Bold text ചരിത്രം

            ഭാരതം  സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപ‍ുരം മ‍ുസ്‍ലീംഹൈസ്‍ക‍ൂൾ,ചരിത്ര ഏട‍ുകളിൽ അടയാളപ്പെടുത്താവ‍ുന്ന പാരമ്പര്യത്തിന് ഉടമയാക‍ുന്ന വിദ്യാലയമാണ്.കണിയാപ‍ുരം എന്ന ഗ്രാമത്തിലെ സാധാരണക്കാരായവർക്ക‍ും ദരിദ്രജനങ്ങൾക്ക‍ും വിദ്യാഭ്യാസം അന്യമായിര‍ുന്ന ഒര‍ു കാലമായിര‍ുന്ന‍ു അത്.ഉയർന്ന സാമ്പത്തിക ശേഷിയ‍ുള്ളവർ മാത്രം അവര‍ുടെ ക‍ുട്ടികളെ പട്ടണത്തിൽ അയച്ച‍ു പഠിപ്പിച്ചിര‍ുന്ന‍ു.ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്രേകിച്ച് മ‍ുസ്ലീം സമ‍ുദായത്തിലെ പെൺക‍ുട്ടികൾക്ക്  വിദ്യാഭ്യാസം തികച്ചും ബാലികേറാമല തന്നെയായിര‍ുന്ന‍ു.