സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി 2022- 23  

വിദ്യാർത്ഥികളുടെ . സർഗ്ഗപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഒരു വേദിയാണ് വിദ്യാരംഗം. മത്സരങ്ങൾ ഇല്ലാതെ തന്നെ കുട്ടികളുടെ സവിശേഷ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാണ് സ്കൂൾതല മുതൽ സംസ്ഥാന തലം വരെയുള്ള സർഗ്ഗോത്സവങ്ങൾ ഇതിന്  സഹായിക്കുന്നു. വിദ്യാരംഗം പ്രവർത്തനങ്ങൾ ഏഴ് കൂട്ടങ്ങളിലാണ് നടക്കുന്നത് കഥ, കവിത, അഭിനയം, ചിത്രം, പുസ്തകാസ്വാദനം , കാവ്യാലാപനം, നാടൻപാട്ട് , എന്നിവയാണിവ.

    സ്കൂൾ ആരംഭത്തിൽ നടക്കുന്ന എസ്. ആർ. ജി. യോഗത്തിൽ വിദ്യാരംഗം സ്കൂൾതല  കോഡിനേറ്റർമാരായിയു.പി. വിഭാഗത്തിൽ അജിത ടീച്ചറെയും എൽ. പി. വിഭാഗത്തിൽ സരിത ടീച്ചർക്കും ചുമതല നൽകി 18 /7/ 2022 ന് . നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി മലയാള ക്ലബ് - വിദ്യാരംഗം ക്ലബ്ബ് സംയുക്തമായി നടത്തിയ ഉദ്ഘാടന പരിപാടി ഏറെ ശ്രദ്ധേയമായി. വിദ്യാരംഗം ക്ലബ്ബ് കൺവീനറായി ധ്വനി രാജീവനെയും സെക്രട്ടറിയായി നിർമ്മൽ സുഗതനെയും കുട്ടികൾ തിരഞ്ഞെടുത്തു .

    ക്ലാസ് സ്ഥലത്തിലുള്ള സർഗ്ഗാത്മാക  കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി  എല്ലാ വെള്ളിയാഴ്ചയും സർഗ്ഗ വേളകൾ നടത്തുകയും അതിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച പരിപാടികൾ സ്കൂൾതലത്തിൽ നടക്കുന്ന സർഗ്ഗ കൂട്ടങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു . കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും ഇത്തരം വേദികൾ ഏറെ സഹായിക്കുന്നു.

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ അഭിമുഖ്യത്തിൽ സബ്ജില്ലാതല ശില്പശാലകളിൽ പങ്കെടുക്കുന്നതിനായി സ്കൂൾതലത്തിലുള്ള മികച്ച കുട്ടിയെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ ആഗസ്റ്റ് 1 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ നടത്തി എൽ പി , യുപി , തലത്തിൽ വ്യത്യസ്തമായി മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ മെഡലുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

    വിദ്യാരംഗം സബ്ജില്ലാതല ശില്പശാല ജി. എഫ്. എച്ച്. എസ് .എസ് . കാടങ്കോട് വച്ച് നടന്നു. കുട്ടികൾക്കായുള്ള ഈ ശില്പശാല സംഘാടനം കൊണ്ടും പ്രവർത്തനം കൊണ്ടും മികച്ച നിലവാരം പുലർത്തി. കുട്ടികൾക്കും അത് നവ്യാനുഭവമായി. 'അഭിനയം' എന്ന വിഭാഗത്തിൽ മാനസ. എസ് ന് ജില്ലാതല ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.  ജില്ലാതല ശില്പശാല മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് സ്കൂളിൽ വച്ച്  നടന്നു.

വാരാന്ത്യ ഓൺലൈൻ റേഡിയോ പ്രക്ഷേപണം - ബാലവാണി

കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതിയെ തന്നെ മാറ്റിമറിച്ച പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയപ്പോൾ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ, അവരിൽ മാനസിക ഉല്ലാസമുണ്ടാക്കാൻ അതുവഴി വ്യക്തിത്വവികസനം സാധ്യമാക്കാൻ തുടങ്ങിയ തനത് പരിപാടിയാണ് ഓൺലൈൻ റേഡിയോ പ്രക്ഷേപണം.

  2020 ഓഗസ്റ്റ് 21ന് ബാലവാണി എന്ന പേരിൽ ആദ്യ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവ്വകാല പ്രധാന അധ്യാപകനും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ എ. കെ ശ്രീധരൻ മാസ്റ്റർ ആദ്യ എപ്പിസോഡിന്റെ ഉദ്ഘാടകനായി. തുടർന്നങ്ങോട്ട് മുടക്കം ഇല്ലാത്ത ആഴ്ച ചോറും പ്രക്ഷേപണം നടത്തി 114 ആഴ്ചകൾ പിന്നിട്ട് 115 മത്തെ എപ്പിസോഡിൽ എത്തിയിരിക്കുന്നു.

  കഥ, കവിത, ലളിതഗാനം,നാടൻപാട്ട്, സിനിമാ ഗാനം, സ്കൂൾ വാർത്ത  വൈവിധ്യമാർന്ന പരിപാടികൾ മാറിമാറി സംപ്രേഷണം ചെയ്യുന്നു. കുട്ടികളും അധ്യാപകരും മാത്രമല്ല രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിക്കാറുണ്ട് - ഒരു പ്രമുഖ വ്യക്തി അതിഥിയായി എത്തി കുട്ടികളുമായി സംവദിക്കുന്നു.കല -കായിക- വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 114 പ്രമുഖ വ്യക്തികളെ ഇതുവരെ അതിഥികളായി എത്തിച്ച് കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ഇതുവഴി ശ്രോതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻപ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ഓഗസ്റ്റ് - 21നു ബാലവാണി ഓൺലൈൻ റേഡിയോ പ്രക്ഷേപണം നൂറാം എപ്പിസോഡ് പൂർത്തിയാക്കി. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മുഖ്യാതിഥിയായി എത്തിയ ആകാശവാണി കണ്ണൂർ മുൻ ഡയറക്ടർ ശ്രീ. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർത്ത വായന മത്സരം സംഘടിപ്പിച്ചു.

 പ്രവൃത്തി പരിചയം

ജൂൺ മാസം 15-ആം  തിയ്യതി പ്രവൃത്തി പരിചയ ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും   ക്ലബ്ബിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്നും പ്രസിഡന്റായി ഒമർ ദാവൂദ് നെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ഭാഗമായി  കുട്ടികൾക്ക് പേപ്പർ കൊണ്ട്  വിവിധ തരം  പൂക്കളുണ്ടാക്കാനും, ബോട്ടിൽ ആർട്ട് വർക്കുകളും  ചെയ്യിപ്പിച്ചു. കൂടാതെ ജൂലൈ,16-ആം  തിയ്യതി  ടാലെന്റ്റ് ഷോയിൽ, പേപ്പർ ക്രാഫ്റ്റ്, വെയ്സ്റ്റ് മെറ്റീരിയൽ, ചന്ദന തിരി നിർമാണം, വുഡ്‌വർക്കിംഗ്, ക്ലെ മോഡലിംഗ്, ത്രെഡ് പാറ്റേൺ, എംബ്രോയ്ഡറി, വെജിറ്റബിൾ പ്രിന്റിംഗ്, ചവിട്ടിനിർമാണം, ഫാബ്രിക്പെയിന്റിംഗ്, സ്റ്റഫ്ഡ് ടോയ്‌സ്, മെറ്റെൽ എഗ്രെവിങ്, വയറിങ് എന്നിവയിലെല്ലാം കുട്ടികൾ അവരുടെ കഴിവുകൾ  പ്രകടിപ്പിച്ചു. ഈ വർഷം  വിവിധ ഘട്ടങ്ങളിലായി  കുട്ടികൾക്കു പരിശീലനം നൽകി

ഈ വർഷത്തെ  പ്രവൃത്തി പരിചയ മേളയിൽ  ചെറുവത്തൂർ  സബ്ജില്ല  UP വിഭാഗം ovaroll ചാമ്പ്യന്മാരായി സെന്റ് പോൾസ് തെരഞ്ഞെടുക്കപെടുകയുണ്ടായി.

ഫാബ്രിക് പെയിന്റ് 1st A grade

സ്റ്റഫ്ഡ് ടോയ്‌സ് 1st A grade എംബ്രോയ്ഡറി 1st A grade

വെജിറ്റബിൾ പ്രിന്റിംഗ് 1st A grade

മെറ്റൽ എൻക്രെവിങ് 11nd Agrade.

ചന്ദന തിരി നിർമാണം A grade.

വയറിങ് A grade.

ബീഡ്‌സ് വർക്ക്‌ A grade.

ത്രെഡ് പാറ്റേൺ A grade.

