സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023
2022-2023 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിയ്യതി രാവിലെ10.30 ന് സമുചിതമായി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെയോഗം ആരംഭിച്ചു.യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും ഹെഡ്മിസ്ട്രസ് സി.റൂബി ഗ്രെയ്സ് സ്വാഗതം ആശംസിച്ചു.കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലതിക ശശികുമാർ പ്രവേശനോത്സവ പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.ലോക്കൽ മാനേജർ സി.ബ്രിജിത്ത് സി എം സി അധ്യക്ഷപദം അലങ്കരിച്ചു.എഡുക്കേഷൻ സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മേരി ആന്റണി, വാർഡ് മെമ്പർ ശ്രീമതി.റോസി പോൾ , പി.ടി എ പ്രസിഡണ്ട് ശ്രീ. ജോയ്എൻ . ഡി, എച്ച് എസ്.എസ് ടീച്ചർ സി.ഉഷ റ്റ സി.എം.സി എന്നിവർ ചടങ്ങിൽആശംസകളർപ്പിച്ച് സംസാരിച്ചുസ്കൂളിലെത്തിച്ചേർന്ന എല്ലാ കുട്ടികളും തിരികൾ കത്തിച്ച്പുതിയ അധ്യയന വർഷത്തെ എതിരേറ്റു.എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പൂച്ചെണ്ടുകളും നൽകി. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ വർഷത്തെ മികവുകൾ പ്രദർശിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും രമ്യ ടീച്ചർ നന്ദിയർപ്പിച്ചു.പൊതു പരിപാടികൾക്കു ശേഷം ക്ലാസ് ടീച്ചേഴ്സ് വിദ്യാർത്ഥികളെ അതത് ക്ലാസ്സുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.സ്നേഹോഷ്മളമായ അന്തരീക്ഷവും വരവേൽപ്പും വിദ്യാർത്ഥികളുടെ മനസിനെ തരളിതമാക്കി.
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
പരിസ്ഥിതി ദിനാചരണം
2022-23അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം റെഡ് ക്രോസ്സ് , ഗൈഡിങ് ഇവരുടെ നേത്യത്വത്തിൽ നടത്തി. ഈശ്വര പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.ഷിൻസി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം ചൊല്ലി കൊടുത്തു ഹെഡ് മിസ് ട്രസ് സിസ്റ്റർ റൂബി ഗ്രേസ് ആശംസകൾ അർപ്പിച്ച്സംസാരിച്ചു . പി ടി എ പ്രസിഡന്റ് എൻ ഡി ജോയ് ഒരു കുട്ടിക്ക് വൃക്ഷത്തൈ നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സ്കൂൾ അങ്കണത്തിൽ രക്തചന്ദനതൈ നടുകയും ചെയ്തു. ജീവ പി ജി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പ്രസംഗിച്ചു .ഒരു തൈ നടാം എന്ന കവിതയുടെ ന്യത്താവിഷ്ക്കാരം കീർത്തന അവതരിപ്പിച്ചു. ശ്രീമുരുകൻ കാട്ടാകടയുടെ പക എന്ന കവിത കൃഷ്ണപ്രിയ ആലപിച്ചു.സേവ് ഏർത് എന്ന ആശയംഉൾക്കൊള്ളുന്ന മൈം മിക്കിയും കൂട്ടുകാരും അവതരിപ്പിച്ചു. കുട്ടികൾക്ക് ക്വിസ്,പോസ്റ്റർ മേക്കിങ് മത്സരവും സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായ് കുട്ടികൾ റാലി നടത്തി.വർണ്ണാഭമായ പരിപാടികളോടെ ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി.
