ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ പ്രകൃതി നൽകിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 8 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KaderMash (സംവാദം | സംഭാവനകൾ) (KaderMash എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ പ്രകൃതി നൽകിയ സമ്മാനം എന്ന താൾ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ പ്രകൃതി നൽകിയ സമ്മാനം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷര തെറ്റ് തിരുത്തൽ )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നൽകിയ സമ്മാനം
ഒരു ഗ്രാമത്തിൽ ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടു ആൺ മക്കളുണ്ടായിരുന്നു. സ്നേഹത്തോടെ അവരുടെ അച്ഛൻ അവർക്ക് രാമു, രാജു എന്ന് പേര് വിളിച്ചു. ആ കൃഷിക്കാരന് തന്റെ മക്കളോട് വലിയ സ്നേഹമായിരുന്ന. അദ്ദേഹമൊരു പാവം കൃഷിക്കാരനായിട്ട് പോലും അവരെ നന്നായി പഠിപ്പിച്ചു വളർത്തി. അവർ രണ്ടു പേരും ഉന്നത പദവിയിലെത്തി.

കാലം മാറിയപ്പോൾ ആ കൃഷിക്കാരന് പ്രായം ചെന്നിരുന്നു. അദ്ദേഹം വാർദ്ധക്യത്തിലേക്ക് വഴുതി വീഴാറായിരുന്നു. അദ്ദേഹത്തിന് തോന്നി "എന്റെ മരണം അടുത്തു. ഇനി ഇവർ സ്വന്തം കാലിൽ നിൽക്കട്ടെ. എന്റെ സ്വത്ത്‌ ഇവർക്ക് വിഹിതിച്ചു നൽകാം". അദ്ദേഹം തന്റെ മകൾക്ക് തന്റെ സ്വത്തായ കൃഷി സ്ഥലത്തെ വിഹിതിച്ചു കൊടുത്തു. അച്ഛന്റെ മരണ ശേഷം രാമു അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കൊണ്ട് ആ സ്ഥലത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചു. പക്ഷെ രാജു ഒരു ഉന്നത ഉദ്യോഗസ്ഥനായി. അയാൾ ഒരുപാട് പണമുണ്ടാക്കി ആ സ്ഥലത്ത് ഒരു വലിയ മാളിക പണിതുയർത്തി. പക്ഷെ രാമു ഒരു പാവം കൃഷിക്കാരൻ മാത്രമായി ജീവിച്ചു. രാജു പണക്കാരനായതോടെ രാമുവിനെ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സംഭവമുണ്ടായി. ആ ഗ്രാമത്തിലൊട്ടാകെ ഒരു പകർച്ചവ്യാധി പിടിപെട്ടു. ജനങ്ങളെല്ലാം ഭീതിയിലായി. പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി. കഴിക്കാൻ കുറച്ചു ഭക്ഷണം പോലും കിട്ടാതെയായി. പണമുണ്ടായിട്ടു പോലും ഭക്ഷണം വാങ്ങാൻ പറ്റാതെ ജനങ്ങൾ നെട്ടോട്ടമോടി. പക്ഷെ രാമുവിന് മാത്രം വേണ്ടത്ര ഭക്ഷ്യ വസ്തുക്കൾ തന്റെ പറമ്പിൽ നിന്ന് തന്നെ കിട്ടിയിരുന്നു. അവന് കഴിക്കാൻ വേണ്ടതിലും അധികം അവന്റ അടുക്കൽ ഉണ്ടായിരുന്നു. അപ്പോൾ രാമുവിന് ഒരു ആശയം തോന്നി 'താൻ ഇതിനെ വയറുനിറച്ചും കഴിക്കുന്നതിലും നല്ലത് മറ്റുള്ളവർക്കും കൂടി ഇതു നൽകി സന്തോഷത്തോടെ കഴിക്കുന്നതല്ലേ '.അങ്ങനെ രാമു ആ ഭക്ഷ്യ വസ്തുക്കളിൽ നിന്ന് കുറച്ചു തന്റെ കുടുംബത്തിനായി മാറ്റിവെച്ചു ബാക്കിയുള്ളതെല്ലാം തന്റെ നാടുമൊട്ടാകെ വിതരണം ചെയ്‌തു. ജനങ്ങളെല്ലാം രാമുവിന് പ്രകൃതി നൽകിയ സമ്മാനത്തെ സന്തോഷത്തോടെ സ്വികരിച്ചു. ഇതിൽ നിന്ന് നമുക്ക് മനസിലാക്കാം -'സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ, ആപത്തു കാലത്ത് കാപ്പത്ത് തിന്നാം '


JAMEELA NUZA P N
3 B ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 08/ 06/ 2023 >> രചനാവിഭാഗം - കഥ