സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2023

June 1 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു.

യാത്രയപ്പ്

സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലിനി ജയിംസ് ടീച്ചർക്കും പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിലേക്ക് ട്രാൻസഫർ ആയ ശ്രീമതി ജെസ്സമ്മ തോമസ്, ശ്രീമതി ആൻസമ്മ വി തോമസ്, ശ്രീമതി പ്രിയ ഫ്രാൻസിസ് എന്നിവർക്ക് യാത്രയപ്പ് നൽകി.

സ്വാഗതം

പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന പ്രിയപ്പെട്ട മെയ്‍മോൾ ജോസഫ് ടീച്ചർക്കും സജിത ബൈജു ടീച്ചർക്കും മാന്നാനം സെന്റ് എഫ്രേംസിലേക്ക് സ്വാഗതം.

പരിസ്ഥിതി ദിനാചരണം 2023

NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.

വിശുദ്ധ എഫ്രേം ദിനാചരണം

വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

പി.ടി.എ

പി.ടി.എ.യുടെ ജനറൽ ബോഡി June പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീമതി C.R സിന്ധു മോളുടെ അധ്യക്ഷതയിൽ ചേർന്നു.യോഗം ഉദ്ഘാടനം ചെയ്തത് മാന്നാനം ആശ്രമത്തിന്റെ അധിപൻ ബഹുമാനപ്പെട്ട ഡോക്ടർ കുര്യൻ ചാലങ്ങാടി അച്ഛനാണ്. മാതാപിതാക്കൾക്കുള്ള ഓറിയന്റഷൻ ക്ലാസ് നയിച്ചത് ഫാദർ സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ ആണ്. പ്രസ്തുത യോഗത്തിൽ പിടിഎയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു. ഏകദേശം 300 ഓളം പേരെന്റ്സ് യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ.സ്‍കൂൾ അഡ്‍മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് 2023 ജൂൺ 19-ാം തീയതി 10 B യിലെ കുട്ടികൾ അസംബ്ലി നടത്തി. 10 B യുടെ ഗായകസംഘം ഈശ്വര പ്രാർത്ഥന ആലപിച്ചു. തുടർന്ന് ഫയ്‌സ് മുഹമ്മദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കുട്ടികൾ ഏറ്റുചൊല്ലി. പ്രതിജ്ഞയ്ക്കുശേഷം നിവേദിത ബൈബിൾ റീഡിങ് നടത്തി. തുടർന്ന് അൽക്ക വിനയ് വാർത്ത വായിച്ചു. പിന്നീട് നിരഞ്ജൻ ' തോട്ട് ഫോർ ദ ഡേ' അവതരിപ്പിച്ചു. അതിനു ശേഷം പുസ്തകങ്ങളുടെയും പുസ്തക വായനയുടെയും പ്രാധാന്യം അനുസ്മരിപ്പിച്ചുകൊണ്ട് ഇഷാൻ ഭഗത് സിജോ പ്രചോദനാത്മകമായ ഒരു പ്രസംഗം പറഞ്ഞു. അതിനുശേഷം പുസ്തകങ്ങളുടെ പ്രാധാന്യത്തെ പറ്റി പ്രശസ്തരായ വ്യക്തികൾ പറഞ്ഞിട്ടുള്ള Quotations കുട്ടികൾ ചാർട്ട് പേപ്പറുകളിലെ പ്രദർശനത്തോടൊപ്പം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ സന്ദേശത്തോടെ അസംബ്ലി അവസാനിച്ചു. അസംബ്ലി അവതരിപ്പിച്ച XB ക്ലാസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത് ഹെഡ്മാസ്റ്ററിനെ ഏൽപ്പിച്ചു...

അന്തരാഷ്ട്ര യോഗദിനാചരണം

ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി,സ്പോ‍ർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യസിച്ചു.