വായനാദിനാഘോഷം
2022-23 അധ്യയന വർഷത്തെ വായനാമാസാചരണം വിവിധപരിപാടികളോടെ ജൂണ്19ന്ഉദ്ഘാടനംചെയ്തു.കോവിഡ്കാലഘട്ടത്തിനുശേഷം ഒത്തു ചേരാൻ കഴിഞ്ഞ വായനാ ദിനാഘോഷം വർണ ശബളമായിരുന്നു. ജൂൺ 19ന് 10മണിക്ക് പൊതു യോഗം ആരംഭിച്ചു. സി. ഈഡിറ്റ് സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സി.ബ്രിജിറ്റ് അധ്യക്ഷ പദം അലങ്കരിച്ചു. ചാക്യാർകൂത്ത് കലാകാരൻ ഡോ.എടനാട് രാജൻ നന്പ്യാർ ചാക്യാർകൂത്ത് അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു.ചിന്തിപ്പിക്കുകയുംചിരിപ്പിക്കുകയുംകലാവിരുന്നായിരുന്നു ഇത്. വ്യത്യസ്തതയാർന്ന കലാരൂപം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദൃശ്യവിരുന്നായി. പ്രധാനഅധ്യാപിക സി.റൂബി ഗ്രെയ്സ് , പി.ടി.എ പ്രസിഡൻറ് ശ്രീ.ജോയ് എൻ.ഡി, വിദ്യാർത്ഥി പ്രതിനിധി കുമാരി ജീവ പി.ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ നാടൻപാട്ട് അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. ഒരു മാസകാലത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് മലയാളവിഭാഗം അധ്യാപകർ സംഘടിപ്പിച്ചത്. ഉപന്യാസ രചനാ മത്സരം, കഥാരചന, കവിതാരചന, വായനദിനക്വിസ്, നാടൻ പാട്ട് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യുകയും ചെയ്തു. ചെറുകഥയിലെയും നോവലിലെയും കഥാപാത്രങ്ങൾ വേദിയെ അലങ്കരിച്ചു. ഇതെല്ലാം കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി. ഒാല ചീന്തുകളും പുസ്തകങ്ങളും കൊണ്ട് ഒരുക്കിയ പുസ്തകപൂക്കളം മനോഹരമായിരുന്നു. നവീകരിച്ച ലെെബ്രറി സജീവമായി പ്രവർത്തനം ആരംഭിച്ചു. വ്യത്യസ്തതയാർന്നതും പുതുമയുളളതുമായ വിവിധ പരിപാടികൾ കൊണ്ട് വായന മാസാചരണം മികവുളളതായി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
കാർമൽ ഡേ
ചാന്ദ്ര ദിനം
സെന്റ് ജോസഫ് 'സ് ജി എച് സ് കറുകുറ്റി യിൽ ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. സയൻസ് അധ്യാപകരും ക്ലബ് അംഗങ്ങളും ഈ ദിനാചരണത്തിന് നേതൃത്വം നൽകി.ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് സി. റൂബി അദ്ധ്യക്ഷത വഹിച്ചു. സി ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ചാന്ദ്രദിന സന്ദേശം അജ്ഞലി ടോമി നൽകി ചാന്ദദിന ഗാനം ആകർഷകവും വിജ്ഞാന പ്രദവുമായിരുന്നു. കുട്ടികൾക്ക് ചാന്ദ്രദിനത്തെകുറിച്ച് ആഴമായ അറിവ് ലഭിക്കാൻ നീൽ ആംസ്ട്രോങ്ങിനെ പരിചയപ്പെടുത്തി അന്പളിമാമനുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് സമ്മേളനത്തിന് കൊഴുപ്പ് കൂട്ടി ചാന്ദ്രദിനത്തിൻെറ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി അർഹരായവർക്ക് സമ്മാനം നൽകുകയും ചെയ്തു.ആൻലിയായുടെ നന്ദിപ്രകാശനത്തോടെ ചാന്ദ്രദിനാഘോഷ പരിപാടികലൾക്ക് സമാപനം കുറിച്ചു.
-
ചന്ദ്രനെ തേടി
-
കലാമും കുട്ടികളും
-
ചന്ദ്രനെ തേടി
കർഷക ദിനം
ചിങ്ങമാസം 1 കൃഷിദിനം മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകരെ ആദരിക്കുന്നതിൻെറ ഭാഗമായി ജില്ലയിൽ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ പൗലോസ് ചേട്ടനെ വേദിയിൽ ഇരുത്തി അധ്യാപകരും കുട്ടികളും ചേർന്ന് ആദരവിൻെറ പൊന്നാട അണിയിച്ചു. കൃഷിയുടെ പ്രാധാന്യത്തെ കറിച്ചും കൃഷിയും ചെടികളും നടേണ്ട കാലങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയ അഭിമുഖത്തിലുടെ വളരെ വ്യക്തമായും ലളിതമായും അദ്ദേഹം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു.അസിസ്റ്റൻെറ് ഹെഡ്മിസ്ട്രസ് സി.കരോളിൻ കുമാരി അബിയ എന്നിവർ നടത്തിയ കൃഷി ദിന ആശംസ കൃഷിയെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു യു പി വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഒരുക്കിയ കൊയ്ത്തു ഡാൻസ് ഈ ദിനത്തിനു മനോഹാരിത വർദ്ധിപ്പിച്ചു.
