ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഗ്രാഫിക്സ് & ആനിമേഷൻ
എന്നാൽ ആദ്യകാലത്ത് ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ കമ്പ്യൂട്ടറിന്റെ ഉപയോഗം സാധ്യമായിരുന്നുള്ളൂ. ഇന്റർനെറ്റിന്റെ കടന്നു വരവോടുകൂടി കമ്പ്യൂട്ടറിന്റെ ഉപയോഗം വീണ്ടും വർദ്ധിക്കുകയും പ്രാദേശികഭാഷകളിൽ കമ്പ്യൂട്ടിങ് സാധ്യമാക്കാനുള്ള ശ്രമങ്ങൾ ലോകവ്യാപകമായി ഉയർന്നുവരികയും അതിന്റെ ഫലമായി പ്രാദേശികഭാഷകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കമ്പ്യൂട്ടറുകളിൽ തുടങ്ങുകയും ചെയ്തു. അതോടെ ഇന്റർനെറ്റിൽ പ്രാദേശികഭാഷകളിലെ ഉള്ളടക്കം വൻതോതിൽ സംഭരിക്കപ്പെട്ടു.
ഇന്ന് ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധിക്കും. കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കാനും അത് പങ്കുവയ്ക്കാനും ഉതകുന്ന തരത്തിൽ ലോകത്തിലെ മിക്ക പ്രാദേശികഭാഷകളും സജ്ജമാകുന്നത് ആധുനിക ഭാഷാകമ്പ്യൂട്ടിങ് സങ്കേതങ്ങൾ വികാസം പ്രാപിച്ചതോടുകൂടിയാണ്.
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയിൽപ്പെടുന്നതുകൊണ്ട് ഭാഷാകമ്പ്യൂട്ടിങ് സങ്കേതങ്ങളിൽ അവർക്ക് സാമാന്യമായൊരു അവബോധം ഉണ്ടാകേണ്ടതുണ്ട്. വിവിധ ക്യാരക്ടർ എൻകോഡിങ് രീതികളെപ്പറ്റി അടിസ്ഥാന ധാരണകൾ ആർജ്ജിക്കുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയിൽ കീബോർഡ് ഉപയോഗിച്ചുള്ള അക്ഷരനിവേശനത്തിലും ശബ്ദനിവേശനം, ഒ.സി.ആർ തുടങ്ങി അക്ഷരനിവേശനത്തിന്റെ ആധുനിക രൂപങ്ങളിലും അവർ അവഗാഹം നേടേണ്ടതുണ്ട്. അതിന് അവരെ സജ്ജരാക്കുക എന്ന രീതിയിലാണ് മലയാളം കമ്പ്യൂട്ടിങ് മൊഡ്യൂളിലെ പ്രവർത്തനങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തിക്കായി ഓരോ സ്കൂളിനും 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കുക. ഈ ആശയം പ്രാവർത്തികമാക്കുന്ന പ്രവർത്തന ത്തിലൂടെയാണ് മലയാളം കമ്പ്യൂട്ടിങ് സെഷനിലെ യൂണിറ്റ് ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത്.
ഡിജിറ്റൽ മാഗസിൻ
സ്കൂളുകളിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ മാഗസിനുകളും ക്ലാസ് മാഗസിനുകളും തയ്യാറാക്കാറുണ്ട് അവ കയ്യെഴുത്ത് പ്രതികളായോ ചിലപ്പോൾ അച്ചടി രൂപത്തിലായോ ആണ് പുറത്തിറങ്ങാറ്. ഹൈടെക് സൗകര്യങ്ങൾ നിലവിൽ വന്ന സ്കൂളുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ അനായാസമായി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ് ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയ ഫയലുകൾ മീഡിയ ഫയലുകൾ കൂടി ചേർക്കാവുന്ന രീതിയിൽ ഈ പബ് രൂപത്തിൽ ഡിജിറ്റൽ മാഗസിനുകൾ ആയി ഇറക്കാനും സാധിക്കും
ലിറ്റിൽ യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തനം എന്ന നിലയിൽ ഓരോ വർഷവും ഒരു സ്കൂൾ മാഗസിൻ പുറത്തിറക്കേണ്ടതുണ്ട് എല്ലാ ക്ലാസുകളിലെയും കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ കഥകൾ കവിതകൾ ലേഖനങ്ങൾ ശാസ്ത്രകുറിപ്പുകൾ അഭിമുഖങ്ങൾ യാത്രാവിവരണങ്ങൾ അനുഭവക്കുറിപ്പുകൾ ചിത്രങ്ങൾ എന്നിവ അതിൽ ഉൾപ്പെടണം മാഗസിൻ തയ്യാറാക്കാനുള്ള ആസൂത്രണം മുൻകൂട്ടി ചെയ്യണം പത്രാധിവരെയും പത്രാദിവസമിതിയെയും