സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023

Schoolwiki സംരംഭത്തിൽ നിന്ന്

2022-2023 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിയ്യതി രാവിലെ10.30 AM ന് സമുചിതമായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു.യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും ഹെഡ്മിസ്ട്രസ് സിറൂബി ഗ്രെയ്സ് സ്വാഗതം ആശംസിച്ചു.

കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലതിക ശശികുമാർ പ്രവേശനോത്സവ പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.

ലോക്കൽ മാനേജർ സി.ബ്രിജിത്ത് CMC അധ്യക്ഷപദം അലങ്കരിച്ചു.എഡുക്കേഷൻ സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മേരി ആന്റണി, വാർഡ് മെമ്പർ ശ്രീമതി.റോസി പോൾ , പി.ടി എ പ്രസിഡണ്ട് ശ്രീ. ജോയ്എൻ . ഡി, എച്ച് എസ്.എസ് ടീച്ചർ സി.ഉഷ റ്റ സി.എം.സി എന്നിവർ ചടങ്ങിൽ

ആശംസകളർപ്പിച്ച് സംസാരിച്ചുസ്കൂളിലെത്തിച്ചേർന്ന എല്ലാ കുട്ടികളും തിരികൾ കത്തിച്ച്പുതിയ അധ്യയന വർഷത്തെ എതിരേറ്റു.

എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പൂച്ചെണ്ടുകളും നൽകി. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ മികവുകൾ PPT യിൽ പ്രദർശിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും രമ്യ ടീച്ചർ നന്ദിയർപ്പിച്ചു.

പൊതു പരിപാടികൾക്കു ശേഷം ക്ലാസ് ടീച്ചേഴ്സ് വിദ്യാർത്ഥികളെ അതത് ക്ലാസ്സുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.സ്നേഹോഷ്മളമായ അന്തരീക്ഷവും വരവേൽപ്പും വിദ്യാർത്ഥികളുടെ മനസിനെ തരളിതമാക്കി.

പരിസ്ഥിതി ദിനാചരണം

2022-23അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം Red Cross Guiding ഇവയുടെ നേത്യത്വത്തിൽ നടത്തി. ഈശ്വര പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.Shincy ടീച്ചർ പരിസ്ഥിതി ദിന സന്ദേശം ചൊല്ലി കൊടുത്തു ഹെഡ് മിസ് ട്രസ് Sr. Ruby Grace ആശംസകൾ അർപ്പിച്ച്സംസാരിച്ചു . P.T. A പ്രസിഡന്റ് ശ്രീ Joy N D ഒരു കുട്ടിക്ക് വൃക്ഷത്തൈ നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സ്കൂൾ അങ്കണത്തിൽ രക്തചന്ദനതൈ നടുകയും ചെയ്തു. Jeeva P G പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രസംഗിച്ചു .ഒരു തൈ നടാം എന്ന കവിതയുടെ ന്യത്താവിഷ്ക്കാരം കീർത്തന അവതരിപ്പിച്ചു. ശ്രീമുരുകൻ കാട്ടാകടയുടെ പക എന്ന കവിത കൃഷ്ണപ്രിയ ആലപിച്ചു. Save Earth എന്ന ആശയംഉൾക്കൊള്ളുന്ന Mime മിക്കിയും കൂട്ടുകാരും അവതരിപ്പിച്ചു. കുട്ടികൾക്ക് ക്വിസ്, Poster making മത്സരവും സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായ് കുട്ടികൾ റാലി നടത്തി.വർണ്ണാഭമായ പരിപാടികളോടെ ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി.