ക്ലെ മോഡൽ A grade. എന്നീ ഇനങ്ങളിൽ കുട്ടികൾ മികവ് പ്രകടിപ്പിച്ചു. സ്കൂളിന്റെ അഭിമാനമായി മാറി. പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഭാഗമായി വാൾ ഡെക്കർ, പേപ്പർ പെൻ നിർമാണം  എന്നിവ നടത്തുകയുണ്ടായി.

E3 English Language Club(Enjoy, Enhance, Enrich)

ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ എല്ലാ വിദ്യാർഥികളുടെയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി വികസിപ്പിച്ച നൂതന പദ്ധതിയാണ് E'3 English Language Lab. രസകരവും സംവേദനാത്മകവുമായ രീതിയിൽ ഭാഷാ വൈദഗ്ധ്യം നേടുന്നതിന് ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

       ഭാഷാ ലാബിലെ ഓരോ ലെവലിലും 10 കഥകളും എല്ലാ story -കളിലുമായി ബന്ധപ്പെട്ട ഭാഷാ പ്രവർത്തനങ്ങളും അടങ്ങിയിട്ടുണ്ട്. അസ്സൈൻമെന്റുകൾ, audio recording, video recording എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും മൂല്യ നിർണ്ണയത്തിനും ഫീഡ് ബാക്കിനുമായി അധ്യാപകർക്ക് സമർപ്പിക്കുകയും വേണം.'വ്യക്തിഗത ലോഗിൻ ' സൗകര്യം ഓരോ വിദ്യാർഥിയുടെയും പുരോഗതി അറിയിക്കാൻ അധ്യാപകരെ സഹായിക്കുന്നു.

    '  ടീച്ചർ ലോഗിൻ " എന്നതിലൂടെ അധ്യാപകർക്ക് വിദ്യർത്ഥികൾ സമർപ്പിക്കുന്ന ഉത്തരങ്ങൾ, പ്രതികരണങ്ങൾ എന്നിവ പരിശോധിച്ച് വിലയിരുത്താനും ഫീഡ് ബാക്ക് നൽകാനും സാധിക്കുന്നു.'HM' ലോഗിൻ ഉപയോഗിച്ച് പ്രധാനധ്യാപകർക്ക് എല്ലാ വിദ്യാർഥികളുടെയും പുരോഗതി നിരീക്ഷിക്കാൻ സാധിക്കുന്നു.

വിദ്യാർഥികൾക്ക് അവരുടെ പ്രവർത്തനങ്ങൾ ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ ചെയ്യുവാനും ഇതിലൂടെ ഇംഗ്ലീഷ് പഠനം രസകരമാക്കാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുന്നു.

വിദ്യാർഥികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങൾ എഡിറ്റ്‌ ചെയ്ത് വീണ്ടും മൂല്യനിർണ്ണയത്തിനും ഫീഡ്ബാക്കിനുമായി അധ്യാപകർക്ക് സമർപ്പിക്കാൻ കഴിയും.

കുട്ടികൾക്ക് അവരുടെ വായന, എഴുത്ത്, ഉച്ചാരണം, വ്യകാരണം, എന്നിവ മെച്ചപ്പെടുത്താനും അവസരമൊരുക്കുന്നു.

Waste Management

മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങൾ അഥവാ പാഴ്‌വസ്തുക്കളുടെ ശേഖരണം,വിനിമയം,സംസ്കരണം,മേൽനോട്ടം നടത്തൽ,നീക്കം ചെയ്യൽ,പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതുമാണ് പാഴ്‌വസ്തു കൈകാര്യം അഥവാ മാലിന്യ സംസ്കരണം (Waste management)എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

        മാലിന്യം ഇന്ന് നമ്മുടെ നാടിനെ വിപത്തായി മാറിയിരിക്കുന്നു. ഇത് കാണുന്നിടത്തെല്ലാം വലിച്ചെറിഞ്ഞ് വിവിധങ്ങളായ രോഗങ്ങളെ നാം വിളിച്ചു വരുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നമ്മുടെ സ്കൂളിൽ മാലിന്യ സംസ്കരണം നടത്തുന്നുണ്ട്.

1.കമ്പോസ്റ്റ് കുഴി:

         വെള്ളം കെട്ടി  നിൽക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് ആഴത്തിലും വീതിയിലും കുഴികൾ എടുത്ത് കല്ല് കൊണ്ട് കെട്ടി. തുടർന്ന് സ്കൂളിലുള്ള ചപ്പുചവറുകൾ നിക്ഷേപിക്കുന്നു. കുഴിയിലെ മാലിന്യങ്ങൾ പിന്നീട് ജൈവ വളമായി മാറുന്നു. ഈ വളം പിന്നീട് ചെടികൾക്കും കൃഷിക്കും ഉപയോഗിക്കുന്നു.

           

2. മാലിന്യപ്പെട്ടികൾ:

              ചപ്പുചവറുകൾ വലിച്ചെറിയുന്നതിന് പകരം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ അത് നിക്ഷേപിക്കാനായി മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പേപ്പർ,പ്ലാസ്റ്റിക്, പ്ലാസ്റ്റിക് പേനകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ വേർതിരിച്ച്  വ്യത്യസ്ത പെട്ടികളിൽ  നിക്ഷേപിക്കാൻ ഓരോ മാലിന്യപ്പെട്ടികളുടെ മുകളിൽ നിർദ്ദേശിച്ചത് പ്രകാരം നിക്ഷേപിക്കണം. മാലിന്യപ്പെട്ടിയുടെ മൂടി തുറന്ന് മാലിന്യം നിക്ഷേപിക്കാൻ മടി കാണിക്കുന്ന ജനങ്ങൾക്ക് നമ്മുടെ സ്കൂളിലെ കുട്ടികൾ ഒരു മാതൃകയാണ് .

മലിനജല ശുദ്ധീകരണ പ്ലാന്റ് :

സ്കൂൾ സമയങ്ങളിൽ കുട്ടികൾ ശുചീകരണത്തിനായി ഉപയോഗിക്കുന്ന ജലം പാഴായി പോകുന്ന സ്ഥിതിയയാണ് സാധാരണ ഉണ്ടാകാറുള്ളത്.ഇത്തരത്തിൽ പാഴായിപ്പോകുന്ന മലിനജലം ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന പ്രവർത്തനമാണ് മലിനജല ശുദ്ധീകരണ പ്ലാന്റിലൂടെ നിർവഹിക്കുന്നത്. ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം കൃഷി ആവശ്യത്തിനും, ചെടികൾക്കും ഉപയോഗിക്കുന്നു. ജലത്തെ ശുദ്ധീകരിക്കാനും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാക്കാനും ഈ ശുദ്ധീകരണപ്ലാന്റ് പ്രധാനപങ്ക് വഹിക്കുന്നു.സ്കൂൾ മാനേജ്‌മന്റ് നല്ലൊരു തുക മുടക്കിയയാണ് ഇത് സ്ഥാപിച്ചത് .വെള്ളത്തിൽ അടങ്ങിയിരിക്കാവുന്ന എല്ലാ ബാക്റ്റീരിയകളെയും ഉന്മൂലനം ചെയ്യാനുള്ള ഉത്തരവാദിത്തമുള്ളതിനാൽ ഇത് ഏറ്റവും പ്രധാനപ്പെട്ട അടിത്തറയാണ്. ശുദ്ധീകരിച്ച കുടിവെള്ളം എപ്പോഴും കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.

ലൈബ്രറി

ലൈബ്രറി വികസനത്തിന്റെ ഭാഗമായി ലൈബ്രറി ഡിജിറ്റൽ സംവിധാനത്തിലേക്ക് ആക്കുന്നതിന് തുടക്കം കുറിച്ചു. കുട്ടികളും, അധ്യാപകരും പിറന്നാൾ സമ്മാനമായി  സ്കൂൾ ലൈബ്രറിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകിവരുന്നു. നിശ്ചയിച്ച ലൈബ്രറി പിരീഡിൽ  അധ്യാപകർ സ്കൂൾ ലൈബ്രറിയിൽ വന്ന് ബോക്സിൽ ശേഖരിച്ചുവച്ച ലൈബ്രറി പുസ്തകങ്ങൾ ക്ലാസിലേക്ക് കൊണ്ടുപോയി കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. അധിക വായനക്കായി  കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും നിശ്ചയിച്ച ദിവസങ്ങളിൽ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി പുസ്തകങ്ങൾ വീട്ടിലേക്ക് വായിക്കാൻ കൊണ്ടുപോകുന്നു. ഓരോ ക്ലാസ് മൂലയിലും ലൈബ്രറി പുസ്തകങ്ങൾ സജ്ജീകരിച്ച്  ഒഴിവുള്ള സമയങ്ങളിൽ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു.  2022 യിൽ ഗവൺമെന്റിൽ നിന്നും നമ്മുടെ സ്കൂളിലേക്ക് 2 ലക്ഷത്തിനു മേലെ വിലവരുന്ന 2001 പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ഒരു വായന മുറി ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറി വികസനത്തിന്റെ ഭാഗമായി ഷീബ ടീച്ചർ ഒരു അലമാര സ്പോൺസർ ചെയ്തിട്ടുണ്ട്.അധ്യാപകർ ചേർന്ന് രണ്ട് ഷെൽഫും കൂടി സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയിട്ടുണ്ട്.

