ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്ബ്

2023 - 2024 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ

ജൂൺ 8 ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചെമ്പരിക്ക ബീച്ച് ശുചീകരണവും ബോധവൽക്കരണ ക്ലാസും  നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സ്  പ്രവർത്തനങ്ങൾക്ക് അജിൽ കുമാർ,സജിന എന്നീ അധ്യാപകരും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപിക ഷംനയും നേതൃത്വം നൽകി. സമുദ്ര സംരക്ഷണ സന്ദേശവുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസ്സിൽ ചെമ്പരിക്ക പ്രദേശത്തെ പ്രമുഖ മത്സ്യ  തൊഴിലാളികളായ ശ്രീ ഇബ്രാഹിം, ശ്രീ ഷഫീഖ്, ശ്രീ താഹ  എന്നിവർ സംസാരിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപിക സജിന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന നന്ദിയും പറഞ്ഞു.

 
 
 




ജൂലൈ 12 മലാലദിനം

2023 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും മലാല ദിനാഘോഷവും ജൂലൈ 12 ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി PT സർ അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു. ശ്രീമതി. ഷിജിത കെ വി സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണം, ഞാൻ മലാല എന്നി വിഷയങ്ങളെ കുറിച്ച് ഷിജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൗട്ട്&ഗൈഡ് കൺവീനർ സജിന ടീച്ചർ ആശംസയും സോഷ്യൽ സയൻസ് ക്ലബ് ജോയിന്റ് കൺവീനർ പ്രിയങ്ക ടീച്ചർ നന്ദിയും പറഞ്ഞു.

മലാല ദിനാഘോഷവുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും ഒരുക്കി. ചിത്രരചനാ മത്സരത്തിൽ റുഖിയ സൽവാന(6C), ലിസ KP(6C), ഫാത്തിമത്ത് സഹബിയ(6C) എന്നിവർ വിജയികളായി. 'ഞാൻ മലാല' വേഷപ്പകർച്ചയിൽ ശ്രീനന്ദ(6B), ഫാത്തിമത്ത് ഷാസ്മിൻ (7C) എന്നിവരാണ് വിജയികളായത്. വേഷപ്പകർച്ച മത്സരത്തിൽ ജഡ്ജായി മുജീബ് സർ നേതൃത്വം നൽകി. തുടർന്ന് "ഞാൻ മലാല ആയാൽ "ക്യാംപയിൻ സംഘടിപ്പിച്ചു. മലാല ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തo ഉണ്ടായി.

2023 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും മലാല ദിനാഘോഷവും ജൂലൈ 12 ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി PT സർ അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു. ശ്രീമതി. ഷിജിത കെ വി സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കണം, ഞാൻ മലാല എന്നി വിഷയങ്ങളെ കുറിച്ച് ഷിജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. സ്കൗട്ട്&ഗൈഡ് കൺവീനർ സജിന ടീച്ചർ ആശംസയും സോഷ്യൽ സയൻസ് ക്ലബ് ജോയിന്റ് കൺവീനർ പ്രിയങ്ക ടീച്ചർ നന്ദിയും പറഞ്ഞു.

മലാല ദിനാഘോഷവുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും ഒരുക്കി. ചിത്രരചനാ മത്സരത്തിൽ റുഖിയ സൽവാന(6C), ലിസ KP(6C), ഫാത്തിമത്ത് സഹബിയ(6C) എന്നിവർ വിജയികളായി. 'ഞാൻ മലാല' വേഷപ്പകർച്ചയിൽ ശ്രീനന്ദ(6B), ഫാത്തിമത്ത് ഷാസ്മിൻ (7C) എന്നിവരാണ് വിജയികളായത്. വേഷപ്പകർച്ച മത്സരത്തിൽ ജഡ്ജായി മുജീബ് സർ നേതൃത്വം നൽകി. തുടർന്ന് "ഞാൻ മലാല ആയാൽ "ക്യാംപയിൻ സംഘടിപ്പിച്ചു. മലാല ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തo ഉണ്ടായി.

 


 
 



ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി, ക്വിസ് മത്സരം, പ്രസംഗ മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ചയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. രാവിലെ 10 മണിക്ക്   പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. ശേഷം ഹിരോഷിമ നാഗസാക്കി യുദ്ധവുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകളിലും നടത്തി.ആഗസ്റ്റ് 9 ന് ക്വിസ് മത്സരവും പ്രസംഗ മത്സരവും നടന്നു.LP വിഭാഗത്തിൽ ഷക്കൂർ അഹമ്മദ്, അദ്നാൻ ബി.എച്ച്, സാഹിൽ റഹ്മാൻ എന്നിവരും UP വിഭാഗത്തിൽ മഫാസ്, ഇസ ഫാത്തിമ, റുഖിയ സെൽവാന എന്നിവരും വിജയികളായി.

