എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവ് പ്രവർത്തനങ്ങൾ 2022-23

  • സർഗ്ഗ സംഗമം(അവധിക്കാല ക്യാമ്പ്)
      2022 മെയ് 16,17 തീയതികളിലായി യു.പി. ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പീച്ചു. രാവിലെ 10മണിക്ക് വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്യാമ്പ് ആരംഭിച്ചു. ആര്യൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജകുമാരി ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോണി (വാർഡ് മെമ്പർ) ,റവ.സുരേഷ് കുമാർ(ലോക്കൽ മാനേജർ), ശ്രീ.ജോസ് രാജൻ(പ്രിൻസിപ്പൽ), ശ്രീ.റാബി(എസ്.പി.ജി.വൈസ് പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിച്ചു. ഒന്നാം ദിവസത്തെ ക്യാമ്പിൽ മലയാളം,ഹിന്ദി, ഗണിതം, എന്നീ വിഷയാടിസ്ഥാനത്തിലെ ക്ലാസുകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നൽകി. രണ്ടാം ദിവസത്തെ ക്ലാസിൽ ഈസി ഇംഗ്ലീഷ് ,പ്രാപഞ്ചികം, മധുരിമ ചിത്രക്കൂട് ,എയ്റോബിക് എന്നിവയിൽ പരിശീലനം നൽകി. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു. 
  • മികവുത്സവം
       30/4/2022 യു.പി. വിഭാഗം കുട്ടികളുടെ അക്കാദമിക മികവിനെ പരിപോഷിപ്പിക്കാനും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും മികവുത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് അനുമോദനം നൽകി. 2021-22 അധ്യയനവർഷം എൽ.എസ്.എസ്., സംസ്കൃതോത്സവം സ്കോളർഷിപ്പ്  ഇൻസ്പെയർ അവാർഡ് സംസ്ഥാന ഗുസ്തി മത്സരം എന്നിവയിൽ വിജയികളായവരെ അനുമോദിച്ചു.
  • പ്രവേശനോത്സവം
      സ്കുൂളിലെ 2022-23 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സുരേഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രി.സ്റ്റാൻലി  ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി.സുഹിത കുമാരി(ഹെഡ് മിസ്ട്രസ്) സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അൻസജിതാ റസ്സൽ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രമേശനോത്സവ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ.ശ്രീ.ജോസ് രാജൻ, വാർഡ് മെമ്പർ ശ്രീ.ജോണി എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ശ്രീ.ഷാജു സാമുവൽ കൃതഞ്ജത അർപ്പിച്ചു. എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു.

മികവ് പ്രവർത്തനങ്ങൾ 2021-22

  • SSLC -2022 തീവ്രപരിശീലന ക്യാമ്പ് .....രാവിലെ 8 മണി മുതൽ രാത്രി 8 വരെ........
      മാർച്ച്  2 മുതൽ മാർച്ച് 15 വരെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി തീവ്രപരിശീലന ക്ളാസ്സ്    ആരംഭിച്ചു.  വൈകുന്നേരം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുന്നു..മാർച്ച് 2 -ാം തീയതി വൈകുന്നേരം മണിയ്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി .ഗിരിജകുമാരി ഉത്ഘാടനം നടത്തുകയുണ്ടായി. ലോക്കൽമാനേജർ ,വാർഡ് മെമ്പർ ശ്രീ.ജോണി  പി.ടി.എ.പ്രസിഡന്റ്  വൈസ് പ്രസിഡന്റ് മദർ പി.ടി.എ. പ്രസിഡന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു..... 
  • ക്രിസ്തുമസ് ആഘോഷം...
      2021-22  അധ്യയനവർഷത്തെ ക്രിസ്തുമസ്  ആഘോഷം ---കോവിഡ് - മൂന്നാം തരംഗത്തിനിടയിലും എല്ലാവർക്കും  ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചു.  കുട്ടികൾക്ക് പായസവും കേക്കും നൽകി . ക്രിസ്തുമസ് കാർഡ് , സ്റ്റാർ നിർമ്മാണ മത്സരങ്ങൾ നടത്തി . സമ്മാനങ്ങൾ നൽകി ..
  • തിരികെ വിദ്യാലയത്തിലേക്ക് 21
     2021 ഒക്ടോബർ മാസം മുതൽ  അധ്യാപകർ സ്ക്കൂളിലെത്തി ഒരുക്കങ്ങൾ ആരംഭിച്ചു. സ്ക്കൂൾ തല ജാഗ്രതാസമിതി രൂപീകരിച്ചു.അധ്യാപകർക്കുള്ള ക്ളസ്റ്റർ ക്ളാസ്സുകൾ  ആരംഭിച്ചു. നവംബർ 1 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ 5 മുതൽ 10  വരെയുള്ള കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി .
  • നവംബർ 1 പ്രവേശനോത്സവവും കേരളപ്പിറവിദിനാഘോഷവും

കോവിഡ് -19 ഒരു അവലോകനം

        കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന മഹാമാരി നിമിത്തം -- കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ 2020 ഫെബ്രുവരി 4 മുതൽ 8 വരെയും മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 30 കേരളത്തിൽ ചൈനയിൽ നിന്നെത്തിയ  മൂന്ന് വിദ്യാർത്ഥികളിൽ നിന്ന്  ഇത് തുടങ്ങുന്നു.തുടർന്ന് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴിയും കേരളത്തിൽ കൊറോണ വൈറസ് ആക്രമണം തുടങ്ങി. 
     സ്കൂൾ പരീക്ഷകൾ എല്ലാം മാറ്റി വയ്കേണ്ടി വന്നു. SSLC പരീക്ഷ മാർച്ച് 10 നു തുടങ്ങി എങ്കിലും അവസാനത്തെ 3 പരീക്ഷകൾ മാറ്റിവച്ചു    .....മാർച്ച് 22-- ജനതാ കർഫ്യൂ , മാർച്ച് 24മുതൽ 31 വരെ സംസ്ഥാനത്ത് സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി.  സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി .മാറ്റി വച്ച SSLC പരീക്ഷകൾ മാർച്ച് 26 മുതൽ 28 വരെ സാമൂഹിക അകലം പാലിച്ച് അതീവ ജാഗ്രതയോടെ നടന്നു.  
   ആദ്യഘട്ടത്തിൽ രോ​ഗം മറ്റാരിലേക്കും പടരാതെ രോ​ഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ​ഘട്ടത്തിൽ രോ​ഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനു​ഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോ​ഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും...
 Break the chain 
     കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ  എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും  പ്രവേശിച്ചാൽ  നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച്  കൈകൾ  20  സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം  ഉറപ്പു വരുത്തുന്നു....
   നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ  പ്രവർത്തനങ്ങളിൽ  സജീവമായി പങ്കെടുത്തു. ഷെർവിൻ  സർ വിളപ്പിൽശാല  ഇ.എം.എസ് അക്കാഡമി യിലും  വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.

അക്ഷരവൃക്ഷം...രചനകൾ

അക്ഷരവൃക്ഷം---രചനകൾ കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക https://schoolwiki.in/%E0%B4%8E%E0%B5%BD.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82