എ.എം.യു.പി സ്കൂൾ പുറമണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലാണ് ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന പുറമണ്ണൂര് ദേശം, മലപ്പുറം പാലക്കാട് ജല്ലകളെ വേര്തിരിച്ച് കൊണ്ട് കുന്തിപ്പുഴ ഈ ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിരുകളെ തഴുകിയൊഴുകുന്നു. ഇരിന്പിളിയം പഞ്ചായത്തിലെ കൊടുമുടി, എടയൂര് പഞ്ചായത്തിലെ പൂക്കാട്ടിരി, അത്തിപ്പറ്റ, മൂര്ക്കനാട് പഞ്ചായത്തിലെ വെങ്ങാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ (പാലക്കാട് ജില്ല) നെടുങ്ങോട്ടൂര്,തിരുവേഗപ്പുറ എന്നീ പ്രദേശങ്ങള് പുറമണ്ണൂരിനെ വലയം ചെയ്തു കിടക്കുന്നു. പുറമണ്ണൂരിന്റെ ഹൃദയഭാഗത്താണ് എ.എം.യു.പി സ്കൂള്.
എ.എം.യു.പി സ്കൂൾ പുറമണ്ണൂർ | |
---|---|
വിലാസം | |
പുറമണ്ണൂർ AMUPSCHOOL PURAMANNUR , പുറമണ്ണൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0494 2622109 |
ഇമെയിൽ | amupspuramannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19371 (സമേതം) |
യുഡൈസ് കോഡ് | 32050800302 |
വിക്കിഡാറ്റ | Q64566262 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നദീറമ്മാൾ എൻഐ |
പി.ടി.എ. പ്രസിഡണ്ട് | ഹംസ' ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ ' |
അവസാനം തിരുത്തിയത് | |
05-06-2023 | 19371- SCHOOL WIKI |
ചരിത്രം
05.04.1922 ല് കുഞ്ഞിമൊയ്തീന് പലകണ്ടത്തില് s/o കുഞ്ഞിമൊയ്തു എന്ന കുട്ടിയെ ഒന്നാമതായി ചേര്ത്തുകൊണ്ട് അഡ്മിഷന് ആരംഭിച്ചു. അതേ തുടര്ന്ന് 85 കുട്ടികളെ ചേര്ത്തതായി കാണുന്നു. പ്രസ്തുത വര്ഷം ഡിസംബര് 2-)0 തീയ്യതിയോടെ 110 കുട്ടികള്ക്ക് പ്രവേശനം നല്കികൊണ്ടായിരുന്നു ഈ വിദ്യാനികേതന്റെ ജൈത്ര യാത്രയുടെ തുടക്കം. അതില് 30 പേര് പെണ്കുട്ടികളായിരുന്നു. ഒന്നാമത്തെ വിദ്യാര്ഥിയായി പ്രവേശനം നേടിയ കുഞ്ഞിമൊയ്തീന് 30.07.1935 ല് 4-)0 തരം പാസ്സായി വിദ്യാലയം വിട്ടു. "എടുപ്പ് സ്ഥലം പോരാത്തതിനാല്" എന്ന കാരണം കാണിച്ച് 31.07.1922 ല് തന്നെ ചില കുട്ടികളെ രജിസ്റ്ററില് നിന്നും നീക്കം ചെയ്തതായി കാണുന്നു. അടുത്ത വര്ഷം (1923) 23 കുട്ടികളെ മാത്രം ചേര്ത്തു. പിന്നീട് ഓരോ വര്ഷവും അഡ്മിഷന് തുടര്ന്നു. നെടുങ്ങോട്ടൂര്, വെങ്ങാട്, വലിയകുന്ന്, കൊടുമുടി തുടങ്ങിയ സമീപ പ്രദേശങ്ങളില് നിന്നുള്ള കുട്ടികള് അക്കാലത്തും ഇവിടെ പഠിച്ചിരുന്നു.പഴമക്കാ്ര് പറയുന്നതനുസരിച്ച് വിദ്യാലയം ആദ്യം തുടങ്ങിയത് വടക്കേപ്പാട്ട് പളിയാല് എന്ന പറന്പിലാണ്. വര്ഷങ്ങള്ക്ക് ശേഷം പുറമണ്ണൂര് ജുമാമസ്ജിദിന് മുന് വശത്തെ മാണിയപ്പുരക്കല് എന്ന പറന്പിലും അവിടെ നിന്ന് 1943-44 വര്ഷത്തില് ഇപ്പോള് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തും മാറി മാറി സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. തൊഴുവാനൂര് മൂസ മൊല്ലാക്ക, അദ്ദേഹത്തിന്റെ സഹോദരനായ അഹമ്മദ്കുട്ടി മാസ്റ്റര് എന്നിവര് 1918 മുതല് തന്നെ ഈ പ്രദേശത്ത് എഴുത്തും വായനയും പഠിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. 