ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-25)
ലിറ്റിൽ കൈറ്റ്സ് 2022 25 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 72 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരിശീലനം നൽകി . 2022 ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 60 പേർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2022 - 25 ബാച്ചിൽ അംഗത്വം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. ചിത്രങ്ങൾ കാണുവാൻ