ആസാദി കാ അമൃത് മഹോത്സവ്
ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആസാദി കാ അമൃത മഹോത്സവം ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെയും ഗൈഡ്സ് റെഡ് ക്രോസ് സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത്.ഓഗസ്റ്റ് 15നു പതാക ഉയർത്തലിനു ശേഷം കുട്ടികളുടെ മാർച്ചുപാസ്റ്റും പ്രസംഗങ്ങളും ഉണ്ടായിരുന്നു ദേശഭക്‌തി ഗാനാലാപനം വളരെ മനോഹരമായിരുന്നു ഒരു ഭാരതീയൻ ആയി ജീവിക്കുന്ന നമ്മൾ എന്തുകൊണ്ട് ആത്മാഭിമാനം കൊള്ളണമെന്നും ഭാരതത്തിനുവേണി നിലകൊള്ളേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ലോക്കൽ മാനേജർ സംസാരിച്ചു
ലഹരിവിരുദ്ധ ബോധവൽക്കരണം
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി ബി ആർ സി യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .
ഓണാഘോഷങ്ങൾ
2022-2023 അധ്യയന വർഷത്തിലെ ഓണാഘോഷം മുൻ വർഷണങ്ങളെക്കാൾ പ്രൗഢഗംഭീരമായി സെപ്തംബര് 2 നു ആഘോഷിക്കുകയുണ്ടായി .രാവിലെ തന്നെ എല്ലാ പി ടി എ അംഗങ്ങളും എല്ലാ അധ്യാപകരും സദ്യ ഒരുക്കത്തിനുള്ള മറ്റു ആഘോഷങ്ങൾക്കുമായി എത്തിച്ചേർന്നു സ്കൂൾ മുറ്റത്തു ഒരുക്കിയ പൂക്കളം നയന മനോഹരമായിരുന്നു ഘോഷയാത്രയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഘോഷ യാത്ര നടത്തപ്പെട്ടത് എല്ലാ ഗ്രൂപ്പും ഒന്നിനോടൊന്നു മെച്ചമായ പ്രകടനം കാഴ്ചവെച്ചു .വിവിധ വേഷാധികളണിഞ്ഞ മഹാബലിതബുരാൻ വാമനൻ ,മലയാളി മങ്കമാർ തുടങ്ങിയവർ ഘോഷയാത്രക്ക് മനോഹാരിത പകർന്നു ആഘോഷ ചടങ്ങിന്പി ടി എപ്രസിഡന്റ് ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു പഴയ കല ഓണആഘോഷത്തെ കുറിച്ചും കാർഷിക സംസ്കാരത്തെ കുറിച്ചും അദ്ദേഹം വാചാലനായി സിസ്റ്റർ ഡെൻസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു . നേർന്നു.ഓണപ്പാട്ട് മൽസരം നടന്നു ഓരോ ഗ്രൂപ്പും മെച്ചമായ പാട്ടുകളാണ് ആലപിച്ചത് ഉച്ചക്ക് 12 മണിയോടെ കലാപരിപാടികൾ അവസാനിച്ചു പിന്നീട് ഓണസദ്യ നടത്തപ്പെട്ടു സാബാർ ,ആവിയിൽ ,ഇഞ്ചിക്കറി ,എരിശ്ശേരി അച്ചാർ ,പപ്പടം പഴം ,പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സദ്യ വളരെ സ്വാദിഷ്ടമായിരുന്നു 3 മണിയോടെ ആഘോഷത്തിന് വിരാമമായി
-
ഓണാഘോഷങ്ങൾ
-
ഓണാഘോഷങ്ങൾ
-
ഓണാഘോഷങ്ങൾ
-
ഓണാഘോഷങ്ങൾ
-
-
വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനം
2022 ജൂലൈ 13 ന് സാഹിത്യമാജവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സഘോഷം കൊണ്ടാടി.രാവിലെ 11ണിയോടെ പരിപാടികൾ ആരംഭിച്ചു. മികച്ച സംഗീത സംവിധായകനും പുരസ്കാര ജേതാവുമായ ജെസ്റ്റിൻ വർഗ്ഗീസ് ക്ലബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.ഓരോക്ലബുകളും വളരെ മനോഹരവും ക്രിയാത്മകവുമായ പരിപാടികളാണ് അവതരിപ്പിച്ചത്. വിദ്യാലയത്തിൻെറ ലോക്കൽ മാനേജർ സി.ബ്രിജിറ്റ്, പ്രധാനധ്യാപിക സി.റൂബി ഗ്രേയ്സ്, അധ്യാപക പ്രതിനിധി ജാൻസി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പാർലിമെന്റ് തിരഞ്ഞെടുപ്പ്
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ജനാധിപത്യ രീതിയിൽ ആണ് സ്കൂൾ ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് ക്രെമീകരിച്ചതു സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു ഈ ലീഡേഴ്‌സ് ആണ് സ്കൂൾ ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുക ഓഗസ്റ്റ് 22 ക്ലാസ് തല ലീഡേഴ്സനെ തെരെഞ്ഞെടുത്തു.സ്കൂൾ തലത്തിൽ മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷൻ ഹെഡ്മിസ്ട്രസ് ആയിരുന്നു ഇലക്ഷന് കമ്മീഷണർ ഇലക്ഷന് ഡിക്ലറേഷൻ പുറപ്പെടുവിച്ചുരാവിലെ തെരെഞ്ഞെടുപ്പ് ക്രമികരണങ്ങൾ പൂർത്തിയായി പ്രെസിഡിങ് ഓഫീസർ സിസ്റ്റർ .ജെസ്സി തെരഞ്ഞെടുപ്പിന്റെ പൂർണ മേൽനോട്ടം വഹിച്ചു ഫസ്റ്റ് പോളിങ് ഓഫീസർ സിസ്റ്റർ ഷിബി പേരുകൾ വിളിച്ചു വോട്ടിംഗ് നു ആയി ഒരുങ്ങി സെക്കന്റ് പോളിങ് ഓഫീസർ പേരിനു നേരെ ഒപ്പു ചെയ്യിപ്പിച്ചു ബാലറ്റ് പേപ്പർ നൽകി തേർഡ് പോളിങ് ഓഫീസർ കൈയുടെ ചുണ്ടു വിരളിൽ മഷി പുരട്ടി അങ്ങനെ കുട്ടികൾ ലീഡേഴ്‌സ് തെരെഞ്ഞെടുത്തു ബ്ലേഡ് പേപ്പർ പെട്ടിയിൽ നിക്ഷേപിച്ചു വോട്ട് ആരംഭിച്ചു ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നുഅന്നേറ്റ് ബൈജു , നയന റോസ് തുടങ്ങിയവരാണ് മുന്നിട്ട് നിന്നിരുന്നത് വോട്ടിംഗ് അവസാനിച്ചപ്പോൾ ഭൂരിപക്ഷത്തോടെ നയന റോസ് ഫസ്റ്റ് ലീഡർ ആയും അനറ്റ്rഅസിസ്റ്റന്റ് ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു വോട്ടിംഗ് വളരെ സമാധാന പൂർണ്ണമായിരുന്നു അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു. തുടർന്ന് എല്ലാവര്ക്കും നന്ദി പറഞ്ഞു സത്യപ്രീതിഞ്ഞ ചടങ്ങു നടത്തപ്പെട്ടു
ആന്റി ഡ്രഗ് ഡേ
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.അതിനുശേഷം കുട്ടികൾ ലഹരി വർജിക്കുക എന്ന സന്ദേശം ഉൾക്കൊളളുന്ന ഒരു നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു.
