സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ബാച്ച്
സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-20 അധ്യയന വർഷത്തിൽ 28 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്നു.ജൂൺ മാസം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.2020-21 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.72 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകിവരുന്നു.2019-20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു. 8, 9, 10,11,12 ക്ലാസുകളിൽ നിന്നായി 50 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 Bക്ലാസ്സിലെ ക്ലാസിലെ ആന്റണി പോൾ ഒന്നാംസ്ഥാനവും 10 C യിലെ ആൽബിൻ സാബു രണ്ടാംസ്ഥാനവും കരസ്ഥമാക്കി. H.S.S. വിഭാഗത്തിൽ കുമാരി ഖദീജ മുഹമ്മദ് ഒന്നാംസ്ഥാനവും മാസ്റ്റർ ബിബിൻ പി.ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർതോമസ്‌കുട്ടി സി.വി നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി.സി, കൈറ്റ് മിസ്ട്രസ് ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം ഒക്ടോബർ 3 ന് നടന്നു. വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് രണ്ടാം ബാച്ചിൽ 27 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം സ്കൂൾ ഹെഡമാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ലിറ്റിൽ കൈറ്റ്സ് ലീഡഴ്സ് ആയ മാസ്റ്റർ മൻസ പ്രകാശൻ കുമാരി ശ്രേയ സാജു എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നൽകി നിർവ്വഹിച്ചു. 03/10/2019 സ്കൂൾ തല ക്യാമ്പ്നടത്തി. 27 കുട്ടികളും പങ്കെടുത്തു.ആനിമേഷൻ വിഡീയോ എഡിറ്റിംഗ്, സ്ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് ഇവ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 30-ാംതിയതി ഉച്ചയ്ക്ക് 2.30 ന് സ്മാർട്ട് ക്ലാസ്സ് നടന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്‌തത്.Q.R Code സ്കാനിംഗ്,സൈബ്ബർ സുരക്ഷ,വിക്ടേഴ്സ് ചാനൽ,സമേതം,സമഗ്ര തുടങ്ങിയ വെബ്‌സൈറ്റുകൾ ഇവ ഓൺലൈൻ ആയി പ്രവർത്തിപ്പിക്കാനും ഈ സൈറ്റുകളുടെ Q.R Code മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യാനും അമ്മമാർ പരിശീിലിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്‌സ് ആയ ജോഷി റ്റി.സി, കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾക്ക് വേണ്ട നേതൃത്വം നൽകി.സ്കൂളിന്റെ പ്രവേശനകവാടത്തിൽ സമേതത്തിന്റെ Q.R കോഡ് സ്ഥാപിച്ചു.ഇത് സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഏതോരു വ്യക്തിക്കും സാധിക്കും.
UBUNTU സോഫ്റ്റ്‌വെയർ അപ്ഡേഷൻ