സോഷ്യൽ ക്ലബ്

ജൂൺ 12-ബാലവേല വിരുദ്ധദിനം

ഈ ദിനത്തോടനുബന്ധിച്ച്  ബാലവേല വിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി.

ജൂൺ 26 - ലോക മയക്കുമരുന്ന് വിരുദ്ധദിനം

  ഈ ദിനത്തിൽ മയക്കുമരുന്നിനെതിരെ പ്ലകാർഡ് നിർമ്മാണം, പ്രസംഗമത്സരം, മയക്കുമരുന്നും ഇന്നത്തെ തലമുറയും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് നടത്തി.

ജൂലൈ 11 - ലോക ജനസംഖ്യ ദിനം

ഈ ദിനത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗ മത്സരം നടത്തി.

ഓഗസ്റ്റ് 6,7 - ഹിരോഷിമ നാഗസാക്കി ദിനം

  ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി. അന്ന് കുട്ടികൾക്ക് ഓൺലൈനായി യുദ്ധവിരുദ്ധ സന്ദേശം നൽകിയത് വി. എസ്. ബിജുരാജ് സാറാണ്. യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം (പേപ്പർ കപ്പിൽ )സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണം.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം

അന്നേദിവസം സ്പെഷ്യൽ അസംബ്ലി, വ്യത്യസ്ത ഭാഷകളിൽ പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച പ്ലക്കാർഡ്  നിർമ്മാണം, സ്വാതന്ത്ര്യ ദിന ക്വിസ്,സ്വാതന്ത്ര്യ റാലി.സ്വാതന്ത്ര്യദിന സ്പെഷ്യൽ അസംബ്ലി , PT display, നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വർണാഭമായ ഘോഷയാത്ര,എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ Rtd ഹവിൽദാർ രാജേഷ് M. ഉദ്ഘാടനം നിർവഹിച്ചു.

വീടുകളിൽ ഹർഘർ തി രംഗ-ത്രിവർണ പതാക ഉയർത്തിയത് കുട്ടികളിൽ ആവേശം ഉണ്ടാക്കി മലയാളത്തിലും ഉറുദുവിലും സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിച്ച പ്ലക്കാർഡുകൾ , ദേശഭക്തിഗാനങ്ങൾ, അറബിക് ,സംസ്കൃതം, ഉറുദു ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, എന്നീ ഭാഷകളിൽ പ്രസംഗമത്സരം നൃത്തശില്പം, ഭാരതാംബയുടെ സാന്നിധ്യം തുടങ്ങിയവ  ദിനാചരണത്തിന്റെ മാറ്റ് കൂട്ടി.

ഓഗസ്റ്റ് 18 - സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ജനാധിപത്യ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി തിരഞ്ഞെടുപ്പ് നടത്തി. ബാലറ്റ് പെട്ടി നാമനിർദ്ദേശപത്രിക,

വോട്ടിംഗ് മെഷീൻ, സ്ഥാനാർത്ഥികൾ, മത്സരഫലം എന്നിവയും നടത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധി ക്വിസ്, ചിത്രരചന ഡൂഡിൽ, ചാർട്ട് പ്രദർശനം, ഗാന്ധിജിയുടെ ചിത്രം ചാർട്ടിൽ പ്രദർശിപ്പിക്കുക, സ്പെഷ്യൽ അസംബ്ലി.

കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേരുകയുണ്ടായി. കേരളപ്പിറവി ദിന സന്ദേശം, കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഗാനം, നൃത്തം, എന്നിവ കുട്ടികൾ അവതരിപ്പിച്ചു.  കേരളത്തിന്റെ 14 ജില്ലകൾ ഉൾക്കൊള്ളുന്ന പതിപ്പ് സ്കൂൾ മാനേജറും പഞ്ചായത്ത് മെമ്പറും കൂടി പ്രകാശനം ചെയ്യുകയുണ്ടായി. അന്നേദിവസം കേരള സർക്കാരിന്റെ 'ലഹരിവിരുദ്ധ കേരളം' എന്ന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ദൃശ്യാവിഷ്കാരം നടത്തി.

ഉച്ചഭക്ഷണത്തിൽ രക്ഷിതാക്കളുടെ പങ്ക് .

ഓരോ ദിവസവും വ്യത്യസ്തത പുലർത്തുന്ന സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തു പറയേണ്ടുന്നതാണ്.സാമ്പാർ, പുളിശ്ശേരി ,കൂട്ടുകറി, മസാലക്കറി, തുടങ്ങിയ കറികൾ ഉൾപ്പെടുത്തിയ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ  സന്മന സോടും സഹായ മനസ്കതയോടും കൂടിയാണ് ഓരോ ദിവസവും രക്ഷിതാക്കൾ പച്ചക്കറികൾ മുറിക്കുന്നതായി സ്കൂളിൽ എത്തിച്ചേരുന്നത്. എല്ലാ ക്ലാസിലെയും രക്ഷിതാക്കളുടെ പങ്കാളിത്തം ടൈം ടേബിൾ അനുസരിച്ച് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം പോലുള്ള ആഘോഷ പരിപടികളിൽ രക്ഷിതാക്കളുടെ സജീവ സാന്നിധ്യം പ്രശംസനീയമാണ്. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പച്ചക്കറി മുറിക്കുന്നതിനും ഭക്ഷണ വിതരണത്തിനുമായി രക്ഷിതാക്കൾ സഹായിക്കുന്നു. രക്ഷിതാക്കളിൽ ഒരാൾ വെജിറ്റബിൾ കട്ടിംഗ് മെഷീൻ സ്കൂളിന് സംഭാവനയായി നൽകിയിട്ടുണ്ട്.

സ്കൂൾ അസംബ്ലി

എല്ലാ ദിവസവും നടത്തി വരുന്ന സ്കൂൾ അസംബ്ലി നമ്മുടെ വിദ്യാലയത്തിൻ്റെ മികവായി എടുത്തു പറയാവുന്നതാണ്. വർഷങ്ങളായി ഈ പ്രവർത്തനം  കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനും സഭാകമ്പം ഒഴിവാക്കുന്നതിനും സഹായകമായി .കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് സ്കൂൾ അസംബ്ലി.ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് അസംബ്ലി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു വിദ്യാലയ വാർത്തകൾ കൂടി അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനാൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ സാധിക്കുന്നു. അറബി, ഉറുദും സംസ്കൃതം, ഹിന്ദി ഭാഷകളിലും നടത്തിവരുന്ന  അസംബ്ലി നമ്മുടെ വിദ്യാലയത്തിലെ മറ്റൊരു സവിശേഷതയാണ്.

ലഹരി വിരുദ്ധ സംഗീത ശില്പം

സർക്കാരിൻ്റെ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി നവംബർ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് ലഹരിക്കെതിരെ നാടൊന്നാകെ കൈകോർക്കുമ്പോൾ സെൻറ് പോൾസിൻ്റെ കുട്ടികളും നേരിവിരുദ്ധ ചങ്ങലയിലും ,പരിപാടികളിലും ,അണി ചേർന്നു. റെഡ് ക്രോസ്, സ്കാട്ട് ,ഗൈഡ്സ് ,ബുൾബുൾ ,എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ മാതൃകയിൽ മനുഷ്യചങ്ങല തീർക്കുകയും സൈക്കിൾ റാലി നടത്തിയും ലഹരി വിരുദ്ധ പരിപാടികളിൽ കൈകോർത്തു. ലഹരിക്കെതിരെ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സംഗീത ശില്ലം അതിൽ ശ്രദ്ധേയമായി.

ഊണിൻ്റെ മേളം

ആഹാരത്തിലെ വിഭവ വൈവിധ്യത്തേയും രുചിപ്പെരുമയേയും കാർഷിക സംസ്കൃതിയേയും നാടൻ ഭക്ഷണ പാരമ്പര്യത്തെയും പരിചയപ്പെടുന്നതിൻ്റെ ഭാഗമായി നാലാം ക്ലാസിലെ മധുരം' എന്ന പാഠഭാഗത്തെ അടിസ്ഥാമാക്കി സ്കൂളിൽ 'ഊണിൻ്റെ മേളം' സംഘടിപ്പിച്ചു.നാടൻ ഭക്ഷണത്തിൻ്റെ രുചിയും മേന്മയും സദ്യയുടെ രീതിയും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടാൻ സാധിച്ചു. സദ്യക്കുള്ള ചോറ് സ്കൂളിൽ നിന്നും തയാറാക്കി. സദ്യയിലെ മറ്റു വിഭവങ്ങളായ സാമ്പാർ, കൂട്ടുക്കറി, അവിയൽ, പച്ചടി, തോരൻ, അച്ചാർ, ഉപ്പേരി, പപ്പടം, പായസം, എന്നിവയും കഴിക്കാനുള്ള വാഴയിലയും, കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടു വന്നു.