വായനാദിനാഘോഷം

2022-23 അധ്യയന വർഷത്തെ വായനാമാസാചരണം വിവിധ പരിപാടികളോടെജൂണ്19ന്ഉദ്ഘാടനംചെയ്തു.കോവിഡ്കാലഘട്ടത്തിനുശേഷം ഒത്തു ചേരാൻ കഴിഞ്ഞ വായനാ ദിനാഘോഷം വർണ ശബളമായിരുന്നു. ജൂൺ 19ന് 10മണിക്ക് പൊതു യോഗം ആരംഭിച്ചു. സി. ഈഡിറ്റ് സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സി.ബ്രിജിറ്റ് അധ്യക്ഷ പദം അലങ്കരിച്ചു. ചാക്യാർകൂത്ത് കലാകാരൻ ഡോ.എടനാട് രാജൻ നന്പ്യാർ ചാക്യാർകൂത്ത് അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു.ചിന്തിപ്പിക്കുകയുംചിരിപ്പിക്കുകയുംകലാവിരുന്നായിരുന്നു ഇത്. വ്യത്യസ്തതയാർന്ന കലാരൂപം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദൃശ്യവിരുന്നായി. പ്രധാനഅധ്യാപിക സി.റൂബി ഗ്രെയ്സ് , പി.ടി.എ പ്രസിഡൻറ് ശ്രീ.ജോയ് എൻ.ഡി, വിദ്യാർത്ഥി പ്രതിനിധി കുമാരി ജീവ പി.ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ നാടൻപാട്ട് അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ ഏവർക്കും നന്ദി അർ‍പ്പിച്ചു. ഒരു മാസകാലത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് മലയാളവിഭാഗം അധ്യാപകർ സംഘടിപ്പിച്ചത്. ഉപന്യാസ രചനാ മത്സരം, കഥാരചന, കവിതാരചന, വായനദിനക്വിസ്, നാടൻ പാട്ട് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. ചെറുകഥയിലെയും നോവലിലെയും കഥാപാത്രങ്ങൾ വേദിയെ അലങ്കരിച്ചു. ഇതെല്ലാം കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി. ഒാല ചീന്തുകളും പുസ്തകങ്ങളും കൊണ്ട് ഒരുക്കിയ പുസ്തകപൂക്കളം മനോഹരമായിരുന്നു. നവീകരിച്ച ലെെബ്രറി സജീവമായി പ്രവർത്തനം ആരംഭിച്ചു. വ്യത്യസ്തതയാർന്നതും പുതുമയുളളതുമായ വിവിധ പരിപാടികൾ കൊണ്ട് വായന മാസാചരണം മികവുളളതായി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ചാന്ദ്ര ദിനം

St Joseph's G H S Karukuttyയിൽ July 21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് ടീച്ചേഴ്സും Club അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി.ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സി. റൂബി അദ്ധ്യക്ഷത വഹിച്ചു. സി ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ചാന്ദ്രദിന സന്ദേശം അജ്ഞലി ടോമി നൽകി ചാന്ദദിന ഗാനം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്ക് ചാന്ദ്രദിനത്തെകുറിച്ച് ആഴമായ അറിവ് ലഭിക്കാൻ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തി അന്പളിമാമനുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.ആൻലിയായുടെ നന്ദിപ്രകാശനത്തോടെ ചാന്ദ്രദിനാഘോഷ പരിപാടികലൾക്ക് സമാപനം കുറിച്ചു.

കർഷക ദിനം

ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ സി.ഷിബിയുടെ അപ്പച്ചൻ Mr.Pauloseനെ വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു St Josph ൻെറ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.

ലഹരിവിരുദ്ധ ബോധവൽക്കരണം

2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.

അതിനുശേഷം കുട്ടികൾ ലഹരി വർജിക്കുക എന്ന സന്ദേശം ഉൾക്കൊളളുന്ന ഒരു നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു.

ഓണാഘോഷങ്ങൾ

കാർമൽ ഡേ

വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം

പാർലിമെന്റ് തിരഞ്ഞെടുപ്പ്

ആന്റി ഡ്രഗ് ഡേ

ഹിരോഷിമ നാഗസാക്കി ദിനം

സബ്ജില്ലാ കലോത്സവം

പ്രവർത്തി പരിചയ മേള

ശാസ്ത്ര ഗണിത മേളകൾ

കായിക മേള

എയ്ഡ്സ് ഡേ

ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്

ഒഡീസി നൃത്ത പരിശീലനം

മധുരം മലയാളം

ശിശുദിനം

കേരളപ്പിറവി ദിനാഘോഷം