സി എച്ച് എം എച്ച് എസ് എളയാവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലൈബ്രറി

അറിവ് പകർന്നുനൽകുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് അദ്വിതീയമാണല്ലോ. വിജ്ഞാനദാഹികളായ കുട്ടികൾക്ക് ഉചിതമായ പുസ്തകങ്ങൾ നൽകുന്നതിനും കുട്ടികളുടെ വായനശീലം വർധിപ്പിക്കുന്നതിനുമുതകുന്ന ഒരു നല്ല ലൈബ്രറി സംവിധാനമാണ് നമുക്കുള്ളത്. ലൈബ്രറി വിപുലീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ, നിലവിലുള്ള പുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വിതരണം ചെയ്യുന്ന തിന്റെ ഭാഗമായി പി.ടി.എ (2014-15) യുടെ ശ്രമഫലമായി അക്ഷരച്ചെപ്പ് എന്ന പേരിൽ ക്ലാസ് തല ലൈബ്രറി പദ്ധതി നിലവിൽ വന്നു.

അക്ഷരച്ചെപ്പ്

വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുക എന്ന കർത്തവ്യ നിർവ്വഹണത്തിന്റെ ഭാഗമായി വായനയുടെ വസന്തം വിരിയിക്കാൻ നമ്മുടെ സ്കൂളിൽ പി.ടി.എ യുടെ സഹായത്തോടെ തുടക്കമിട്ട 8 ക്ലാസ്സ് റൂമു കളിലേക്ക് അക്ഷരച്ചെപ്പ് എന്ന പേരിലുള്ള വിപുലമായ ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ ശാസ്ത്ര സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പുത്തൻ പുസ്തകങ്ങൾ കൊണ്ട് ക്ലാസ്സ് റൂം ലൈബ്രറി സമ്പന്നമാവുകയാണ്.

ലബോറട്ടറി

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠനം സുഗമമാക്കാൻ പര്യാപ്ത മായ ഒരു ലാബോറട്ടറിയും നമുക്കുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് പഠനം ഒരിക്കലും മറക്കാത്ത അനുഭവമായിത്തീരുന്നു.

വർക്ക് എക്സ്പിരിയൻസ് യുണിറ്

സ്കൂൾ പഠനം കഴിയുന്നതോടെ പെൺകുട്ടികൾക്ക് വി പരിശീലനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു തയ്യൽ പരിശീലനം നമുക്കുണ്ട് ഇതിനായി ഇതിനായി തയ്യൽ മെഷീനുകളും എംബ്രോയിഡറി  മെഷീനുകളും നമുക്ക് സ്വന്തമായുണ്ട്. കൂടാതെ തൊഴിലധിനീത വിദ്യാഭ്യ മെന്നോണം ഒരു മെഴുകുതിരി നിർമ്മാണ യൂനിറ്റും സോപ്പു നിർമ്മാണ ത യുണിറ്റും നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ വർഷം മുതൽ നിർമ്മാണ പരിശീലനവും നാം നൽകുന്നു.

ഐടി ലാബ്

വിവര സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുന്നുതിരുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്ഥലം എംഎൽഎ ആയിരുന്ന കെ. സുധാകരൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് പത്തോളം ലാപ്ടോപ്പുകൾ സ്കൂളിനായി ഉണ്ട്. ഇപ്പോൾ ഇത് 40ൽ അധികം ലാപ്‌ടോപ്പ് ആക്കി പുതുക്കി

സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോർ

വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ പുസ്തകങ്ങളും മറ്റ് പഠാ പകരണങ്ങളും ലഭ്യമാക്കുന്നതിന് ഒരു കോ-ഓപ്പറേറ്റീവ് സ്റ്റോർ സ്കൂളിൽപ്രവർത്തിക്കുന്നു.   

സൗജന്യ ഉച്ചഭക്ഷണ പദ്ധതി

ദാരിദ്ര്യം പലപ്പോഴും പഠനത്തെ ബാധിക്കാറുണ്ട്. ഉച്ചഭക്ഷണം കഴി ക്കാൻ നിർവ്വാഹമില്ലാത്ത, നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഉച്ചഭക്ഷണം നൽകുന്ന ഒരു കാരുണ്യ പ്രവർത്തനത്തിന് നാം രൂപം നൽകിയിട്ടുണ്ട്. സ്കൂൾ പി.ടി.എ. ആയിരുന്നു ഇതിന് ആദ്യഘട്ടത്തിൽ സാമ്പ ത്തിക സഹായം നൽകിയത് 2008 മുതൽ സർക്കാർ തന്നെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നുണ്ട്.

സ്കൂൾ ബസ്സ്

കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 11 സ്കൂൾ ബസ്സു കൾ നമുക്കുണ്ട്. ഗതാഗതസൗകര്യം കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമാണിത്.