പരീക്ഷണ കളരി

പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചു നോക്കാവുന്ന വിശദീകരണങ്ങളായും  പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. വിദൂരമായ നക്ഷത്രം മുതൽ കാൽക്കീഴിലെ ഏറ്റവും ചെറിയ ആറ്റത്തിന്റെ രൂപത്തിൽ വരെ ശാസ്ത്രം നമുക്ക് ചുറ്റുമുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതുമയാർന്നതും ആകർഷകവുമായ രീതിയിലുള്ള ഒരു സമീപനമാണ് പരീക്ഷണ കളരിയുടെ കേന്ദ്ര ആശയം.

   കുട്ടികളിലുള്ള ശാസ്ത്രീയ മനോഭാവം പരിപോഷിപ്പിക്കുവാനും ശാസ്ത്രീയ അഭിരുചിയുടെ ആക്കം വളർത്തുവാനും വേണ്ടി തറക്കല്ലിട്ട പദ്ധതിയാണ് 'പരീക്ഷണ കളരി'.

       ഓരോ ക്ലാസ്സിൽ നിന്നും ശാസ്ത്രീയ മനോഭാവമുള്ള കുട്ടികളെ സയൻസ് അധ്യാപകർ തെരഞ്ഞെടുത്തു. എല്ലാ വെള്ളിയാഴ്ചയിലും ഉച്ചയ്ക്ക് 1.30 ന് കുട്ടികൾ പരീക്ഷണ കളരിയിൽ ഒത്തു ചേർന്ന് പുതമായർ ന്നതും വൈവിധ്യമാർന്നതുമായ പരീക്ഷണങ്ങൾ നടത്തി വരുന്നു.

 

     പരീക്ഷണങ്ങൾ

* ജലവിതാനം പാലിക്കുന്നു

* ചാവുകടലിന്റെ പ്രവർത്തന തത്വം

* അലുമിനിയം, സോഡിയം ഹൈഡ്രോക്സൈഡ്, ജലം എന്നിവ ഉപയോഗിച്ച് H2 ഗ്യാസ് നിർമിച്ച് ബലൂണിൽ ശേഖരിക്കുന്നു.

* കാറ്റാടി യന്ത്ര നിർമാണം

* വീടുകളിൽ തെർമൽ സെൻസർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം

* കത്താൻ O2 ആവശ്യമാണ്

* അഗ്നി പർവ്വതത്തിന്റെ മോഡൽ, ബേക്കിംഗ് സോഡ, വിനിഗർ, ജലം എന്നിവ ഉപയോഗിച്ച്.

* പ്രകാശത്തിന്റെ വിവിധ തരം സവിശേഷതകൾ

സമ്മാനങ്ങൾ നേടാം എഴുത്ത് പെട്ടിയിലൂടെ

കുട്ടികളിൽ വായനയുടെയും എഴുത്തിൻ്റെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എൻ്റെ എഴുത്ത് പെട്ടി പരിപാടിക്ക് തൃക്കരിപ്പൂർ സെൻ്റ് പോൾസ് എ.യു.പി സ്കൂളിൽ തുടക്കമായി .മികച്ച വായനാ കുറിപ്പിനാണ് സമ്മാനം നൽകുന്നത്. മലയാളം ക്ലബിൻ്റെ നേതൃത്യത്തിൽ ഈ പരിപാടി മാസം തോറും നടത്തി വരുന്നു .  

സാഹിത്യകാരന്മാരെ തിരിച്ചറിയുക -    

        സാഹിത്യകാരന്മാരെ തിരിച്ചറിയുക എന്ന പരിപാടി രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തി വരുന്നു.യു.പി.ക്ലാസിലെ കുട്ടികൾക്കാണ് ഈ പരിപാടി നടത്തുന്നത്.

പഴഞ്ചൊൽ വ്യാഖ്യാനം -

യു.പി ക്ലാസിലെ കുട്ടികൾക്കാണ് ഈ പരിപാടി. ഏതെങ്കിലും ഒരു പഴഞ്ചൊല്ല് എഴുതി നോട്ടീസ് ബോർഡിൽ പതിക്കുന്നു. അത് ഏറ്റവും നന്നായ രീതിയിൽ വ്യാഖ്യാനിക്കുന്നു.

കോവിഡ് കാല പ്രവർത്തനങ്ങൾ

തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിനെ സംബന്ധിച്ചിടത്തോളം കൊറോണക്കാലം തികച്ചും വ്യത്യസ്തവും രസകരവുമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ശാരീരികവും മാനസികവുമായ തലങ്ങളെ തൊട്ടുണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ നമുക്ക് കഴിഞ്ഞു.

വീട് സന്ദർശനം

       മാനസിക പിരിമുറുക്കം അനുഭവിക്കുന്ന നമ്മുടെ കുട്ടികളുടെ വീടുകളിലേക്ക് സാന്ത്വന സ്പർശനമായി അധ്യാപകരും സ്കൂൾ അധികൃതരും സന്ദർശിച്ചതും സമ്മാനങ്ങൾ നൽകിയതും കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

കിറ്റ് വിതരണം

കൊറോണ കാലത്ത് പ്രയാസം അനുഭവിക്കുന്ന നമ്മുടെ സ്കൂളുകളിലെ കുട്ടികളുടെ കുടുംബങ്ങൾ, ക്ലീനിങ് സ്റ്റാഫ്,ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് നമ്മുടെ മാനേജർ നൽകിയ പലതരത്തിലുള്ള സഹായങ്ങൾ അവർക്ക് ആശ്വാസമായി.

ബോധവൽക്കരണ ക്ലാസ്

കൗമാരപ്രായക്കാരായ കുട്ടികൾക്ക് ആ കാലഘട്ടത്തെക്കുറിച്ചുള്ള എല്ലാ അറിവുകളും ലഭിക്കുന്ന തരത്തിലുള്ള ക്ലാസ് സംഘടിപ്പിച്ചു. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായി.

ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവയോടുള്ള രക്ഷിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും നല്ലൊരു ക്ലാസ് രക്ഷിതാക്കൾക്ക് നൽകാൻ അധ്യാപകർക്ക് സാധിച്ചു.

പഠന കേന്ദ്രം

പഠനത്തിൽ പിന്നോക്കം നിൽക്കുകയും ചില പ്രത്യേക കാരണങ്ങളാൽ ക്ലാസുകൾ ലഭിക്കാതിരിക്കുകയും ചെയ്ത കുട്ടികൾക്ക് അതാത് ഏരിയ കേന്ദ്രീകരിച്ച് ക്ലബ്ബുകളുടെ സഹായത്തോടെ ക്ലബ്ബുകളും വീടുകളും പഠന കേന്ദ്രങ്ങൾ ആക്കി പഠനം നടത്തി .

തിരികെ

കൊറോണക്കാലത്ത് അന്യസംസ്ഥാനത്ത് നിന്നും വരാൻ സാധിക്കാതിരുന്ന നമ്മുടെ സ്കൂളിലെ കുട്ടികളെ സ്‌കൂളിന്റെയും പിടിഎയുടെയും സഹായത്തോടെ തിരിച്ച് നാട്ടിലേക്ക് എത്തിക്കാൻ സാധിച്ചു.

കൈത്താങ്ങ്

സ്കൂളിലെ അധ്യാപകരുടെ നിരന്തരമായ ഇടപെടൽ വഴി ടിവി നെറ്റ് കണക്ഷൻ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അതിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു.

പഠനത്തിലേക്ക്

പഠനം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസുകളോടൊപ്പം ടൈം ടേബിൾ പ്രകാരം കൃത്യമായ ക്ലാസുകൾ നൽകിയത് കുട്ടികളിലെ പഠനം മികവ് ഒരു പരിധി വരെ പരിഹരിക്കാൻ സാധിച്ചു.

കലാകായിക പ്രവർത്തനങ്ങൾ

കൊറോണക്കാലത്തെ ഓൺലൈൻ ആയി നടത്തിയ വിവിധതരത്തിലുള്ള കലാകായിക പ്രവർത്തനങ്ങൾ നടത്തിയത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങൾ സമ്മാനിക്കാൻ അധ്യാപകർക്ക് കഴിഞ്ഞു.

ക്വിസ് മത്സരം

കൊറോണക്കാലത്തെ വിവിധ ക്ലബ്ബുകൾ നടത്തിയ ക്വിസ് മത്സരങ്ങൾ( മാധ്യമ ക്വിസ് ദിനാചരണ ക്വിസ്)കുട്ടികളിൽ ചോർന്നുപോയ ആവേശവും വാശിയും തിരികെ കൊണ്ടുവരാൻ അധ്യാപകർക്ക് കഴിഞ്ഞു.

