അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ

school wiki

പ്രവേശനോത്സവം 2022

വീണ്ടും അക്ഷരച്ചന്തം വിടർത്തി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ

ചേരാനെല്ലൂർ :മഹാമാരിയെ അതിജീവിച്ച മണ്ണിൽ വീണ്ടും അക്ഷരച്ചന്തം വിടർത്തി അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടന്നു.ഗംഭീര വരവേൽപ്പൊരുക്കി നവാഗതരെ ആവേശപൂർവം സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബഹു ടി ജെ വിനോദ് MLA യെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് MLA നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി രാജേഷ് പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. അബ്ദുൽ ജബ്ബാർ സഖാഫി ആരിഫാ മുഹമ്മദ്, ഷീബ,മിനി വർഗീസ്, ഷാലു . കെ.എസ് , ജലിൽ .വിയു, മനോഹർ, തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്ക്രട്ടറി നിയാസ് യു എ നന്ദിയും രേഖപെടുത്തി. തുടർന്ന് ചടങ്ങിന് പുളകം ചാർത്തി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

PRAVESANOLSAVAM 2







സ്കൂൾ വിക്കി പുരസ്‌കാരം

സ്കൂൾ വിക്കി(www.schoolwiki.in) യിൽ ഏറ്റവും നല്ല താളുകൾ ഏർപ്പെടുത്തിയതിന് എറണാകുളം ജില്ലക്ക് വേണ്ടി  സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച മർകസ് മാനേജ്‌മെന്റിന് കീഴിലുള്ള ചേരാനെല്ലൂർ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിനുള്ള ട്രോഫിയും പ്രശംസ പത്രവും ക്യാഷ് അവാർഡും ഇന്ന് തിരുവനന്തപുരം നിയമ സഭ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി ബഹു :  വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീറും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ഏറ്റുവാങ്ങുന്നു .പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ജീവൻ ബാബു IAS കൈറ്റ് C E O അൻവർ  സാദത്ത്  SCERT ഡയറക്റ്റർ ജയപ്രകാശ് എന്നിവർ സമീപംകേരള പാഠ്യപദ്ധതി പരിഷ്കരണം : സ്കൂൾ തല ചർച്ച ശ്രദ്ധേയമായി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ യജ്ഞത അനുബന്ധിച്ച് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ റഷീദ് സാർ മാതാപിതാക്കൾക്ക് ലഹരി യുടെ പിടിയിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുത്തു. കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗരൂകരായിരിക്കണം എന്നും കുട്ടികളെ ഓരോ നിമിഷവും ശ്രദ്ധിക്കണമെന്നും അതിനായി മാതാപിതാക്കൾ എന്തെല്ലാം കരുതൽ നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചും അദ്ദേഹം  സംസാരിച്ചു. കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അരഹരി എന്ന വിപത്ത് നമ്മുടെ സ്കൂളിൽ നിന്നും കുട്ടികളിൽ നിന്നും എങ്ങനെ അകറ്റി നിർത്താം എന്നതിനെക്കുറിച്ച് വളരെ ഫലപ്രദമായ ഒരു ക്ലാസ് ആണ് അദ്ദേഹം എടുത്തത് 8 9 10 ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസിൽ പങ്കെടുത്തു. നമ്മുടെ ചുറ്റുപാടും ലഹരി ഉപയോഗിക്കുന്നവരെ കണ്ടാൽ നമ്മൾ സ്വീകരിക്കേണ്ട നടപടികൾ അധികൃതരെ എങ്ങനെ അറിയിക്കാം എന്നതിനെക്കുറിച്ച് രക്ഷകർത്താക്കൾക്ക് ഒരു  ബോധവൽക്കരണ ക്ലാസ് ആയിരുന്നു അതിലൂടെ ഉദ്ദേശിച്ചത്. ലഹരി ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്ന പ്രാഥമിക ലക്ഷണങ്ങൾ പെരുമാറ്റത്തിൽ വരുന്ന വ്യത്യാസം എന്നിവയെല്ലാം അദ്ദേഹം വിശദമാക്കി അൽഫറൂഖിയ സ്കൂളിലെ ഓരോ കുട്ടിയെയും നമ്മുടെ നാട്ടിലെ ഓരോ വ്യക്തികളെയും ലഹരിയിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടിയാണ് അദ്ദേഹം ചെയ്തത്

LV








പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച

സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.