ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്
48077-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48077 |
യൂണിറ്റ് നമ്പർ | LK/2019/48077 |
അംഗങ്ങളുടെ എണ്ണം | 34 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാഫറലി.എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുധ.പി.വി |
അവസാനം തിരുത്തിയത് | |
11-12-2022 | 48077 |
ലിറ്റിൽകൈറ്റ്സ് മൂത്തേടത്ത് യൂണിറ്റ്
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനിർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്
സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി
പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 34 വിദ്യാർഥികളെ ചേർത്ത് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2019/48077).ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
കോവിഡ് 19 രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്:
സ്കൂൾ കുട്ടികൾക്കുള്ള (15വയസ്സുമുതൽ18 വയസ്സു വരെ) വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി മൂത്തേടം സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 2022 ജനുവരി 7,11,12 എന്നീ തീയതികളിലായി നടന്ന രജിസ്ട്രേഷൻ ക്യാമ്പിൽ 120 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ.ജാഫറലി, കൈറ്റ് മിസ്ട്രസ് ശ്രീമതി ജ്യോതി എന്നിവർനേതൃത്വം നൽകി.
ലിറ്റിൽകൈറ്റസ് പരിശീലനങ്ങൾ:
ലിറ്റിൽകൈറ്റ്സിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും ആനിമേഷൻ, ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽപരിശീലനങ്ങൾ നൽകിവരുന്നു.
2021-24 ബാച്ചിന്റെ സ്കൂൾ ഏകദിന ക്യാമ്പ് 2022 ഡിസംബർ 3ാം തീയതി സ്കൂളിൽ വച്ചു നടന്നു.