സാഹിത്യസമാജം, അസംബ്ലി

എല്ലാ ആഴ്ചകളിലും സ്കൂൾതലത്തിലും ക്ലാസ് തലത്തിലും അസംബ്ലികൾ നടത്താൻ സാധിച്ചുതലത്തിൽ സാന്നിധ്യ സമാജങ്ങൾ നടത്തി കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സാധിച്ചു.

ആഴത്തിലുള്ള വായനയിലേക്ക്

വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകം കുട്ടികൾക്ക് വീട്ടിലെത്തിച്ചു സ്കൂളിൽ വന്ന് എടുക്കുവാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയും കുട്ടികളിലെ വായനാശീലം ഉയർത്താൻ സാധിച്ചു.

നോട്ട് കറക്ഷൻ

ഓൺലൈൻ ക്ലാസിന് തുടർന്ന് കുട്ടികൾ തയ്യാറാക്കിയ നോട്ടുകൾ സ്കൂളിൽ എത്തിച്ചും ഭവന സന്ദർശന വേളയിലും പരിശോധിക്കുകയും വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിച്ചു.

പരീക്ഷണക്കളരി

ശാസ്ത്ര അവബോധം വർദ്ധിപ്പിക്കുവാൻ കുട്ടികൾ വീടുകളിൽ നിന്നും പരീക്ഷണങ്ങൾ നടത്തി വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചിരുന്നത് മറ്റു കുട്ടികൾക്ക് ഒരു പ്രചോദനമായി മാറി.

ചിത്രരചന

ചിത്രരചനയോടുള്ള  ആഭിമുഖ്യം വർദ്ധിപ്പിക്കാൻ വേണ്ടി ആഴ്ചകൾതോറും അയച്ചു കൊടുക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തി.

ക്രാഫ്റ്റ്

പഠനത്തോടൊപ്പം ആഴ്ച തോറും ക്രാഫ്റ്റ് വർക്കുകൾ നൽകി കുട്ടികളിലെ കലാ വാസന വികസിപ്പിക്കാൻ സാധിച്ചു.

ദിനാചരണങ്ങൾ

ഓരോ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ സ്കൂളിൽ എന്നത് പോലെ വീടുകളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഫോട്ടോ ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു .

ലാബ് അറ്റ് ഹോം

കൊറോണ കാലത്ത് രക്ഷിതാക്കൾക്ക് ഗണിതല്പശാല നടത്തി ഓരോ കുട്ടിയും വീട്ടിൽ വെച്ച് രക്ഷിതാക്കളുടെ സഹായത്തോടെ ഗണിത ലാബ് നിർമ്മിച്ചു.

ബാലവാണി

ജന പ്രീതി നേടിയ വാരാന്ത്യ ഓൺലൈൻ പ്രക്ഷേപണമായ ബാലവാണിയുടെ ആരംഭം കൊറോണ കാലത്തെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ബാലവാണിയുടെ നൂറാം എപ്പിസോഡ് അതിഗംഭീരമായി ആഘോഷിച്ചു അതിഥികൾ പങ്കെടുക്കുകയും ബാലവാണിയുടെ അണിയറ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

ഓൺലൈൻ കായിക പരിശീലനം

പഠനത്തോടൊപ്പം ശാരീരികശേഷി വർദ്ധിപ്പിക്കാൻ തരത്തിലുള്ള വ്യത്യസ്തങ്ങളായ കായിക പരിശീലനം നടത്തി എന്നത് മികച്ച നേട്ടങ്ങളിൽ ഒന്നായി.

പാഠ ചിത്രീകരണം- ഒന്നാം ക്ലാസ്

കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഉതകും വിധം ഒന്നാം ക്ലാസിലെ പാഠഭാഗത്തിലെ കഥയെ ആസ്പദമാക്കി അധ്യാപകർ നടത്തിയ ദൃശ്യാവിഷ്കാരം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

ഓൺലൈൻ പരീക്ഷ

കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഓൺലൈനിൽ പരീക്ഷ നടത്തുകയും മൂല്യനിർണയം നടത്തി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.

പ്രതീക്ഷയിലേക്ക്

കൊറോണകാലത്തെ പിരിമുറുക്കം ഒഴിവാക്കി പുതിയ പ്രതീക്ഷയിലേക്ക് ചുവടുവെക്കാനായി അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ ഇരവ് കഴിഞ്ഞാൽ എന്ന ഗാന ആവിഷ്കാരം കുട്ടികൾക്കും രക്ഷിതാക്കൾക്കും അതിലുപരി സമൂഹത്തിനും ഏറെ ആശ്വാസമായി

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്     

2021-22 അധ്യായന വർഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഘ്യ ശാസ്ത്ര ലാബ് സ്കൂളിൽ ആരംഭിച്ചു .അറിയപ്പെടുന്ന ശാസ്ത്ര അദ്ധ്യാപകൻ ദിനേശ് തെക്കുമ്പാടിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലാബിന് 'ആൽക്കമി ഹെവൻ ' എന്ന് നാമകരണം ചെയ്തു . ലാബിന്റെ പ്രവർത്തന ഉദ്‌ഘാടനം കോർപ്പറേറ്റ് മാനേജർ റവ . ഫാദർ  ഡോ. ക്ലാരൻസ് പാലിയത് നിർവഹിച്ചു

        കുട്ടികളുടെ ഗവേഷണ ചിന്തകൾ പരിപോഷിപ്പിക്കുക പ്രായോഗിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അടങ്ങുന്ന ശാസ്ത്ര മേഖലയുടെ പ്രയോഗം രസകരവും പ്രാപ്യവും ആക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം

           ശാസ്ത്ര പഠനം ലളിതമാക്കാനും പരീക്ഷണ നിരീക്ഷണങ്ങളിൽ നേരിട്ട് ഏർപ്പെടാൻ കുട്ടികളെ സഹായിച്ചു മൈക്രോസ്കോപ്പിന്റെ ഉപയോഗം കുട്ടികളിൽ കൗതുകമുണർത്തി പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട പല പഠനാനുഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമായി ദർപ്പണങ്ങൾ വിവിധയിനം സർക്കിൾ ഭൂപടങ്ങൾ ഗണിതത്തിന്റെ വിവിധതരം രൂപങ്ങൾ മറ്റു ലഘു യന്ത്രങ്ങൾ എന്നിവയ്ക്ക് കുട്ടികൾ പഠനം നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു

             മാനവരാശിയുടെ വികാസത്തിന് ശാസ്ത്രവും ടെക്നോളജിയും കാഴ്ചവച്ച സംഭാവനകൾ സ്നേഹമാണ് ശാസ്ത്രം ലോകത്തെ സ്വന്തം ചിറകിലേറ്റി പറക്കുകയാണ് തുറക്കാത്ത വാതിലുകൾ ഇനിയും ശേഷിക്കുന്നുകൊണ്ട് വിസ്മയങ്ങളുടെ പുതു ലോകങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കുകയാണ് ആൽക്കമീൻ ഹെവൻ

jos St. Paul's A UP School-do aosloghel പരീക്ഷണങ്ങൾ വളർത്തുന്നതിനായി ദിനേശ് തേക്കുന്നത് സാറിന്റെ നേതൃത്വത്തിൽ ആൻറി വൻ' എന്ന ശാൻ പ്രാണിന പാലിന്ന് ആനി ബാവന്റെ ഉച്ചാടന കർമ്മം നിർവ്വഹിച്ചു.

കട്ടികളുടെ ഗവേഷണചിന്തകൾ പരിപാടി പിക്കുക, പ്രാദേശിക പ്രവർത്തനങ്ങളും പരീക്ഷണങ്ങളും അട ന ശാസന ദ്രാവിടെ പ്രവേഗം രസവും പ്രാച്യാം എന്നതാണ് ഇതിന്റെ ലക്ഷ്യം.

ശാസന പഠനം ലളിതനും പരിഷ ക്രോസിന്റെ ഉപയോഗം തടിതളിൻ മൗതുകമുണർത്തി. അനുവാരി ഭർഷണങ്ങൾ ലെൻസുകൾ, കലാപ്ര -ന് വിവിധ ഇനം രാസപദാർഥങ്ങൾ, വന് ത്

ഐ.ടി ക്ലബ്

* ക്ലാസ്സ് തല പ്രവർത്തനങ്ങൾ ഓരോ അധ്യാപകരും ഐ.ടി ലാബിന്റെ സഹായത്തോടെ ചെയ്തു വരുന്നു.

* സ്ലൈഡ് ലൈബ്രറി- കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തിൽ യു.പി തലത്തിൽ പഠനത്തിന് സഹായകരമായ ലഘു സ്ലൈഡുകൾ തയ്യാറാക്കുകയും മറ്റു വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുകയും ചെയ്തു.

* ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിങ് , ഐ.ടി ക്വിസ് എന്നീ ഇനങ്ങളിൽ 30 ഓളം കുട്ടികൾക്ക് പരിശീലനം നൽകുകയും അതിൽ നിന്ന് മികച്ച കുട്ടികളെ കണ്ടെത്തി സബ്ജില്ലാതല ഐ.ടി മേളയിൽ പങ്കെടുപ്പിച്ചു.

* ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (സ്കൂൾ ഐ.ടി ക്ലബ് ) ക്വിസ് മത്സരം, പിക്ച്ചർ ക്വിസ് എന്നീ മത്സരങ്ങൾ നടത്തി.

* ഐ.ടി ലാബിന്റെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സൂക്ഷ്മതയും ഉറപ്പുവരുത്തി.

ഇംഗ്ലീഷ് ലാംഗ്വേജ് ലാബ്

ഒരു സ്കൂളിൻ്റെ മികവുറ്റ പ്രവർത്തനത്തിന് വിവരസാങ്കേതികവിദ്യയുടെ പങ്ക് വളരെ വലുതാണ്. പാഠഭാഗങ്ങളും രീതികളും പുസ്തകങ്ങളിൽ നിന്ന് ടെക്നോളജിയിലേക്ക് വഴിമാറുന്ന പുതുതലമുറയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത്. സെൻ്റ് പോൾസ് എ.യു.പി സ്കൂൾ അതിനൊരു മികച്ച വഴികാട്ടിയാണ്. 2018-19 അധ്യയനവർഷത്തിൽ തന്നെ സ്കൂളിൽ ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.അത് കുട്ടികളുടെ പഠനം ഊർജ്ജസ്വലതയോടെയും താൽപര്യത്തോടെയും നടത്താൻ സഹായിച്ചു.

                  2022-21 അധ്യയന വർഷത്തിൽ കുറേ അധികം പ്രവർത്തനങ്ങൾ ലാംഗ്വേജ് ലാബിൽ ചെയ്യാൻ സാധിച്ചു.2 വർഷത്തെ കോവിഡ്കാലം അധ്യാപകരെയും കുട്ടികളെയും പിടിച്ചുലക്കിയപ്പോൾ ടെക്നോളജി എന്ന വിസ്മയമാണ് ഇവയിൽ നിന്ന് ഒരു പരിധിവരെ മോചനം നൽകിയത്. ഒരു ക്ലാസിന് ആഴ്ചയിൽ ഒരു ലാംഗ്വേജ് ലാബ് എന്ന രീതിയിലാണ് ലാബിന്റെ ടൈംടേബിൾ ക്രമീകരിക്കുന്നത്. അതത് ക്ലാസ്സിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് കുട്ടികളെ ലാബിൽ എത്തിക്കുക. ഓരോ കുട്ടിക്കും പ്രത്യേകം ഇരിപ്പിടങ്ങളും ഹെഡ്സെറ്റും ലാബിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ലാപ്ടോപ്പും പ്രൊജക്ടറും കൂടി ഉണ്ട്. ടീച്ചർ പ്രൊജക്ടർ ഓൺ ചെയ്ത് അത് ലാപ്ടോപ്പുമായി കണക്ട് ചെയ്തതിനുശേഷം കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ,ചിത്രങ്ങൾ, ഓഡിയോ എന്നിവ പ്രൊജക്റ്ററിൽ കാണിക്കുന്നു. കുട്ടികൾക്ക് അവ കാണുന്നു എന്നതിലുപരി കൃത്യമായ പ്രസന്റേഷൻ,സ്‌ട്രെസ്, ആക്സന്റ്, ടോൺ എന്നിവ വേർതിരിച്ച് മനസിലാക്കി കേൾക്കാനും സൗണ്ട് മോഡ്‌ലേഷൻ മനസിലാക്കാനും വളരെയധികം പ്രേയോജനപ്പെടുന്നു. തുടർച്ചയായ ക്ലാസ്സുകളിലൂടെ ഇംഗ്ലീഷ് ഭാഷ എങ്ങനെയാണു ഉച്ഛരിക്കേണ്ടതെന്നും എവിടെയൊക്കെയാണ് പല അക്ഷരങ്ങളും സൈലന്റ് ആയി ഇരിക്കുന്നതെന്നും കുട്ടികളും മനസിലാക്കുന്നു. ഇതിലൂടെ പാഠഭാഗങ്ങൾഎളുപ്പത്തിൽ ഗ്രഹിക്കാനും മോഡൽ ലൗഡ് റീഡിങ് എന്ന പ്രവർത്തനം എങ്ങനെ കാര്യക്ഷമമായി ടെക്‌നോളജിയിലൂടെ  ഉപയോഗിക്കാമെന്നുഓ ടീച്ചർമാർക്കും ധാരണ ലഭിക്കുന്നു.

                    പല ഭാഷകളും കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയുടെ ഇടപെടൽ സ്കൂൾ കരി ക്കുലത്തെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ വയ്യ.അവ കുട്ടികൾക്കെങ്ങനെ എളുപ്പത്തിലും രസകരമായും സ്വായത്ത മാക്കാം എന്നത് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് മനസിലാക്കാനും പ്രവർത്തിപ്പിക്കാനും സാധിച്ചു.സ്കൂളിന്റെ മികവുകളിൽത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് ലാംഗ്വേജ് ലാബിലൂടെ നമ്മുക്ക് കാഴ്ചവെക്കാൻ സാധിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂടെ പ്രാ വീണ്യം തെളിയിക്കാൻ ലാംഗ്വേജ് ലാബ് ഒരു മുതൽക്കൂട്ടാണ് എന്ന് തന്നെ പറയാം.

ജൂനിയർ റെഡ്ക്രോസ് (JRC )

സ്വിറ്റ്സർലാന്റിലെ ജനീവയിൽ ജനിച്ച  ഹെൻട്രി സുനാന്റ് രൂപം നല്കിയ അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ്ക്രോസ് . റെഡ്ക്രോസിന്റെ വിദ്യാർ ത്ഥി വിഭാഗമാണ്   ജൂനിയർ റെഡ് ക്രോസ് . 1920 ൽ ക്ലാരാ ബർട്ടനാണ് JRC ക്ക് രൂപം നല്കിയത്.

                ആരോഗ്യം, സേവനം, സൗഹൃദം എന്നതാണ് JRC യുടെ മുദ്രാവാക്യം. ' ഞാൻ സേവനം ചെയ്യും' എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടന കുട്ടികളിൽ  പഠനത്തോടൊപ്പം സേവന മനോഭാവവും , സ്നേഹവും , ദയയും ഉള്ളവരാകാൻ പ്രാപ്തരാക്കും.

           സ്കൂൾ കുട്ടികൾക്ക് മാതൃകപരമായ പ്രവർത്തനവുമായി JRC ആറ് വർഷം പിന്നിട്ടിരിക്കുന്നു. വ്യത്യസ്തവും മികവാർന്നതുമായ പല പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ സാമൂഹിക അവബോധവും സഹായമനസ്കതയും ഉണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങൾ JRC യിലൂടെ നടത്തിയിട്ടുണ്ട്. വൃന്ധസദനങ്ങൾ സന്ദർശിക്കുകയും അവർക്കു വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തതിലൂടെ അവരിൽ സഹജീവി സ്നേഹം, ദയ, എന്നിവ വളർത്താൻ സാധിച്ചിട്ടുണ്ട്. സ്കൂൾ ഹരിതാഭമാക്കുവാൻ എന്ന പരിപാടിയുടെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണവും JRC യുടെ നേതൃത്വത്തിൽ ആരംഭിച്ചു. അതിലുപരിയായി വിഷരഹിതമായ  പച്ചക്കറികൾ  നട്ടുവളർത്താനുള്ള മനോഭാവം ഒരോ കുട്ടികളിലും ഉണ്ടാക്കാനും സാധിച്ചു. വളരെ താല്പര്യത്തോടെയാണ് ഒരോ കുട്ടകളും ഇതിനോട്  സഹകരിക്കുന്നത്.

          'പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്'  എന്ന പ്രതിജ്ഞയോടുകുടി JRC യുടെ നേതൃത്വത്തിൽ  സ്കൂൾ ക്യാമ്പസ്

  പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഇന്നും സജീവമായി നടത്തിക്കൊണ്ടിരിക്കുന്നു. ലഹരിക്കെതിരെ ഒറ്റ ചങ്ങലയായിനാട് കൈകോർക്കുമ്പോൾ JRC നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽമനുഷ്യച്ചങ്ങല തീർത്ത് ലഹരിക്കെതിരെ അണിനിരന്നു. സൈക്കിൾ റാലി നടത്തുകയും ചെയ്തു.

