സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യൻസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ.
ചരിത്രം
1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
ദിനാചരണങ്ങൾ
| നമ്പർ | ദിനങ്ങൾ |
|---|---|
| 1 | യോഗദിനം |
| 2 | അധ്യാപകദിനം |
| 3 | ഹിന്ദി ദിവസം |
| 4 | സാക്ഷരതാദിനം |
| 5 | ഗാന്ധി ജയന്തി |
| 6 | ശുചിത്വവാരം |
| 7 | വയോജനദിനം |
| 8 | കേരളപിറവി ദിനം |
| 9 | ശിശു ദിനം |
| 10 | ഭിന്നശേഷി ദിനം |
| 11 | അഴിമതി വിരുദ്ധദിനം |
| 12 | ക്രിസ്തുമസ് |
| 13 | മെറിറ്റ് ഡേ |
| 14 | പാചക ദിനം |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| വർഷം | പേര് |
| 1966-67 | റവ. സി. ജെയിൻ ഫ്രാൻസീസ് |
| 1967-74 | റവ. സി. മോഡെസ്റ്റ |
| 1974-77 | റവ. സി. മേരി ജെനീസ്യ |
| 1977-87 | റവ. സി. ഫെലിസ്റ്റ |
| 1987-88 | റവ. സി. എമിലി |
| 1988-96 | റവ. സി. റോമുവാൾഡ് |
| 1996-99 | റവ. സി ഡോമിന |
| 1999-01 | റവ. സി ഫിലോ പവിത്ര |
| 2001-03 | റവ. സി സ്റ്റാർലറ്റ് |
| 2003-05 | റവ. സി ആഗ്നസ് തട്ടിൽ |
| 2005-11 | റവ.സി.ജെസ്മിൻ റോസ് |
| 2011-13 | റവ.സി.ജെസ്സി ജോൺ |
| 2013-21 | റവ.സി.സ്റ്റെല്ല ഫ്രാൻസിസ് പി |
| 2021 - | റവ.സി.ബെറ്റി.ഇ.എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47- എറണാകുളം - തൃശ്ശൂർ ഹൈവെയിൽ നടത്തറയിൽ നിന്നും 3 കി.മി. അകലത്തായി നെല്ലിക്കുന്ന് സെൻറ് സെബാസ്ററ്യൻ പള്ളിയ്ക് എതിർ വശത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:10.51557,76.23852|zoom=18}}