2019-20 അധ്യയന വർഷത്തെ ഐ.സി.റ്റി അവധിക്കാല പരിശീലനം സുഗമമായി നടക്കുവാൻ വേണ്ടി എല്ലാ ലാപ്‌ടോപ്പിലും UBUNTU 18.04.1-64 bit ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് ഉൾപ്പെടുത്തി ഇൻസ്റ്റാൾ ചെയ്തു.
ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ 14 ക്ലാസ്സുമുറികളിലും ജുൺ ആറാം തിയതി പ്രൊജക്ടർ ,ലാപ്‌ടോപ്പ്,സ്പീക്കർ ഇവ സജ്ജികരിച്ചു.എല്ലാ ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിന് ക്ലാസ് വൈസ് ചുമതലാ വിഭജനം നൽകി.ഹൈടെക് ക്ലാസ് മുറികളുടെ താക്കോലുകൾ സുക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ സംവിധനം കാര്യക്ഷമമായി ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകി..ക്ലാസ് ടീച്ചേഴ്സിന് ഹൈടെക് ക്ലാസിന്റെ ചുമതല നൽകി.
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്
ജൂൺ മാസം 19ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഏകദിന ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചത് ഹെഡ്‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ആണ്.ഫാദർ ജോഷി പ്ലാമൂട്ടിൽ സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി..28 കുട്ടികൾ പങ്കെടുത്തു.ക്ലാസ്സുകൾ നയിച്ചത് ശ്രീ ജോഷി റ്റി.സി,ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവരാണ്.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തരാക്കാൻ കോട്ടയം കൈറ്റ്സ് അവധിക്കാല അധ്യാപക പരിശീലനം നടത്തി..മെയ്യ് മാസത്തിൽ വിവിധ സെന്ററുകളിൽ വച്ച് നടത്തപ്പെട്ട അധ്യാപകപരിശീലനത്തിൽ അധ്യാപകർ പങ്കെടുത്തു.സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.അധ്യാപകർക്ക് പരിഷ്കരിച്ച സമഗ്ര വിഭവ പോർട്ടലിൽ T.M upload ,Plan Consolidation,Resources download,Offline software,Resources Uploading,Adding resources in T.M,Resource List ഇവയിലെല്ലാം പ്രത്യേക പരിശീലനം നൽകി.SITC ഉം ലിറ്റിൽ കൈറ്റ്സ് കുട്ടികളും പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ 28/06/2019 രാവിലെ 10 മണിക്ക് നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.കൈറ്റ്സ് കോട്ടയം ജില്ലാ ഓഫീസിൽ നിന്നും മാസ്റ്റർ ട്രയിനറായ കവിത ടീച്ചർ പരീക്ഷ നടത്തിപ്പു വിലയിരുത്തി.കുട്ടികളുമായി സംവദിക്കാനും ടീച്ചർ സമയം കണ്ടെത്തി.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019
ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കുൾ മാന്നാനത്തിന് ലഭിച്ചു.അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ അധികതരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഏറ്റുവാങ്ങി.


സ്കൂൾ തല പരിശീലനങ്ങൾ
എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ പരിശീലനവും നടന്നു. ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.. സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി. Experts നെ കൊണ്ട് അധിക പരിശീലനവും നൽകിവരുന്നു.
ഡിജിറ്റൽ പൂക്കളം 2019
2019-20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു. 8, 9, 10,11,12 ക്ലാസുകളിൽ നിന്നായി 50 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 Bക്ലാസ്സിലെ ക്ലാസിലെ ആന്റണി പോൾ ഒന്നാംസ്ഥാനവും 10 C യിലെ ആൽബിൻ സാബു രണ്ടാംസ്ഥാനവും കരസ്ഥമാക്കി. H.S.S. വിഭാഗത്തിൽ കുമാരി ഖദീജ മുഹമ്മദ് ഒന്നാംസ്ഥാനവും മാസ്റ്റർ ബിബിൻ പി.ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർതോമസ്‌കുട്ടി സി.വി നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി.സി, കൈറ്റ് മിസ്ട്രസ് ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.



തിരിച്ചറിയൽ കാർഡ് വിതരണം

.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം ഒക്ടോബർ 3 ന് നടന്നു. വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് രണ്ടാം ബാച്ചിൽ 27 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം സ്കൂൾ ഹെഡമാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് ലിറ്റിൽ കൈറ്റ്സ് ലീഡഴ്സ് ആയ മാസ്റ്റർ മൻസ പ്രകാശൻ കുമാരി ശ്രേയ സാജു എന്നിവർക്ക് തിരിച്ചറിയൽ കാർഡ് നൽകി നിർവ്വഹിച്ചു.
സ്കൂൾ തല ക്യാമ്പ്
03/10/2019 സ്കൂൾ തല ക്യാമ്പ്നടത്തി. 27 കുട്ടികളും പങ്കെടുത്തു.ആനിമേഷൻ വിഡീയോ എഡിറ്റിംഗ്, സ്ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് ഇവ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.

