ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യ കാലത്ത് ഈ സ്ക്കൂൾ ഒരു ആൺ പള്ളിക്കൂടമെന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഒരു ഓലഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ക്കൂൾ 1947 ലാണ് സർക്കാർ ഏറ്റെടുക്കുന്നത്.അതിനു ശേഷം കൂടുതൽ മികച്ച  ഭൗതിക സാഹചര്യങ്ങളും കൂടുതൽ കെട്ടിടങ്ങളും , School Bus, Stage, Auditorium, planatorium ഇവയെല്ലാം ലഭിക്കുകയുണ്ടായത്.

2005 ൽ കേരള സർക്കാരിന്റെ ഭരണ നവീകരണ പദ്ധതിൽ ഉൾപ്പെടുത്തിയതോട് ഇത് ഒരു മാതൃകാ വിദ്യാലയമായി മാറി. ഇപ്പോൾ pre-Primary ഉൾപ്പെടെ 665 കുട്ടികൾ പഠിക്കുന്ന കൊല്ലം ജില്ലയിലെ മികച്ച സ്ക്കൂളായി മാറിയിരിക്കയാണ്. പന്മന പഞ്ചായത്ത് /PTA / SMC / MPTA അധ്യാപകർ അനധ്യാപകർ രക്ഷകർത്താക്കൾ ഉൾപ്പെടെ ഒരു കൂട്ടായ്മയിലൂടെയാണ് സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതും അതിന്റെ ഫലമായി 2019 ലെ യും 202 1 ലെയും സംസ്ഥാനത്തെ മികച്ച Best PTA അവാർഡുകളും , പുരസ്കാരങ്ങളും ഈ വിദ്യാലയ മുത്തശ്ശിയെ തേടിയെത്തുന്നത്. പല മനകളുടെ നാടായ പന്മന മനയിലിന് ഒരു തിലക കൂട്ടാണ് ഈ വിദ്യാലയ മുത്തശ്ശി.