ഹിരോഷിമ നാഗസാക്കി ദിനം
ആഗസ്റ്റ് 6, 1945 അമേരിക്കയിലും ജപ്പാനിലെ ഹിരോഷിമായിലും ആഗസ്റ്റ് 9 നാഗസാക്കിയിലും അണുബേംബ് വർഷിച്ച് കറുത്ത ദിനങ്ങൾ.Social Science- ൻെറ നേതൃത്വത്തിൽ ഈ ദിനാചരണം വിപുലമാ തോതിൽ സജ്ജീകരിച്ചെങ്കിലും അപ്രതീക്ഷിതമായി വന്ന സാഹചര്യങ്ങൾ (മഴക്കെടുതി ) ആ ദിവസങ്ങളിൽ വിദ്യാലയത്തിന് അവധിയായിരുന്നതിനാൽ പ്രതീക്ഷിച്ചരീതിയിൽ നടത്താൻ സാധിച്ചില്ല എങ്കിലും തുടർന്നുവന്ന പ്രവർത്തി ദിനത്തിൽ കുമാരി അതുല്യ ഷാജു ഹിരോഷിമാ നാഗസാക്കി അനുസ്മരണസന്ദേശം സ്കൂൾ അസംബ്ലി യിൽ പങ്കുവെച്ചു .യുദ്ധം ഒന്നിനും, പരിഹാരമല്ലെന്നും, സ്നേഹവും, സാഹോദര്യം സമത്വം എന്നിവ എല്ലായിടത്തും ഉണ്ടാകണം എന്ന സന്ദേശം എത്തിക്കുന്ന പോസ്റ്റർ നിർമ്മാണവും സംഘടിപ്പിക്കപ്പെട്ടു ഏറ്റവും നന്നായി തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങളും നൽകുകയുണ്ടായി.
പ്രവർത്തി പരിചയ മേള
വിദ്യാലയത്തിലെ പ്രവർത്തിപരിചയ മേള സെപ്തംബര് മാസത്തിൽ നടത്തി കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കടുത്തു കുട്ടികളുടെ വിവിധങ്ങളായ നൈപുണികൾ തിരിച്ചറിയിക്കുന്ന വെടിയായിരുന്നു അത് .എംബ്രോയിഡറി ഫാബ്രിക് പെയിന്റിംഗ് ,സ്റ്റഫഡ് ടോയ്‌സ് , പാം ലീവ്സ് പ്രോഡക്ട് ,വോളി ബോൾ ,നെറ്റ് മേക്കിങ് തുടങ്ങിയവയില്ലെല്ലാം കുട്ടികൾ വളരെ മനോഹരമായി പ്രകടനം നടത്തി
ശാസ്ത്ര ഗണിത മേളകൾ
കായിക മേള
എയ്ഡ്സ് ഡേ
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ റെഡ് ക്രോസ്സ് ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണനപ്രവർത്തനകൾ നടത്തി.അലീന ജോസ് ബോധവൽക്കരണ പ്രസംഗം നടത്തി ആഷ്‌മി മരിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു .ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു
ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്
ഇന്നിന്റെ തലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ അധ്യാപകരും മതാപിതാക്കളും വിദ്യർത്ഥികളും ശക്തമായി ഒന്നിച്ചു കൈകോർത്തു അതിന്റെ ഭാഗമായി ബി ആർ സി യിൽ നടന്ന ബോധവത്കരണ ക്ലാസ്സിൽ എല്ലാം അധ്യാപകരും പങ്കെടുത്തു. അതിനുശേഷം അതാതു ക്ലാസ്സുകളിൽ വീഡിയോയിലൂടെയും സ്കിറ്റിലൂടെയും കുട്ടികൾക്ക് അധ്യാപകർ ബോധവത്കരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എല്ലാ കുട്ടികളിലും എത്തിച്ചു. ലഹരി ബോധവൽക്കരണം എല്ലാ മതാപിതാക്കളിലും എത്തിക്കുന്നതിന്റെ ഭാഗമായി മതാപിതാക്കളെ വിളിച്ചു കൂട്ടുകയും എകസൈസ് ഓഫീസർ സിദ്ധിക്ക് സാർ ക്ലാസ്സ് നയിക്കുകയും ചെയ്തു അദ്ദേഹത്തിൻെറ ക്ലാസ് വളരെ പ്രേചോദനാത്മകമായതിനാൽ കുട്ടികൾക്ക് സാറിന്റെ ക്ലാസ് നൽകി.കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്തു സംസാരിച്ചു ലഹരി എന്ന മഹാവിപത്തിനെതീരെ ഗൈഡ്‌സ് & സകൗട്സിന്റെ നേതൃത്വത്തിൽ നിരത്തിലൂടെ നടത്തിയ റാലി ശക്തമായ ബോധവത്കരണമായിരുന്നു .ലഹരിക്കെതിരെ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു .
