എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചു.
പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത് .
സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് യോഗ ദിനത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ വ്യത്യസതമായ ഒരു അനുഭവം ആയിരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമാണം, അടിക്കുറിപ്പ് മത്സരം, ആസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. നാദി 6 A അടിക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. നേഹ 7 D ആസ്വാദന
കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ദിൽഷ 7B പോസ്റ്റർ നിർമാണത്തിൽ ഒന്നാമതെത്തി.
ജൂൺ 26 ലഹരി വിമുക്ത ദിനത്തിൽ സ്കൗട് & ഗൈഡ് & ജെ.ആർ.സി എന്നിവർ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ഏകാംഗ നാടകം നടത്തി. ലഹരി വിരുദ്ധ റാലി , ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു.
ഉറുദു ക്ലബ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംങ്ങ് കാർഡ് നിര്മാണം സംഘടിപ്പിച്ചു.
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി ക്വിസ്, കൊളാഷ് നിർമാണം, ചാന്ദ്രദിന പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു. 6 A യിലെ മെഹ്സിൻ ഹാരിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 7 C യിലെ ഷംല യു
ടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ കൊളാഷിന് ഒന്നാം സ്ഥാനം നേടി.
ഇംഗ്ലീഷ് ക്ലബ് " ലെറ്ററാസ്" റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.
ഉറുദു ക്ലബ്ബ് " ചമക് - 2023" സക്കരിയ കാരിയത്ത് ഉദ്ഘാടനം ചെയ്തു.
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സoഘടിപ്പിച്ചു. ജനാധിപത്യ ഇലക്ഷൻ സമ്പ്രദായം കുട്ടികളിൽ പരിചിതമാകുന്ന വിധത്തിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ . സ്കൂൾ ലീഡറായി 7c യിലെ ഹനാൻ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം " ഭാഷാ അഭിരുചി പരീക്ഷ 27 ന് സംഘടിപ്പിച്ചു. മാതൃഭാഷയിൽ എഴുത്തിലും വായനയിലും മുന്നിൽ നിൽക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിച്ചു. മെഹസിൻ ഹാരിസ് 6 A റിൻഷ 7A എന്നിവർ വിജയികളായി.
അറബി ക്ലബ്ബ് സ്കൂളിൽ ആലിഫ് അറബി ി്കോളർഷിപ്പ് ടെസ്റ്റ്
സംഘടിപ്പിച്ചു. 5D ക്ലാസിലെ ഹിന ഫാ ത്തിമ ഒന്നാം സ്ഥാനം നേടി.
സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ യുദ്ധ വിരുദ്ധ റാലിയും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു.
റിൻഷ കെ.പി. 7A ഉപന്യാസ മത്സരത്തിൽ വിജയിയായി.
JRC ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കെൻസ 5A വിജയിയായി.
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ മെഹസിൻ ഹാരിസ് 6 A വിജയിയായി.
സ്കൗട്ട് ആൻറ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .
അധ്യാപക ദിനത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ് ടീച്ചർ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ ക്ലാസുകൾ എടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അഭിനന്ദിച്ചു.
അധ്യാപക ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്കൂളിലെ മുഴുവൻ അധ്യാപകരേയും ആദരിച്ചു. എല്ലാ അധ്യാപകർക്കും സ്നേഹ സമ്മാനങ്ങൾ നൽകി.
JRC കുട്ടികൾക്കായി ക്വിസ് മത്സരം നടന്നു.
ഹൻഫ 7C, റന 7B എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കായി ദ്വിദിനഹ വാസ ക്യാമ്പ് ശ്രദ്ധേയമായി സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി മികവാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. 82 കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. റഫീ
ക്ക് മാഷ്, ബാസിമ ടീച്ചർ , ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഗാന്ധി ദർശൻ ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കഥാരചന , കവിതാ രചന , ക്വിസ്, ഉപന്യാസം ചിത്രരചന എന്നിവ കുട്ടികൾക്കായി നടത്തി.
ഗണിത ക്ലബ്ബ് ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ന്യൂമാത് സ് മത്സര പരീക്ഷ സംഘടി പ്പിച്ചു. 6B ക്ലാസിലെ ശ്രാവൺ , 6 E യിലെ അലൂഫ് എന്നിവർ യഥാക്രമം 1, 2 സ്ഥാനങ്ങളിൽ എത്തി.
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 7 ലെ കുട്ടികൾക്കായി പഠനോപകരണ നിർമാണ ശില്പശാല സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവ് ബിജു മാത്യു സാറിന്റെ നേതൃത്വത്തിൽ" മർദ്ദം ദ്രാവകത്തിലും വാതകത്തിലും " എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി 10 - 4 വരെ വളരെ മനോഹരമായി ശില്പശാല നടന്നു. കുട്ടി കൾക്ക് മികച്ച അനുഭവമായി മാറിയ ശില്പശാലക്ക്.
ബാസിമ ടീച്ചർ ജാസ്മിീൻ ടീച്ചർ എന്നിവർ മാർ ഗ നിർദേശങ്ങൾ നൽകി..
BRC യുടെ നിർദേശ പ്രകാരം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രോജക്ട് . ക്വിസ് എന്നിവ കുട്ടികൾക്കായി നടത്തി. സ്കൂൾ തല വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികൾക്ക് സബ് ജില്ലാ തല മത്സരങ്ങൾ ഉണ്ടായിരിക്കും.