ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്ബ്

2019-20 മുതൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ



- ജൂലൈ 11 ലോക ജനസംഖ്യാദിനം ജനസംഖ്യാ ദിന ക്വിസ് മത്സരം.
- ജൂലായ് 21 ചാന്ദ്രദിനം ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, അഭിമുഖം, സ്കിറ്റ്.
- സ്വാതന്ത്ര്യദിനം ക്വിസ്സ് മത്സരം. ഉപജില്ലയിൽ ശ്രേയസ് നമ്പ്യാർ ഒന്നാം സ്ഥാനം, ജില്ലയിൽ മികച്ച സ്ഥാനം.
- ഒക്ടോബർ ഒന്നിന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
- ഒക്ടോബർ 2 ഗാന്ധി ജയന്തി റാലി. 100 കുട്ടി ഗാന്ധിമാരെ അണിനിരത്തിക്കൊണ്ട് ഗാന്ധി സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി റാലിയും മുണ്ടാങ്കുലത്ത് സംസ്ഥാന പാതക്കു സമീപം ഗാന്ധിജയന്തി സന്ദേശവും.
- ഒക്ടോബർ 14,15 തീയതികളിൽ നടന്ന കാസർകോട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബീനുള്ള അവാർഡ് ലഭിച്ചു. സാമൂഹ്യ ശാസ്ത്ര വർക്കിംഗ് മോഡൽ, സിനിമ മോഡൽ, പ്രസംഗം, ക്വിസ് മത്സരം എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ തന്നെ സ്കൂളിന് സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം ലഭിച്ചു.
- ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് "നൈതികം" പരിപാടിയുടെ ഭാഗമായി ഓരോ ക്ലാസിലും അതത് ക്ലാസിലെ ഭരണഘടന കുട്ടികൾ തയ്യാറാക്കി. നവംബർ 26ന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്കൂളിന്റെ ഭരണഘടന പ്രകാശനം ചെയ്തു. ഭരണഘടനാ ബോതവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
- STEPS പ്രവർത്തനങ്ങൾ....

ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഞ്ചേശ്വരം സീനിയർ സിവിൽ ജനമൈത്രി പോലീസ് ഓഫീസർ മധു കാരക്കടവത്ത് ക്ലാസ് നയിച്ചു. കുട്ടികൾക്കെല്ലാം വളരെ ഫലപ്രദമായി തോന്നിയ ഒരു ക്ലാസ് ആയിരുന്നു ഇത്. മധുസാർ തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു കൊണ്ട് ലഹരിക്കടിമ യാകുന്ന ആകുന്ന ഇന്നത്തെ തലമുറയുടെ ദയനീയ അവസ്ഥ എത്രത്തോളം ഗൗരവം നിറഞ്ഞതാണെന്ന് കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി.

ലോക വനിതാ ദിനം
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.
ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women's day. എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു. ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്.bവിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ 2022 മാർച്ച് 8 ന് നടന്ന വനിതാ ദിനാചരണ പരിപാടികൾ പെഡ്‍മിസ്ട്രസ്സ് ശ്രീമതി രമ എ.കെ. ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണ പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ശ്രീ. പി.ടി.ബെന്നി, ശ്രീമതിമാർ ശ്രുതി എസ്, റിസ്‍വാന, ഫാത്തിമത്ത് ഷഫ സി.എച്ച്. തുടങ്ങിയവർ നേതൃത്വം നൽകി.

