ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര
ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര | |
---|---|
വിലാസം | |
പടിഞ്ഞാറെക്കര പടിഞ്ഞാറേക്കര പി.ഒ. , 676562 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 8075063143 |
ഇമെയിൽ | gupsppkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19777 (സമേതം) |
യുഡൈസ് കോഡ് | 32051000203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരുർ |
ബ്ലോക്ക് പഞ്ചായത്ത് | പുറത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തുർ |
വാർഡ് | പടിഞ്ഞാറേക്കര 18,19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 541 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ് എം.കെ |
പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബ്ന |
അവസാനം തിരുത്തിയത് | |
05-05-2023 | Gups purathu padinjarekara |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരിലെ പുറത്തൂർ ഗ്രാമത്തിലാണ് പുറത്തൂർ പടിഞ്ഞാറേക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വർഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. സ്വാതന്ത്രാനന്തര ചരിത്രമാണ് കൂടുതൽ വ്യക്തതയോടെ നമുക്ക് പറയാൻ സാധിക്കുന്നത്. സ്കൂൾ പരിസരവാസികളിൽ നിന്നുള്ള അഭിപ്രായം സ്വരൂപിച്ച് അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് സ്കൂളിന് നൂറു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് . എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ സ്കൂളിൻ്റെ ആ ചരിത്രം അംഗീകരിക്ക പെട്ടിട്ടില്ല. എന്നാൽ 1930 ൽ ഉപയോഗിച്ചിരുന്ന ക്ലാസ് രെജിസ്റ്ററിൻ്റെ ഒരു താള് സ്കൂൾ അലമാരയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂൾ സ്ഥാപിത മായിട്ട് തൊണ്ണൂറ് വർഷങ്ങൾ പിന്നിടുന്നു എന്ന് സ്ഥിതീകരിച്ചത്. അതേ തുടർന്ന് സ്കൂളിൻ്റെ നവതി ആഘോഷങ്ങളെ 2012 ആം ആണ്ടിൽ അതിൽ വിപുലമായി നടത്തി. ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച സ്കൂൾ പ്രവർത്തനം തുടങ്ങുന്നത് വാടക കെട്ടിടത്തിൽ ആയിരുന്നു, സ്വന്തം മണ്ണിലൊരു സ്കൂൾ കെട്ടിടം എന്ന ചിരകാല സ്വപ്നം പൂവണിയുന്നത് ശ്രീ ആലിഹസൻ കുട്ടി ഹാജി അവർകൾ തന്റെ പേരിലുള്ള ഒരു ഏക്കർ പുരയിടം സ്കൂളിൻ്റെ പേരിൽ ദാനമായി നൽകിയത് മുതലാണ് സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത്.
ഭൗതീകസാഹചര്യങ്ങൾ
ഏകദേശം ഒരു ഏക്കറോളം വരുന്ന സമചതുരകൃതിയിലുള്ള പുരയിടത്തിൽ വടക്കും തെക്കും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടങ്ങളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.16 ക്ലാസ്സ് മുറികളും ലൈബ്രറിയും ഐ ടി ലാബും സയൻസ് ലാബും ഇരുനില കെട്ടിടങ്ങളുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.കിഴക്കു ഭാഗത്തായി സെമിനാർ ഹാളും പ്രീ പ്രൈമറി കെട്ടിടവും സ്റ്റേജും പാചകപുരയും സ്ഥിതി ചെയ്യുന്നു. വിദ്യാലയ മുറ്റത്തിന് നിറച്ചാർത്തേകി ജൈവ വൈവിദ്ധ്യ ഉദ്യാനം സെമിനാർ ഹാളിന് മുന്നിലായി പരിപാലിക്കപ്പെടുന്നു. ഉദ്യാനത്തോട് ചേർന്ന് ശുദ്ധജല സമൃദ്ധമായ കിണറും സ്ഥിതി ചെയ്യുന്നു.100×150മീറ്റർ വിസ്തൃതിയിൽ കളിസ്ഥലം സജ്ജീ കരിച്ചിരിക്കുന്നു.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂമും പെൺകുട്ടികൾക്കുള്ള ഷീ ഷെഡ്ഡും സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൈതാങ്ങാവുന്ന വിജയഭേരിയും 2016 -17 വർഷത്തിൽ ആണ് നടത്തിയത് . 2018 -19 അധ്യയന വർഷങ്ങളിൽ പഞ്ചായത്ത് തലത്തിൽ തുടർച്ചയായി രണ്ടു തവണ സ്പോർട്സ് ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിൽ സാധിച്ചു. ശാസ്ത്രമേളയിൽ സബ്ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണം ആരംഭിക്കാനും കുട്ടികൾക്ക് എല്ലാദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യാനും സാധിച്ചു. കലാ കായിക മേളയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2020ലെ ഹരിത കേരള മിഷൻ റെ പ്രത്യേക പുരസ്കാരവും സ്കൂളിന് ലഭിച്ചു.