 
 
 





2019-20 മുതൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ

 
 
 
  • ജൂലൈ 11 ലോക ജനസംഖ്യാദിനം ജനസംഖ്യാ ദിന ക്വിസ് മത്സരം.
  • ജൂലായ് 21 ചാന്ദ്രദിനം ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, അഭിമുഖം, സ്കിറ്റ്.
  • സ്വാതന്ത്ര്യദിനം ക്വിസ്സ് മത്സരം. ഉപജില്ലയിൽ ശ്രേയസ് നമ്പ്യാർ ഒന്നാം സ്ഥാനം, ജില്ലയിൽ മികച്ച സ്ഥാനം.
  • ഒക്ടോബർ ഒന്നിന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
  • ഒക്ടോബർ 2 ഗാന്ധി ജയന്തി റാലി. 100 കുട്ടി ഗാന്ധിമാരെ അണിനിരത്തിക്കൊണ്ട് ഗാന്ധി സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി റാലിയും മുണ്ടാങ്കുലത്ത് സംസ്ഥാന പാതക്കു സമീപം ഗാന്ധിജയന്തി സന്ദേശവും.
  • ഒക്ടോബർ 14,15 തീയതികളിൽ നടന്ന കാസർകോട് ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബീനുള്ള അവാർഡ് ലഭിച്ചു. സാമൂഹ്യ ശാസ്ത്ര വർക്കിംഗ് മോഡൽ, സിനിമ മോഡൽ, പ്രസംഗം, ക്വിസ് മത്സരം എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ തന്നെ സ്കൂളിന് സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം ലഭിച്ചു.
  • ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് "നൈതികം" പരിപാടിയുടെ ഭാഗമായി ഓരോ ക്ലാസിലും അതത് ക്ലാസിലെ ഭരണഘടന കുട്ടികൾ തയ്യാറാക്കി. നവംബർ 26ന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്കൂളിന്റെ ഭരണഘടന പ്രകാശനം ചെയ്തു. ഭരണഘടനാ ബോതവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
  • STEPS പ്രവർത്തനങ്ങൾ....
     
     
     
     
     
 

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഞ്ചേശ്വരം സീനിയർ സിവിൽ ജനമൈത്രി പോലീസ് ഓഫീസർ മധു കാരക്കടവത്ത് ക്ലാസ് നയിച്ചു. കുട്ടികൾക്കെല്ലാം വളരെ ഫലപ്രദമായി തോന്നിയ ഒരു ക്ലാസ് ആയിരുന്നു ഇത്. മധുസാർ തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു കൊണ്ട് ലഹരിക്കടിമ യാകുന്ന ആകുന്ന ഇന്നത്തെ തലമുറയുടെ ദയനീയ അവസ്ഥ  എത്രത്തോളം ഗൗരവം നിറഞ്ഞതാണെന്ന് കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി.

 






ലോക വനിതാ ദിനം

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.

ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women's day. എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു. ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്.bവിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ 2022 മാർച്ച് 8 ന് നടന്ന വനിതാ ദിനാചരണ പരിപാടികൾ പെഡ്‍‍‍‍‍‍‍‍‍മിസ്ട്രസ്സ് ശ്രീമതി രമ എ.കെ. ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണ പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ശ്രീ. പി.ടി.ബെന്നി, ശ്രീമതിമാർ ശ്രുതി എസ്, റിസ്‍‍‍‍‍‍‍‍‍‍‍‍‍‍വാന, ഫാത്തിമത്ത് ഷഫ സി.എച്ച്. തുടങ്ങിയവർ നേതൃത്വം നൽകി.

 

  

 

   

     

ലോക ജനസംഖ്യാദിനം 

ജൂലൈ 11 ലോക ജനസംഖ്യാദിനം  ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചന,ക്രാഫ്റ്റ് ഐഡിയാസ് എന്നീ പ്രവർത്തനങ്ങൾ നടത്തി. വളരെ മനോഹരങ്ങളായ ക്രാഫ്റ്റ് വർക്കുകളും പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കി. സ്കൂൾ ഹാളിൽ അവ പ്രദർശനത്തിന് വച്ചു. ക്വിസ് മത്സരത്തിൽ സമ്മാനങ്ങൾ നേടിയവർ ഒന്നാം സ്ഥാനം അർജുൻ എ കെ (7B)രണ്ടാം സ്ഥാനം അനഘ പി ആർ (7A) മൂന്നാം സ്ഥാനം അഹമ്മദ് അനസ് (7A).