മറ്റു ചുമതലക്കാരെയും മുൻകൂട്ടി നിശ്ചയിക്കണം ഇതിൽ വിദ്യാരംഗം സ്കൂൾതല ഭാരവാഹികളെയും ഉൾപ്പെടുത്താം ജൂലൈ ആഗസ്റ്റ് മാസത്തോടെ സൃഷ്ടികൾ ശേഖരിക്കുന്ന പ്രവർത്തനം പൂർത്തിയാക്കണം പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിനുള്ള സമയക്രമം തീരുമാനിക്കണം ആവശ്യമെങ്കിൽ മറ്റു കുട്ടികളെയും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്ക് മാസിക നിർമാണത്തെക്കുറിച്ച് പരിശീലനം നൽകുക ശേഖരിച്ച രചനകൾ അധ്യാപകരുടെ സഹായത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ടൈപ്പ് ചെയ്ത് ഒരു ഫോൾഡറിൽ ശേഖരിക്കുക കുട്ടികൾ പരിചയപ്പെട്ട ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറുകളായ ജിമ്പിലോ ഇങ്ക് സ്‌കേപ്പിലോ കവർ പേജുകളും തയ്യാറാക്കാവുന്നതാണ് ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ നേതൃത്വത്തിലും സാങ്കേതിക സഹായത്തിലും ആണ് ഈ പ്രവർത്തനങ്ങൾ നടക്കേണ്ടത് മാസികയുടെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കുകയും ജനുവരി മാസം പൊതുപരിപാടിയിൽ വച്ച് ഈ മാഗസിൻ പ്രകാശനം ചെയ്യുകയും വേണം ഈ മാഗസിൻ പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിന് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിങ്ങിൽ പ്രാഗൽഭ്യം നേടേണ്ടത് ഉണ്ട്.
ഇന്റർനെറ്റ്
ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതവുമായി ഇടപെരിയാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു ജീവിതസൗകര്യങ്ങൾ വിനിയോഗിക്കുന്നതിന് ഇന്റർനെറ്റ് ഒഴിച്ചുകൂടാൻ ആവാത്ത കാര്യമായി മാറിയിരിക്കുന്നു സ്മാർട്ട്ഫോണുകളുടെ വരവോടുകൂടി ഇത്തരം കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ വിരൽത്തുമ്പിലും പോക്കറ്റിലും ഒക്കെയായി കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ എന്ന സ്ഥിതിവിശേഷവും നിലനിൽക്കുന്നു സാമ്പത്തിക ഇടപാടുകൾ കൂടുതലായും ഈ മേഖലയിലേക്ക് മാറുന്നതുകൊണ്ടുതന്നെ ഇതിന്റെ ഗൗരവം ഒന്നുകൂടി വർദ്ധിപ്പിക്കുന്നു
കമ്പ്യൂട്ടർ ഇന്റർനെറ്റ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ അതീവ താൽപരരും അവ അനായാസം കൈകാര്യം ചെയ്യുന്നവരുമാണ് പല വീടുകളിലും കുട്ടികൾ തന്നെയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന സ്ഥിതിയുമുണ്ട് നിരവധി തട്ടിപ്പുകളും ചതിക്കുഴികളും ഉള്ള ഈ മേഖലയിൽ വിദ്യാർത്ഥികളുടെ ഓരോ കാൽവെപ്പും വളരെ ശ്രദ്ധയോടെ ആകേണ്ടതുണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ ഇന്റർനെറ്റ് ഉപയോഗം ഒരു ശീലമാക്കി മാറ്റുക മാത്രമാണ് സൈബർ തട്ടിപ്പുകൾ മറികടക്കുന്നതിനുള്ള ഏകപോം വഴി ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഈ ദിശയിലേക്ക് നാം ബോധപൂർവ്വം തിരിച്ചു വിടേണ്ടതുണ്ട് ഇതിനനുതകുന്ന വിധത്തിൽ ഇന്റർനെറ്റ് സംവിധാനം സുരക്ഷിതമായും അർത്ഥപൂർണ്ണമായും ഉപയോഗപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് സൈബർ രക്ഷയുടെ ആശയങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നതിന് സജ്ജമാക്കുക എന്നതാണ് ഇതിലൂടെ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്