പ്രധാന കാൽവെപ്പ്:
പുതിയ കാൽവെപ്പ്
1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ ചേർന്ന സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.
2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.
3) മലയാളത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഓരോ ക്ലാസുകളിൽ നിന്നും കണ്ടെത്തി മലയാളഭാഷ പരിപോഷിപ്പി ക്കുന്ന തിനുവേണ്ടി മലയാളത്തിളക്കം എന്ന പദ്ധതി ആരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പ് ചെയ്തായിരുന്നു ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി നടത്തിയ ഈ പദ്ധതി വളരെ വിജയകരമായി.
4) 2017 -2018 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 45ഓളം കുട്ടികൾ ഈ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്നു.
5) ഹരിത കേരള മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനത്തിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കിമാറ്റുന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജി.യു.പി.എസ്.പുറത്തൂർ പടിഞ്ഞാറേക്കര എന്ന നമ്മുടെ സ്കൂളിനെ ഹരിത ഓഫീസായി 2019- 2020 വർഷത്തിൽ പ്രഖ്യാപിച്ചു.
മൾട്ടിമീഡിയാ ക്ലാസ് റൂം
സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലെ നിലയിലായി വിശാലമായ ഹൈടെക് ലാബ് ഒരുക്കിയിരിക്കുന്നു .5 ഡസ്ക് ടോപ്പും ഡിജിറ്റൽ ബോർഡും പ്രൊജക്ടറും സജ്ജീകരിച്ചിരിക്കുന്നു. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഉണ്ട്. ആവശ്യമെങ്കിൽ മറ്റു 10 ലാപ്ടോപ്പുകളും ഉപയോഗിക്കാൻ വേണ്ട സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ക്ലാസ് റൂമിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടറും ലാപ്ടോപ്പും ആവശ്യമായ സന്ദർഭങ്ങളിൽ സെറ്റ് ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
ഗവണ്മെന്റ്
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | കാലഘട്ടം | പ്രധാനാധ്യാപകന്റെ പേര് |
---|---|---|
1 | 2022 | രാജേഷ് എം കെ |
2 | 2021-2022 | ഷീജ പി |
3 | 2017-21 | സുധാകരൻ ടി കെ |
4 | 2015-17 | ഗീത |
5 | 2014-15 | അബ്ദുൾറഷീദ് |
6 | 2010-14 | ശശികല |
7 | 2009-10 | ശ്രീനിവാസൻ |
8 | 2008-09 | C.V.രത്നം |
9 | 2006-07 | M.V.രാജൻ |
ചിത്രശാല
വഴികാട്ടി
തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ് ഉള്ളത്. 1) തുഞ്ചന് പറമ്പ് വഴി 2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി. ഈ മൂന്ന് വഴികളിൽ എളുപ്പമുള്ളതും തിരക്ക് കുറഞ്ഞതുമായ വഴി തുഞ്ചൻ പറമ്പ് വഴിയുള്ള മാർഗ്ഗമാണ് . എന്നാൽ റോഡ് ഏറിയ ഭാഗവും വളവുകളും തിരിവുകളുമാണ്. വളരെ വിരളമായേ ഈ റൂട്ടിലൂടെ ബസ് സർവീസ് ഉണ്ടാവുകയുള്ളൂ. അത്യാവശ്യം ബസ് സര്വ്വീസ് ഉള്ള പാതകളാണ് ബി പി അങ്ങാടി വഴിയുള്ളതും ഉണ്ണ്യാല് വഴിയുള്ളതും. സ്കൂളിലേയ്ക്ക് നേരിട്ടുള്ള ബസ്സില് വരുവാന് തിരൂര് നിന്നും അഴിമുഖം ബസില് കയറുക യു പി സ്റ്റോപ്പില് ഇറങ്ങുക. (തിരൂര് നിന്നും 16 കി മി 22 രൂപ പോയിന്റ്) അല്ലങ്കില് എപ്പോഴും ബസ്സ് ഉള്ള സ്ഥലമാണ് കൂട്ടായി. കൂട്ടായില് ഇറങ്ങുക അവിടെ നിന്നും പ്രൈവറ്റ് ഓട്ടോയില് യു പു സ്കൂളില് ഇറങ്ങുക. (തിരൂര് മുതല് കൂട്ടായി വരെ 17 രൂപ പോയിന്റ് കൂട്ടായില് നിന്നും സ്കൂള് വരെ ഓട്ടോ ചാര്ജ്ജ് 80രൂപ)
{{#multimaps:10°48'34.8"N ,75°54'33.4"E | zoom=16 }}