എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ വിദ്യാലയം
അറിവിന്റെ തിരിനാളം തേടിയുള്ള യാത്രയുടെ തുടക്കം അച്ഛന്റെയോ അമ്മയുടെയോ കരങ്ങൾ പിടിച്ചാണ് ഓർമ്മകൾക്ക് അത്ര തെളിച്ചം കിട്ടുന്നില്ല.ആ ഓർമ്മകൾ ചെന്നെത്തുന്നത്..... ആദ്യമായ് ചെന്നെത്തിയ പള്ളിക്കൂടത്തിലേക്കാകും.അദ്ധ്യാപകരും, കൂട്ടുകാരുമാണ് പിന്നീടുള്ള യാത്രയ്ക്ക് നിറം പകരുന്നത്. അക്ഷരങ്ങൾക്കൊപ്പം സ്നേഹത്തിന്റെയും, സഹകരണത്തിന്റെയും, സഹിഷ്ണുതയോടെയും, പങ്കുവെയ്ക്കലിന്റെയും... എന്നു വേണ്ട നമ്മെ നാമാക്കിയ സകല നന്മകളുടെയും ബാലപാഠങ്ങൾ സമ്മാനിച്ചത് വിദ്യാലയങ്ങളാണ്. അറിവിന്റെ ലോകത്തിനൊപ്പം കളിയും ചിരിയും കരച്ചിലും നിറഞ്ഞ എത്രയോ ഗൃഹാതുര സ്മരണകൾ എന്നും തെളിഞ്ഞ ഓർമ്മകളായി നിലനിൽക്കുന്നു. പുതിയ പഠനരീതികളും, പഠനോപകരണങ്ങളും, പുതുതലമുറ അദ്ധ്യാപകരും ഒക്കെ ചേർന്ന് വരുമ്പോൾ ഇന്നത്തെ വിദ്യാലയ ഓർമ്മകൾ ഏറെ വ്യത്യസ്തങ്ങളാകുന്നു .. ഇന്ന് അദ്ധ്യാപകരും പഠന സാഹചര്യങ്ങളും ഒരൽപ്പം കൂടെ സ്വതന്ത്ര്യമാകുകയും കുട്ടികൾകൾക്ക് ഏറെ പ്രാപ്യമാകുകയും ചെയ്യുമ്പോൾ കുട്ടികളുടെ ചിന്തകളിലും പ്രവൃത്തികളിലും ഏറെ മാറ്റങ്ങൾ ഉണ്ടാവുന്നു. കൂടാതെ അണുകുടുംബങ്ങളിൽ നിന്നും വന്നെത്തുന്ന വിദ്യാർത്ഥികളിൽ എന്റെ ഞാൻ എന്നൊക്കെയുള്ള വികാരങ്ങൾ മുൻപന്തിയിൽ നിന്നുകൊണ്ട് പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും ഊഷ്മളത കാര്യമായി അനുഭവിക്കാൻ കഴിയാതെ പോകുന്നില്ലെ എന്നൊരാശങ്ക പങ്കുവെയ്ക്കുന്നു...... വിദ്യാലയങ്ങൾ അറിവിനൊപ്പം സ്വഭാവ രൂപീകരണത്തിന്റെ ഇടം കൂടിയാണ്. പഠനവും ജീവിതവും ഒരു പോലെ ലഹരിയാകണം..... എന്റെ വിദ്യാലയമെ നീ എൻ ഹൃദയത്തിൻ മായാത്ത ഓർമ്മയാണ് നീ എന്റെ ജീവനാണ്.....