വായനാദിന സമാപനം

ജൂലൈ 19 വായനാദിന സമാപനം  ജൂലൈ 19ന് വായനാദിനാചരണവും സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് സന്തോഷ് പനയൻ ഔപചാരിക ഉദ്ഘാടന ചന്ദനം നിർവഹിച്ചു.ബിആർസി ട്രെയിനർ സുധീഷ് കുമാർ സോഷ്യൽ സയൻസ്,സയൻസ്, ഗണിതം,ഇംഗ്ലീഷ്,ഉറുദു ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടന കർമത്തോടെ അനുബന്ധിച്ച് ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ മാഗസിൻ പ്രകാശനം നടന്നു. ഏഴാം ക്ലാസിലെ രണ്ടാമത്തെ യൂണിറ്റായ കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് എന്നതിന് അടിസ്ഥാനമാക്കി നമുക്ക് ചുറ്റുമുള്ള ഔഷധസസ്യങ്ങൾ എന്ന മാഗസിൻ പ്രകാശനമാണ് നടന്നത്.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം സ്കൂളിൽ സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. അർജുൻ എ കെ ഒന്നാം സ്ഥാനം നേടി.

സ്കൂൾ ഇലക്ഷൻ

സ്കൂൾ ഇലക്ഷൻ ജൂലൈ 29 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതിൻറെ ഭാഗമായി തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും എല്ലാ ക്ലാസുകളിലും പോയി പ്രചരണം നടത്തി. ആഗസ്റ്റ് ഒന്നിന് വളരെ മികച്ച രീതിയിൽ ഇലക്ഷൻ നടത്തി. വൈകുന്നേരത്തോyടുകൂടി ഫല പ്രഖ്യാപനം നടത്തി സ്കൂൾ ലീഡറായി ഹയ  ഫാത്തിമയെ  തിരഞ്ഞെടുത്തു.

സ്വദേശി ക്വിസ്

ആഗസ്റ്റ് 4 സ്വാതന്ത്ര്യത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വദേശി ക്വിസ് സ്കൂളിൽ നടത്തി. വിജിത ടീച്ചർ ഇതിനെ നേതൃത്വം നൽകി. എൽ പി യിലും യുപിയിലും നടന്ന ക്വിസ്സിൽകുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. യുപിയിൽ അർജുൻ എ കെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യുദ്ധവിരുദ്ധ റാലി

ആഗസ്റ്റ് 8 യുദ്ധവിരുദ്ധ റാലി  ആഗസ്റ്റ് 6 ഹിരോഷിമ ദിനവും ആഗസ്റ്റ് 9 നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് എട്ടിന് അതിവിപുലമായ രീതിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ലോകസമാധാനത്തിന് ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രഖ്യാപനവുമായി റാലി നടത്തുകയും ബലൂണുകളെ ഉയർത്തുകയും ചെയ്തു.കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്ത റാലിയായിരുന്നു ഇത്. പിടിഎക്കാരുടെ സാന്നിധ്യവും പരിപാടി വിജയിക്കുന്നതിന് കാരണമായി കൂടാതെ സ്കൂളിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി.

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 എല്ലാ ക്ലബ്ബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ അതിവിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ഭൂപടം  വരക്കുകയും അതിനുചുറ്റും 75 തിരികൾ കൊളുത്തി സ്വാതന്ത്ര ദിനം ആഘോഷിച്ചു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി കൂടാതെ രാവിലെ തന്നെ അസംബ്ലി നടത്തുകയും സ്കൂൾ എച്ച് എം  പതാക ഉയർത്തുകയും ചെയ്തു. പരിപാടിയിൽ പ്രതിനിധികൾ പങ്കെടുത്ത കുട്ടികൾക്ക് മധുര വിതരണവും നടത്തി.

സ്കൂൾ പാർലമെന്റ്

സെപ്റ്റംബർ 14 സ്കൂൾ പാർലമെന്റ്   സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു. സ്പീക്കറായി അർജുൻ ഏ വിയെ   തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയായ ഹയ ഫാത്തിമ മറ്റു മന്ത്രിമാർ ആയിഷ ഫാത്തിമ, മുഹമ്മദ്  അസ്ന തുടങ്ങിയവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രിമാർ മറുപടി നൽകി ഈ പാർലമെന്റിൽ വളരെ വിപുലമായ രീതിയിൽ തന്നെ ചർച്ച നടന്നു. അധ്യാപകരായ ബെന്നി മാഷ് പൂർണിത ടീച്ചർ ടീച്ചർ എന്നിവർ സ്കൂൾ പാർലമെന്റിന് നേതൃത്വം നൽകി.