             സ്കൂൾ ഡിസിപ്ലിൻ ,ഉച്ചസമയത്ത് ഡിസിപ്ലിൻ,എന്നിവയെല്ലാം കുട്ടികൾ വളരെ കൃത്യമായി നടത്തുന്നുണ്ട്. കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കി സേവനമനുഭവം വളർത്താനുമായി അനാഥാലയങ്ങൾ സന്ദർശിക്കാനും തീരുമാനമായിട്ടുണ്ട്.

കായികപ്രവർത്തനങ്ങൾ

➖➖➖➖➖➖➖➖➖

1.ഫുട്ബോൾ കോച്ചിംങ്

▪️ആൺകുട്ടികൾ

▪️പെൺകുട്ടികൾ

2.ഡിസ്പ്ലേ റിങ് ഡാൻസ് -ബോയ്സ്

ഡിസ്പ്ലേ അംബ്രല്ല ഡാൻസ് - ഗേൾസ്

3.ഗെയിംസ്

▪️ബോൾ ബാഡ്മിന്റൺ (ബോയ്സ് ഗേൾസ്)

▪️ ഖോ-ഖോ -(ബോയ്സ് ഗേൾസ്)

▪️തായ്ക്വോണ്ടോ

▪️ഫുട്ബോൾ

▪️കബഡി

4.അത് ലറ്റിക്

വിദ്യാഭ്യാസം എന്നത് ഒരു കുട്ടിയുടെ മനസികവും കായികവുമായ വളർച്ചയുടെ ഉത്പന്നമാണ്.അതിൽ മാനസികത്തോളം തന്നെ കായിക വളർച്ച മികച്ച പങ്ക് വഹിക്കുന്നു. സെന്റ്. പോൾസ് എ യു പി സ്കൂൾ കായിക കലകളിൽ ജില്ലയിൽ തന്നെ മുന്നിലായിരുന്നു. 2022-23 അധ്യയന വർഷം തുടങ്ങുന്നതിനു മുന്നിൽ തന്നെ അതായത് വേനൽ അവധിക്ക് തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഫുട്ബോൾ കോച്ചിംഗ് കായിക അദ്ധ്യാപകനായ എ. ജി. ഹംലാദ് സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രക്ഷിതാക്കളും ഇത് അതീവ താല്പര്യത്തോടെ തന്നെയാണ് എടുത്തത്. തുടർന്ന് ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ ക്യാമ്പ് നടത്തി. ഓഗസ്റ്റ് മാസത്തിൽ ഓഗസ്റ്റ് 15 നോട്‌ അനുബന്ധിച്ച് ഹംലാദ് സാറിന്റെ നേതിത്വത്തിൽ വിവിധയിനം കായിക പരിപാടികൾ ആണ് അരങ്ങേറിയത്. ഡിസ്പ്ലേ ഡാൻസ് ഇനത്തിൽ പെടുന്ന ആൺകുട്ടികളുടെ ഡിസ്പ്ലേ റിംഗ് ഡാൻസ്, പെൺകുട്ടികളുടെ ഡിസ്പ്ലേ അമ്പർല്ല ഡാൻസ് എന്നിവ കണികളുടെ കരഘോഷങ്ങളുടെ ആക്കം കൂട്ടി. കൂടാതെ ഇന്ത്യൻ മാപ്പിന്റെ വലിയ പ്രദർശനവും കുട്ടികൾ പടിപടിയായി കയറി ഇറങ്ങി ത്രിവർണ പതാക വീശി പാതകയോടുള്ള ആദരവും ബഹുമാനവും അറിയിച്ചു. സ്കൂൾ അധികൃതർ പി.ടി.എ. മെമ്പർമാർ കുട്ടികൾ എന്നിവർ ജനാവലിയുടെ സാനിധ്യത്തിലാണ് കുട്ടികൾ ഈ പരിപാടികൾ കാഴ്ചവെച്ചത്

സെപ്റ്റംബർ ആദ്യവാരം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ബാഡ്മിന്റൺ , കൊക്കോ ക്യാമ്പ് നടത്തി. ഇവയിൽ ബോൾ ബാഡ്മിന്റണിൽ  ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും  കരസ്ഥമാക്കി. അതിൽ തന്നെ  ആൺകുട്ടികളിൽ നാലുപേരും പെൺകുട്ടികളിൽ രണ്ടുപേരും ജില്ലാതലത്തിലേക്ക് സെലക്ഷൻ നേടി. തുടർന്ന് മിഷാൽ എന്ന ആൺകുട്ടിയും ഫാത്തിമത്ത് നിദ എന്ന പെൺകുട്ടിയും സംസ്ഥാന തലത്തിലേക്കുള്ള മത്സരത്തിന്  അർഹത നേടി എന്നതും  പ്രശംസാർഹമാണ്.

         ആൺകുട്ടികളുടെ കൊക്കോ ഗെയിംസിൽ അശ്വന്ത്, അങ്കിത്ത്  എന്നീ കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ സെലക്ഷൻ നേടി. ഇതേ മാസം തന്നെ  സബ്ജില്ല തൈക്കോണ്ട മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ആറു കുട്ടികൾ മത്സരിച്ചു. അതിൽ നാല് പേർ ഒന്നാം സ്ഥാനവും രണ്ടുപേർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് സബ് ജില്ലയിൽ വിജയിച്ച നാല് പേർക്കും ജില്ലാതലത്തിലേക്ക് മത്സരിക്കാൻ  അർഹത ലഭിക്കുകയും ചെയ്തു. ജില്ലാതലത്തിൽ മത്സരിച്ച നാല് പേരിൽ  രണ്ടുപേർക്ക് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള അവസരവും ലഭിച്ചു. സംസ്ഥാനതല തൈക്കോണ്ടാ ചാമ്പ്യൻഷിപ്പിൽ ദിൽഷിത് എന്ന കുട്ടി വെള്ളിയും സർവ്വജിത്ത് എന്ന കുട്ടി വെങ്കലവും നേടി കൈയ്യടി നേടി. ഒക്ടോബറിൽ നടന്ന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 3 കുട്ടികളെ സബ് ജില്ലയിലേക്കും അതിൽ ഒരു കുട്ടിയെ ജില്ലയിലേക്കും തുടർന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. സബ് ജില്ലാതലത്തിൽ നടന്ന ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹാൻഡ് ബോൾ മത്സരത്തിൽ ആൺകുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി തുടർന്ന് 8 ആൺകുട്ടികളും 3 പെൺകുട്ടികളും ജില്ലാതല മത്സരത്തിൽ അർഹത നേടി.

ചെറുവത്തൂർ സബ് കമ്മത് ജില്ലാ സ്പോട്സ് മീറ്റിൽ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനവും പെൺകുട്ടികളുടെ ലോങ്ജമ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ സാധിച്ചു. ആൺ കുട്ടികളുടെ 100 മീറ്ററിലും റിലേയിലും രണ്ടാം സ്ഥാന് കരസ്ഥമാക്കി.എൽ.പി വിഭാഗം കി ഡീസിൽ 100 മീറ്റർ ഓട്ടത്തിൽ ഒരാൺകുട്ടിയും പെൺകുട്ടിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ 50 മീറ്ററിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി .അറബിക് കാലിഗ്രഫി പരിശീലനം നൽകുകയുണ്ടായി കുട്ടികളിൽ സാമൂഹികാവബോധം ഉണ്ടാക്കുന്നതിനായി സഹപാഠിക്കൊരു സഹായം പദ്ധതി ആവിഷ്കരിച്ചു.ഈ വർഷത്തെ അറബിക് സാഹിത്യോത്സവത്തിൽ L P,U P വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ പട്ടം നേടുകയുണ്ടായി .ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ വിവിധ പരിപാടികൾ നടത്തുവാൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട് .

സെന്റ് പോൾസ് മെസ്സഞ്ചർ

2000 ൽ അധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ 200 ൽ പരം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത് .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ മൂല്യബോധം ഉൾകൊള്ളുന്ന വാക്കുകൾ പ്ലകാർഡിൽ തയ്യാറാക്കി അത് അവരുടെ സൈക്കിളിൽ പ്രദർശിപ്പിച്ചുകൊണ്ട് സ്‌കൂളിലെത്തുന്ന ഒരു പരിപാടിയാണ് ഇത് .അന്നേ ദിവസം കുട്ടികൾ യൂണിഫോമിന് പുറമെ പ്രത്യേക നിറത്തിലുള്ള തൊപ്പി ധരിച്ചാണ് സ്‌കൂളിൽ എത്തുന്നത് .പ്ലക്കാർഡുകൾ സ്‌കൂളിലെ വിവിധ മരക്കൊമ്പുകളിൽ തൂക്കിയിട്ടു മറ്റു കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഉണ്ട് .

