ജി.റ്റി.എച്ച്.എസ്സ്.എസ്സ്. പൂമാല/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈടെക് ക്ലാസ്സ് മുറികൾ
അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വളരെ വേഗത്തിൽ പഠന പുരോഗതിയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു.
ഡൈനിങ് ഹാൾ
വിശാലമായ ഡൈനിങ് ഹാൾ ഇവിടുത്തെ പ്രധാന ആകർഷണമാണ് എട്ടാം
ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഉള്ള സംവിധാനം ഇവിടെ
ഉണ്ട്. വൃത്തിയുള്ള അടുക്കള,പരിസരം
എന്നിവ ഉച്ചഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഉള്ള
സാഹചര്യം ഒരുക്കുന്നു
ശുചിമുറികൾജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പണിത
അത്യാധുനികസൗകര്യങ്ങളോടുകൂടിയ ശുചിമുറികൾ ഇവിടുത്തെ മറ്റൊരു പ്രത്യേകത ആണ്
സയൻസ് ലാബ്
പരീക്ഷണങ്ങൾ നടത്താനും ക്ലാസുകൾ എടുക്കാനും പര്യാപ്തമായ എല്ലാ സജ്ജീകരണങ്ങളോടും
കൂടിയ സയൻസ് ലാബ്
ലൈബ്രറി
കുട്ടികൾക്ക് ഉപകാരപ്പെടുന്ന രണ്ടായിരത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറി .
ഐ .ടി ലാബ്
ഹൈടെക് ഉപകരണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ഐ.ടി ലാബ്