1921 ല് പാഠശാലക്ക് സര്ക്കാര് അംഗീകാരം കിട്ടിയതനുസരിച്ചാണ് 1922 ല് അഡ്മിഷന് ആരംഭിച്ചതെന്നും അറിയുന്നു. കല്പകഞ്ചേരി സ്വദേശി അബ്ദുള് ഖാദര് അദ്ദേഹത്തിന്റെ സഹോദരന് എന്നിലര് മുന്ക്കാലത്ത് അദ്ധ്യാ പകരായി ഉണ്ടായിരുന്നു. ഇവരുടെ ജേഷ്ഠ സഹോദരനില് നിന്ന് മാനേജ്മെന്റ് പാറമ്മല് അഹമ്മദ്കുട്ടി മാസ്റ്റര്ക്ക് കൈമാറിക്കിട്ടി എന്നാണറിയുന്നത്. രേഖകളില്ലാത്ത ഈ വിവരങ്ങള് ഓര്മ്മയില് നിന്നും കേട്ടുകേള് വിയില് നിന്നും ചികഞ്ഞെടുത്ത് തന്നത് ഈ വിദ്യാലയത്തില് 1930 കളില് അണ് ട്രെയിന്റ അദ്ധ്യാ പനായി ജോലി ചെയ്തിരുന്ന 1997 ഡിസംബര് 4ന് തന്റെ 80- )0 മത്തെ വയസ്സില് അന്തരിച്ച തറക്കല് മൊയ്തീന്കുട്ടി എന്ന കാരണവരാണ്. 1935 ജൂലൈ മുതലുള്ള അദ്ധ്യാപകരെ സംബന്ധിച്ച രേഖകള് ലഭ്യമാണ്. അന്ന് പി.അഹമ്മദ്കുട്ടി, എ.പി.മൊയ്തുണ്ണി, ടി.കുഞ്ഞാലന് എന്നീ 3 അദ്ധ്യാപകരാണുണ്ടായിരുന്നത്. പിന്നീട് അദ്ധ്യാപകരുടെ എണ്ണത്തില് വര്ദ്ധനവുണ്ടായിട്ടുണ്ട്. പാറമ്മല് അഹമ്മദ്കുട്ടിമാസ്റ്റര് മാനേജറായും ഹെഡ്മാസ്റ്ററായും പ്രവര്ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തില് നിന്ന് തറക്കല് മുഖാരിഹാജിയിലേക്കും അനന്തരം കെ.പി.കുഞ്ഞിമൊയ്തീന് ഹാജിയിലേക്കും പിന്നീട് കെ.പി.കുഞ്ഞിസീതിക്കോയതങ്ങളിലേക്കും തുടര്ന്ന് ടി.പി.മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജിയിലേക്കും ഒടുവില് അദ്ദേഹത്തിന്റെ പുത്രനും ഇപ്പോഴത്തെ മാനേജറായ ടി.പി.അബ്ദുള് കരീമിലേക്കും മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- സയൻസ് ലാബ്,
- പ്ലേ ഗ്രൗണ്ട്,
- കമ്പ്യൂട്ടർ ലാബ് ,
- എസ് എസ് ലാബ്,
- ലാംഗ്വേജ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്ബോൾ ടീം
ക്വിസ് മത്സരം
ദൈനം ദിന പരിപാടികൾ
മത്സര പരീക്ഷ പരിശീലനം
പ്രധാന കാൽവെപ്പ്:
100 വര്ഷം പൂർത്തിയാക്കിയ സ്കൂൾ അതിന്റെ വാർഷിക പരിപാടികൾ ആഘോഷിക്കുന്നു. ഒരുപാട് വിദ്യാർത്ഥികളെ വാർത്തെടുത്ത വിദ്യാലയം അതിന്റെ നൂറിന പരിപാടികൾ സംഘടിപ്പിക്കുന്ന ശ്രദ്ദയിലാണ്.
മൾട്ടിമീഡിയാ ക്ലാസ് റൂം
പ്രൊജക്ടർ ഓറിയന്റഡ് ക്ലാസ് റൂമുകൾ
മാനേജ്മെന്റ്
അബ്ദുൽകരീം ടി പി
വഴികാട്ടി
{{#multimaps:10.8865301,76.1257704|zoom=18}} തിരൂർ
വളാഞ്ചേരി കൊടുമുടി പുറമണ്ണൂർ
പെരിന്തൽമണ്ണ
1) വേങ്ങാട് പുറമണ്ണൂർ
2) അത്തിപ്പറ്റ പുറമണ്ണൂർ
പട്ടാമ്പി
കൊടുമുടി പുറമണ്ണൂർ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19371
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