ഒഡീസി നൃത്ത പരിശീലനം
കേരളം ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിലെ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ സംസ്ഥാനത്തിലെ സ്കൂൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രശസ്ത ഒഡിസ്സി നർത്തകി മധുരിക മോഹപത്ര ഒഡിസ്സി നൃത്തം അവതരിപ്പിച്ചു വളരെ ലളിതമായ ഭാഷയിൽ ഒഡീസി നൃത്തരൂപം ,അതിന്റെ ഉത്ഭവം ചുവടുകൾ തുടങ്ങിയവ കുട്ടികൾക്ക് കാണിച്ചുകൊടുത്തു
മധുരം മലയാളം
കുട്ടികളിൽ വായനാശീലം ഉണർത്തുന്നതിന്റെ ഭാഗമായി കറുകുറ്റിയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ നവ്യ ബേക്കേഴ്‌സ് ഏർപ്പാടാക്കിയ മനോരമ ദിനപത്രം വിദ്യാലയത്തിൽ വിതരണം ചെയ്യുന്ന പരിപാടി മധുരം മലയാളം എന്ന പേരിൽ നടന്നു .വായന പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി നവ്യ ബേക്കേഴ്‌സ് ചെയ്യുന്ന പ്രവർത്തികളെ ഹെഡ്മിസ്ട്രസ് പ്രശംസിച്ചു .അവർ വിദ്യാലയത്തിലെ എല്ലാ ക്ലാസുകളിലേക്ക് എല്ലാ ദിവസവും മലയാള മനോരമ ദിനപത്രം വിതരണം ചെയ്യുന്നു
കേരളപ്പിറവി ദിനാഘോഷം
കേരളപ്പിറവി വിവിധ പരിപാടികളോടെ നടത്തി .മലയാളം അധ്യാപകരും വിദ്യാരംഗം കുട്ടികളുമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് കവിതാലാപനവും നൃത്ത രൂപങ്ങളും അവതരിപ്പിച്ചു
ശിശുദിനം
വാക്‌സിനേഷൻ ഡേ
ടീച്ചേർസ് ഡേ ഔട്ട്
പഠനയാത്ര
മെറിറ്റ് ഡേ
സബ്ജില്ലാ യുവജനോത്സവം
അങ്കമാലി സബ് ജില്ലയുടെ സബ്ജില്ലാ കലോത്സവം നവംബര് 4,5,7,8തീയതികളിൽ നടന്നു ഏകദേശം 5000കുട്ടികൾ പങ്കെടുത്തു .കൊറോണ കാലഘട്ടം കഴിഞ്ഞുള്ള കലോത്സവമായിരുന്നതിനാൽ എല്ലാ മത്സരങ്ങളിലും കുട്ടികൾ വളരെ ആവേശപൂർവം പങ്കെടുത്തുപരിപാടിയുടെ വിജയത്തിനായി അധ്യാപകരും പി ടി എ ഭാരവാഹികളും അക്ഷീണം പരിശ്രമിച്ചിരുന്നു .
ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി .വിദ്യാലയത്തിലെ ഗൈഡിങ് വിദ്യാർഥികൾ പരിപാടികൾക്ക് നേതൃത്വം നടത്തി കുട്ടികൾ ലഘു നാടകങ്ങൾ അവതരിപ്പിച്ചു സ്കൂൾ പി ടി എ പ്രസിഡന്റ് വളരെ മനോഹരമായ പ്രസംഗത്തിലൂടെ ഭിന്ന ശേഷിഉള്ള കുട്ടികൾ ദൈവത്തിന്റെ പ്രേത്യേക ദാനമാണെന്നും അവർക്കു സഹതാപമല്ല വേണ്ടതെന്നും അവരെ നമ്മോടൊപ്പം പരിഗണിക്കേണ്ടവരാണെന്നും നിർദേശിച്ചു .കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം വളരെ ഹൃദയസ്പർശിയായിരുന്നു.തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പ്ലക്കാര്ഡുകളുടെ പ്രദർശനവും ഉണ്ടായിരുന്നു
ക്രിസ്തുമസ് ആഘോഷങ്ങൾ
യേശുവിന്റെ ജനനം അനുസ്മരിച്ചുള്ള ക്രിസ്മസ് ആകർഷകമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഗ്രൂപ്പ് അടിസ്ഥാനത്തിൽ കരോൾ മത്സരവും ക്ലാസ് അടിസ്ഥാനത്തിൽ പാപ്പാനി മത്സരവും നടത്തി എല്ലാ ക്ലാസ്സുകളിലും കേക്കുകൾ മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു