ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗലീലിയോ സെമി പ്ലാനിറ്റോറിയം.
2021 ഡിസംബർ 13 ന് ബഹു: വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു. നാലാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ജ്യോതിശാസ്ത്രവുമായ ബന്ധപ്പെട്ട നേരനുഭവങ്ങൾ നല്കുക എന്നതാണ് ഈ സെമി പ്ലാനിറ്റോറിയം കൊണ്ട് ലക്ഷ്യം വെക്കുന്നത്. സമീപ പ്രദേശത്തെ മറ്റ് സ്കൂളിലെ കുട്ടികൾക്കും ഈ സെമി പ്ലാനിറ്റോറിയം സന്ദർശിക്കാനുള്ള അവസരവും നൽകുന്നുണ്ട്.
അമ്മ വായനക്കൂട്
അമ്മമാർക്കായുള്ള ഒരു തുറന്ന വായനശാലയാണ് അമ്മ വായനക്കൂട്. കുട്ടിയെ സ്കൂളിൽ കൊണ്ടാക്കാൻ വരുന്ന രക്ഷിതാക്കൾക്ക് പുസ്തകം എടുത്തോണ്ട് പോയി വായിക്കുന്ന തരത്തിലാണ് അമ്മ വായനക്കൂടിന്റെ പ്രവർത്തനം. വായിച്ചതിന് ശേഷം പുസ്തകം തിരികെ കൊണ്ടുവരുമ്പോ വായനക്കുറിപ്പ് എഴുതി ബോക്സിൽ നിക്ഷേപിക്കുകയും അതിലെ മികച്ച കുറിപ്പിന് മാസത്തിൽ ഒരു തവണ സമ്മാനം നൽകുകയും ചെയ്യുന്നു.
ജൈവ വൈവിധ്യ പാർക്ക്