ഐറ്റി മേള
2019-20 സബ് ജില്ലാ, ജില്ലാ.സംസ്ഥാന ഐറ്റി മേളയിൽ പങ്കെടുത്ത് കുട്ടികൾ ഉയർന്ന ഗ്രേഡ് കരസ്‌ഥമാക്കി.സംസ്ഥാന ഐ.റ്റി മേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കാൻ സെന്റ് എഫ്രേംസിനു സാധിച്ചു. മലയാളം കമ്പ്യൂട്ടിംഗ്,വെബ് പേജ് ഡിസൈനിംഗ്,സ്ക്രാച്ച്,ഡിജിറ്റൽ പെയിന്റിംഗ് ,ഐ.റ്റി ക്വിസ്,ആനിമേഷൻ,പ്രസന്റേഷൻ ഇവയിൽ എല്ലാദിവസവും രാവിലെയും ഉച്ചനേരത്തും ശനിയാഴ്ചകളിലും പരിശീലനം നൽകുന്നു.ഇതിന് നേതൃത്വം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും ലിറ്റിൽ കൈറ്റ്സ്‌കുട്ടികളുമാണ്.
അമ്മമാർക്ക് സ്മാർട്ട് ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 30-ാംതിയതി ഉച്ചയ്ക്ക് 2.30 ന് സ്മാർട്ട് ക്ലാസ്സ് നടന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്‌തത്.Q.R Code സ്കാനിംഗ്,സൈബ്ബർ സുരക്ഷ,വിക്ടേഴ്സ് ചാനൽ,സമേതം,സമഗ്ര തുടങ്ങിയ വെബ്‌സൈറ്റുകൾ ഇവ ഓൺലൈൻ ആയി പ്രവർത്തിപ്പിക്കാനും ഈ സൈറ്റുകളുടെ Q.R Code മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യാനും അമ്മമാർ പരിശീിലിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്‌സ് ആയ ജോഷി റ്റി.സി, കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾക്ക് വേണ്ട നേതൃത്വം നൽകി.സ്കൂളിന്റെ പ്രവേശനകവാടത്തിൽ സമേതത്തിന്റെ Q.R കോഡ് സ്ഥാപിച്ചു.ഇത് സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഏതോരു വ്യക്തിക്കും സാധിക്കും.

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-തുടങ്ങിയ ഭാഷാ കമ്പ്യൂട്ടിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ രക്ഷിതാക്കളിൽ അവബോധം ഉളവാക്കുന്നു. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ

സ്ക്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടേയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. സ്കുൾ തല പ്രവർത്തനങ്ങളുടെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സിന്റെ നേട്ടമാണ്.
ന്യൂസ് അപ്‌ലോഡ്
കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ന്യൂസ് റൂം സജ്ജീകരിച്ചു.സ്കൂൾ വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.സ്പോർട്സ് വാർത്തകൾ,ജി.കെ ക്വിസ് വാർത്തകൾ,കായികതാരം ശ്രീ.റ്റിനു ജോർജ്‍ജുമായുള്ള അഭിമുഖം എന്നിവ വിക്ടേഴ്സ് ചാനലിൽ അപ്‌ലോഡ് ചെയ്‌തു.
വിദഗ്ധരുടെ ക്ലാസ്സ്