കുരുന്നു നന്മകൾ

ദൈനംദിന ജീവിതത്തിൽ നമ്മൾ അറിഞ്ഞ്‌ കൊണ്ടും അറിയാതെയും ധാരാളം നന്മകൾ ചെയ്യുന്നവരാണ് .മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്കു കൃത്യമായ ബോധ്യം ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മ തിന്മകൾ തിരിച്ചറിയണമെന്നില്ല .അതിനു സഹായകമായ ഒരു പദ്ധതിയാണ് കുരുന്നു നന്മകൾ .വ്യത്യസ്തമായ എന്തെങ്കിലും നന്മകൾ കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അധ്യാപകർ ചോദിച്ചറിയുകയും ആ പ്രവൃത്തി ചെയ്യുന്ന ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ശേഖരിക്കുകയും പ്രസിദ്ധപെടുത്തുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും കുട്ടികളിൽ നന്മ തിന്മകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു .

ദിനാചരണം ഒരു പാഠം

തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു  പി സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഓരോ ദിനാചരണങ്ങളുംഅതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽഅർത്ഥവത്തായി ആചരിക്കാൻ സാധിക്കുന്നുണ്ട്എന്നതിൽ നമുക്ക് അദിമാനിക്കാം. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുവാനും നവീന ആശയങ്ങളിൽ താൽപര്യം ജനിപ്പിക്കാനും ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധിക്കുന്നുണ്ട്.

ജൂൺ 2

കുട്ടികളോട് ഓരോ ചെടി വീതം കൊണ്ടുവരാൻ പറയുകയും 'സൗഹൃദമരം' അവർ സ്കൂളിൽ വച്ച് പരസ്പരം സ്നേഹസമ്മാനമായി

കൊടുക്കുകയും വീട്ടുമുറ്റത്ത് നടുകയും  ചെയ്തു .

ജൂൺ 5

മനുഷ്യന്റെ സ്വാർത്ഥപരമായ ഇടപെടൽകാരണം അനുദിനം നശിച്ചു കൊണ്ടിരിക്കുന്നപ്രകൃതിയെ സംരക്ഷിക്കാൻ നമ്മുടഭാഗത്തു നിന്ന് ബോധപൂർവമായ പവർത്തനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഓർമിപ്പിച്ചു കൊണ്ട് ജൂൺ 5 പരിസ്ഥിതി ദിനാത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു .

ജൂൺ 6 : ഔധത്തോട്ട നിർമ്മാണം .

ജൂൺ 7 : ചിത്ര രചനാ മത്സരം .

ജൂൺ 8 : പരിിതി ദിന ക്വിസ്

ഡോക്ടേഴ്സ് ഡേ (ജൂലൈ-1)

ക്ലാസ് തലത്തി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടത്തി, തെരഞ്ഞെടുത്ത കാർഡുകൾ അടുത്തുള്ള ഡോക്ടർമാർക്ക് ഹോസ്പിറ്റലിലും ക്ലിനിക്കിലും നേരിട്ട് ജൂലൈ 1ന് നേരിട്ട് ചെന്ന് കൈമാറി ആശംസകൾ അറിയിച്ചു. ഉച്ചക്ക് 2.30 ന് ഡോ.ശ്രീകുമാർ അതിഥിയായി എത്തി. ദന്ത സംരക്ഷണത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

ചാന്ദ്രദിനം (21.O7. 22)

ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ്സ് നടത്തി

വിജയികൾക്കായി സ്കൂൾ തലത്തിൽ ജിതേഷ് മാഷിന്റെ നേതൃത്വത്തിൽ പവർ പോയിൻ്റ് പ്രസൻ്റേഷനിലൂടെ നടത്തിയ ക്വിസ്സ് കുട്ടികളിൽ ഏറെ താൽപര്യം ജനിപ്പിച്ചു.

ഓഗസ്റ്റ് 6,7 - ഹിരോഷിമ നാഗസാക്കി ദിനം

  ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്പെഷ്യൽ അസംബ്ലി നടത്തി. അന്ന് കുട്ടികൾക്ക് ഓൺലൈനായി യുദ്ധവിരുദ്ധ സന്ദേശം നൽകിയത് വി. എസ്. ബിജുരാജ് സാറാണ്. യുദ്ധവിരുദ്ധ ചാർട്ട് പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശം (പേപ്പർ കപ്പിൽ )സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണം.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം

അന്നേദിവസം സ്പെഷ്യൽ അസംബ്ലി, വ്യത്യസ്ത ഭാഷകളിൽ പ്രസംഗ മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച പ്ലക്കാർഡ്  നിർമ്മാണം, സ്വാതന്ത്ര്യ ദിന ക്വിസ്,സ്വാതന്ത്ര്യ റാലി.സ്വാതന്ത്ര്യദിന സ്പെഷ്യൽ അസംബ്ലി , PT display, നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വർണാഭരമായ ഘോഷയാത്ര,എന്നിവ സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ Rtd ഹവിൽദാർ രാജേഷ് M.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

വീടുകളിൽ ഹർഘർ തി രംഗ-ത്രിവർണ പതാക ഉയർത്തിയത് കുട്ടികളുടെ ആവേശവും മലയാളത്തിലും ഉറുദുവിലും സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിച്ച പ്ലക്കാർഡുകൾ , ദേശഭക്തിഗാനങ്ങൾ, അറബിക് ,സംസ്കൃതം, ഉറുദു ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, എന്നീ ഭാഷകളിൽ പ്രസംഗമത്സരം നൃത്തശില്പം, ഭാരതാംബയുടെ സാന്നിധ്യം തുടങ്ങിയവ  ദിനാചരണത്തിന്റെ മാറ്റ് കൂട്ടി.

ഓഗസ്റ്റ് 18 - സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

ജനാധിപത്യ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാനായി തിരഞ്ഞെടുപ്പ് നടത്തി. ബാലറ്റ് പെട്ടി നാമനിർദ്ദേശപത്രിക,

വോട്ടിംഗ് മെഷീൻ, സ്ഥാനാർത്ഥികൾ, മത്സരഫലം എന്നിവയും നടത്തി.

ഒക്ടോബർ 1  വയോജക ദിനം

വയോജകദിനത്തിൽ അഗതി മന്തിരത്തിലെ പ്രായം കൂടിയ മൂത്തമ്മയെ പൊന്നാട നൽകി ആദരിച്ചു.

ഒക്ടോബർ 2  ഗാന്ധി ജയന്തി

സ്പെഷ്യൽ അസ്സമ്ലി, ഗാന്ധി ക്വിസ്, ചിത്രരചന, ഡൂഡിൽ, ചാർട്ട് പ്രദർശനം, ഗാന്ധി സൂക്തങ്ങൾ എന്നിവ സംഘടിപ്പിച്ചു.

ഒക്ടോബർ 6- ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നീലേശ്വരം റേഞ്ച് എക്‌സൈസ് ഓഫീസർ ശ്രീ കണ്ണൻകുഞ്ഞി ക്ലാസ്സെടുത്തു.

ഒക്ടോബർ 2 മുതൽ 9വരെ ശുചിത്വവാരാഘോഷമായി ആചരിച്ചു.

ഒക്ടോബർ 7  സ്കൂൾ കലാമേള സംഘടിപ്പിച്ചു.

ഒക്ടോബർ 12 അറബിക് സംസ്‌കൃത കലോത്സവം സംഘട്ടിപ്പിച്ചു.

ഒക്ടോബർ 18

നേത്ര ദാന പക്ഷാചരണം പോസ്റ്റർ രചന സംഘടിപ്പിച്ചു.

ഒക്ടോബർ 15,16,18,20

സ്കൂൾ കായിക മേള സംഘടിപ്പിച്ചു

നവംബർ 1 കേരള പിറവി, ലഹരി വിരുദ്ധ സംഗീത ശില്പം, കേരള ഗാനം, പഴഞ്ചൻ വ്യാഖ്യാനം, സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കുട്ടികൾ കേരള മാതൃക സൃഷ്ടിച്ചു.

ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി സംഘട്ടിപ്പിച്ചു. കാർഡ് നിർമ്മാണവും നടത്തി.

നവംബർ 11- പുതിയ പാഠ്യ പദ്ധതി ചർച്ച

ബി ആർ സി ട്രെയിനർ  സനൂപ് മാസ്റ്റർ വിഷയവതരണം നടത്തി.13  ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാഠയപദ്ധതി ചർച്ച നടത്തുകയും റിപ്പോർട്ട്‌ അവതർപ്പിക്കുകയും ചെയ്തു.

നവംബർ 12 ദേശിയ പക്ഷി നിരീക്ഷണ ദിനം

ഈ  ദിനത്തിന്റെ സന്ദേശം അസെംബ്ലയിൽ അവതരിപ്പിച്ചു.

നവംബർ 14  ശിശു ദിനം

കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റുവിന്റെ വേഷം ധരിച്ച കുട്ടികൾ എത്തി, മിറർ റീഡിങ്ങിൽ ലിംക ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കിയ മാസ്റ്റർ ദേവാദർശനെ ചടങ്ങിൽ ആദരിച്ചു.