സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |









പാഠ്യേതരപ്രവർത്തനങ്ങൾ
ഞങ്ങളുടെ സ്‌കൂളിൽ പഠനാനുബന്ധ പ്രവർത്തനമായി പച്ചക്കറി കൃഷിത്തോട്ടം കുട്ടികൾ നടത്തിവരുന്നു. അതിൽനിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു
പഠനാനുബന്ധപ്രവർത്തനങ്ങൾ
മലയാളം ക്ലബ്
മലയാളഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കാൻ മലയാളം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായകരമാണ് .സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ ഉണർത്തുന്നതിനും മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു
ഗണിതക്ലബ്
കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വർധിപ്പിക്കാനായി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ കുസൃതികണക്കുകൾ ,മന്ത്രികചതുരം ,ഗണിതകളികൾ തുടങ്ങിയവ നടത്തുന്നു ഗണിതോത്സവവുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു
സാമൂഹ്യശാസ്ത്രക്ലബ്
കുട്ടികളിലെ ശാസ്ത്രഭിമുഖ്യത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യശാസ്ത്രക്ലബ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്നു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്ത്രമേളയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |