ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-2023)

  • 2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
    ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്
  • 2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു.
  • E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
    ഏറ്റവും പുതിയ മാഗസീന്റെ കവർപേജ്
    2022 ഏപ്രിൽ മാസത്തിൽ പബ്ലിഷ് ചെയ്യുന്ന E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
  • ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആകാശ് . എ (X A ) ദേവദത്തൻ വി (X B) എന്നിവർ ജില്ലാ ക്യാമ്പിലേക്ക് (ആനിമേഷൻ ) തിരഞ്ഞെടുക്കപ്പെട്ടു.

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു ചിത്രങ്ങൾ കാണുവാൻ

ഡിജിറ്റൽ മാഗസിൻ ' ഇ- സ്വരം' പ്രകാശനം

ലിറ്റിൽ കൈറ്റ്സ് 2021 - 23 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം 30/8/2022 ചൊവ്വാഴ്ച രാവിലെ11. 45 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ ചടങ്ങിൽ സ്വാഗതം പറഞ്ഞത് 21 - 23 ബാച്ചിലെ സെപ്യൂട്ടി ലീഡർ ആയ വർഷ ആയിരുന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കഞ്ഞിക്കുഴിയുടെയും സമീപപ്രദേശങ്ങളെയും സംബന്ധിക്കുന്ന ഒരു ചരിത്ര രേഖയാണ് ഇ-സ്വരം എന്ന് അഭിപ്രായപ്പെട്ട ബഹു.ഹെഡ് മാസ്റ്റർ, ഡിജിറ്റൽ മാഗസിന്റെ പ്രിന്റഡ് പതിപ്പ് കൂടി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് 21 - 23, 21- 24 ബാച്ചിലെ കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആദിത്യ പ്രസാദ് നന്ദി പറഞ്ഞു. ചിത്രങ്ങൾ കാണുവാൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)

അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 5426
സൻജിത്ത് എസ്
2 5433
ഹരികൃഷ്ണൻ യു ബി
3 5434
ജയസൂര്യ വി എസ്
4 5437
അഞ്ജലി കെ എസ്
5 5456
അനാമിക എസ്
6 5471
അമൽരാജ് പി എം
7 5502
സൂരജ് പി
8 5505
ചന്ദന കെ ആർ
9 5566
മഹാദേവൻ ആർ കൃഷ്ണൻ
10 6254
ഗൗരിശങ്കർ എച്ച്
11 6269
നന്ദന സജി
12 6285
അർജുൻ കെ വി
13 6293
അക്ഷയ രജിത്കുമാർ
14 6336
ദേവയാനി പി ആർ
15 6361
വർഷ എ
16 6364
ആദിത്യ പ്രസാദ്
17 6365
ദേവരാജ് എൻ
18 6367
ആദിത്യ സി എസ്
19 6381
സുജിത്ത് എസ്
20 6394
അനന്യ കൃഷ്ണൻ
21 6397
ശബരിനാഥ് എ
22 6405
നന്ദന കെ ബി
23 6762
അക്ഷയ് പി എസ്
24 6769
അഭിഷേക് സാബു പി എസ്
25 6779
ഐശ്വര്യ രമേഷ്
26 6821
അയന പ്രസാദ്
27 6892
ആകാശ് എ
28 6993
അർജുൻ കൃഷ്ണ പി
29 6999
ഹൃതിക എം ആർ
30 7028
അനന്തകൃഷ്ണൻ റ്റി ജെ
31 7029
റീജ ആന്റണി
32 7039
വിഷ്ണു പി എ
33 7052
അനന്തകൃഷ്ണൻ പി ആർ
34 7059
യാദവ് കൃഷ്ണൻ
35 7070
കേളുറാം വിജയ് പി
36 7088
അഭിഷേക് എം എസ്
37 7097
സാന്ദ്ര എൻ എസ്
38 7107
സരീഷ് സന്തോഷ്
39 7288
ദേവദത്തൻ വി
40 7355
സേതുലക്ഷമി എ പി