കുട്ടികളിലെ ICT നൈപുണികൾ പോഷിപ്പിക്കാൻ വിദഗ്ദരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു.ശ്രീ ബിജുമോൻകെ.ജെ ഫോട്ടോഗ്രാഫിയെക്കുറിച്ചും വിവിധ തരം ക്യാമറകൾ പ്രവർത്തിക്കുന്നതെങ്ങനെയെന്നും വിശദമാക്കി തന്നു.നല്ലോരു ഫോട്ടോഗ്രാഫർ കൂടിയായ സാറിന്റെ ക്ലാസ്സ് വളരെ വിജ്ഞാനപ്രദമായിരുന്നു.സൈബർ സുരക്ഷ, ഹാർഡ്‌വെയർ പരിശീലനം, റോബോട്ടിക്സ്,ഇന്റർ നെറ്റും കമ്പ്യൂട്ടർ വൈറസും ഇവയെക്കുറിച്ച് വിദഗ്ധ ക്ലാസ്സുകൾ നടത്തി.ഫാദർ ലൂക്കാ ആന്റണി ചാവറ സി.എം.ഐ,ഹയർസെക്കണ്ടറി അധ്യാപികയായ ശ്രീമതി മഞ്ജുഷ, B.Ed ട്രയിനി മാസ്റ്റർ രഞ്ജിത്ത് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
DSLR ക്യാമറ പരിശീലനം

സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.പരിശീലനത്തിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി ആണ്.ക്യാമറ ഉപയോഗിച്ചുള്ള വിഡിയോ,ഫോട്ടോ ഇവ എടുക്കാനും അത് എഡിറ്റു ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ടകാര്യങ്ങൾ ഇവയെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മനസ്സിലാക്കി.
സബ് ജില്ലാക്യാമ്പ്
നവംമ്പർ 22,23 തിയതികളിൽ സി.എം.എസ് കോളേജ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ ദ്വിദിന ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. രണ്ട് ദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് വളരെ വിഞ്ജാനപ്രദമായിരുന്നു.രേഷ്മ പി. ദാസ്,ശ്രേയ സാജു,നീരജ് കെ രാജേഷ്,റോബിൻ പി എന്നിവർ പ്രോഗ്രാമിംഗിൽ പങ്കെടുത്തു.എയ്ഡൻ കെ സോണി,മൻസ പ്രകാശ്,ജോയൽ സെബാസ്റ്റ്യൻ,ജോസഫ് കുര്യൻ എന്നിവർ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്


8-ാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് ഡിസംമ്പർ മാസത്തിൽ ജില്ലാ കൈറ്റ് മിസ്ട്രസ് ശ്രീമതി കവിത പി.എൻ നേതൃത്വം നൽകി. 27 കുട്ടികൾ പങ്കെടുത്തു.സ്ക്രാച്ച്, പ്രോഗ്രാമിംഗ്, ആപ് ഇൻവെന്റർ എന്നീ മേഖലകളിൽ ഏകദിന ക്യാംമ്പ് കുട്ടികൾക്ക് പരിശീലനം നൽകി.കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി.സിയും കുട്ടികളെ പരിശീലിപ്പിച്ചു.കുട്ടികൾക്ക് ക്യാംമ്പ് വളരെ വിഞ്ജാന പ്രദവും രസകരവുമായിരുന്നു.
ഫീൽഡ് വിസിറ്റ്

കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഐ.റ്റി വിംങ് പ്രവർത്തനം കണ്ടു മനസ്സിലാക്കുന്നതിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റലേഷൻ

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോട് ക്യാമ്പിൽ ഉബുണ്ടുവിന്റെ 18.04 64 Bit ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റലേഷൻ ക്യാമ്പിൽ 5 പേർ പങ്കെടുത്തു.
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം


ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നത്‍കി വരുന്നു.. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യുട്ടിംഗ്,ഗ്രാഫിക്സ് പരിശീലനം നൽകി വരുന്നു.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ e_ന്ദുകാന്തം(പ്രമാണം:33056-ktm-2020.pdf) സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.വളരെ നല്ല നിലവാരത്തിലുള്ള മാഗസിന്റെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും പ്രസിദ്ധീകരിച്ചു.
സ്‌കൂൾ വിക്കി അപ്ഡേഷൻ
സ്കൂൾതല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും സ്‌കൂൾ വിക്കി അപ്ഡേഷനും കൈറ്റ്സ് മാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്തുവരുന്നു.
സ്‌കൂൾ വിക്കി അവാർഡ് 2018
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ജില്ലയിലെ രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്‌കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് . സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.