അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.

SL NO പേര് ക്ലാസ്സ് ഡിവി
1 നഫ്ള ഫാത്തിമ 9 D
2 മുഹമ്മദ് ആസിഫ്. 9 C
3 വരദ്വാജ്.കെ 9 C

വിദ്യാർഥികൾക്ക്  എ ടി എൽ ലാബിൽ വച്ച് പരിശീലനം.

എടിഎൽ ലാബിൽ പരിശീലനം

ജനുവരി 18,19. വിദ്യാർഥികൾക്ക് എടിഎൽ ലാബിൽ വച്ച് കൂടുതൽ പരിശീലനം നൽകി. എ ടി എൽ ലാബിലും ലഭ്യമായിട്ടുള്ള ആർഡിനോ കിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ  പരിശീലനത്തിനായി ഉപയോഗിച്ചു. വിദ്യാർത്ഥികൾ  സ്ക്രാച്ച് പ്രോഗ്രാമുകൾ നിർമ്മിച്ച പരിശീലനം നടത്തി.എ ടി എൽ ഇൻ ചാർജ് ശ്രീമതി ജിഷ ടീച്ചറും വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.

പരിഷ്കരിച്ച സിലബസ്

ഒമ്പതാം ക്ലാസുകാർക്കുള്ള പരിഷ്കരിച്ച സിലബസ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

ജനുവരി 4.ഒമ്പതാം ക്ലാസുകാർക്കുള്ള പരിഷ്കരിച്ച റോബോട്ടിക് സാൻഡ് ഇലക്ട്രോണിക്സ് സിലബസ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.  വിദ്യാർത്ഥികൾക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് റോബോട്ടിക്സ്. പുതിയ  ആർഡിനോ കിറ്റ് ഉപയോഗിച്ചായിരുന്നു പരിശീലനം. സാധാരണ ബൾബ് മുതൽ എൽഇഡി കളർ ബൾബുകൾ വരെ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികൾ കൗതുകത്തോടെ പരിശീലനത്തിൽ പങ്കെടുത്തു.

ഒമ്പതാം ക്ലാസുകാർക്കുള്ള സബ്‍ജില്ലാ ക്യാമ്പ് .

പങ്കെടുക്കുന്നവർ..

ഒമ്പതാം ക്ലാസുകാർക്കുള്ള സബ്ജില്ലാ ക്യാമ്പ് ഡിസംബർ 30,31 തീയതികളിൽ സംഘടിപ്പിച്ചു .കൈറ്റ് വയനാടിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് .ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള എട്ടു വിദ്യാർത്ഥികൾ പങ്കെടുത്തു നാലുപേർ ആനിമേഷൻ വിഭാഗത്തിലും മറ്റ് നാലുപേർ പ്രോഗ്രാമിംഗ് വിഭാഗത്തിലും ആയിരുന്നു  പരിശീലനത്തിന് പങ്കെടുത്തത്. വിദ്യാർത്ഥികളായ വരദ്വാജ് ,മുഹമ്മദ് ആസിഫ് ,എബിൻ കെ ,ആദിൽ എം എ, അനവദ്യ, നിരഞ്ജന ,നെഫ്ല ഫാത്തിമ,ആനിക എന്നിവരാണ് പനമരത്ത് വച്ച് നടക്കുന്ന പരിശീലകത്തിൽ പങ്കെടുത്തത് .പരിശീലനപരിപാടിയിൽ അനിമേഷൻ പ്രോഗ്രാമിൽ തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് .

ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.

ഡിസംബർ 3: ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള(2021-24 ബാച്ച്) സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ.വി എം ജോയ് ,ശ്രീമതി ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.38 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.ക്യാമ്പ് ആകർഷകമാക്കുന്നതിനുവേണ്ടി സിമ്പിൾ ഗെയിമോടുകൂടിയായിരുന്നു തുടക്കം. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾക്ക് റിലാക്സേഷൻ അവസരം ഒരുക്കി. ഈ ക്യാമ്പിൽ വച്ച് സബ്‍ജില്ലാതലത്തിലേക്കുള്ള അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ തുടർക്യാമ്പുകളിലേക്കുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു .വിദ്യാർഥികൾക്ക് ഭക്ഷണവും ചായയും നൽകി.