കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 7 മുന്നൊരുക്കം

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടാം തീയതി പോസ്റ്റർ നിർമ്മിച്ച് സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങളുടെ ശ്രദ്ധ പറ്റുന്ന പലയിടങ്ങളിലായിട്ടും ഒട്ടിക്കുകയും .ആഗസ്റ്റ് 8, 9, 10, 11 തീയതികളിൽ നടത്തുന്ന പരിപാടികളെക്കുറിച്ച് പ്രചരണം ആരംഭിക്കുകയും, എക്സിബിഷനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു.

ആഗസ്റ്റ് 8 ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം

ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഫ്രീഡം ഫെസ്റ്റിന്റെ പോസ്റ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8ന്ഉച്ചയ്ക്ക് ഐടി ലാബിൽ വച്ച് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു .25 ഓളം വിദ്യാർത്ഥികളാണ് ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മാണത്തിന് പങ്കെടുത്തത്.

ആഗസ്റ്റ് 9 ന് വിവിധ പരിപാടികൾ

പൊതു അസംബ്ലി

ആഗസ്റ്റ് 9 നടന്ന പൊതു അസംബ്ലിയിൽ യൂണിറ്റ് ലീഡർ ശ്രീശാന്ത് ഫ്രീഡം  ഫസ്റ്റ് സന്ദേശം വായിച്ചു.കൈറ്റ് മാസ്റ്റർ പ്രസീജ ഫ്രീഡം ഫസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു.

സർട്ടിഫിക്കറ്റ് വിതരണം

സ്വതന്ത്ര്യവിജ്ഞാനോത്സവവുമായിബന്ധപ്പെട്ട്  പോസ്റ്റ് റ്റർ  നിർമ്മാണ മത്സരം നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആകർഷകമായ ഡിജിറ്റൽ പോസ്റ്റ്ർ നിർമ്മിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകി.ഫസ്റ്റ് ആദർശ് . എസ് 9A. സെക്കൻഡ് Sanjay.M 10A. മൂന്നാം സ്ഥാനംഅമൃത  9c

ഡിജിറ്റൽ ഡയറി പ്രകാശനം ചെയ്തു

ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾക്കായുള്ള ഡിജിറ്റൽ ഡയറി Kites വിദ്യാർത്ഥികൾ തന്നെ ലിബറോ ഓഫീസ് റൈറ്ററിൽ തയ്യാറാക്കി . അസിസ്റ്റൻറ് എച്ച്  എം കെ വി നിഷ പ്രകാശനം ചെയ്യുകയും. അസംബ്ലിയിൽ വച്ച് പത്താംതരത്തിലുള്ള Kites വിദ്യാർത്ഥികൾക്ക് അത് കൈമാറുകയും ചെയ്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click here