സഹായം Reading Problems? Click here


ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(11029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ
ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ
11029pic1.jpg
വിലാസം
മൊഗ്രാൽ

മൊഗ്രാൽ, കുമ്പള, കാസറഗോഡ്
,
മൊഗ്രാൽ പി.ഒ.
,
671321
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04998 216300
ഇമെയിൽ11029mogral@gmail.com
കോഡുകൾ
സ്കൂൾ കോഡ്11029 (സമേതം)
എച്ച് എസ് എസ് കോഡ്14062
വി എച്ച് എസ് എസ് കോഡ്914007
യുഡൈസ് കോഡ്32010200111
വിക്കിഡാറ്റQ64398557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പള പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1086
പെൺകുട്ടികൾ996
ആകെ വിദ്യാർത്ഥികൾ2082
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽUmesh
പ്രധാന അദ്ധ്യാപകൻManoj A
പി.ടി.എ. പ്രസിഡണ്ട്Sayyed Hadi Thangal
എം.പി.ടി.എ. പ്രസിഡണ്ട്Fathimath Zuhra
അവസാനം തിരുത്തിയത്
27-04-2023Little KIte
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)കാസറഗോട് നഗരത്തിൽ നിന്നും വടക്ക് 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽ‌പ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം. മൊഗ്രാലിന്‌ വിശേഷണങ്ങളേറെയാണ്‌. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ്‌ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്‌.

1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു. 1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് Click here for more

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു. സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19 റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.

  • കൗ​ൺസിലിംഗ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 97 മാധവി. വി. വി.
1997- 98 രാഘവൻ. സി.
1998- 99 രാഘവൻ. കെ
1999-01 ദേവദാസ് റാവു
2001 - 02 സത്യനാഥ്. ആർ. കെ
2002- 04 ‍ജോസഫ്. എൻ. വി
2004- 05 ശ്രീദേവി. സി.
2005 - 08 ശാന്തകുമാരി. സി.
2007 - 08 ദിനേശൻ. പി.
2008 - 09 സി. വിജയൻ
8/2009 - 5/2010 ശശിധരൻ പി. വി.
5/2010 - 7/2010 അനിതാഭായി സി
7/2010 - സേതുമാധവൻ ന൩ൂതിരി
2017 - 2019 മനോജ് കുമാർ. സി
2021 മനോജ്. എ
2022 സ്മിത കെ ടി
2023 അബ്ദുസ്സലാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസറഗോഡ് നഗരത്തിൽ നിന്നും വടക്കോട്ട് എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയ്ക്ക് അരികിലായി മൊഗ്രാൽ സ്ക്കൂൾ നിലകൊള്ളുന്നു.
  • കാസറഗോഡ് നഗരത്തിൽ നിന്ന് മംഗലാപുരം/ തലപ്പാടി/ കുമ്പള വഴിയിൽ പോകുന്ന ബസ്സിലാണ് കയറേണ്ടത്. മൊഗ്രാൽ പാലം കഴിഞ്ഞാൽ മൊഗ്രാൽ ഗ്രാമമായി.
  • കുമ്പള റെയിൽ‌വേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്.

Loading map...