ ഒരു അനുഭവം ആയിരുന്നു.


വായനാദിന ക്വിസ് വിജയികൾ
യോഗ പരിശീലനം


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമാണം, അടിക്കുറിപ്പ് മത്സരം, ആസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. നാദി 6 A അടിക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. നേഹ 7 D ആസ്വാദന

കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ദിൽഷ 7B പോസ്റ്റർ നിർമാണത്തിൽ ഒന്നാമതെത്തി.

പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ
വായനക്കോലായി
വയനാദിനം : ഉദ്ഘാടനം

ജൂൺ 26 ലഹരി വിമുക്ത ദിനത്തിൽ സ്കൗട് & ഗൈഡ് & ജെ.ആർ.സി എന്നിവർ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ഏകാംഗ നാടകം നടത്തി. ലഹരി വിരുദ്ധ റാലി , ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു.

ഉറുദു ക്ലബ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംങ്ങ് കാർഡ് നിര്മാണം സംഘടിപ്പിച്ചു.


ലഹരി വിരുദ്ധ റാലി
ലഹരിക്കെതിരെ

ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി ക്വിസ്, കൊളാഷ് നിർമാണം, ചാന്ദ്രദിന പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു. 6 A യിലെ മെഹ്സിൻ ഹാരിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 7 C യിലെ ഷംല യു

ടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ കൊളാഷിന് ഒന്നാം സ്ഥാനം നേടി.

ചാന്ദ്രദിനം : കൊളാഷ് വിജയികൾ

ഇംഗ്ലീഷ് ക്ലബ് " ലെറ്ററാസ്" റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.

Letras ഉദ്ഘാടനം: ഇംഗ്ലീഷ് ക്ലബ്ബ്

ഉറുദു ക്ലബ്ബ് " ചമക് - 2023" സക്കരിയ കാരിയത്ത് ഉദ്ഘാടനം ചെയ്തു.

ഉറുദു ക്ലബ്ബ് ഉദ്ഘാടനം

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സoഘടിപ്പിച്ചു. ജനാധിപത്യ ഇലക്ഷൻ സമ്പ്രദായം കുട്ടികളിൽ പരിചിതമാകുന്ന വിധത്തിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ . സ്കൂൾ ലീഡറായി 7c യിലെ ഹനാൻ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സ് സ്കൂൾ ലീഡർ ഹനാൻ ബഷീറിനോടൊപ്പം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം " ഭാഷാ അഭിരുചി പരീക്ഷ 27 ന് സംഘടിപ്പിച്ചു. മാതൃഭാഷയിൽ എഴുത്തിലും വായനയിലും മുന്നിൽ നിൽക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിച്ചു. മെഹസിൻ ഹാരിസ് 6 A റിൻഷ 7A എന്നിവർ വിജയികളായി.

വാങ്മയം വിജയികൾ

അറബി ക്ലബ്ബ് സ്കൂളിൽ ആലിഫ് അറബി ി്കോളർഷിപ്പ് ടെസ്റ്റ്

സംഘടിപ്പിച്ചു. 5D ക്ലാസിലെ ഹിന ഫാ ത്തിമ ഒന്നാം സ്ഥാനം നേടി.

JRC ഉപന്യാസ മത്സര വിജയികൾ


സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.

JRC ഉപന്യാസ മത്സരം സംഘടിപ്പിച്ചു

അലീഫ്  സ്കോളർഷിപ്പ് സ്കൂൾ തല വിജയി കൾ