ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
06-05-202315048mgdi

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.

മീനങ്ങാടി:ലഹരിക്കെതിരെ സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുറക്കാടി കരിമം കോളനിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, കോർഡിനേറ്റർ സി. മനോജ്, പി.ബി സബിത , എം.രാജേന്ദ്രൻ , മുഹമ്മദ് യാസീൻ , പി.എസ് വരുൺ , സുനിൽകുമാർ , മുഹമ്മദ് ഷാനിദ് എന്നിവർ പ്രസംഗിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ റിൻഷ, എം.ആർ ജ്യോൽസ്ന , ഷെഹന ഷെമീൻ, റിയ മെഹനാസ് എന്നിവർ ക്ലാസ്സെടുത്തു.







ലിറ്റിൽ കൈറ്റ് 2021 -24 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ് 2021 -24 ബാച്ചിന്റെ സ്‌കൂൾതല ക്യാമ്പ് 2022 ഡിസംബർ 3 ന് സ്‌കൂൾ ഐ ടി ലാബിൽവച്ചു നടന്നു.ബഹു.പി ടി എ പ്രസിഡണ്ട് ശ്രീ പ്രിമീഷ് എം വി ഉത്ഘാടനം ചെയ്‌തു .ബഹു.ഹെഡ്മാസ്റ്റർ ശ്രീ.ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു . കൈറ്റ് മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ സ്വഗതവും ശ്രീമതി സബിത പി ബി നന്ദിയും പറഞ്ഞു .തുടർന്ന് അനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് നിർമാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി .ക്യാമ്പിൽ പങ്കെടുത്തവരിൽനിന്നും എട്ടു കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തു .









പരിശീലനം നൽകി

മീനങ്ങാടി - ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ മുന്നൂറിലധികം കുട്ടികൾ പട്ടികവർഗവിഭാഗത്തിൽ പെട്ടവരാണ്. ഓൺ ലൈൻപഠനസൗകര്യത്തിനായി സർക്കാർ നൽകിയ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യുന്ന തിനായിസ്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നൽകിയെങ്കിലും പലരും വേണ്ട രീതിയിൽഉപയോഗിക്കുന്നില്ല എന്ന് ക്ലാാസ്സ് ടീച്ചർമാർ വഴി നടന്ന അന്വേഷണത്തിൽ നിന്ന്മനസ്സിലാക്കാൻ സാധിച്ചു.ഇതിന് പരിഹാരം ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനമാക്കാൻ തീരുമാനിച്ചത് . ഇതിനായി ലിറ്റിൽ കൈറ്റ്സിലെഅംഗങ്ങൾക്ക് ഇതു സംബന്ധിച്ച പ്രത്യേകപരിശീലനം നൽകി.പിന്നീട് നാലു പേർ അടങ്ങുന്ന വിവിധഗ്രൂപ്പുകളാക്കി കൂടുതൽ കുട്ടികൾ താമസിക്കുന്ന കോളനികളിൽ സന്ദർശനം നടത്തുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലന ക്ലാസ്സുകൾ നടത്തുകയും ചെയ്തു. പലകുട്ടികളും ലാപ് ടോപ്പുകൾ ശരിയായരീതിയിൽ ഷട് ഡൗൺ ചെയ്യാതെയും ചാർജ്ജ്ചെയ്യാതെയുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതിന്റെ ഭവിഷ്യത്ത് പറഞ്ഞുബോധ്യപ്പെടുത്തുകയും ശരിയായ രീതി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.അതുപോലെഫോൺ ഉപയോഗിക്കുന്ന വീടുകളിൽ ഹോട് സ്പോട്ട് ഉപയോഗിക്കാതിരിക്കുന്നതും കാണാൻ ഇടയായി.ഇതിനു വേണ്ട മാർഗനിർദ്ദേശവും നൽകിയാണ് ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾമടങ്ങിയത്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ മനോജ് സി , മിസ്ട്രസ്സ് ശ്രീമതി സബിത , എസ് ഐ ടി സി ശ്രീ രാജോന്ദ്രൻ എന്നിവർ നേതൃത്വ നൽകി. ക്ലാസ്സധ്യാപകരും മറ്റ് അധ്യാപകരുംആവശ്യമായ പിന്തുണ നൽകിയിരുന്ന.

ഏകദിന സ്കൂൾ ക്യാമ്പ്

2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലിൻപാല അധ്യക്ഷത വഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ,അനിൽ കുമാർ സർ ,രാജേന്ദ്രൻ സർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് animation ,scratch ,തുടങ്ങിയവയിൽ പരിശീലനം നൽകി