സാമൂഹ്യശാസ്ത്രമേള

സെപ്റ്റംബർ 30   സ്കൂൾ സാമൂഹ്യശാസ്ത്രമേള സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ചൊരു സാമൂഹ്യശാസ്ത്രമേള സംഘടിപ്പിക്കാൻ സാധിച്ചു.നൂതനമായ പല മോഡലുകൾ സാമൂഹ്യശാസ്ത്രമേള സമ്പന്നമാക്കുന്നതിൽ സഹായിച്ചു. എല്ലാ  വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു. സാമൂഹ്യശാസ്ത്ര അധ്യാപകരായ ഷിജിത ടീച്ചറും പൂർണിത ടീച്ചറും സാമൂഹിക ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിന് നിലകൊള്ളാൻ മൂല്യങ്ങൾ സാംശീകരിച്ച് രാഷ്ട്ര സേവനം ചെയ്യുന്ന തലമുറ തയ്യാറാവണമെന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു പിടിഎ പ്രസിഡന്റിന്റെ എംകെ മഹറൂഫ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്ക് വേണ്ടി ഗാന്ധി പ്രസംഗം, കവിതലാപനം, ഗാന്ധി ക്വിസ് എന്നിവ നടത്തി. ഗാന്ധിജയന്തി പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ നൂറോളം വചനങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ റെഡ് ക്രോസ്  അംഗങ്ങൾ സ്കൂൾ പരിസരം വൃത്തിയാക്കി.എച്ച്എം രമ ടീച്ചർ സ്വാഗതവും ഷിജിത ടീച്ചർ നന്ദിയും പറഞ്ഞു.

ഒന്നാം പാർലമെന്റ് സമ്മേളനം

ഡിസംബർ ഒന്ന് ഒന്നാം പാർലമെന്റ് സമ്മേളനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം പാർലമെന്റിന്റെ സമ്മേളനം ഡിസംബർ ഒന്നാം തീയതി നടന്നു. കുട്ടികളുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു. സ്കൂളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാം എന്നതിനെപ്പറ്റിയും വിശദമായി തന്നെ നടന്നു.ഒരു പാർലമെന്റിന്റെ പ്രവർത്തനവും ആവശ്യകതയും ബോധ്യപ്പെടുത്തുവാൻ പാർലമെന്റ് സാധിച്ചു. അധ്യാപികമാരായ പൂർണിത,സംഗീത  എന്നിവർ പാർലമെന്റിന്റെ നടത്തിപ്പിന് നേതൃത്വം നൽകി നൽകി.

ജനുവരി 26 റിപ്പബ്ലിക്ദിനം

ജനുവരി 26 റിപ്പബ്ലിക് ഡേ  1950 ജനുവരി 26 നമ്മുടെ പരമോന്നത ഭരണഘടന നിലവിൽ വന്നു. ഈ ദിനത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാവർഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 74 മത്  റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. 9 മണിക്ക് പ്രാർത്ഥനയോടെ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ തുടങ്ങി. പിടിഎ വൈസ് പ്രസിഡന്റ് നാസർ കുരുക്കൾ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. ശേഷം എച്ച് എം  ശ്രീമതി രമ എ കെ പതാക ഉയർത്തി.ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചുകൊണ്ട് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടന പ്രസംഗം നടത്തി.എസ് എം സി ചെയർമാൻ ശ്രീ താരിഖ് എം പി ടി എ  പ്രസിഡന്റ്  സജിത രാമകൃഷ്ണൻ ആശംസയും സ്റ്റാഫ്  സെക്രട്ടറി നന്ദിയും അറിയിച്ചു.

രണ്ടാം പാർലമെന്റ് സമ്മേളനം

ഫെബ്രുവരി 8 രണ്ടാം പാർലമെന്റ് സമ്മേളനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഫെബ്രുവരി എട്ടാം തീയതിയിൽ നടന്നു. സ്പീക്കർ അർജുൻ അധ്യക്ഷ സ്ഥാനം നിർവഹിച്ചു.കുട്ടികളുടെ പ്രകടനം ഒന്നാമത്തെ പാർലമെന്ററിലേ തുപോലെതന്നെ മികച്ചതായിരുന്നു. കഴിഞ്ഞ പാർലമെന്റിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് തീരുമാനങ്ങൾ എന്തെല്ലാമെന്നുള്ള ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കുകയും ഭരണപക്ഷം കൃത്യമായി മറുപടികളും കൊടുത്തു. പ്രതിപക്ഷ നേതാവ് സ്കൂളിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു. അടുത്ത പാർലമെന്റ് സമ്മേളനം ആകുമ്പോഴേക്കും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഭരണപക്ഷം ഉറപ്പു കൊടുത്തു. അധ്യാപികയായ ഷംന ബെന്നിസർ എന്നിവർ പ പാർലമെന്റിന് നേതൃത്വം നൽകി.